കളമശ്ശേരിയിൽ ലോഡ് ഇറക്കുന്നതിനിടെ ഗ്ലാസ് പാളികൾ ദേഹത്തേക്ക് മറിഞ്ഞുവീണു; അസം സ്വദേശി മരിച്ചു

കളമശ്ശേരിയിൽ ലോഡ് ഇറക്കുന്നതിനിടെ ഗ്ലാസ് പാളികൾ ദേഹത്തേക്ക് മറിഞ്ഞുവീണു; അസം സ്വദേശി മരിച്ചു
കളമശ്ശേരിയിൽ ഗ്ലാസ് വർക്ക് ചെയ്യുന്ന സ്ഥാപനത്തിൽ ലോഡ് ഇറക്കുന്നതിനിടെ ഗ്ലാസ് മറിഞ്ഞുവീണ് ജീവനക്കാരൻ മരിച്ചു. അസം സ്വദേശി അനിൽ പട്‌നായ്ക്(36)ആണ് മരിച്ചത്. ലോറിക്കും ഗ്ലാസുകൾക്കും ഇടയിൽപ്പെട്ട് പോകുകയായിരുന്നു അനിൽ. ഫയർഫോഴ്‌സ് എത്തി ഗ്ലാസുകൾ പൊട്ടിച്ച് അനിലിനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചെന്നൈയിൽ നിന്ന് കൊണ്ടുവന്ന ലോഡ് ഇറക്കുന്നതിനിടെയാണ് അപകടം.

Tags

Share this story