Movies
നടനും സംവിധായകനുമായ മനോജ് കുമാർ അന്തരിച്ചു

വിഖ്യാത നടനും സംവിധായകനുമായ മനോജ് കുമാർ അന്തരിച്ചു. 87 വയസായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് മുംബൈയിലെ കോകില ബെൻ ധീരുബായ് അംബാനി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം
2015ൽ ദാദാ സാഹിബ് ഫാൽകെ പുരസ്‌കാരം നേടിയിട്ടുണ്ട്. 60ലധികം ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹം ഏഴ് സിനിമകൾ സംവിദാനം ചെയ്തു. ക്രാന്തി, പൂരബ് ഓർ പശ്ചിം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.
ഇന്ന് പാക്കിസ്ഥാന്റെ ഭാഗമായ അബോട്ടബാദിലാണ് അദ്ദേഹത്തിന്റെ ജനനം. പത്താം വയസിൽ ഡൽഹിയിൽ എത്തി. ദിലീപ് കുമാറിന്റെ കടുത്ത ആരാധകനായിരുന്നു മനോജ് കുമാർ.