National
രഞ്ജിത്തിനെതിരെ രഹസ്യമൊഴി നല്‍കി നടി

കൊല്‍ക്കത്ത: ‘പാലേരി മാണിക്യം’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സംവിധായകന്‍ രഞ്ജിത്ത് മോശമായി പെരുമാറിയെന്ന പരാതിയില്‍ ബംഗാളി നടി രഹസ്യമൊഴി നല്‍കി. കൊല്‍ക്കത്ത സെഷന്‍സ് കോടതിയിലാണ് 164 പ്രകാരം നടി മൊഴി നല്‍കിയത്.
2009 -ലാണ് സംഭവം നടന്നത്. ‘പാലേരി മാണിക്യം’ എന്ന സിനിമയുടെ ചർച്ചകൾക്കിടയിൽ സംവിധായകന്‍ രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് നടിയുടെ പരാതി. കൊച്ചിയിലെ ഫ്‌ളാറ്റില്‍വെച്ചാണ് ദുരനുഭവം ഉണ്ടായതെന്നും സിനിമയെ സംബന്ധിക്കുന്ന ചര്‍ച്ചയല്ലെന്ന് മനസിലാക്കിയതോടെ ഫ്‌ളാറ്റില്‍നിന്ന് രക്ഷപ്പെടുകയായിരുന്നെന്നും നടി പരാതിയില്‍ പറഞ്ഞിരുന്നു. കൂടാതെ, നേരിട്ട ദുരനുഭവം ഉടനെതന്നെ ജോഷി ജോസഫിനെ അറിയിച്ചതോടെ, ജോഷി ജോസഫ് അവരെ തമ്മനത്തുള്ള വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നുവെന്നും അവർ പറഞ്ഞു.