കാർ റാലിയുമായി വഴി തടഞ്ഞ് യുവാവിന്റെ പിറന്നാൾ ആഘോഷം

കാർ റാലിയുമായി വഴി തടഞ്ഞ് യുവാവിന്റെ പിറന്നാൾ ആഘോഷം
ആലപ്പുഴ: യുവാവ് പിറന്നാൾ ആഘോഷിച്ചത് കാർ റാലിയുമായി നടുറോഡിൽ. പത്തനംതിട്ട വെട്ടിപ്രം സ്വദേശി ഷിയാസിന്റെ പിറന്നാളാണ് സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ ഇരുപതോളം കാറുകളുമായി അൻപതിൽ അധികം യുവാക്കൾ ആഘോഷിച്ചത്. കമ്മട്ടിപ്പാടം എന്ന ഇടത് പ്രവർത്തകരുടെ ക്ലബ്ബാണ് ഒരു മണിക്കൂർ നീണ്ട ആഘോഷം സംഘടിപ്പിച്ചത്. എന്നാൽ സംഭവത്തെ കുറിച്ച് അറിയില്ലെന്ന് ഡിവൈഎഫ്ഐ ജില്ലാ നേതൃത്വം വിശദീകരിച്ചു. ജില്ലയിൽ മൂന്നാം തവണയാണ് പൊതുനിരത്തിൽ പിറന്നാൾ ആഘോഷം നടക്കുന്നത്.

Share this story