Kerala
ആലപ്പുഴയിൽ സഹപാഠിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു; പ്ലസ് ടു വിദ്യാർഥി അറസ്റ്റിൽ

ആലപ്പുഴയിൽ സഹപാഠിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച സംഭവത്തിൽ പ്ലസ് ടു വിദ്യാർഥി അറസ്റ്റിൽ. ആലപ്പുഴ എഎൻ പുരം സ്വദേശി ശ്രീശങ്കറാണ്(18) അറസ്റ്റിലായത്.
അസൈസ്‌മെന്റ് എഴുതാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ടാണ് 16കാരിയായ സഹപാഠിയെ വീട്ടിലെത്തിച്ചത്. മാസങ്ങൾക്ക് മുമ്പ് സുഹൃത്തിനെ എയർ ഗൺ ചൂണ്ടി ഭീഷണിപ്പെടുത്തി മർദിച്ചതിനും ശ്രീശങ്കറിനെതിരെ കേസെടുത്തിരുന്നു
അന്ന് പ്രായപൂർത്തി ആകാത്തതിനാൽ താക്കീത് നൽകി വിട്ടയക്കുകയായിരുന്നു. പിന്നാലെയാണ് പെൺകുട്ടിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചത്.