Kerala
വേടന്റെ അറസ്റ്റിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വരും; റിപ്പോർട്ട് തേടി മന്ത്രി

റാപ്പർ വേടന്റെ അറസ്റ്റുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ തിരുത്തൽ നടപടിക്കൊരുങ്ങി വനംവകുപ്പ്. വിഷയത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കും. ഇക്കാര്യം പരിശോധിക്കാൻ വനംമന്ത്രി റിപ്പോർട്ട് തേടി. അറസ്റ്റിൽ രൂക്ഷ വിമർശനമുയർന്നതോടെ വനംവകുപ്പ് പ്രതിക്കൂട്ടിലായിരുന്നു
മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് വനംമന്ത്രിയുടെ നീക്കങ്ങളെന്നാണ് സൂചന. വനംമന്ത്രി എകെ ശശീന്ദ്രൻ വനംവകുപ്പ് മേധാവിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചാലുടൻ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തേക്കും
നേരത്തെ വേടന്റെ ജാമ്യാപേക്ഷയെ വനംവകുപ്പ് എതിർത്തിരുന്നു. രാജ്യം വിട്ടുപോകാൻ സാധ്യതയുണ്ടെന്നും തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്നുമായിരുന്നു വനംവകുപ്പിന്റെ വാദം. എന്നാൽ കോടതി ഈ വാദങ്ങൾ തള്ളുകയായിരുന്നു.