Kerala

ജീവൻ നഷ്ടമായത് അർജുൻ അടക്കം 11 പേർക്ക്; ഷിരൂർ മണ്ണിടിച്ചിൽ ദുരന്തത്തിന് ഇന്നൊരു വയസ്

കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുൻ അടക്കം 11 പേരുടെ മരണത്തിന് കാരണമായ ഷിരൂർ മണ്ണിടിച്ചിൽ ദുരന്തത്തിന് ഇന്നേക്ക് ഒരു വർഷം. 2024 ജൂലൈ 16നാണ് കനത്ത മഴയിൽ ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായത്. 72 ദിവസം നീണ്ടുനിന്ന രക്ഷാദൗത്യത്തിനൊടുവിലാണ് അർജുന്റെ മൃതദേഹാവശിഷ്ടവും ട്രക്കും ഗംഗാവലി പുഴയുടെ അടിത്തട്ടിൽ നിന്ന് കണ്ടെടുത്തത്

ദേശീയശ്രദ്ധ ആകർഷിച്ച സംഭവമായിരുന്നു അർജുന്റെ തിരോധാനവും രക്ഷാദൗത്യവും. 2024 ജൂലൈ 16ന് രാവിലെ 8.15ഓടെയാണ് ദുരന്തം നടന്നത്. ദേശീയപാതയിലേക്ക് വലിയ കുന്നിടിഞ്ഞ് വീണ് മണ്ണും പാറയും ചെളിയും ഇരച്ചെത്തി. ഒരു ചായക്കടയും സമീപത്തെ വീടുകളും തകർന്നു. കനത്ത മഴയും പുഴയിലെ കുത്തൊഴുക്കും രക്ഷാദൗത്യത്തിന് പലതവണ വെല്ലുവിളിയായി

ആദ്യഘട്ടത്തിൽ മന്ദഗതിയിലായിരുന്ന തെരച്ചിൽ കേരളാ സർക്കാർ സമ്മർദം ചെലുത്തിയതോടെയാണ് ദ്രുതഗതിയിലേക്ക് മാറിയത്. കർണാടക മുഖ്യമന്ത്രിയും മന്ത്രിമാരും അപകടസ്ഥലം സന്ദർശിക്കുകയും ചെയ്തു. സോണാർ, റഡാർ പരിശോധനകളും ഇതിനിടെ നടന്നു. കേരളത്തിൽ നിന്നുള്ള മന്ത്രിമാരടക്കമുള്ള സംഘം പിന്നാലെ ഷിരൂരിൽ ക്യാമ്പ് ചെയ്തു

മൂന്നാം ഘട്ട തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തുന്നത്. സെപ്റ്റംബർ 25ന് ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ പുഴയിൽ ലോറി കണ്ടെത്തി. കാബിനിൽ അർജുന്റെ മൃതദേഹ ഭാഗങ്ങളും കണ്ടെത്തി.

Related Articles

Back to top button
error: Content is protected !!