Kerala

കാഞ്ഞങ്ങാട് മൻസൂർ നഴ്‌സിംഗ് കോളേജിൽ ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു

കാഞ്ഞങ്ങാട് മൻസൂർ നഴ്‌സിംഗ് കോളേജിൽ കഴിഞ്ഞ ഡിസംബറിൽ ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന മൂന്നാം വർഷ വിദ്യാർഥിനി ചൈതന്യ കുമാരി(21) മരിച്ചു. ഡിസംബർ ഏഴിനാണ് ചൈതന്യ ആത്മഹത്യക്ക് ശ്രമിച്ചത്. ആദ്യം മൻസൂർ ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലുമായി ചികിത്സയിലായിരുന്നു.

ഈ വർഷം ആദ്യം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും മാറ്റി. വാർഡന്റെ മാനസിക പീഡനത്തെ തുടർന്നാണ് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചതെന്ന് ആരോപിച്ച് സഹപാഠികൾ ദിവസങ്ങളോളം സമരം നടത്തിയിരുന്നു

സമരത്തിന് ഐക്യദാർഢ്യവുമായി ഭരണ, പ്രതിപക്ഷത്തെ യുവജന വിദ്യാർഥി സംഘടനകളും എത്തിയിരുന്നു. എന്നാൽ സമരത്തെ പോലീസ് നേരിട്ട രീതിക്കെതിരെയും വിമർശനമുയർന്നിരുന്നു.

Related Articles

Back to top button
error: Content is protected !!