National

സ്ലീപ്പർ ബസിനുള്ളിൽ പ്രസവിച്ചു, പിന്നാലെ കുഞ്ഞിനെ പുറത്തെറിഞ്ഞു കൊന്നു; ദാരുണ സംഭവം പൂനെയിൽ

പൂനെയിൽ നവജാത ശിശുവിനെ ബസിൽ നിന്ന് പുറത്തേക്കെറിഞ്ഞു കൊന്നു. പൂനെയിൽ നിന്ന് പർഭണിയിലേക്കുള്ള സ്ലീപ്പർ ബസിലാണ് സംഭവം. ബസ് യാത്രക്കിടെയാണ് യുവതി പ്രസവിക്കുന്നത്. പിന്നാലെ നവജാത ശിശുവിനെ പൊതിയിലാക്കി ബസിന് പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു

സംഭവത്തിൽ കൃതിക ധേര എന്ന യുവതിയും ഭർത്താവ് എന്ന് അവകാശപ്പെടുന്ന അൽത്താഫ് എന്നയാളും പിടിയിലായി. ചൊവ്വാഴ്ച പത്രി-സേലു റോഡിലാണ് സംഭവം. ബസിന് പിന്നാലെ വന്ന മറ്റൊരു വാഹനത്തിലെ യാത്രക്കാരനാണ് ബസിൽ നിന്ന് എന്തോ പൊതി വലിച്ചെറിയുന്നത് കണ്ടത്

സംശയം തോന്നിയ ഇയാൾ വാഹനം നിർത്തി പരിശോധിച്ചപ്പോഴാണ് കുഞ്ഞിനെ കണ്ടത്. ഉടനെ പോലീസിൽ വിവരം അറിയിച്ചു. പോലീസ് ബസ് തടഞ്ഞു നിർത്തി പരിശോധിക്കുകയായിരുന്നു. യുവതിയെ ആശുപത്രിയിലേക്ക് മാറ്റി. അൽത്താഫ് കസ്റ്റഡിയിൽ തുടരുകയാണ്‌

Related Articles

Back to top button
error: Content is protected !!