Kerala
പോലീസിനെ കണ്ട് എംഡിഎംഎ പായ്ക്കറ്റ് വീഴുങ്ങിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു

പോലീസിനെ കണ്ട് ഭയന്ന് കയ്യിലിരുന്ന എംഡിഎംഎ പായ്ക്കറ്റ് വിഴുങ്ങിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. കോഴിക്കോട് മൈക്കാവ് സ്വദേശി ഇയ്യാടൻ ഷാനിദാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു
ഇന്നലെയാണ് താമരശ്ശേരിയിൽ വെച്ച് ഷാനിദിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. പോലീസിനെ കണ്ടതോടെ ഷാനിദ് കയ്യിലുണ്ടായിരുന്ന പൊതി വിഴുങ്ങി ഓടാൻ ശ്രമിച്ചു. ഇയാളെ പോലീസ് പിടികൂടിയപ്പോഴാണ് വിഴുങ്ങിയത് എംഡിഎംഎ പായ്ക്കറ്റ് ആണെന്ന് പറഞ്ഞത്. ഇതോടെ പോലീസ് ഷാനിദിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു
എൻഡോസ്‌കോപ്പി പരിശോധനയിൽ വയറ്റിൽ വെളുത്ത തരികളുള്ള പായ്ക്കറ്റുകൾ കണ്ടെത്തിയിരുന്നു. പിന്നാലെ ചികിത്സയിലിരിക്കെയാണ് ഷാനിദ് മരിച്ചത്. ഷാനിദിനെതിരെ മുമ്പും ലഹരി മരുന്ന് കേസുകളുണ്ട്.