സഊദിയില്‍ പന്നിക്ക് സമാനമായ മൂക്കുള്ള അപൂര്‍വ വവ്വാലിനെ കണ്ടെത്തി

റിയാദ്: സഊദിയുടെ വടക്കന്‍ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്ത് പന്നിയുടേതിന്് സമാനമായ മൂക്കുള്ള അപൂര്‍വ ഇനം വവ്വാലിനെ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. 14 മുതല്‍ 25 ഗ്രാംവരെ തൂക്കവും 15 ഇഞ്ചോളം വലിപ്പമുള്ള ചിറകുകളുമുള്ള ഈ വവ്വാലിന് തലയും ശരീരഭാഗവും ഉള്‍പ്പെട്ട നീളം രണ്ടേമുക്കാല്‍ ഇഞ്ചോളമാണ്. സെട്രല്‍ മെക്‌സിക്കോ മുതല്‍ പടിഞ്ഞാറന്‍ കാനഡവരെയുള്ള വലിയൊരു പ്രദേശത്ത് കാണപ്പെടുന്ന ആന്‍ട്രോസസ് പല്ലിഡസ് എന്ന ശാസ്ത്ര നാമത്തില്‍ അറിയപ്പെടുന്ന പല്ലിഡ് ബാറ്റ് ഇനത്തില്‍പ്പെട്ടതാണ് കണ്ടെത്തിയിരിക്കുന്ന വവ്വാല്‍.
സഊദിയുടെ സമ്പന്നമായ പോയകാലത്തെ ജൈവവൈവിധ്യത്തിലേക്ക് വെളിച്ചംവീശുന്നതാണ് ഈ കണ്ടെത്തല്‍. പ്രദേശത്തിന്റെ ജൈവവൈവിധ്യത്തിലേക്കുള്ള സുപ്രധാനമായ കണ്ടെത്തലാണ് ഇതെന്നാണ് അധികൃതര്‍ അനുമാനിക്കുന്നത്. വരണ്ട പ്രദേശങ്ങളില്‍ ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന ഇവ പകല്‍ നേരത്ത് പര്‍വത പ്രദേശങ്ങളിലോ, പാറക്കെട്ടുകളിലോ ആണ് കഴിച്ചുകൂട്ടുക. പ്രാണികളെയും പുഴുക്കളെയും ഭക്ഷിക്കുന്ന ഈ വവ്വാലുകള്‍ രാത്രികാലങ്ങളിലാണ് ഇരതേടാന്‍ ഇറങ്ങുക.