National

തമിഴ്‌നാട് വിരുദുനഗറിലെ പടക്ക നിർമാണശാലയിൽ വൻ സ്‌ഫോടനം; ആറ് പേർ മരിച്ചു

തമിഴ്‌നാട്ടിലെ വുരുദുനഗറിൽ പടക്ക നിർമാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ ആറ് പേർ മരിച്ചു. 35 മുറികളിലായി 80 തൊഴിലാളികളാണ് സ്‌ഫോടനസമയത്ത് പടക്കനിർമാണശാലയിലുണ്ടായിരുന്നത്. വിരുദുനഗർ ബൊമ്മെപുരം എന്ന ഗ്രാമത്തിലാണ് അപകടം

ബാലാജി എന്ന വ്യക്തി സായിനാഥ് എന്ന പേരിൽ നടത്തുന്ന പടക്ക നിർമാണശാലയിലാണ് സ്‌ഫോടനം നടന്നത്. പല നിലകളിലായി 35 മുറികളാണ് ഇവിടെയുള്ളത്. നാല് മുറികൾ പൂർണമായും സ്‌ഫോടനത്തിൽ തകർന്നു

ആറ് മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്. എത്ര പേർക്ക് പരുക്കേറ്റെന്ന കാര്യത്തിൽ സ്ഥിരീകരണമില്ല. ശിവകാശിയിൽ നിന്നും മാത്തൂരിൽ നിന്നും അഗ്നിശമനസേന യൂണിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയാണ്.

Related Articles

Back to top button
error: Content is protected !!