അല്‍ ഐന്‍ മൃഗശാലയില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇനി മുതല്‍ പ്രവേശന ഫീസില്ല

അല്‍ ഐന്‍ മൃഗശാലയില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇനി മുതല്‍ പ്രവേശന ഫീസില്ല
അല്‍ ഐന്‍: മുതിര്‍ന്ന പൗരന്മാര്‍ക്ക് സ്വദേശിയെന്നോ, പ്രവാസിയെന്നോ വ്യത്യാസമില്ലാതെ പ്രേവശനം സൗജന്യമായിരിക്കുമെന്ന് അല്‍ ഐന്‍ മൃഗശാലാ അധികൃകതര്‍ വ്യക്തമാക്കി. 60 വയസും അതിന് മുകളിലും പ്രായമുള്ളവര്‍ക്കാണ് സൗജന്യ പ്രവേശനം. മുന്‍പ് എഴുപത് കഴിഞ്ഞവര്‍ക്കായിരുന്നു പ്രവേശന സൗജന്യം അനുവദിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ യുഎഇ പ്രസിഡന്റ് പ്രഖ്യാപിച്ച സാമൂഹിക വര്‍ഷത്തിന്റെ ഭാഗമായാണ് ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുന്നത്. എമിറേറ്റില്‍ സാമൂഹിക ബന്ധം ഊട്ടിയുറപ്പിക്കുന്നതിനുള്ള സാധ്യതകള്‍ തുറന്നിടുന്നതിന്റെ ഭാഗമായാണ് ഇത്തരം ഒരു തീരുമാനം പ്രസിഡന്റിന്റെ പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ച് നടപ്പാക്കുന്നത്.

Tags

Share this story