16കാരിയെ നിരന്തരം പീഡിപ്പിച്ചു; 23കാരന് 75 വർഷം കഠിന തടവും 6.25 ലക്ഷം രൂപ പിഴയും ശിക്ഷ
Feb 15, 2025, 17:32 IST

മലപ്പുറത്ത് പോക്‌സോ കേസിൽ 23കാരന് 75 വർഷം കഠിന തടവ്. മഞ്ചേരി സ്‌പെഷ്യൽ കോടതിയുടേതാണ് വിധി. മുതവല്ലൂർ പോത്തുവെട്ടിപ്പാറ സ്വദേശി നുഹ്മാനാണ് ശിക്ഷ. 16കാരിയായ അതിജീവിതയെ നിരന്തരം പിന്തുടർന്ന് പ്രണയം നടിച്ച് വശത്താക്കിയ ശേഷം കുട്ടിയുടെ വീട്ടിൽ രാത്രി പതിവായി എത്തി പീഡിപ്പിച്ചെന്നാണ് കേസ് കുട്ടിയെ ബൈക്കിൽ മിനി ഊട്ടിയിലെ മിസ്റ്റി ലാൻഡ് നാച്ചുറൽ പാർക്കിലെത്തിച്ചും പീഡിപ്പിച്ചു. പ്രതി 6.25 ലക്ഷം രൂപ പിഴയടക്കാനും കോടതി ഉത്തരവിട്ടു. പ്രതി പിഴയായി നൽകുന്ന തുക അതിജീവിതക്ക് നൽകണം. കേസിൽ പ്രോസിക്യൂഷൻ ഭാഗം തെളിവിലേക്കായി 23 സാക്ഷികളെ വിസ്തരിച്ചു. 36 രേഖകൾ ഹാജരാക്കി.