Kerala
തൃശ്ശൂർ മലക്കപ്പാറയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു

അതിരപ്പിള്ളി മലക്കപ്പാറ അടിച്ചിൽതോട്ടിയിൽ കാട്ടാന ആക്രമണത്തിൽ 20കാരൻ കൊല്ലപ്പെട്ടു. അടച്ചിൽതൊട്ടി ആദിവാസി ഉന്നതിയിലെ തമ്പാന്റെ മകൻ സെബാസ്റ്റ്യനാണ് കൊല്ലപ്പെട്ടത്.
ഇന്നലെ രാത്രിയാണ് സംഭവം. തേൻ എടുക്കാനായി വനത്തിലേക്ക് പോകുന്നതിനിടെ വനാതിർത്തിയിൽ വെച്ച് കാട്ടാന ആക്രമിക്കുകയായിരുന്നു.
സെബാസ്റ്റിയനും ഒപ്പമുണ്ടായിരുന്നവരും ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കാട്ടാന സെബാസ്റ്റ്യനെ തുമ്പിക്കൈ കൊണ്ട് ചുഴറ്റിയെറിയുകയായിരുന്നു. പരുക്കേറ്റ സെബാസ്റ്റ്യൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.