Kerala

കാസർകോട് നീലേശ്വരത്ത് അധ്യാപികക്ക് ക്ലാസ് മുറിയിൽ നിന്ന് പാമ്പുകടിയേറ്റു

കാസർകോട് അധ്യാപികയ്ക്ക് ക്ലാസ് മുറിയിൽ വെച്ച് പാമ്പു കടിയേറ്റു. നീലേശ്വരം രാജാസ് ഹൈസ്‌കൂളിലെ അധ്യാപികയ്ക്കാണ് ക്ലാസ് മുറിയിൽ വെച്ച് പാമ്പുകടിയേറ്റത്. നീലേശ്വരം സ്വദേശി വിദ്യയെ ആണ് പാമ്പ് കടിച്ചത്. 8 ബി ക്ലാസ്സിൽ വച്ചാണ് പാമ്പ് കടിച്ചത്.

ഇന്ന് രാവിലെയാണ് സംഭവം. കാലിന് പാമ്പുകടിയേറ്റ വിദ്യയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമല്ലെന്നാണ് വിവരം

Related Articles

Back to top button