ഇടുക്കി പൂപ്പാറയിൽ ഒന്നര വയസുകാരൻ പടുതാ കുളത്തിൽ മുങ്ങിമരിച്ചു

ഇടുക്കി പൂപ്പാറയിൽ ഒന്നര വയസുകാരൻ പടുതാ കുളത്തിൽ മുങ്ങിമരിച്ചു
ഇടുക്കി പൂപ്പാറയിൽ പടുതാ കുളത്തിൽ വീണ് ഒന്നര വയസുകാരൻ മുങ്ങിമരിച്ചു. മധ്യപ്രദേശ് സ്വദേശി ദശരഥിന്റെ മകൻ ശ്രേയസ് രാജാണ് മരിച്ചത്. പൂപ്പാറ കോരമ്പാറയിലെ ഏലത്തോട്ടത്തിലെ പടുതാ കുളത്തിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൃഷിയിടത്തിലെ ഷെഡിൽ കുട്ടിയെ ഉറക്കി കിടത്തിയ ശേഷം മാതാപിതാക്കൾ ജോലിക്ക് പോയതായിരുന്നു. ഇവർ രാവിലെ 11 മണിക്ക് തിരിച്ചെത്തിയപ്പോൾ കുട്ടിയെ കണ്ടില്ല. തുടർന്ന് നടത്തിയ തെരച്ചിലിലാണ് സമീപത്തെ പടുതാ കുളത്തിൽ മരിച്ച നിലയിൽ കണ്ടത്.

Tags

Share this story