അമൽ: ഭാഗം 1

അമൽ: ഭാഗം 1

രചന: Anshi-Anzz

എന്റെ റബ്ബേ.... ഈ പെണ്ണിത് ഇനിയും എഴുന്നേറ്റില്ലേ.... ഇന്നും കൂടെയല്ലേ ഉള്ളു ഓൾക്ക് ഇങ്ങനെ കിടക്കാൻ പറ്റാ എന്ന് കരുതീട്ടാ ഞാൻ ഇതുവരെ വിളിക്കായിനെ.... ഇനി ഞാൻ അങ്ങോട്ട് വന്നാൽ അത് നിനക്ക് നല്ലതിനാവൂല..... നമ്മളെ പുന്നാര ഉമ്മച്ചിന്റെ രാവിലത്തെ പ്രസംഗം ആണ് നിങ്ങൾ ഇപ്പൊ കേട്ടത്.... സുഹാ... ഇയ്യ് പോയി ഓളെ ഒന്ന് വിളിച്ചാ.... ഞാൻ ചെന്നാൽ ഓള് കൊഞ്ചി കൊണ്ട് എന്നേം കൂടെ അവിടെ കിടത്തും... ആ ഞാൻ വിളിക്കാ ഉമ്മാ..... അമ്മൂ.... അമ്മൂ.... എണീക്കെടി.... ഉമ്മ വഴക്ക് പറയുന്നുണ്ട് ട്ടോ.... സമയം എത്ര ആയീന്നാ അന്റെ വിജാരം.... വേഗം എണീക്ക്.... ഇന്ന് വേറെ ഒരു വീട്ടിൽ പോകേണ്ടതല്ലേ.... ഇപ്പൊ എണീക്കാ ബാബി... ഇങ്ങളും ഉമ്മച്ചിനെ പോലെ ആകല്ലേ.... ഞാൻ ഇന്നും കൂടെയല്ലേ ഉള്ളു ഇവിടെ ഉണ്ടാവാ.... അതാ നിന്നെ ഇത്രേം നേരം വിളിക്കായിനെ... ഇനി കിടന്ന് ഉറങ്ങാതെ ബാബിന്റെ അനിയത്തി കുട്ടി എണീറ്റെ.... മഷൂദ്ക്കയൊക്കെ ഇപ്പൊ ഇങ്ങെത്തും.... മ്മ്.... വേഗം.... ബാബി പോയതും നമ്മൾ കണ്ണൊക്കെ ഒന്ന് തിരുമ്മി വേഗം എണീറ്റു.... മഷൂദ്ക്ക വന്നാൽ പിന്നെ ചെവിയിൽ പഞ്ഞി വെക്കേണ്ടിവരും.... അല്ലെങ്കിലേ നമ്മക്ക് ഈ ഉപദേശങ്ങളൊന്നും ഇഷ്ട്ടല്ല.... അല്ല ഞാൻ ആരാണെന്ന് മനസ്സിലായോ നിങ്ങൾക്ക്.... എങ്ങനെ മനസ്സിലാവാനാ അല്ലെ.... ഞാൻ "അമൽ " ഫിറോസിന്റെയും സാബിറയുടെയും ഒരേ ഒരു സൽപുത്രി.... 3 ആങ്ങള മാരുടെ ഒരേ ഒരു കാ‍ന്താരിപെങ്ങൾ... മൂത്ത ഇക്കാക്ക മഷൂദ്... ആളൊരു പ്രത്യേക ടൈപ് ആണ്... എല്ലാ കാര്യങ്ങളിലും ഭയങ്കര കൃത്യനിഷ്ട്ടത, സ്ട്രിറ് ന്ന് പറഞ്ഞാൽ ഭയങ്കര സ്ട്രിറ്. അടുക്കും ചിട്ടയും പിന്നെ പറയേ വേണ്ട.... അമ്മാതിരി ഒതുക്കമാണ്.... ഇനി ഈ പറഞ്ഞതൊന്നും ഇല്ലാത്തതാണ് എന്റെ ചെറിയ ഇക്കാക്ക മിർഷാദ്. തനി പൂവൻ കോഴി.... ഞാൻ അവനെ ലോലൻ എന്നാ വിളിക്കാറ്... എനിക്ക് പാര പണിയലാണ് അവന്റെ മെയിൻ ഹോബി. പിന്നെ ഇതിലൊന്നും പെടാത്ത എന്റെ രണ്ടാമത്തെ ഇക്കാക്ക മഷൂർ.... അവനാണ് എന്റെ ഹീറോ... എന്റെ എല്ലാ പൊട്ടത്തരത്തിനും കൊള്ളാര്തായിമക്കും കൂട്ട് നിൽക്കും.... എന്നെ ഏറെ സ്നേഹിക്കുന്ന ഞാൻ ഏറെ സ്നേഹിക്കുന്ന എന്റെ മഷൂർക്ക.... മഷൂറക്കേം മഷൂദ്ക്കേം ഉപ്പച്ചിന്റെ കൂടെ ഇവിടുത്തെ ഓഫീസ് നോക്കി നടത്താണ്... മിച്ചു പിന്നെ ഡിഗ്രി തേഡ് ഇയറിന് പഠിക്കുന്നു.... അതും ഇവിടത്തെ clg ൽ തന്നെ.... ഞാൻ ഇപ്പൊ plus 2 ആണ്... ഇനി ഞാൻ ഇന്ന് എങ്ങോട്ടാ പോണേ എന്നുള്ള സംശയം വേണ്ട.... ഞങ്ങൾ ഇപ്പൊ ദുബായിലാണ്.... അവിടെ തന്നെയാണ് പഠിക്കുന്നതും.... അപ്പൊ എനിക്കൊരു ആഗ്രഹം നാട്ടിൽ നിന്ന് പഠിക്കണം എന്ന്.... കഴിഞ്ഞ വർഷം തുടങ്ങിയതാ നമ്മളെ ഈ പൂതി... പക്ഷെ ആരും അതിന് സമ്മതിച്ചില്ല..... എന്റെ ഒരു വർഷത്തെ സമ്മതം ചോദിച്ചുള്ള ശല്ല്യം കാരണം നമ്മളെ ഉപ്പച്ചി അതിന് സമ്മതിച്ചു.... എന്റെ ഉപ്പാന്റേം ഉമ്മാന്റേം love marriage ആയിരുന്നു.. ഉപ്പച്ചിക്ക് ഉമ്മേം ഉപ്പേം ഒന്നും ഇല്ലാത്തോണ്ട് നമ്മളെ ഉമ്മച്ചിന്റെ വീട്ടുകാർ അതിന് സമ്മതിച്ചില്ല.... പക്ഷേ അവരെന്ത് ചെയ്തെന്നോ... നമ്മളതല്ലേ മാതാപിതാക്കൾ.... അവരങ് ഒളിച്ചോടി പോയി കല്യാണം കഴിച്ചു.... അവർക്കിടയിലേക്ക് മഷൂദ്ക്ക കൂടി വന്നപ്പോ നമ്മളെ ഉപ്പച്ചിന്റെ അവിടുത്തെ ജോലി പോരാ എന്ന് അവർക്ക് തോന്നി. അങ്ങനെ നമ്മള ഉപ്പ ഉപ്പാന്റെ ഒരു ആത്മ മിത്രമായ അഹമ്മദ്ക്കാന്റെ കൂടെ ദുബായിലേക്ക് പോന്നു....നമ്മളെ ഉമ്മച്ചിനേം ഇക്കാക്കാനേം അഹമ്മദ്ക്കാന്റെ വീട്ടിൽ ആക്കിയിട്ടാണ് പോയത്... പിന്നെ അവരുടെ രണ്ടുപേരുടെയും പരിശ്രമത്തിന്റെ ഫലമായി അവർ സ്വന്തമായി ഒരു ബിസിനസ്‌ തുടങ്ങി..... അത് വിജയിച്ചപ്പോൾ ഉപ്പച്ചി നമ്മളെ ഉമ്മച്ചിനേം ഇക്കാക്കാനേം കൂടെ ഇങ്ങോട്ട് കൊണ്ടുവന്നു... അതിന് ശേഷം ഉണ്ടായതാണ് ഞങ്ങൾ ബാക്കി 3 പേരും.... അഹമ്മദ്ക്കാനോടും കുടുംബത്തിനോടും തീർത്ത തീരാത്ത കടപ്പാട് ഉണ്ട്.... പറഞ്ഞു വന്നത് എന്താണെന്ന് വെച്ചാൽ നമ്മക്ക് നാട്ടിൽ ബന്ധുക്കൾ ഒന്നും ഇല്ലാത്തോണ്ട് ഹോസ്റ്റലിൽ നിന്ന് പഠിക്കാം എന്നായിരുന്നു ഞാൻ വിചാരിച്ചത്.... എന്നാൽ എന്റെ എല്ലാ വിചാരോം തെറ്റിച്ചു കൊണ്ട് അഹമ്മദ്ക്ക അത് മൂപ്പരെ വീട്ടിലേക്ക് മാറ്റി... ഹോസ്റ്റലിൽ നിൽക്കുന്ന മാതിരി അല്ലല്ലോ ഒരു വീട്ടിൽ നിൽക്കൽ.... എനിക്കാണെങ്കിൽ അവരെ ആരെയും പരിജയവും ഇല്ല... പിന്നെ അഹമ്മദ്ക്കന്റെ വീടല്ലേ..... അതുകൊണ്ട് നമ്മളതിനങ് സമ്മതിച്ചു.... ഇനി സമ്മതിച്ചില്ലെങ്കിലും അവരതെ ചെയ്യൂ..... നമ്മൾ അവിടെയാണ് നിൽക്കുന്നത് എന്നറിഞ്ഞപ്പോൾ തുടത്തിയ സന്തോഷാ ഇവിടെ ഒരാൾക്ക്.... എന്താ കാര്യം ന്നാവോ... അങ്ങനെ പോകാനുള്ള സമയം അടുക്കും തോറും നമ്മക്ക് ആകെ സങ്കടം ആകാൻ തുടങ്ങി.... ഇതുവരെയും ഞാൻ എന്റെ ഫാമിലിയെ വിട്ട് നിന്നിട്ടില്ല.... എത്രയൊക്കെ വഴക്ക് കേട്ടാലും തല്ല് കൂടിയാലും ഉപദേശങ്ങൾ കേട്ടാലും എനിക്ക് അതായിരുന്നു ഇഷ്ട്ടം.... എന്റെ ഉമ്മച്ചി, പാവം ഉപ്പച്ചി, പിന്നെ എന്റെ സ്ട്രിറ് മഷൂദ്ക്ക..., ബാബി, എന്റെ ചങ്കിന്റെ ചങ്കായ മഷൂർക്ക...., പാര മിച്ചു ഇവരെയൊക്കെ വിട്ട് പോകാൻ എനിക്ക് വല്ലാത്ത വിശമം... ഇപ്പൊ നിങ്ങൾ വിചാരിക്കുന്നുണ്ടാകും.... ന്ന ഇത്ര എടങ്ങേറായി പോണോ അവിടെത്തന്നെ അങ്ങ് നിന്നാൽ പോരെ എന്ന്..... പക്ഷെ പോകണം.... എന്റെ ഈ പോക്കിന്റെ പിന്നിൽ ഒരുപാട് ലക്ഷ്യങ്ങൾ ഉണ്ട്.... ഞാൻ അവരോടൊക്കെ യാത്ര പറഞ്ഞ് ഇറങ്ങി... നമ്മളെ ഉമ്മച്ചി നമ്മക്ക് ഒരു ലോഡ് ഉപദേശങ്ങൾ തരുന്നുണ്ട്.... ഞാൻ അതിനെല്ലാം തലയാട്ടി.... ഉപ്പച്ചി നമ്മളെ നെറുകിൽ ഒരു മുത്തം തന്നിട്ട് പോയിട്ട് വാ എന്ന് പറഞ്ഞു.... ബാബിയും അതുപോലെ തന്നെ.... എന്റെ രണ്ട് ഇക്കാക്കാരെ മുഖത്തും നല്ല വിഷമം ഉണ്ട്.... മിച്ചു പിന്നെ ഇളിച് നിൽക്കാ.... ഇപ്പൊ എനിക്ക് ഇങ്ങനൊരു ആഗ്രഹം വേണ്ടായിരുന്നു ന്ന് വരെ തോന്നുന്നുണ്ട്... പക്ഷേ അത് പറയാൻ പറ്റില്ലല്ലോ.... അത് കേട്ടാൽ മിച്ചു നമ്മളെ ഇവിടുന്ന് അടിച്ച് ഇറക്കും.... ഉമ്മച്ചി നുള്ളി ഒരു പരുവമാക്കും.. കാരണം ഞാൻ ഭക്ഷണം പോലും കഴിക്കാതെ വാശി പിടിച്ചിട്ടുണ്ട്... ഇങ്ങനൊരു പോക്കിന്.... എയർപോർട്ടിൽ അഹമ്മദ്ക്കന്റെ മകൻ കൂട്ടികൊണ്ട്പോകാൻ വരും എന്ന് പറഞ്ഞിട്ടുണ്ട്.... അങ്ങനെ നമ്മൾ ഇറങ്ങി.... ഇക്കാക്കമാരാണ് എന്റെ കൂടെ എയർപോർട്ടിലേക്ക് വരുന്നത്... ഇപ്പൊ മിച്ചൂന്റെ മുഖത്തും ഞാൻ നല്ല സങ്കടം കാണുന്നുണ്ട്.... ഞാൻ അവനെ വെറുതെ ഒന്ന് ചൂടാക്കാൻ വേണ്ടി പറഞ്ഞു " ടാ ലോലാ.... നിനക്ക് ഇനി പാര വെക്കാൻ ആളുണ്ടാകില്ലല്ലോ.... നിനക്ക് സന്തോഷമായി കാണും അല്ലെ.... അത് കേട്ടതും അവനെന്നെ നിറഞ്ഞ കണ്ണുകളോടെ നോക്കി കെട്ടിപിടിച്ചു... പോടീ... നീയില്ലെങ്കിൽ നിന്റെ ഈ ലോലാ വിളി ഞാൻ നല്ലോണം മിസ്സ്‌ ചെയ്യും ട്ടോ.... എന്റെ ഈ മൂഡ് ഒന്ന് മാറ്റാൻ വേണ്ടി അവനെന്നോട് പറയാ അമ്മൂ നാട്ടിൽ ചെന്നിട്ട് നല്ല പെൺകുട്ടികൾ ഉണ്ടെങ്കിൽ നീ അവർക്ക് എന്റെ നമ്പർ കൊടുക്കണം ട്ടോ.... എന്നിട്ട് വിളിക്കാൻ പറയണം.... അത് കേട്ടതും ഞാൻ അവന്റെ വയറ്റിനൊരു കുത്ത് കൊടുത്ത് കണ്ണ് തുടച്ചു. അങ്ങനെ ഞാൻ ഇവരെയും വിട്ട് പോകാൻ time ആയിരിക്കുന്നു. ഞാൻ അവരെയൊക്കെ ഒന്ന് നോക്കി... മഷൂദ്ക്ക എന്നെ ചേർത്ത് നിർത്തി എന്റെ നെറ്റിയിൽ ഒരു ഉമ്മ തന്നു. എന്നിട്ട് എന്നോട് നല്ല കുട്ടിയായി നിൽക്കണം എന്നും പറഞ്ഞു മഷൂർക്ക എല്ലാം പറഞ്ഞത് പോലെ എന്നും പറഞ്ഞ് എന്നോട് അകത്തേക്ക് പോകാൻ പറഞ്ഞു... ഞാൻ അവരോടൊക്കെ യാത്ര പറഞ്ഞ് അകത്തേക്ക് പോയി.... ഒരു യാത്രക്ക് തുടക്കം കുറിച്ച് കൊണ്ട്..... Anshi -anzzz തുടരും....

Tags

Share this story