ചണ്ഡിഗഢിൽ എയർ സൈറൺ; ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് നിർദേശം, കനത്ത ജാഗ്രത

ചണ്ഡിഗഢിൽ എയർ സൈറൺ; ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് നിർദേശം, കനത്ത ജാഗ്രത
ഇന്ത്യ-പാക് സംഘർഷം തുടരുന്നതിനിടെ ചണ്ഡിഗഢിൽ കനത്ത ജാഗ്രത. എയർ സൈറൺ മുഴക്കി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയാണ്. ജനങ്ങളോട് വീടിന് പുറത്തിറങ്ങരുതെന്ന് അധികൃതർ നിർദേശം നൽകി. പാക് സേനയുടെ ഭാഗത്ത് നിന്ന് ആക്രമണസാധ്യതയുണ്ടാകുമെന്നാണ് മുന്നറിയിപ്പ് വ്യോമസേനക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ഭരണകൂടം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്. ഉത്തരാഖണ്ഡിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും അവധികൾ റദ്ദാക്കി അടിയന്തര സാഹചര്യം നേരിടാൻ തയ്യാറെടുപ്പുകൾ നടത്തണമെന്നും നിർദേശമുണ്ട്. അമൃത്സറിലും ചണ്ഡിഗഢിലും അതീവ ജാഗ്രതയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Tags

Share this story