Kerala
പാലക്കാട് ഒറ്റപ്പാലത്ത് യുവതിയെയും രണ്ട് കുട്ടികളെയും കാണാതായതായി പരാതി

പാലക്കാട് ഒറ്റപ്പാലത്ത് യുവതിയെയും രണ്ട് കുട്ടികളെയും കാണാനില്ലെന്ന് പരാതി. ഒറ്റപ്പാലം സ്വദേശിനി ബാസില, മക്കളായ റബിയുൽ ഗസി, ഗനീം നാഷ് എന്നിവരെയാണ് കാണാതായത്. ഒറ്റപ്പാലത്തെ വീട്ടിൽ നിന്നും ഭർത്താവിന്റെ പട്ടാമ്പിയിലെ വീട്ടിലേക്ക് ഇറങ്ങിയതാണ് മൂന്ന് പേരും
ഇന്നലെ ഉച്ചയ്ക്കാണ് ഇവർ പട്ടാമ്പിയിലേക്ക് പോയത്. എന്നാൽ വൈകുന്നേരമായിട്ടും വീട്ടിൽ എത്താത്തതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷിച്ച് ഇറങ്ങുകയായിരുന്നു. തുടർന്ന് പോലീസിൽ പരാതി നൽകി. അന്വേഷണത്തിൽ ഇവർ ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെത്തിയതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി
കോയമ്പത്തൂർ ഭാഗത്തേക്ക് പോകുന്ന ട്രെയിനുകളാണ് ഈ സമയത്ത് സ്‌റ്റേഷനിലുണ്ടായിരുന്നത്. അന്വേഷണം കോയമ്പത്തൂർ ഭാഗത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. വീട്ടിൽ പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നാണ് ബാസിലയുടെ സഹോദരൻ നൽകിയ മൊഴി