Novel

💞ചൂടൻ വിത്ത്‌ കാന്താരി 💞 : ഭാഗം 66

രചന: ഷഹല ഷാലു

[തനു ] എന്താ ഉമ്മാക് എന്നെ ഇഷ്ടമല്ലാത്തത്, ഞാൻ യതീം ആയോണ്ട് ആണോ…… ഞാൻ യതീം ആയത് എന്റെ കുറ്റം ആണോ, എന്തിനാ ഉമ്മാ, ഉപ്പ, നിങ്ങൾ എന്നെ തനിച് ആക്കി പോയെ, എന്നേകൂടെ കൊണ്ട് പോകായിരുന്നില്ലെ….. ഉമ്മാ നിങ്ങൾ അവിടെ ഇരുന്ന് ഞാൻ സങ്കടപെടുന്നത് കാണുന്നില്ലേ.. എന്നേ എന്തിനാ തനിച്ച് ആക്കി പോയെ,

ഭർത്താവിൽ നിന്നുള്ള സ്നേഹവും, ഒരു ഉപ്പയിൽ നിന്നുള്ള സ്നേഹവും എനിക്ക് ഇവിടെ നിന്ന് ലഭിക്കുന്നുണ്ട്, പക്ഷെ ഉമ്മാക് പകരം ആരും ആവില്ലല്ലോ, ഇവിടെ എനിക്ക് എല്ലാ സൗകര്യങ്ങളും ഉണ്ട് പക്ഷെ മനസ്സ് തുറന്ന് ഒന്ന് സന്തോഷിക്കാൻ പോലും കഴിയുന്നില്ല, ഒരു ഫോട്ടോയിൽ പോലും എനിക്ക് നിങ്ങളെ കാണാൻ ഭാഗ്യം ഉണ്ടായില്ല,

അത്രക്കും ഭാഗ്യം ഇല്ലാത്തവളാ ഞാൻ, കുടുംബക്കാർ പോലും എന്നെ കൈ ഒഴിഞ്ഞപ്പോഴല്ലെ സിസ്റ്റേഴ്സ് ഏറ്റെടുത്ത് വളർത്തിയത്, കുടുംബത്തിൽ ഉള്ളവർക്ക് പോലും എന്നെ ഇഷ്ടമല്ല, എന്നിട്ടാണോ ഇവിടുത്തെ ഉമ്മാക്, എന്തായാലും എന്റെ മരണം വരെ ഞാൻ കാത്തിരിക്കും ഉമ്മാന്റെ സ്നേഹത്തിന് വേണ്ടി, ഓരോന്നും ആലോചിച് കണ്ണ് നിറഞ്ഞത് അറിഞ്ഞില്ല,

നിറഞ്ഞ് വന്ന മിഴികൾ തുടച്ച് കൊണ്ട് മുകത്ത് ഒരു ചിരിവരുത്തി റൂമിലേക്ക് പോകാൻ വേണ്ടി തിരിഞ്ഞതും ആസിക്ക എന്റടുത്തേക്ക് വന്നതും ഒരുമിച്ച്.. തനു….. എന്താ ഇവിടെ തനിച്ച് നില്കുന്നെ, (ആസി ) ഏയ് ഒന്നുല്ലല്ലോ…. ചുമ്മാ പുറത്തേക്ക് ഒക്കെ നോക്കി നില്കാൻ നല്ലരസമുണ്ട്….. (തനു ) ഹോ… അങ്ങനെണോ..

എന്നാ ഞാനും ഒന്ന് നോക്കട്ടെ, എനിക്ക് അത്രക്ക് വലിയ രസം ഒന്നും തോന്നുന്നില്ലല്ലോ… (ആസി ) (അതിന് മറുപടി എന്നോണം ഞാൻ ഇക്കാന്റെ തോളിലൂടെ കൈ ഇട്ട് കൊണ്ട് പറഞ്ഞു ) അത് നിങ്ങൾ എന്നും കാണുന്നത് അല്ലെ, അതോണ്ടാ രസം തോന്നാത്തേ…. (തനു ) ഹ്മ്മ് ശെരി ശെരി…. (ആസി ) അല്ല തനു, നിനക്ക് കടൽ കാണാൻ പോവാത്തോണ്ട് വിഷമം ഒന്നുമില്ലലോ, ഉമ്മാക് എന്തെങ്കിലും പറ്റിയാൽ എനിക്ക് പിന്നെ സമാധാനം ഉണ്ടാകില്ല, നീ വിഷമിക്കണ്ട നമുക്ക് നാളെ പോകാം, (ആസി )

ഏയ്… എനിക്ക് വിഷമം ഒന്നുമില്ല, അതൊക്കെ ഇനിയും പോകാലോ, എനിക്ക് അതിൽ ഒരു സങ്കടവും ഇല്ലാ (തനു ) തനു….. സത്യം പറഞ്ഞാൽ ഞാൻ ഭാഗ്യവാനാ, എനിക്ക് നല്ല ഒരു ഭാര്യയെ അല്ലെ പടച്ചോൻ ഏകിയത്, പരിഭവം ഇല്ലാ, പരാതിയും ഇല്ലാ, ശെരിക്കും പറഞ്ഞാൽ നിന്നെ പോലെ വേറെ ഒരു പെണ്ണ് ഉണ്ടാവില്ല, (ആസി ) ഹ്മ്മ് മതി മതി, വല്ലാതെ അങ് പൊക്കല്ലേ, പൊന്തി പോയാൽ പിന്നെ തോട്ടി ഇട്ട് വലിച്ചാലും കിട്ടില്ല…. (തനു )

അയ്യോ എന്റെ പൂച്ചകണ്ണി തമാശിച്ചതാണോ, തനു പിന്നെല്ലെ, നിനക്ക് ഒരു കാര്യം അറിയോ, നമ്മുടെ റിലേഷൻ എന്റെ ഉമ്മാക്ക് ഇഷ്ട്ടം അല്ലേർന്ന്, ഇശു ഇല്ലേ അവളെ വിവാഹം ചെയ്യണം എന്നായിരുന്നു ഉമ്മാന്റെ ആഗ്രഹം, ഞാൻ സമ്മതിച്ചില്ല, പിന്നീട് എന്റെ സമ്മതം പോലും ചോദിക്കാതെ വിവാഹം നടത്താൻ ഒരുങ്ങുകയായിരുന്നു, ഓരോ തവണ ഹോസ്റ്റലിൽ വന്നപ്പോഴും ഞാൻ ഇതെല്ലാം നിന്നോട് പറയണം എന്ന് കരുതിയതാ,,

പക്ഷെ നിന്റെ ഭാവി ഓർത്ത് എല്ലാം മനസ്സിൽ ഒതുക്കി, അത് നീ അറിഞ്ഞാൽ നിന്റെ പഠനം പോലും ഇല്ലാതാകും എന്നത് എനിക്ക് ഉറപ്പായിരുന്നു, പക്ഷെ പടച്ചോൻ നമ്മെ കൈ വിട്ടില്ല, ഇപ്പൊ എന്റെ ഉമ്മാക്ക് നിന്നോട് ഒരു ഇഷ്ടകുറവും ഇല്ലാ, (ആസി ) അതെല്ലാം എനിക്ക് അറിയാം, സ്വന്തം മോളെ പോലെയാ ഇക്കാന്റെ ഉമ്മ എന്നെ കാണുന്നത്… (തനു ) (ഞാൻ അത് പറഞ്ഞതും ഇക്ക എന്റെ ചുണ്ടിൽ വിരൽ വെച്ചു )

ശ്…ശ്…..ഇക്കാന്റെ ഉമ്മാ എന്നല്ല, എന്റെ ഉമ്മാന്ന് പറ, ഭർത്താവിന്റെ ഉമ്മയെ സ്വന്തം ഉമ്മയെ പോലെ കാണണം എന്നല്ലേ…. (ആസി ) ശെരി കെട്ടിയോനെ…. എന്റെ ഉമ്മാ, പോരെ… (തനു ) (ഇതും പറഞ്ഞ് ഞാൻ ഇക്കാന്റെ കവിളിൽ ഒരു നുള്ള് കൊടുത്തു ) ഉള്ളിൽ സങ്കടം ആണേലും ഒന്നും ഇക്കനോട് പറഞ്ഞില്ല, എല്ലാം ഉള്ളിൽ ഒതുക്കി മുകത്ത് ഒരു പുഞ്ചിരിയും ഫിറ്റ് ആക്കി എല്ലാവരോടും കളിച്ചും ചിരിച്ചും നടന്നു,

ഇക്കാന്റെ അനിയൻമാർ ആണ് പിന്നെ ഒരു ആശ്വാസം, ആഷിയും അജിയും, നല്ല സ്വഭാവം, എന്നെ ഭയങ്കര കാര്യം ആണ്, ഉമ്മയെകാൾ കൂടുതൽ എന്നോട് ആണ് അവർ സംസാരിക്കാർ, ഇടക്ക് എന്നേ ഉമ്മ വഴക്ക് പറയുന്നത് എല്ലാം അജി കേൾക്കാറുണ്ട്, അവൻ ഇക്കനോട് പറയാൻ പോയപ്പോൾ ഒരിക്കലും ഇക്ക ഇതൊന്നും അറിയരുത് എന്ന് പറഞ്ഞ് ഞാൻ അവനെ കൊണ്ട് സത്യം ഇടിപ്പിച്ചു, ഇക്ക ഇത് അറിഞ്ഞാൽ ഇക്കാക്ക് ഉമ്മാനോട് വെറുപ്പ് ആകും,

എനിക്ക് ഉമ്മാന്റെ സ്നേഹം അനുഭവിക്കാനുള്ള യോഗം ഇല്ലാ, പക്ഷെ എന്റെ ഇക്കാക് ആ അവസ്ഥ വരാൻ പാടില്ല, എല്ലാം സഹിച് നടക്കുക തന്നേ….. ——————————— [മിച്ചു ] ഇശു…… എണീക്, സമയം എത്രയായെന്ന് വല്ല ബോധവും ഉണ്ടോ, ഇന്നല്ലേ നിനക്ക് എക്സാം.. എന്ന് ഞാൻ ചോദിച്ചതും അവൾ കൊട്ടി പിടഞ് എഴുനേറ്റ് ബുക്ക്‌ തപ്പി എടുത്ത് ഒരു തരം വെപ്രാളത്തോട് കൂടെ ഓരോ പേജും മറിക്കാൻ തുടങ്ങി,

ഇങ്ങനെ പോയാൽ ബിപി കൂടി ഇവൾ ഇപ്പൊ വടിയാവും, ഞാൻ ഓളെ കയ്യിൽന്ന് ബുക്ക്‌ വേടിച്ച് വെച്ച്കൊണ്ട് ക്ലോക്കിലേക്ക് ചൂണ്ടി കാണിച്ച് കൊടുത്തു…. പൊന്ന് മോളെ.മണി നാലായൊള്ളൂ, മാത്രല്ല ഇന്നല്ല എക്സാം നാളെയാണ് ഞാൻ ചുമ്മാ പറഞ്ഞതാ, ഇനി അതിന് ടെൻഷൻ ആവേണ്ട… (മിച്ചു) (ഞാൻ ഇത് പറഞ്ഞതും അവൾ ഉറഞ്ഞുതുള്ളി കൊണ്ട് ബെഡിൽ പോയി കിടന്നു,

ഞാൻ ഓളെ നോക്കി കളിയാക്കി ചിരിച്ചതും ദേഷ്യത്തോടെ ബെഡിൽന്ന് ചാടി എണീറ്റ്‌ പില്ലോ എടുത്ത് എന്നെ തലങ്ങും വിലങ്ങും അടിക്കാൻ തുടങ്ങി…. ഞാനും ഒരു പില്ലോ എടുത്ത് അവളെ അടിക്കാൻ തുടങ്ങി, അവസാനം ക്ഷീണിച്ച് ഞാനും അവളും ബെഡിൽ ചെന്ന് കിടന്നു, അവൾ എണീക്കാൻ നിന്നതും അവളെ കയ്യിൽ പിടിച്ച് എന്റെ മേലേക്ക് ഇട്ടു, എന്റെ മേൽന്ന് എണീറ്റ്‌ അവൾ പോകാൻ നിന്നതും ഞാൻ അവളുമായി മറിഞ്ഞു,

ഇപ്പൊ ഞാൻ മേലേയും അവൾ താഴെയും, ഹഹഹ, അന്തസ്… ഓൾ എണീറ്റ്‌ പോകാൻ വേണ്ടി ഞെരിപിരി കൊള്ളുവാണ്, അവളെ മുകത്തേക്ക് എന്റെ മുഖം ചേർക്കും തോറും അവൾ ദേഷ്യം കൊണ്ട് പല്ല് കടിച്ച് കണ്ണുരുട്ടികൊണ്ട് എന്നെനോക്കി, ഇത് കണ്ടതും ഞാൻ ചുണ്ട് കൊണ്ട് കിസ്സ് ചെയ്യുന്ന പോലെ ആക്ഷൻ കാണിച്ചു…. അപ്പൊ അവൾ ഒന്ന് പരുങ്ങികൊണ്ട് എന്നെ പിടിച്ച് തള്ളിയതും ഞാൻ അവളെമേൽക്ക് ഒന്നൂടെ ചേർന്ന് കിടന്ന് അവളെ ഒന്നൂടെ ചൊടിപ്പിച്ചു,

അവളെ മുഖത്തേക്ക് എന്റെ മുഖം ചേർത്തതും അവൾ ഇറുകെ കണ്ണടച്ചു….. ഓളെ കണ്ണടച്ചുളള കിടപ്പ് കണ്ട് മ്മക്ക് ചിരിവരാൻ തുടങ്ങി…… പതിയെ എന്റെ ചുണ്ടുകൾ അവളെ ചുണ്ടുകളോട് ചേർത്തതും അവൾ എന്റെ മേൽ ഇറുക്കി പിടിച്ചു, എത്ര നേരം അങ്ങനെ കിടന്നെന്ന് അറിയില്ല, ഫോണിൽ അലാറം മുഴങ്ങിയതും മ്മൾ ഞെട്ടി എണീറ്റു, ഒപ്പം അവളും, അവൾ എന്തൊക്കെയോ പരുങ്ങികൊണ്ട് ചിരിച് കൊണ്ട് ബാത്‌റൂമിലേക്ക് ഓടി…..

അല്ല ഞാൻപ്പോ അവളെ പഠിക്കാൻ വേണ്ടീട്ട് അല്ലെ വിളിച്ചേ, എന്നിട്ട്പ്പോ നടന്നതോ, ഇനി എന്തൊക്കെയോ കാണാൻ ഇരിക്കുന്ന്, ഞാൻ ജാക്കറ്റ് എടുത്തിട്ട് ജോഗിങ്ങിന് ഇറങ്ങാൻ നിന്നതും അവൾ ബാത്‌റൂമിൽന്ന് ചിരിച് കൊണ്ട് ഇറങ്ങിയതും ഒരുമിച്ച്, എന്നെകണ്ടതും അവൾ മുഖത്തുളള ചിരിമാറ്റി കലിപ്പ് ആക്കി…. ഇശു….. ഞാൻ ജോഗിങ്ങിന് പോവാ, നീ ഇരുന്ന് പടിക്ക്ട്ടാ…. (മിച്ചു ) അതിന് അവൾ ഒന്ന് തലയാട്ടി ———————————

[ഇഷ ] ഇക്ക പോയതും ഞാൻ ജനൽ തുറന്ന് ഇക്ക പോവുന്നത് നോക്കി, ഇക്ക കാണാതെ പിറകിൽന്ന് പ്ലൈൻ കിസ്സും കൊടുത്ത്, ബുക്ക്‌ എടുത്ത് പഠിക്കാൻ ഇരിന്നു, പഠിക്കുമ്പോഴെല്ലാം ഇക്കാന്റെ മുഖം ആണ് മനസ്സിൽ വരുന്നത്, ഫോണിൽ ഇക്കാന്റെ പിക് എടുത്ത് സൂം ചെയ്ത് കുറെ നോക്കി ഇരുന്നു, എന്നിട്ട് പിക്കിൽ ഒരു കിസ്സും കൊടുത്തു, പടിക്കാനെ തോന്നുന്നില്ല, പക്ഷെ സപ്ലിന്ന് കേൾക്കുമ്പോൾ വയറ്റിൽ ഒരു കാളിച്ച, കുറെ നേരം ഇരുന്ന് പഠിച്ചു, കുറെ പഠിച്ചും, തിന്നും നേരം വെളുപ്പിച്ചു, ഇന്നാണ് മ്മക്ക് എക്സാം… പടച്ചോനെ മിന്നിച്ചേക്കണേ…………കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!