Novel

അച്ചായന്റെ സ്വന്തം ആമി ❤️❤️: ഭാഗം 49

രചന: രഞ്ജു ഉല്ലാസ്

“ഇച്ചായ അമ്മച്ചി അപ്പുറത്ത് ഉണ്ട് കേട്ടോ, മാറി പോയെ ഒന്ന്.വിളിച്ചില് ഇത്തിരി കൂടുന്നുണ്ട് ”

ആമി പറഞ്ഞതും ഡെന്നിസ് അവളെ ഒന്ന് നോക്കി.

“അമ്മച്ചി അപ്പുറത്ത് ഉണ്ടെന്ന് ഉള്ളത് എല്ലാം എനിക്ക് അറിയാം, പിന്നെ ഇനിയും ഇങ്ങനെ ഓരോ മുടന്തൻ ന്യായം പറയാൻ ആണ് ഭാവം എങ്കിൽ നടക്കില്ല ആമി,മാസം ഒന്ന് ആകാറായി കെട്ടു കഴിഞ്ഞിട്ട്,ചോരേം നീരും ഉള്ള ഒരുത്തൻ തന്നെയാണ് ഈ ഞാനും…”

ഗൗരവത്തിൽ പറഞ്ഞു കൊണ്ട് ഡെന്നിസ് പെട്ടന്ന് മുറിവിട്ട് ഇറങ്ങി ഒരൊറ്റ പോക്ക് പോയി.

ഒരു കള്ളച്ചിരിയും ചിരിച്ചു കൊണ്ട്, ആമികൊച്ചു പിന്നാലെ ചെന്നപ്പോൾ ഇച്ചായൻ ടി വി ഓൺ ചെയ്ത് ന്യൂസ്‌ കാണുന്നുണ്ട്.

അലക്കി ഉണങ്ങിയ തുണികൾ എല്ലാം എടുത്തു കൊണ്ട് വന്നു ഇട്ട ശേഷം ആമി ചെന്നു മുറ്റം എല്ലാം അടിച്ചു വാരി വൃത്തിയാക്കി ഇട്ടു.

ചോറ് തിളപ്പിച്ച്‌ ഊറ്റുവാൻ എടുത്തു വെച്ച ശേഷം,കുറച്ചു ചെറു പയർ എടുത്തു വെള്ളത്തിൽ ഇട്ടു.

മെഴുക്കു പുരട്ടി ആക്കാൻ വേണ്ടി
പിന്നെ മീൻ കറിയും പൊരിച്ച മീനും ഒക്കെ സീമ വന്നു വെച്ചിട്ട് പോയതിനാൽ വേറെ പ്രേത്യേകിച്ചു ഒന്നും ഉണ്ടാക്കേണ്ട കാര്യം ഇല്ല താനും.

അവൾ ഹാളിൽ കൂടി അങ്ങോട്ടും ഇങ്ങോട്ടും നടക്കുമ്പോൾ ഒക്കെ ഡെന്നിസിനെ ഒന്ന് നോക്കും.

പക്ഷെ അവൾ ആണെകിൽ ടി വി യിൽ തന്നെ കണ്ണും നട്ടു ഇരിക്കുകയാണ് ചെയ്യുന്നത്.

ആമി എന്നൊരാൾ അവിടെ ഉണ്ടെന്ന് പോലും അവൻ ഗൗനിക്കുന്നില്ലയിരുന്നു.

ഉറക്കം ഒക്കെ കഴിഞ്ഞു അമ്മച്ചി എഴുന്നേറ്റു വന്നപ്പോൾ നേരം അഞ്ചു മണി കഴിഞ്ഞു.

ആമി ഒരു കപ്പ് ചായ കൂടി ഇട്ട് അവർക്ക് കൊടുത്തു..എന്നിട്ട് അടുക്കളയിലേയ്ക്ക് പോയി.

അമ്മയും മകനും കൂടി അപ്പച്ചന്റെ ഓരോരോ കാര്യങ്ങൾ പറഞ്ഞു ഇരുന്നു.

ഇടക്കൊക്കെ അമ്മച്ചി കരയുന്നുണ്ട് എന്ന് ഡെന്നിസിനു തോന്നിയപ്പോ അവൻ ആ സംഭഷണം അവസാനിപ്പിച്ചു, വേറെ ഓരോ നാട്ടു വർത്തമാനo പറഞ്ഞു.

അടുക്കളയിലേക്ക് എഴുന്നേറ്റു വന്നപ്പോൾ ആമി എന്തോ കറി വെയ്ക്കുന്നത് ആണ് കത്രീനാമ്മ കണ്ടതു.

“ആമി ”

അവർ വിളിച്ചതും ആമി പെട്ടന്ന് തിരിഞ്ഞു നോക്കി.

“എന്താ അമ്മച്ചി ”

“ഹേയ്.. ഒന്നുല്ല വെറുതെ, നിന്നെ കാണാഞ്ഞപ്പോൾ ”

“ഞാൻ ഇത്തിരി ചെറുപയറു മെഴുക്കുവരട്ടി വെയ്ക്കുകയായിരുന്നമ്മച്ചി, വാ ഇവിടെ ഇരിയ്ക്ക് കേട്ടോ ”

ഒരു കസേര വലിച്ചു നീട്ടി കൊണ്ട് വന്നു ആമി അവർക്ക് ഇരിക്കാൻ വേണ്ടി ഇട്ട് കൊടുത്തു.

“കറി ഒന്നും ഇരിപ്പില്ലേ കൊച്ചേ “?

“ഉണ്ട് അമ്മച്ചി, ഉച്ചക്കത്തെ ഒക്കെ ഉണ്ട്, പിന്നെ ഞാൻ അത് കൂടാതെ ഇത്തിരി പയറും കൂടി വെച്ചു എന്നേ ഒള്ളു ”

ആമിയുടെ സംസാരവും പെരുമാറ്റവും കണ്ടപ്പോൾ തന്നെ കത്രീനാമ്മയ്ക്ക് മനസ്സിലായി അവൾ ഒരു ശുദ്ധഗതിക്കാരിയാണെന്ന്  ഉള്ളത്.

പെട്ടന്ന് തന്നെ ഇരുവരും അടുപ്പം ആകുകയും ചെയ്തു.

രാത്രിയിൽ ഒരുമിച്ചു ഇരുന്ന് അത്താഴം കഴിച്ചു എഴുന്നേറ്റപ്പോൾ ഡെന്നിസിനും ഒരുപാട് സന്തോഷം ഒക്കെ ആയി.

രണ്ടാളും കൂടി ആയിരുന്നു പാത്രങ്ങൾ ഒക്കെ കഴുകി വെച്ചതും അടുക്കള ഒതുക്കിയതും എല്ലാം..

ആമി ആണെകിൽ വേണ്ടന്ന് ഒരുപാട് പറഞ്ഞിട്ടും അമ്മച്ചി സമ്മതിച്ചില്ല.

വീട്ടിലും താൻ ഇതെല്ലാം ഒറ്റയ്ക്ക് ചെയ്യുന്നത് എന്ന് പറഞ്ഞു കത്രിനാമ്മ ഒപ്പം നിന്നു.

ഒൻപതു മണി ആയപ്പോൾ കിടക്കാനായി റൂമിലേക്ക് പോകുകയും ചെയ്തു.

ആ സമയത്തു ഒക്കെ ഡെന്നിസ് അല്പം വെയിറ്റ് ഇട്ട് ഇരിക്കുകയാണ്.

ഇച്ചായൻ ഓവർ സ്മാർട്ട് ആകരുത് എന്നും അമ്മച്ചി ഇതെല്ലാം കാണുന്നുണ്ട് എന്നും, അവര് കേൾക്കാതെ കൊണ്ട് ആമി ഇടയ്ക്ക് വന്നു അവനോട് പറഞ്ഞിട്ട് പോയി. പിന്നീട് ഡെന്നിസ് എഴുന്നേറ്റു മുറിയിൽ പോയി കിടക്കുകയായിരുന്നു.

ആമി വന്നു വാതിൽ അടച്ചു കുറ്റി ഇട്ട ശേഷം കുളിക്കാനായായി വാഷ് റൂമിലേക്ക് പോയി.

ഈ സമയത്തു എന്താ പതിവില്ലാത്ത കുളിയൊക്കെ.
അവൾ പോയതും നോക്കി ഡെന്നിസ് നെറ്റി ചുളിച്ചു.

ഷാംപൂ ഇട്ട് പതപ്പിച്ചു മുടി ഒക്കെ കഴുകി, നല്ല അസ്സല് കുളി ഒക്കെ കഴിഞ്ഞു ആമി ഇറങ്ങി വന്നപ്പോൾ മണി പത്തു ആയിരുന്നു.

ഇളം പിങ്ക് നിറം ഉള്ള നെറ്റിന്റെ ഒരു ടോപ് ആയിരുന്നു അവളുടെ വേഷം.
നെറ്റിയിൽ അല്പം സിന്ദൂരം ഇട്ട ശേഷം, ഉച്ചിയിൽ കെട്ടി വെച്ചിരുന്ന
മുടി അഴിച്ചു ഇട്ട് കൊണ്ട് അവൾ വന്നു ബെഡിൽ ഇരുന്നു.

അപ്പോളേക്കും ഡെന്നിസ് തിരിഞ്ഞു കിടന്നു.

ഇങ്ങനെ ഒരു ജാഡക്കാരൻ.. ഹോ ഇങ്ങേരെ കൊണ്ട് തോറ്റല്ലോ കൃഷ്ണാ..

ആമി പിറു പിറുത്തു.

ലൈറ്റ് ഓഫ്‌ ചെയ്തു ബെഡ് ലാമ്പ് ഇട്ട ശേഷം അവൾ ഡെന്നിസിന്റെ അരികിൽ വന്നു കിടന്നു.

എപ്പോൾ വന്നു കിടന്നാലും ആമിയുടെ വയറ്റിൽ അവന്റെ കൈ എടുത്തു ചുറ്റി കിടക്കുന്നവൻ ഇന്നു അവൾക്ക് എതിര് വശം ചെരിഞ്ഞു ആണ് കിടന്നത്.

പതിവിന് വിപരീതമായി ആമി അവനെ ചുറ്റി പിടിച്ചപ്പോൾ ഇച്ചായന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.

ബലം പ്രയോഗിച്ചു അവനെ നേരെ കിടത്തിയ ശേഷം ഒന്ന് ഉയർന്നു പൊങ്ങി ആ നെറുകയിൽ പെണ്ണൊരു മുത്തം കൊടുത്തതും, ഡെന്നിസിന്റെ ഇരു കൈകളും അവളെ വലിഞ്ഞു മുറുകിയിരുന്നു.

ഒന്ന് താഴ്ന്നു വന്നിട്ട് ഇച്ചായന്റെ ഇരു കവിളിലും അവൾ കൈത്തലം ചേർത്തു വെച്ചു.

“പിണങ്ങാൻ ഒക്കെ അറിയാം അല്ലേ, ഹ്മ്മ് ഞാൻ ഇത്രയും കരുതിയൊന്നും ഇല്ല കേട്ടോ, പക്ഷെ ഇമ്മാതിരി പരുപാടി ഒന്നും ഇനി ഇവിടെ ചിലവാകില്ല എന്ന് ഒന്ന് മോൻ ഓർത്താൽ നന്ന്.

കട്ട കലിപ്പിൽ പറയുന്നവളെ കാണും തോറും അവന്റെ ഉള്ളിൽ ചിരി പൊട്ടി..

…..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button