Kerala
പാലക്കാട് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

പാലക്കാട് കണ്ണന്നൂരിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. മംഗലം ഡാം സ്വദേശി ശിവദാസനാണ്(28) മരിച്ചത്.
്കുഴൽമന്ദം ഭാഗത്ത് നിന്ന് പാലക്കാട് ഭാഗത്തേക്ക് വരികയായിരുന്ന കല്ലട ബസാണ് ബൈക്കിൽ ഇടിച്ചത്. ബസ് തട്ടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ബൈക്കുമായി ശിവദാസൻ വീണത് ബസിനടിയിലേക്കാണ്.
യുവാവ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.