Kerala
ദൃശ്യം പകർത്തുന്നതിനിടെ കാട്ടാന പാഞ്ഞടുത്തു; തെന്നി വീണ യുവാവിന് ചവിട്ടേറ്റു

ബന്ദിപ്പൂരിൽ വിനോദസഞ്ചാരിക്ക് നേരെ കാട്ടാനയുടെ ആക്രമണം. റോഡിൽ നിൽക്കുകയായിരുന്ന കാട്ടാനയെ ഫോട്ടോയെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. ഓടുന്നതിനിടെ താഴെ വീണതോടെ കാട്ടാന യുവാവിന്റെ നടുഭാഗത്ത് ചവിട്ടുകയായിരുന്നു.
തലനാരിഴക്കാണ് യുവാവിന്റെ ജീവൻ രക്ഷപ്പെട്ടത്. ഇയാൾ മലയാളിയാണെന്നാണ് സംശയം. ഗുരുതരമായി പരുക്കേറ്റ യുവാവ് ചികിത്സയിലാണ്. നിരവധി യാത്രക്കാർ കടന്നുപോകുമ്പോൾ കാട്ടാന റോഡിൽ നിൽക്കുകയായിരുന്നു.
ഇതിനിടെ യുവാവ് കാട്ടാനയുടെ എതിർവശത്ത് നിന്ന് കൊണ്ട് ദൃശ്യം പകർത്തി. പിന്നാലെ ആന ഇയാൾക്ക് നേരെ പാഞ്ഞടുത്തു. ചെടികൾക്കിടയിലൂടെ ഓടിയ യുവാവ് റോഡിലേക്ക് കയറിയപ്പോഴേക്കും തെന്നിവീണു. ഈ സമയത്ത് ആന നടുവിന് ചവിട്ടി കടന്നുപോകുകയായിരുന്നു.