Novel

അച്ചായന്റെ സ്വന്തം ആമി ❤️❤️: ഭാഗം 46

രചന: രഞ്ജു ഉല്ലാസ്

ഡെന്നിസിന്റെ അപ്പച്ചന്റെ മരണ വാർത്ത അറിഞ്ഞു, കരഞ്ഞു കൊണ്ട് ബെഡിൽ കിടക്കുകയാണ് ആമി.

നേരം കുറെ ആയി അവൾ ആ കിടപ്പ് കിടക്കാൻ തുടങ്ങിയിട്ട്. തലയൊക്കെ വെട്ടി പുളക്കുന്നത് പോലെ തല വേദനയാണ്.മിഴികൾ ഇറുക്കി അടച്ചു കൊണ്ട് ബെഡിൽ കമഴ്ന്നു കിടക്കുകയാണ്.

പെട്ടന്ന് കാളിംഗ് ബെൽ ശബ്ധിച്ചത്.ആരാണ് ഈ നേരത്തു.. ഇച്ചായൻ എങ്ങാനും ആണോ ആവോ..

അവൾ എഴുന്നേറ്റു. മുടി എല്ലാം വാരി കെട്ടിവെച്ചു കൊണ്ട്,ഹോളിലേക്ക് ഇറങ്ങി ചെന്നു

സമയ നോക്കിയപ്പോൾ 8മണി,
കർട്ടൻ മാറ്റി നോക്കിയപ്പോൾ കണ്ടു ഇച്ചായൻ നിൽക്കുന്നത്.

ഓടി ചെന്നു വാതിൽ തുറന്നു,

ഇച്ചായാ….

ഉറക്കെ വിളിച്ചു കൊണ്ട് ഇറങ്ങി ചെന്നപ്പോൾ ഡെന്നിസ് പിന്തിരിഞ്ഞു നോക്കി.

കണ്ണൊക്കെ ചുവന്നു കലങ്ങിയാണ്,,

ആഹ്…അപ്പച്ചൻ മരിച്ചു പോയെടി കൊച്ചേ,സീരിയസ് ആയിട്ട് ആയിരുന്നു ഇവിടെ നിന്നും കൊണ്ട് പോയത്, അവിടെ കോട്ടയത്തു ചെന്നപ്പോൾ,ക്ഷീണം കൂടിയാരുന്നു.

അകത്തേയ്ക്ക് കയറുന്നതിനിടയിൽ ഡെന്നിസ് ആമിയോടായി പറഞ്ഞു

അമ്മച്ചി?

കരഞ്ഞും നിലവിളിച്ചു ഇരിപ്പുണ്ട്,,41വർഷം ആയിട്ട് ഒരിക്കൽ പോലും പിരിയാതെ ഇരുന്നത് അല്ലേ, എന്നിട്ട് ഒടുക്കം ഇട്ടേച്ചു പോയെന്ന് പറഞ്ഞു പതം പെറുക്കി കരയുവാ… എന്നാ ചെയ്യാനാ..

സെറ്റിയിലേക്ക് അമർന്നു ഇരുന്നു കൊണ്ട്, തല പിന്നിലേക്ക് ചായ്ച്ചു വെച്ചു കൊണ്ട് അവൻ മിഴികൾ അടച്ചു.

മിന്നു വിളിച്ചു വിവരങ്ങൾ ഒക്കെ പറഞ്ഞു, ”

“ഹ്മ്മ്..”

“ഇച്ചായന് കാപ്പി എടുക്കട്ടേ ”

“ആഹ്…..”

അവന്റെ അനുവാദം കിട്ടിയതും ആമി അകത്തേക്ക് പിൻ വലിഞ്ഞു.

ഇച്ചായൻ ആകെ തകർന്ന മട്ടിൽ ആണ് ഇരുപ്പ് എന്ന് അവൾക്ക് മനസിലായി.ഈ മരണത്തിനു അറിഞ്ഞോ അറിയാതെയോ തങ്ങൾ ഉത്തരവാദികൾ ആയ പോലെ. എന്ത് പറഞ്ഞു ആണ് ഇച്ചയനെ അശ്വസിപ്പിക്കേണ്ടത് എന്ന് പോലും അവൾക്ക് സത്യം പറഞ്ഞാൽ അറിയില്ലയിരുന്നു.

പെട്ടന്ന് തന്നെ കോഫി ഉണ്ടാക്കി അവൾ അവനു കൊണ്ട് വന്നു കൊടുത്തു.

.”കൊച്ചേ, നീ ഇവിടെ തനിച്ചു ഇരിക്കേണ്ട, വേഗം റെഡി ആവു, ടോണിയുടെ വീട്ടിൽ നിന്നെ കൊണ്ട് പോയി ആക്കിയിട്ട് വേണം ഇച്ചായനി തിരിച്ചു പോകേണ്ടത് ”

കാപ്പി മേടിച്ചു ചുണ്ടോട് ചേർക്കും മുന്നേ ടെന്നീസ് ആമിയെ നോക്കി പറഞ്ഞു.

“അവർക്ക് ഒക്കെ ബുദ്ധിമുട്ട് ആകുമോ ഇച്ചായ ”

“ഹേയ്.. അവിടെ വേറെ പ്രശ്നം ഒന്നും ഇല്ലടി.. ഇന്ന് ഒരു രാത്രിടെ കാര്യം അല്ലേ ഒള്ളു.. ഒറ്റയ്ക്ക് ഇവിടെ നിൽക്കുന്നത് സേഫ് അല്ലാ..നാളെ കാലത്തെ ടോണി ഇവിടേക്ക് തിരിച്ചു കൊണ്ട് വന്നു വിടും, ഞാൻ പറഞ്ഞോളാം കാര്യങ്ങള് ”

ആമി പെട്ടന്ന് പോയി റെഡി ആയി ഒരുങ്ങി ഇറങ്ങി വന്നു.

ഡെന്നിസ് ഇട്ടിരുന്ന ജുബ്ബ മാറ്റി, വേറൊരെണ്ണം ധരിച്ചു.

“ഇച്ചായ… എന്തെങ്കിലും കഴിക്കുന്നുണ്ടോ ”

“വേണ്ടടി കൊച്ചേ, വാ പോയേക്കാം “…

ഇരുവരും കൂടി മുറ്റത്തേക് ഇറങ്ങി,

ബ്രൂട്ടസിന്റെ കൂടിന്റെ അടുത്തേക്ക് ഡെന്നിസ് നടന്നു ചെന്നു. അവന്റെ നെറ്റിയിലും മുഖത്തും ഒക്കെ ഒന്നു തിരുമ്മി.

ചോറൊക്കെ വയറു നിറച്ചു കൊടുത്തത് അല്ലെടി കൊച്ചേ?

തിരിഞ്ഞു ആമിയെ നോക്കി ചോദിച്ചപ്പോൾ അവൾ തല കുലുക്കി..

ടോണിയുടെ വീട്ടിലേക്ക് ഉള്ള യാത്രയിൽ ഉട നീളം ആമിയും ഡെന്നിസും മൗനം ആയിരുന്നു.

രണ്ടാളുടെയും മനസിൽ ആകെ വല്ലാത്ത പിരി മുറുക്കം പോലെ..

ഇനി മുന്നോട്ട് എങ്ങനെ ആകും കാര്യങ്ങൾ എന്നത് തന്നെ ആയിരുന്നു ആമിയുടെ ചിന്ത.

എല്ലാം വിധി പോലെ ആവട്ടെ എന്ന് ആമി മനസിനെ പറഞ്ഞു പഠിപ്പിച്ചപ്പോൾ, ഒരിക്കലും അവളെ തന്നിൽ നിന്നും വേർപ്പെടുത്തില്ല എന്ന് ഡെന്നിസിനു ഉറപ്പ് ഉണ്ടായിരുന്നു.

 

***

അപ്പച്ചന്റെ അടക്കൊക്കെ കഴിഞ്ഞു മൂന്നാമത്തെ ദിവസം ആയിരുന്നു ഡെന്നിസ് മടങ്ങി എത്തിയത്.

ഇടയ്ക്ക് ഒക്കെ വീട്ടിൽ ഒന്നു വന്നു, ബ്രൂട്ടസ്നു എന്തെങ്കിലും കൊടുത്തിട്ട് അവൻ വേഗം മടങ്ങി പോകുകയാണ് ചെയ്തത്.

ആമിയുടെ അടുത്ത് ചെന്നു അവളോടും എന്തെങ്കിലും ഒക്കെ മിണ്ടി പറഞ്ഞു പത്തു മിനുട്ട് ഇരിക്കും.

ടോണിയുടെ ഭാര്യയും കുഞ്ഞുങ്ങളും ആയിട്ട് ആമി പെട്ടന്ന് അടുത്തതു കൊണ്ട് വലിയ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു.

**

“ഇച്ചായ, ചേച്ചിയും ചേട്ടനും മറ്റന്നാൾ യു കെയ്ക്ക് പോയി കഴിഞ്ഞാൽ പിന്നെ അമ്മച്ചി അവിടെ ഒറ്റയ്ക്ക് ആവില്ലേ?

ടോണിയുടെ വീട്ടിൽ നിന്നും ടെന്നീസ് ആമിയെ കൂട്ടിക്കൊണ്ട്  വരിക ആയിരുന്നു,

“ഹ്മ്മ്… എന്തെങ്കിലും തീരുമാനം ഉണ്ടാക്കണം ഇല്ലെങ്കിൽ ശരിയാവില്ല”

“അമ്മച്ചി, ഇച്ചായൻ വിളിച്ചാല് ഒപ്പം വരുമോ ”

“സാധ്യത കുറവാണ്, എന്നാലും വിളിച്ചു നോക്കാം”

” ഒറ്റയ്ക്ക് അവിടെ എങ്ങനെ  ഇച്ചായ നിറുത്തുന്നത്. രാത്രിയില് എന്തെങ്കിലും വഴിയോ മറ്റോ വന്നാല് ”

” ഞാനും അതിനെക്കുറിച്ചൊക്കെ ആലോചിക്കുന്നുണ്ട്, വാശിയുടെ കാര്യത്തിൽ അമ്മച്ചി ഒട്ടും പിന്നിലല്ല, ”

” ചേച്ചിയുടെ കൂടെ അമ്മച്ചി മടങ്ങി പോകുമോ ”

” ഉടനെ ഇല്ലായിരിക്കും, എന്നാലും ആറ് ഏഴ് മാസം കഴിയുമ്പോഴേക്കും അമ്മച്ചിയെ വന്നു കൂട്ടിക്കൊണ്ടു പോകണം എന്നാണ് അളിയൻ ഇന്നലെ എന്നോട് പറഞ്ഞത്  ”

” അതുവരേക്കും, നമ്മുടെ കൂടെ നിർത്താം ഇച്ചായാ, ഇല്ലെങ്കിൽ ആളുകളൊക്കെ, ഇച്ചായനെ മാത്രമേ കുറ്റപ്പെടുത്തുകയുള്ളൂ  ”

“ഹ്മ്മ്.. നാളെ ചെന്നിട്ട് ഞാൻ ഈ കാര്യം, അമ്മച്ചിയോട് സംസാരിച്ചോളാം, എന്നതാ മറുപടിയന്നു നോക്കട്ടെ, എന്നിട്ട് ആവാം അല്ലേ ”

“മ്മ്…”

” ടോണിയുടെ വീട്ടിൽ നിനക്ക് വേറെ കുഴപ്പങ്ങളൊന്നും ഇല്ലായിരുന്നല്ലോ അല്ലേ “?

“ഇല്ല, ആ ചേച്ചിയുടെ അമ്മ ഇടയ്ക്കു ഒക്കെ വന്നു ഇങ്ങനെ ഓരോന്നൊക്കെ ചോദിക്കും,”

“ആഹ്, അവരെക്കുറിച്ച് ഞാൻ നിന്നോട് സൂചിപ്പിച്ചിരുന്നതല്ലേ, ഒരു വല്ലാത്ത ജാതി സാധനമാണ്”

“ഹ്മ്മ്…”

” ഞാനേ ഹോട്ടലിൽ നിന്ന് എന്തെങ്കിലും പാഴ്സൽ മേടിക്കട്ടെ, ഇനി വീട്ടിൽ ചെന്നിട്ട് ഒന്നും ഉണ്ടാക്കാൻ നിക്കണ്ട  ”

വണ്ടി ഒതുക്കിയ ശേഷം ഡെന്നിസ് ഇറങ്ങി ചെന്നു തട്ട് ദോശയും പൊറോട്ടയും, വെജിറ്റബിൾ കറികളും ഒക്കെ വാങ്ങി വന്നു.

തിരികെ വീട്ടിലെത്തിയ പാടെ, ആദ്യം ബ്രൂട്ടസിന് തീറ്റ കൊടുത്തിട്ട്,  ടെന്നീസ് കുളിക്കാനായി കയറി.

ആമി ആ നേരം കൊണ്ട്, റൂമും അടുക്കളയും ഒക്കെ ക്ലീൻ ചെയ്യുകയായിരുന്നു, രണ്ടുമൂന്ന് ദിവസം അടച്ചു കിടന്നത് കൊണ്ട് ആകെ പൊടിയായിരുന്നു, അതെല്ലാം വൃത്തിയാക്കി, തുടച്ച് ഇട്ടശേഷം അവൾ, കുളിച്ചു ഫ്രഷായി വന്നത്.

അപ്പോഴേക്കും ഡെന്നിസ് കഴിക്കാൻ ഉള്ളതെല്ലാം എടുത്ത് മേശമേൽ നിരത്തി.

ആമി ചെന്നിട്ട് ഓരോ കട്ടൻ ചായ കൂടി  ഇട്ടു കൊണ്ട് വന്നു.

” ഇച്ചായൻ വീട്ടിലേക്ക് പോകുവാണെന്നു പറഞ്ഞപ്പോൾ, അമ്മച്ചിക്ക് വിഷമമായോ,?

കഴിക്കുന്നതിനിടയിൽ ഡെന്നിസിനെ നോക്കി ആമി ചോദിച്ചു.

” വിഷമം ഒക്കെ ആയി, ഞാൻ നോക്കിയപ്പോൾ വാതിൽക്കൽ നിന്ന് കരയുകയായിരുന്നു.. നാളെ കാലത്തെ പള്ളിയിലേക്ക് പോകാൻ റെഡി ആയി നിന്നോളാൻ പറഞ്ഞിട്ട് പോന്നു. ”

“എല്ലാത്തിനും കാരണക്കാരി ഞാനും കൂടി ആണല്ലോ എന്നോർക്കുമ്പോൾ നെഞ്ചു പൊട്ടുവാ…ഞാൻ ഇവിടെ വന്നത് ആണ് എല്ലാ കുഴപ്പങ്ങൾക്കും കാരണം….തിരിച്ചു പൊയ്ക്കോട്ടേ ഇച്ചായ,ആർക്കും ഒരു ശല്യം ആവില്ല ”

അത് പറയുകയും അവളുടെ മിഴികൾ നിറഞ്ഞു തൂവി.

ഒരക്ഷരം പോലും ആമിയോട് മറുപടി പറയാതെ ഡെന്നിസ് ഭക്ഷണം കഴിച്ചു എഴുന്നേറ്റു പോയി.

എല്ലാം അടുക്കി പെറുക്കി ഒതുക്കി വെച്ച ശേഷം ആമി കിടക്കാനായി വന്നപ്പോൾ ഡെന്നിസ് ബെഡിൽ കണ്ണടച്ച് കിടപ്പുണ്ട്.

ഇച്ചായൻ ഉറങ്ങിയോ…?

അവൾ അടുത്തേയ്ക്ക് വന്നു ചോദിച്ചു.

എന്നാൽ അപ്പോളും അവൻ ഒന്നും മിണ്ടാതെ അങ്ങനെ കിടന്നു.

“ഇച്ചായ…”

അവന്റെ അരികിലായി ഇരുന്ന് കൊണ്ട് ആമി ആ നെഞ്ചിൽ ഒന്നു തൊട്ടു.

പെട്ടെന്ന് അവൻ കണ്ണു തുറന്നു ആമിയെ നോക്കി.

“ഇച്ചായൻ എന്താ എന്നോട് ഒന്നും മിണ്ടാത്തത്..”

“എന്നത് മിണ്ടാനാടി,എന്നേ ഇഷ്ട്ടം അല്ലാത്ത കൊണ്ട് അല്ലേ ഇട്ടിട്ട് പോകാൻ നിൽക്കുന്നത്…നീയ്, വെച്ചു താമസിപ്പിക്കാതെ ചെല്ലാൻ നോക്ക് ”

പറഞ്ഞു കൊണ്ട് അവൻ തിരിഞ്ഞു കിടന്നപ്പോൾ ആമിയ്ക്ക് സങ്കടം സഹിയ്ക്കാൻ പറ്റിയില്ല.

“ഇച്ചായന്റെ ഇപ്പോളത്തെ അവസ്ഥ ഏറ്റവും നന്നായി അറിയാവുന്നത് കൊണ്ട് ആണ് ഞാൻ അങ്ങനെ പറഞ്ഞത്, അല്ലാതെ ഇഷ്ട്ടം ഇല്ലായിട്ട് ഒന്നും അല്ല…എന്റെ ജീവൻ അല്ലേ,”

അവനെ പിടിച്ചു നേരെ കിടത്തിയിട്ട് ആ നെഞ്ചിലേയ്ക്ക് മുഖം ചേർത്തു ആമി വിങ്ങി പൊട്ടി.

“എത്രയൊക്കെ ദുരവസ്ഥ വന്നാലും, പ്രശ്നങ്ങൾ ഉണ്ടായാലും, ഒന്നും ഈ ഡെന്നിസ് നിന്നെ വിട്ട് കളയില്ല.. എന്റെ മരണം വരെയും കാണും നീ എന്നോടൊപ്പം.. അതിനു യാതൊരു മാറ്റവും ഇല്ല ആമി, മേലിൽ ഇത്‌ പോലെ ഉള്ള ഡയലോഗ് പറഞ്ഞു കൊണ്ട് ഇരിക്കരുത്,,എനിയ്ക്ക് ഉറക്കം വരുന്നുണ്ട്, വാ, വന്നു കിടക്കാൻ നോക്ക്…”

പറഞ്ഞു കൊണ്ട് അവൻ കണ്ണുകൾ അടച്ചു.

പിന്നീട് കൂടുതൽ ഒന്നും പറയാതെ ആമിയും അരികിലായി കയറി തിരിഞ്ഞു കിടന്നു.

പെട്ടെന്ന് തന്നെ ഡെന്നിസിന്റെ വലം കൈ അവളെ പൊതിഞ്ഞു പിടിച്ചപ്പോൾ ആമി ഒരെങ്ങലോട് കൂടി അവനെയും പുണർന്നു.

എന്തിനാ എന്റെ ആമി കൊച്ചു ഇങ്ങനെ കരയുന്നത്.. നിനക്ക് നിന്റെ ഇച്ചായൻ ഇല്ലെടി….

അവളുടെ മുഖം പിടിച്ചു മേല്പോട്ട് ഉയർത്തി കൊണ്ട് ആ നെറുകയിൽ ഒരു നനുത്ത ചുംബനം നൽകി അവൻ ആമിയോട് മെല്ലെ ചോദിച്ചു.

…..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button