സ്‌കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി വിദേശത്തേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ

സ്‌കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി വിദേശത്തേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
സ്‌കൂൾ വിദ്യാർഥിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം വിദേശത്തേക്ക് മുങ്ങിയ പ്രതി പിടിയിൽ. കണ്ണൂർ വിമാനത്താവളത്തിൽ വെച്ചാണ് കാഞ്ഞങ്ങാട് പുല്ലൂർ വീട്ടിൽ മുഹമ്മദ് ആസിഫിനെ(26) കസബ പോലീസ് പിടികൂടിയത്. സ്‌കൂൾ വിദ്യാർഥിനിയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് 2022 മുതൽ കോഴിക്കോടുള്ള ഹോട്ടലിലും വയനാട്ടിലെ വിവിധ റിസോർട്ടുകളിലും എത്തിച്ച് പലതവണ പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ അഞ്ച് പവൻ സ്വർണം കൈക്കലാക്കുകയും ചെയ്തു. പെൺകുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞതോടെ പ്രതി വിദേശത്തേക്ക് കടന്നു. പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കണ്ണൂരിൽ വിമാനമിറങ്ങിയ പ്രതിയെ എമിഗ്രേഷൻ വിഭാഗം തടഞ്ഞ് പോലീസിന് കൈമാറുകയായിരുന്നു.

Share this story