വിവോ എക്സ്90എസ് ചൈനീസ് വിപണിയിൽ അവതരിപ്പിച്ചു; പ്രീ-ഓർഡർ ചെയ്യാൻ അവസരം

phone
 
ഉപഭോക്താക്കൾ ആകാംക്ഷയോടെ കാത്തിരുന്ന വിവോയുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണായ വിവോ എക്സ്90എസ് ചൈനീസ് വിപണിയിൽ അവതരിപ്പിച്ചു. വിവോയുടെ എക്സ്90 സീരീസിലെ മികച്ച ഹാൻഡ്സെറ്റാണ് വിവോ എക്സ്90എസ്. ഉപഭോക്താക്കൾക്ക് ജൂൺ 30 മുതലാണ് പ്രീ-ഓർഡർ നൽകാൻ സാധിക്കുക. മറ്റു രാജ്യങ്ങളിലെ ലോഞ്ച് തീയതിയെ കുറിച്ചും വില വിവരങ്ങളെ കുറിച്ചും വിവോ ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങൾ നടത്തിയിട്ടില്ല. ഈ സ്മാർട്ട്ഫോണിന്റെ പ്രധാന സവിശേഷതകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.

6.78 ഇഞ്ച് കർവ്ഡ് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 120 ഹെർട്സ് റിഫ്രഷ് റേറ്റ്, എച്ച്ഡിആർ പിന്തുണ എന്നിവ സ്മാർട്ട്ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. മീഡിയടെക് ഡെമൻസിറ്റി 9200+ ചിപ്സെറ്റാണ് നൽകിയിരിക്കുന്നത്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ സ്മാർട്ട്ഫോണുകളുടെ പ്രവർത്തനം.

50 മെഗാപിക്സൽ സോണി ഐഎംഎസ്663 പ്രൈമറി സെൻസറും, 12 മെഗാപിക്സൽ അൾട്രാവൈഡ് ഷൂട്ടറും, 50എംഎം ഫിക്സഡ് ഫോക്കസ് ഉള്ള 12 മെഗാപിക്സൽ പോർട്രെയ്റ്റ് റിയർ ക്യാമറ അടങ്ങുന്നതാണ് പിന്നിലെ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം . ഹോൾ-പഞ്ച് ക്യാമറ കട്ട്-ഔട്ടിൽ 32 മെഗാപിക്സൽ സെൽഫി ക്യാമറയും നൽകിയിട്ടുണ്ട്. 4,810 എംഎഎച്ച് ബാറ്ററി 120 വാട്ട് അൾട്രാ-ഫാസ്റ്റ് ഫ്ലാഷ് പിന്തുണയോടെയാണ് എത്തുന്നത്.

6.78 ഇഞ്ച് കർവ്ഡ് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 120 ഹെർട്സ് റിഫ്രഷ് റേറ്റ്, എച്ച്ഡിആർ പിന്തുണ എന്നിവ സ്മാർട്ട്ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. മീഡിയടെക് ഡെമൻസിറ്റി 9200+ ചിപ്സെറ്റാണ് നൽകിയിരിക്കുന്നത്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ സ്മാർട്ട്ഫോണുകളുടെ പ്രവർത്തനം.

Share this story