ബന്ധുവായ യുവതിയെ സെക്‌സ് മാഫിയക്ക് കൈമാറാൻ ശ്രമിച്ചു; നടി മിനു മുനീർ തമിഴ്‌നാട് പോലീസിന്റെ കസ്റ്റഡിയിൽ
Aug 14, 2025, 15:44 IST
നടി മിനു മുനീറിനെ തമിഴ്‌നാട് പോലീസ് കസ്റ്റഡിയിലെടുത്തു. ബന്ധുവായ യുവതിയെ സെക്‌സ് മാഫിയയ്ക്ക് കൈമാറാൻ ശ്രമിച്ചു എന്ന പരാതിയിലാണ് നടപടി. ഇന്നലെ രാത്രി ആലുവയിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇന്ന് രാവിലെ മിനു മുനീറിനെ ചെന്നൈയിൽ എത്തിച്ചു. 2014 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തമിഴ്‌നാട് തിരുമംഗലം പോലീസ് ആണ് യുവതിയെ കസ്റ്റഡിയിലെടുത്തത്. സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് ബന്ധുവായ യുവതിയെ തമിഴ്‌നാട്ടിലേക്ക് വിളിച്ചുവരുത്തി സെക്‌സ് മാഫിയക്ക് കൈമാറാൻ ശ്രമിച്ചെന്നാണ് പരാതി. ഏറെക്കാലമായി ഒളിവിൽ കഴിയുകയായിരുന്ന മിനു മുനീർ. ഇവർ ആലുവയിലുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് തമിഴ്നാട് പോലീസ് സ്ഥലത്തെത്തി ഇവരെ കസ്റ്റഡിയിലെടുത്തത്. സംവിധായകനും നടനുമായ ബാലചന്ദ്രമേനോൻ നൽകിയ അപകീർത്തിക്കേസിൽ അറസ്റ്റിലായ മിനു മുനീർ ജാമ്യത്തിലിറങ്ങിയിട്ട് അധികനാളായിരുന്നില്ല.
