National
ബിഹാറിൽ ചികിത്സയിലായിരുന്ന ഗുണ്ടാ നേതാവിനെ ആശുപത്രിയിൽ കയറി വെടിവെച്ചു കൊന്നു

ബിഹാറിൽ ആശുപത്രിക്കുള്ളിൽ കയറി രോഗിയെ വെടിവെച്ചു കൊന്നു. പട്‌നയിലെ പരാസ് ആശുപത്രിയിലാണ് സംഭവം. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും ഗുണ്ടാനേതാവുമായ ചന്ദൻ മിശ്രയാണ് കൊല്ലപ്പെട്ടത്. അഞ്ചംഗ അക്രമി സംഘമാണ് ആക്രമണം നടത്തിയത്
ആരോഗ്യപ്രശ്‌നങ്ങളാൽ ചന്ദൻ മിശ്ര പരോളിൽ പുറത്തിറങ്ങി ചികിത്സയിലായിരുന്നു. ഇതിനിടെയാണ് ഇന്ന് അഞ്ചംഗ സംഘം ഇയാളെ വെടിവെച്ചു കൊന്നത്. എതിർഗ്രൂപ്പിൽ പെട്ടവരാണ് കൊലപാതകം നടത്തിയതെന്നാണ് വിവരം.
ഗുരുതരമായി പരുക്കേറ്റ ചന്ദൻ മിശ്രയെ ഉടൻ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മിശ്രയുടെ എതിരാളിയായ ചന്ദൻ ഷേരു ഗ്യാംഗിലെ ആളുകളെ പോലീസ് തെരയുന്നുണ്ട്.