Kerala
ഷൈൻ ടോം ചാക്കോയ്‌ക്കെതിരായ ആരോപണം; അന്വേഷണ സമിതി റിപ്പോർട്ട് ഇന്ന് കൈമാറിയേക്കും

ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ നിലപാട് ഇന്ന് പ്രഖ്യാപിച്ചേക്കും. ഷൈനിനെതിരെ ഉയർന്ന ആരോപണങ്ങൾ അന്വേഷിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. സമിതിയുടെ റിപ്പോർട്ട് ഇന്ന് കൈമാറിയേക്കുമെന്നാണ് സൂചന
റിപ്പോർട്ട് ലഭിച്ച ശേഷം ഷൈനിനെതിരെ തുടർ നടപടികൾ സ്വീകരിക്കും. ഷൈനെ സംഘടനയിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യമടക്കം ഇതിനോടകം ഉയർന്നിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ച ശേഷം അന്തിമ തീരുമാനമെടുക്കാമെന്നാണ് അഡ്‌ഹോക് കമ്മിറ്റി നിലപാട്
ഷൈനിനെതിരെ ഉയർന്ന ആരോപണങ്ങളിൽ കേസെടുക്കുന്ന കാര്യത്തിൽ പോലീസിൽ ആശയക്കുഴപ്പം തുടരുകയാണ്. ഉന്നത പോലീസ് ഉദ്യോഗസ്ഥർ നടി വിൻസി അലോഷ്യസുമായി സംസാരിച്ച ശേഷമാകും ഇതിൽ തീരുമാനമാകുക.