ഹിറ്റ്മാന് പിന്നാലെ കിംഗ് കോഹ്ലിയും; ടെസ്റ്റിൽ നിന്ന് വിരമിക്കൽ സന്നദ്ധത അറിയിച്ച് വിരാട് കോഹ്ലി

രോഹിത് ശർമക്ക് പിന്നാലെ വിരാട് കോഹ്ലിയും ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിന് മുമ്പ് ടെസ്റ്റിൽ നിന്ന് വിരമിക്കാൻ പദ്ധതിയിടുന്നതായി കോഹ്ലി ബിസിസിഐയെ അറിയിച്ചതായാണ് വിവരം.
ടെസ്റ്റ് ഫോർമാറ്റിൽ നിന്ന് കോഹ്ലി വിരമിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചതായും ജൂൺ 20ന് ആഗ്രഹിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ അദ്ദേഹം കളിക്കാൻ സാധ്യതയില്ലെന്നും അടുത്ത വൃത്തങ്ങൾ പറയുന്നു. രോഹിത് ശർമ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് കോഹ്ലി വിരമിക്കൽ സന്നദ്ധത അറിയിച്ചത്.
കോഹ്ലിയുടെ തീരുമാനം അംഗീകരിക്കപ്പെട്ടാൽ ഇന്ത്യൻ ക്രിക്കറ്റിൽ വലിയൊരു വിടവാകും സൃഷ്ടിക്കാൻ പോകുന്നത്. തീരുമാനം പുനഃപരിശോധിക്കണമെന്ന് ബിസിസിഐ കോഹ്ലിയോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്. 2024-25 ടെസ്റ്റ് സീസൺ കോഹ്ലിക്കും അത്ര മികച്ചതായിരുന്നില്ല. ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് 186 റൺസ് മാത്രമാണ് താരം നേടിയത്.