മ്യാൻമറിലെ തങ്ങളുടെ ക്യാമ്പിൽ ഇന്ത്യ ആക്രമണം നടത്തിയെന്ന് ഉൾഫ; നിഷേധിച്ച് സൈന്യം
Jul 14, 2025, 11:31 IST

മ്യാൻമർ അതിർത്തിയിലെ തങ്ങളുടെ ക്യാമ്പുകൾക്ക് നേരെ ഇന്ത്യൻ സൈന്യം ഡ്രോൺ ആക്രമണം നടത്തിയെന്ന് നിരോധിത സംഘടനയായ ഉൾഫ(ഐ). ഞായറാഴ്ച തങ്ങൾക്ക് നേരെ ആക്രമണം നടന്നെന്നാണ് ഉൾഫ പറയുന്നത്. അതേസമയം ഇന്ത്യൻ സൈന്യം ഇത് നിഷേധിച്ചിട്ടുണ്ട്. മ്യാൻമർ സഗൈിംഗിലെ തങ്ങളുടെ ക്യാമ്പുകളിൽ ഇന്ത്യൻ സൈന്യം ആക്രമണം നടത്തിയെന്നാണ് ആരോപണം. പുലർച്ചെ രണ്ട് മുതൽ നാല് മണി വരെ നാഗലാൻഡിലെ ലോംഗോ മുതൽ അരുണാചൽപ്രദേശിലെ പാങ്‌സോ പാസ് വരെയുള്ള മേഖലയിൽ ആക്രമണം നടന്നുവെന്ന് ഉൾഫ ആരോപിച്ചു ആക്രമണത്തിൽ നയൻ അസം, ഗണേഷ് അസം, പ്രദീപ് അസം എന്നീ ഉൾഫ പ്രവർത്തകർ കൊലപ്പെട്ടെന്നും 19 പേർക്ക് കൊല്ലപ്പെട്ടെന്നും ഉൾഫ പ്രസ്താവനയിൽ അറിയിച്ചു. മ്യാൻമർ സൈന്യവുമായി സഹകരിച്ചാണ് ഇന്ത്യ ആക്രമണം നടത്തിയതെന്നും ഉൾഫ ആരോപിക്കുന്നു.