അച്ചായന്റെ സ്വന്തം ആമി ❤️❤️: ഭാഗം 43
Aug 14, 2024, 22:11 IST

രചന: രഞ്ജു ഉല്ലാസ്
കൊച്ചേ, ഒള്ളത് ആണോടി.. അതോ നീയ് എന്നെ പറ്റിക്കുന്നത് വെല്ലോം ആണോടി.." അവളെ നെഞ്ചിലേക്ക് ചേർത്തു കൊണ്ട് ചോദിക്കുന്നതിനു ഒപ്പം തന്നെ, ഡെന്നിസിന്റെ വലം കൈ അവളുടെ അടിവയറ്റിൽ ഒന്നു തലോടി താഴേക്ക് ഇറങ്ങി. "ചേ... വൃത്തികേട് കാട്ടല്ലേ ചെറുക്കാ... മര്യാദക്ക് അടങ്ങി ഇരിക്ക് " അവന്റെ കൈ തണ്ടയിൽ പിടിത്തം ഇട്ടു കൊണ്ട് ആമി കണ്ണിറുക്കി കാണിച്ചു. എനിക്ക് അങ്ങോട്ട് വിശ്വാസം തീരെയില്ല, അതുകൊണ്ടാണ് പെണ്ണേ " "സാരമില്ല പോട്ടെ, ഇനി ഇപ്പൊ ഒരാഴ്ച കഴിയട്ടെ, എല്ലാം സെറ്റ് ആക്കാംന്നേ " "ഹ്മ്മ്.. ഇനി അങ്ങനെ പ്രത്യാശിക്കാം അല്ലാതെ വേറെ വഴിയില്ലല്ലോ, " ഇച്ചായൻ വന്നേ നമുക്ക് ഫുഡ് കഴിച്ചിട്ട് നേരത്തെ കിടക്കാം, എനിക്കാണെങ്കിൽ കുറച്ചു കഴിയുമ്പോഴേക്കും ബാക്ക് പെയിനും,വയറുവേദനയും ഒക്കെ തുടങ്ങും," അവനെ അത്താഴം കഴിക്കാനായി വിളിച്ച ശേഷം ആമി പെട്ടെന്നുതന്നെ റൂമിൽ നിന്നും ഇറങ്ങിപ്പോയി. ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോഴേക്കും മഴ നല്ല ശക്തിയായി പുറത്തു പെയ്യാൻ തുടങ്ങിയിരുന്നു. തുറന്നു കിടന്നിരുന്ന ജനാല പാളികൾ ഓരോന്നും ആമി ചെന്ന് ചേർത്ത് അടച്ചു, എന്നിട്ട് അടുക്കളയൊക്കെ ഒതുക്കി പെറുക്കി വെച്ചശേഷം അവൾ, വാതിൽ ഒക്കെ അടച്ചു കുറ്റിയിട്ട്, ഡെന്നീസിന്റെ അടുത്തേക്ക് ചെന്നു.. അവൻ ആരെയോ ഫോണിൽ വിളിച്ചുകൊണ്ട് റൂമിനകത്ത് ഇരിപ്പുണ്ടായിരുന്നു. ഫ്രണ്ട്സിനെ ആരെയോ ആണ്, ഇടയ്ക്കൊക്കെ മുഖം വലിഞ്ഞു മുറുകുന്നത് കണ്ടപ്പോൾ ആമിക്ക് എന്തൊക്കെയോ സംശയം തോന്നി. ഈശ്വരാ അരുതാത്തതൊന്നും സംഭവിക്കരുതേ, ആ ഒരു പ്രാർത്ഥന മാത്രമേ അവൾക്കുള്ളൂ. അല്പനേരം കഴിഞ്ഞതും ടെന്നീസ് ഫോൺ സംഭാഷണം അവസാനിപ്പിച്ച് അത് മേശപ്പുറത്ത് വെച്ചു. " ആരായിരുന്നു ഇച്ചായ "? ആകാംക്ഷയോടു കൂടി ആമി തിരക്കി. " ടോണി യാടികൊച്ചേ " "എന്തെങ്കിലും പ്രശ്നമുണ്ടോ, ഇച്ചായന് ആകെ എന്തൊക്കെയോ വല്ലായ്മ പോലെ തോന്നുന്നല്ലോ" "ഹേയ്.. പ്രശ്നം ഒന്നുമില്ല, കുരിശിങ്കലെ മാത്തച്ചനും ഭാര്യയും ഇന്ന് ടോണിയെ കാണാൻ ചെന്നിട്ടുണ്ടായിരുന്നെന്നു " "ആര് ഇച്ചായന്റെ പപ്പയും മമ്മിയും ആണോ " "ഹ്മ്മ്...." "എന്നിട്ടോ ഇച്ചായ " " അവനെ നന്നായിട്ട് ഒന്ന് വിരട്ടിയിട്ടാണ് ഇരുവരും മടങ്ങി പോകുന്നതെന്ന് " " അയ്യോ അതെന്തിനാണ് ഇച്ചായാ " " എന്റെ വിവാഹത്തിന് ചുക്കാൻ പിടിച്ചുകൊണ്ട് കൂട്ടുനിന്നത് അവനാണത്രെ, ആരോ അപ്പച്ചനോട് വിളിച്ചു അങ്ങനെ പറഞ്ഞുന്നു " . "ഈശ്വരാ... ഇനി എന്തെങ്കിലും കുഴപ്പമാകുമോ" "എന്ത് കുഴപ്പം... പോകാൻ പറയെടി," " ടോണി ചേട്ടൻ എന്നിട്ട് എന്തു പറഞ്ഞു അവരോട്" " അവൻ എന്തു പറയാനാടി, എല്ലാം കേട്ടുനിന്നു അത്രമാത്രം " "ശോ.." " ഇപ്പോ ഈ പ്രശ്നം എല്ലാം ഉണ്ടാകാൻ കാരണം മിന്നു ഒറ്റ ഒരുത്തിയ, അവള് തിടുക്കപ്പെട്ട് ആന്റിയെ പറഞ്ഞു കേൾപ്പിച്ചതാണ് കുഴപ്പമായത്, ആന്റി ഉടനെ തന്നെ അത് അമ്മച്ചിയുടെ കാതിലേക്ക് എത്തിച്ചു കൊടുത്തു,കേട്ട പാതി എല്ലാം കൂടി ചാടിപ്പുറപ്പെടുകയും ചെയ്തു," ... " ഏത് കഷ്ടകാലം നേരത്താണോ അവളോട് ഇതൊക്കെ പറയാൻ തോന്നിയത്, ശരിക്കും പറഞ്ഞാൽ എല്ലാത്തിനും കാരണക്കാരി ഞാനല്ലേ ഇച്ചായാ, ആഗ്രഹിക്കാൻ പാടില്ലാത്തത് മോഹിച്ചതാണ് എനിക്ക് വന്ന തെറ്റ്, അത് പറയുകയും ആമിയുടെ ശബ്ദം ഇടറി.. "നീയ് നിന്റെ ജീവിതത്തിൽ ആകെ കൂടി ആഗ്രഹിച്ചത് നിന്റെ ഇച്ചായനെ അല്ലെടി, അല്ലാതെ വേറെ ആരേം അല്ലാലോ " "എന്നാലും എനിക്ക്.... സത്യം പറഞ്ഞാൽ പേടി ആകുവാ, എല്ലാവരും കൂടി ഇനി,,,," "വരുന്ന പോലെ വരട്ടെടി... അതിനു ഇത്ര പേടിക്കാൻ ഒന്നും ഇല്ലന്നേ, ടോണി പിന്നെ പണ്ടേ ഒരു പേടി തൊണ്ടൻ ആണ്, അതുകൊണ്ട് വിരണ്ടുപോയതാ, അല്ലാതെ വേറെ പ്രശ്നം ഒന്നും ഇല്ലന്നെ " "വീട്ടുകാരെ ഒക്കെ എതിർത്തു കൊണ്ട് മന സമാധാനത്തോടെ ജീവിയ്ക്കാൻ ആകുമോ ഇച്ചായ... സ്വസ്ഥത കിട്ടുമോ നമ്മൾക്ക് രണ്ടാൾക്കും " ആമിയുടെ മിഴികൾ അപ്പോളും നിറഞ്ഞു ഒഴുകി. "എടി ആമിക്കൊച്ചേ, മാറ്റരുടെയും ചിലവിൽ അല്ല, എന്റെ സ്വന്തം അധ്വാനം കൊണ്ട് ഉണ്ടാക്കി എടുത്ത സ്വത്ത് കൊണ്ട് ആണ് ഞാനും നീയും ജീവിയ്ക്കൻ പോകുന്നത്, സമാധാനത്തോടെ സന്തോഷത്തോടെ നമ്മൾ രണ്ടാളും കഴിയും, ആരൊക്കെ അവിടെ തടസം ആയി വന്നാലും ശരി ധീരമായി നേരിടാൻ ഉള്ള കഴിവും തന്റെടവും ഒക്ക് ഉള്ളവൻ ആണ് നിന്റെ ഈ ഇച്ചായൻ..." പറഞ്ഞു കൊണ്ട് അവൻ തന്റെ നെഞ്ചിൽ ഒന്ന് കൊട്ടി. "ഒരു സങ്കടവും വേണ്ടടി, നിനക്ക് വേണ്ടി തമ്പുരാൻ വിധിച്ചത് എന്നേ ആയിരുന്നു, അതുകൊണ്ട് അല്ലേ കറങ്ങി തിരിഞ്ഞു ഈ കൈകളിൽ എത്തി ചേർന്നത്. എന്റെ കൊച്ചു ഇങ്ങനെ വിഷമിച്ചു ഇരിക്കാതെ വന്നു കിടക്കാൻ നോക്ക്, ഉറക്കം വരാൻ തുടങ്ങി കേട്ടോടി " ഒരു കോട്ടുവാ ഇട്ടു കൊണ്ട് കൈകൾ രണ്ടും വലിച്ചു കുടഞ്ഞു അവൻ ബെഡിലേക്ക് ഇരുന്നു. "ഇച്ചായൻ ഉറങ്ങിക്കോ, ഞാൻ അപ്പുറത്ത് കിടന്നോളാം " . "ങ്ങെ, അപ്പുറത്തോ, അതെന്നാടി " "അല്ല.. അത് പിന്നെ, എനിക്ക് പീരിയഡ്സ് ആണ്, അപ്പോൾ ഇവിടെ കിടക്കാൻ പറ്റില്ല ക്സി മനസിലാകുന്ന ഭാഷയിൽ പറ കൊച്ചേ നീയ്, എനിക്ക് ഇതൊന്നും അങ്ങോട്ട് പിടി കിട്ടുന്നില്ല. "അതല്ല ഇച്ചായ, ഞാൻ ഇപ്പൊ പീരിയഡ്സ് ആയിട്ട് ഇരിക്കുവല്ലേ, ഇങ്ങനെ ഉള്ള ടൈമിൽ ഒക്കെ, ഭർത്താവിന്റെ കൂടെ അല്ല കിടക്കേണ്ടത്," "പിന്നെയോ "? "മറ്റൊരു റൂമിൽ ആണ്,അതിനു വേണ്ടി തന്നെ ഞങ്ങളുടെ വീടുകളിൽ ഒരു റൂം ഉണ്ട്, എല്ലാം കഴിയുന്നത് വരെ പുറത്തേക്ക് ഇറങ്ങാൻ പറ്റില്ല " "അപ്പോള് നീ പഠിക്കാൻ ഒന്നും പോകില്ലേ " "അത് പറ്റും, പുറത്തേക്കു ഉള്ള വാതിൽ ഉണ്ട്, അത് വഴിയേ പോകും " "ഫുഡ് ഒക്കെയോ " "ഒന്നും ഉണ്ടാക്കാൻ പറ്റില്ല, ആരെക്കിലും ഒക്കെ എടുത്തു കൊണ്ട് വന്നു മുറിയുടെ വാതിൽക്കൽ വെച്ചിട്ട് പോകുമായിരുന്നു " "ഹ്മ്മ്.... അതുകൊണ്ട് ഇപ്പൊ നീയ് അപ്പുറത്തെ റൂമിൽ ആണോ കിടക്കാൻ പോകുന്നത് " "മ്മ്......" "അപ്പോൾ നാളത്തെ ഭക്ഷണം ഒക്കെയോ, നിനക്ക് അടുക്കളയിൽ കയറാൻ പാടില്ലേ " "ഇല്ല..... ഇച്ചായൻ, എന്തെങ്കിലും ഉണ്ടാക്കുന്നതിന്റെ ഒരു വീതം എനിക്ക് തന്നാൽ മതി, ഇനി അതിനു വേണ്ടി പ്രേത്യേകിച്ചു ഒന്നും ഉണ്ടാക്കാൻ നിൽക്കേണ്ട കെട്ടോ, അച്ചാറ് കൂട്ടി ആണേലും ഞാൻ കഴിച്ചോളാം " ആമിക്കൊച്ചേ,, ഇവിടെ ഞങ്ങടെ ഇടയിൽ ഒന്നും ഇതുപോലെ ഒരു ഏർപ്പാടും ഇല്ല കെട്ടോ,, മിന്നു മാല കഴുത്തിലോട്ട് കേറിയാൽ പിന്നെ കല്ലറയിലേക്ക് എടുക്കുന്നത് വരെ കെട്ടിയോന്റെ ചൂടും ചൂരും അറിഞ്ഞാണ് പെണ്ണുങ്ങൾ കഴിയുന്നത്, അല്ലാതെ അപ്പുറത്തെ മുറിയിൽപോയി ഒറ്റയ്ക്ക് ഇടുന്ന ഏർപ്പാട് ഒന്നും തന്നെ ഇല്ല..അതുകൊണ്ട് ഇവിടെ ഈ ഇച്ചായന്റെ നെഞ്ചിൽ കിടന്ന് ഉറങ്ങിയാൽ മതി, ഇന്നു മുതൽ അങ്ങോട്ട്.... കേട്ടോ പറഞ്ഞേ.." ആമിയെ നോക്കി ഡെന്നിസ് അത് പറഞ്ഞതും അവൾ തലയാട്ടി. "നീ വന്നേ വേഗം, എന്നിട്ട് കിടക്കാൻ നോക്ക്, നേരം ഒരുപാട് ആയി " . പറഞ്ഞു കൊണ്ട് അവൻ ബെഡിലേയ്ക്ക് കയറി നിവർന്നു അങ്ങട് കിടന്നു.....കാത്തിരിക്കൂ.........