യാക്കോബായ സഭാ അധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ അന്തരിച്ചു

യാക്കോബായ സഭാ അധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ അന്തരിച്ചു
കൊച്ചി: യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവാ അന്തരിച്ചു്. 95 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. കൊച്ചിയിലായിരുന്നു അന്ത്യം. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. വൈകീട്ട് 5.20 ഓടെയായിരുന്നു അന്ത്യം. പ്രതിസന്ധി ഘട്ടത്തില്‍ യാക്കോബായ സഭയെ ഒരുമിപ്പിച്ച് ചേര്‍ത്തുപിടിച്ച അധ്യക്ഷനായിരുന്നു കാതോലിക്കാ ബാവ. 1929 ജൂലായ് 22ന് പുത്തന്‍കുരിശ് വടയമ്പാടി ചെറുവിള്ളില്‍ മത്തായി കുഞ്ഞമ്മ ദമ്പതികളുടെ മകനായിട്ടാണ് ജനനം. ദാരിദ്ര്യവും രോഗവും അദ്ദേഹത്തിന്റെ പഠനം നാലാം ക്ലാസില്‍ മുടക്കി. അമ്മയ്ക്കൊപ്പം പ്രാര്‍ത്ഥനയ്ക്കായി എത്തിയിരുന്ന മലേക്കുരിശ് ദയറായില്‍ അക്കാലത്ത് വൈദികനായിരുന്ന സിവി എബ്രഹാമുമായുള്ള സിവി തോമസിനെ വൈദിക വൃത്തിയിലേക്ക് ആകര്‍ഷിച്ചത്. 1929 ജൂലൈ 28നാണ് ജനനം. 1958 ല്‍ വൈദിക പട്ടം സ്വീകരിച്ചു. 1974 ഫെബ്രുവരി 24ന് അങ്കമാലി ഭദ്രാസാധിപനായി.2002 ജൂലൈ 26ന് ശ്രേഷ്ഠ കത്തോലിക്ക ബാവയായി. 2019 മേയ് ഒന്നിന് ഭരണചുമതലകളില്‍ നിന്നൊഴിഞ്ഞു.  

Share this story