National
ബോംബ് ഭീഷണികൾക്കിടെ എയർ ഇന്ത്യ വിമാനത്തിന്റെ സീറ്റ് പോക്കറ്റിൽ വെടിയുണ്ട
എയർ ഇന്ത്യ വിമാനത്തിന്റെ സീറ്റ് പോക്കറ്റിൽ നിന്നും വെടിയുണ്ട കണ്ടെടുത്തു. ഒക്ടോബർ 27നായിരുന്നു സംഭവം. എഐ 916 വിമാനം ഡൽഹി വിമാനത്താവളത്തിൽ ഇറക്കിയതിന് പിന്നാലെയാണ് വെടിയുണ്ട കണ്ടെത്തിയത്.
ദുബൈയിൽ നിന്നും പുറപ്പെട്ട വിമാനത്തിനുള്ളിൽ നിന്നാണ് വെടിയുണ്ട കണ്ടെത്തിയത്. യാത്രക്കാരെ ഇതോടെ സുരക്ഷിതമായി പുറത്തിറക്കി പരിശോധന നടത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മറ്റ് വിവരങ്ങൾ ഒന്നും എയർ ഇന്ത്യ പങ്കുവെച്ചിട്ടില്ല.
തുടർച്ചയായി വിമാനങ്ങൾക്ക് നേരെ ബോംബ് ഭീഷണിയുണ്ടാകുന്ന സാഹചര്യത്തിലാണ് വിമാനത്തിനുള്ളിൽ വെടിയുണ്ട കണ്ടെത്തിയത്. സുരക്ഷ വർധിപ്പിച്ചിട്ടും വിമാനത്തിനുള്ളിൽ വെടിയുണ്ട എങ്ങനെ കണ്ടെത്തിയതെന്നത് ചോദ്യമായി നിലനിൽക്കുകയാണ്.