ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്; തസ്ലീമ സുൽത്താനയുടെ ഭർത്താവും അറസ്റ്റിൽ
Apr 9, 2025, 12:32 IST

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. നേരത്തെ അറസ്റ്റിലായ തസ്ലീമ സുൽത്താനയുടെ ഭർത്താവ് സുൽത്തനാണ് പിടിയിലായത്. ചെന്നൈ എന്നൂരിൽ വെച്ചാണ് ഇയാളെ പിടികൂടിയത്. അന്വേഷണത്തിൽ ചെന്നൈയിൽ ഇയാൾക്ക് മൊബൈൽ ഷോപ്പ് ഉണ്ടെന്നും ഇവിടേക്ക് സാധനങ്ങൾ എത്തിക്കുന്നതിനായി മലേഷ്യ അടക്കമുള്ള സ്ഥലങ്ങൾ സ്ഥിരം സന്ദർശിക്കാറുണ്ടെന്നും എക്സൈസ് കണ്ടെത്തി. ഇയാളാണ് ഹൈബ്രിഡ് കഞ്ചാവ് മലേഷ്യയിൽ നിന്ന് എത്തിച്ചതെന്നാണ് എക്സൈസ് കരുതുന്നത്. ഈ മാസം ആദ്യമാണ് മൂന്ന് കിലോ ഹൈബ്രിഡ് കഞ്ചാവുമായി തസ്ലീമയെയും കെ ഫിറോസ് എന്നയാളെയും പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തപ്പോൾ ശ്രീനാഥ് ഭാസി അടക്കമുള്ള സിനിമാ മേഖലയിലെ ചിലർക്ക് ലഹരി എത്തിച്ചതായി വിവരം ലഭിച്ചിരുന്നു.