ഹോട്ടലിൽ മദ്യപിച്ച് ബഹളമുണ്ടാക്കി; നടൻ വിനായകൻ പോലീസ് കസ്റ്റഡിയിൽ
May 8, 2025, 17:20 IST

നടൻ വിനായകനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഹോട്ടലിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെ തുടർന്നാണ് സംഭവം. കൊല്ലത്തെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലാണ് താരം മദ്യപിച്ച് ബഹളമുണ്ടാക്കിയത്. കസ്റ്റഡിയിലെടുത്ത് പോലീസ് സ്‌റ്റേഷനിൽ എത്തിച്ചെങ്കിലും വിനായകൻ പോലീസിനോട് തട്ടിക്കയറുകയും ബഹളം തുടരുകയും ചെയ്തു. വിനായകനെ മെഡിക്കൽ പരിശോധനക്ക് വിധേയമാക്കി. അഞ്ചാലുമൂട് പോലീസാണ് വിനായകനെ കസ്റ്റഡിയിലെടുത്തത്.