അമൽ: ഭാഗം 10
Sep 2, 2024, 09:25 IST

രചന: Anshi-Anzz
വീട്ടിൽ എത്തിയതും അവൻ വല്ലതും പറയുന്നതിന് മുൻപ് തന്നെ ഞാൻ മുറിയിലേക്ക് ഓടി കയറി.... പുറകെ എന്തൊക്കെയോ പറഞ്ഞ് അവൻ വരുന്നുണ്ടെങ്കിലും ഞാൻ അതൊന്നും കേൾക്കാൻ നിന്നില്ല..... നിന്നാൽ ചിലപ്പോ ഇനി നിൽക്കാൻ ഞാൻ ഉണ്ടായില്ലെങ്കിലോ 😉...... ഹാ...... എന്തൊരു സാധനം ആണത്.... വല്ലാത്തൊരു ജാതി😐.....ആ അനുഭവിച്ചല്ലേ പറ്റൂ.... ചോദിച്ചു വാങ്ങിയതല്ലേ ഇതൊക്കെ.... എന്നാലും എന്തൊരു ഉപ്പയാണെന്ന് നോക്കിയേ..... ഞാൻ എന്തെങ്കിലും ചോതിക്കുമ്പോഴേക്ക് അങ്ങ് സമ്മതിച്ചുതരാൻ പറ്റുമോ.... 🙄🙄🙄..... :::::::::::::::::::::::::::::::::::::::::::::::::::::::: സാബി.... അമ്മുവിനൊന്ന് വിളിക്ക്.... കുറേ ദിവസമായില്ലേ അവളെ സൗണ്ടോന്നുകേട്ടിട്ട്.... ഹോ.... വാപ്പേം മോളും കൂടി ഇന്നലെയല്ലേ സംസാരിച്ചത്..... ഇതാ ഫോൺ ഇങ്ങള് വിളിക്കിൻ... ഇന്നലെ സംസാരിച്ചാലും ഇന്ന് സംസാരിച്ചാലും എനിക്ക് ഇപ്പൊ അത് ഒരുപാട് ആയ പോലെയാണ്.... അവളെ അങ്ങോട്ട് വിടണ്ടായിരുന്നു.... കാണാൻ തോന്നാ... എനിക്കും..... അന്ന് നിങ്ങളാ അവളെ വാശിക്ക് കൂട്ടുനിന്ന് കൊടുത്തത്.... ഇല്ലെങ്കിൽ ഇപ്പൊ അവൾ ഇവിടെ ഉണ്ടായേനെ.... അവളെ ഏതാഗ്രഹമാടി ഞാൻ സാധിച്ചു കൊടുക്കാത്തത്..... അതുപോലെ ഇതും അങ്ങ് സമ്മതിച്ചു..... ഇപ്പൊ തോന്നാ വേണ്ടായിരുന്നു എന്ന്..... പിന്നെ അവളെ അവിടെ നിർത്തുന്നതിന് നമുക്ക് വേറെ ഒരു ഉദ്ദേശം കൂടി ഉണ്ടല്ലോ.... ഒരു കണക്കിന് അവളിപ്പോ അവിടെ നിൽക്കുന്നത് നമുക്ക് പല കാര്യങ്ങൾക്കും നല്ലതാ.... ഫിറോസ് സാബിറയെ നോക്കി ചിരിച്ചു പറഞ്ഞു..... അത് കേട്ടതും അവരുടെ മുഖത്തും ഒരു ചിരി വന്നു...... അല്ല സാബി.... നിന്റെ ആ പുഞ്ഞാര മോനെവിടെ..... ആര് മിച്ചുവോ.... അവൻ അവിടെ എവിടെയെങ്കിലും കാണും..... അല്ല ഉമ്മച്ചി.... അപ്പൊ മിച്ചു മാത്രമാണോ ഇങ്ങക്ക് പുഞ്ഞാര മോൻ... ഞങ്ങൾ ഒന്നുമില്ലേ.... അതും ചോദിച്ച് കൊണ്ട് മഷൂറും മഷൂതും അങ്ങോട്ട് വന്നു..... ഏയ്.... എനിക്ക് നിങ്ങളൊക്കെ ഒരുപോലെയാ.... പിന്നെ അവനെ പറഞ്ഞത് ഇങ്ങളെ വാപ്പ ഒരിക്കലും ഇങ്ങളെ ഒന്നും കളിയാക്കികൊണ്ട് അങ്ങനെ പറയില്ല... അതിന് യോഗ്യത എന്റെ ഇളയ പുത്രന് മാത്രമേ ഉള്ളു.....സാബിറ പറഞ്ഞത് കേട്ട് അവിടെ ഒരു കൂട്ട ചിരി മുഴങ്ങി.... ആഹാ..... അപ്പൊ എന്നെ മാത്രമേ നിങ്ങൾ കളിയാക്കുകയുള്ളു.... ഇവരെ ഒന്നും ഇല്ല..... ആ അമ്മുച്ചേച്ചി ഇവിടെ ഉണ്ടായിരുന്നപ്പോ ഞാൻ കരുതി അവൾ പോയാ എനിക്ക് കിട്ടും ഈ സ്നേഹമൊക്കെ എന്ന്.... എവിടെ വേറെ രണ്ടെണ്ണം ഉണ്ടല്ലോ..... ഇനി അവരതും കൂടി കഴിഞ്ഞേ എനിക്ക് ചാൻസ് ഉള്ളു..... അറിയാൻ പാടില്ലാത്തോണ്ട് ചോദിക്ക! ഞാൻ ഞാൻ നിങ്ങളെ മകൻ തന്നെയല്ലേ.... അല്ലാതെ എന്നെ ദത്തെടുത്തതൊന്നും അല്ലല്ലോ..... അവൻ മൂക്ക് പിഴിഞ്ഞ് കൊണ്ട് പറഞ്ഞു..... ഇത് കേട്ട മഷൂർ എണീറ്റ് അവന്റെ അടുത്ത് വന്നിരുന്നു..... ടാ മിച്ചു..... എന്താടാ പന്നി..... 😠 ഹോ നീ ഇങ്ങനെ ഹീറ്റ് ആകാതേ.... ഞങ്ങൾ ഇനി ഒരു കാര്യം പറയാം.... നിഞ്ഞോട് ഇത് പറയരുത് എന്ന് ഉമ്മേം ഉപ്പേം പറഞ്ഞത് കൊണ്ടാണ് ഇത്രേം കാലം പറയാതിരുന്നത്.... നീ സമാധാനത്തോടെ കേൾക്കണം.... നിന്ന് ചടപ്പിക്കാതെ കാര്യം പറയട പുല്ലേ.... 😠😠 മിച്ചൂ.... നിന്നെ നമ്മളെ ഉമ്മച്ചി പ്രസവിച്ചതല്ലെടാ.... ഞങ്ങൾക്ക് റോഡ് സൈഡീന്ന് കിട്ടിയതാ നിന്നെ.... ടാ കള്ള പന്നി.... നിന്നെ ഞാൻ ഇന്ന് മിച്ചു അലറിക്കൊണ്ട് മഷൂറിനു പുറകെ ഓടി... ഇത് നേരത്തെ പ്രതീക്ഷിച്ച മഷൂർ എപ്പോഴോ അവിടുന്ന് സ്ഥലം വിട്ടിരുന്നു.... ടാ.... മഷൂദേ.... നീ അമ്മുവിനൊന്ന് വിളിച്ചേ... ആ.... ഇപ്പൊ വിളിക്കാം ഉപ്പ.... സുഹ നീ പോയി കുടിക്കാൻ ഇത്തിരി വെള്ളം എടുക്ക്... വല്ലാത്ത ദാഹം..... ;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;; 🎶🎶ദൂർ ജാഹോങ്കേ ജോതും മാർജയേങ്കേ ഹം...... സനം തേരീ കസം ഒഒഓ....... സനം തേരീ കസം ഒഒഓ....... സനം തേരീ കസം..... 🎶🎶 വേറൊന്നുമല്ല നമ്മളെ ഫോൺ റിങ്ചെയ്തതാണ്.... hello.... അസ്സലാമുഅലൈക്കും.... വഅലൈകുംസലാം..... എന്തൊക്കെ ഉണ്ട് മോളേ വിശേഷം.... സുഗമല്ലേ...... ആ... സുഗമാണ് ഉപ്പ.... എന്തൊക്കെ ഉണ്ട് അവിടുത്തെ വിശേഷം..... ഇവിടെ എന്താ..... കുഴപ്പം ഒന്നുല്ല... എല്ലാം റാഹത്താണ്..... അൽഹംദുലില്ലാഹ്.... എന്നിട്ട് അവരൊക്കെ എവിടെ ഉപ്പച്ചി.... അവരൊക്കെ ഇവിടെ ഉണ്ട്... മിച്ചു മഷൂറിനെ തല്ലാൻ ഇവിടുന്ന് അങ്ങ് ഇറങ്ങി ഓടീന്.... കിട്ടിയോ ആവോ.... അവരെ ടോം &ജെറി ഇനിയു നിന്നില്ലേ.... ആ ലോലന്റെ ഒരു കാര്യം.... നീയും ഒട്ടും മോശമല്ലല്ലോ.... നീ ഇവിടെ ഉണ്ടെങ്കിൽ ഇതൊന്നും ആകില്ല ഇവിടുത്തെ അവസ്ഥ..... പാവം ആ മിച്ചു ഒരാഴ്ചയാ അവൻ ഹോസ്പിറ്റലിൽ കിടന്നത്.... ഇപ്പൊ നിനക്ക് കിട്ടേണ്ടതൊക്കെ മഷൂറിന് കിട്ടുന്നുണ്ട്.... അവനാണേൽ നിന്റെ ജോലി അങ്ങ് ഏറ്റെടുത്തിരിക്ക..... ശോ.... ഇങ്ങള് അത് വിടിൻ.... എന്നെ ഇങ്ങനെ പുകഴ്ത്തല്ലേ..... അതൊന്നും കേൾക്കാനുള്ള പവർ ഈ ശരീരത്തിന് ഇല്ല.... അയ്യടാ.... അതിന് ആരാടി നിന്നെ പുകഴ്ത്തിയത്.... അള്ളോഹ്....മശൂദ്ക്ക അവിടെ ഉണ്ടായിനോ.... ഞാൻ അറിഞ്ഞില്ല.... ന്നട്ട് എന്തൊക്കെ ഉണ്ട് ദാസാ അവിടുത്തെ വിശേഷങ്ങൾ.... ഇങ്ങളെ പൊണ്ടാട്ടിക്കൊക്കെ സുഖല്ലേ.... സുഖമാണ് മോളേ.... നീ വല്ലാതെ അങ്ങ് ഊതല്ലേട്ടോ...ആ.... എന്നിട്ട് എന്തൊക്കെ ഉണ്ട് നിന്റെ സ്കൂളിലെ വിശേഷങ്ങൾ.... ഇന്ന് ഫസ്റ്റ് ഡേയ് അല്ലായിരുന്നോ.... ഹോ.... എന്റെ ഇക്കാക്കാ.... ഇങ്ങള് സ്കൂൾ എന്നൊന്നും പറയല്ലിം.... കോളേജ്.... Ok.... ടീ നീ +2 നല്ലേ പഠിക്കുന്നത്.... അപ്പൊ നീ സ്കൂൾ തന്നെയാ... പിന്നെ നിങ്ങളതിൽ കോളേജും ഉണ്ടെന്ന് വെച്ച് ഞാൻ അതൊന്നും പറയാൻ നിക്കണില്ല.... ഓഹ് ആയിക്കോട്ടെ ബ്രോ..... നിങ്ങക്ക് ഇപ്പൊ എന്താ അറിയേണ്ടത്?? സ്കൂൾ എങ്ങനെ ഉണ്ടായിരുന്നു എന്ന്..... അല്ലേ..... സ്കൂൾ ഒക്കെ പൊളിയാണ് ഇക്കാക്ക...... നമ്മുടെ നാച്ചു എങ്ങനെ ഉണ്ട്.... 😠😠 ..... ഒരു കോച്ചു.... ആ കള്ള ഹിമാർ എന്നെ ഇവിടെ ഇട്ട് പീഡിപ്പിക്കാണ് ഇക്കാക്ക...... നിങ്ങൾക്ക് കേൾക്കണോ ഞാൻ എന്ത് ചെയ്താലും കുറ്റം.... എന്നെ എപ്പോഴും ഉപദ്രവിച്ചോണ്ടിരിക്കും..... ഞാൻ അവരോട് ഇന്ന് നടന്നതൊക്കെ വള്ളി, പുള്ളി, കുത്ത്, കോമ വിടാതെ പറഞ്ഞുകൊടുത്തു.... സാരമില്ല മോളേ.... നീ അതങ്ങ് ക്ഷമിച്ചേര്.... പിന്നെ..... എന്റെ പട്ടി ക്ഷമിക്കും.... എന്നെ തൊട്ടാൽ തിരിച് ഞാനും അങ്ങ് കൊടുക്കും.... അല്ല പിന്നെ.... 😡😡 മോളേ.... നാച്ചു ഒരു കാര്യം ചെയ്യുന്നുണ്ടെങ്കിൽ അതിന്റെ പിന്നിൽ തീർച്ചയായും വല്ല കാരണവും ഉണ്ടാകും..... അല്ലാതെ അവൻ വെറുതെ നിന്നെ ഉപദ്രവിക്കില്ല..... വാപ്പ..... ഇങ്ങള് ഇപ്പൊ അവന് വക്കാലത്തു പറയാൻ വേണ്ടി വിളിച്ചതാണോ.... നിഞ്ഞോട് അന്നും ഞങ്ങൾ പറഞ്ഞതല്ലേ പോകേണ്ടെന്ന്...... അപ്പൊ നിനക്ക് പോയേ തീരു..... ഇനി നീ അനുഭവിക്ക് ട്ടോ..... പ്ലീസ് ഉപ്പ..... ഞാൻ നിങ്ങളോട് ഇൻക്ക് ഹോസ്റ്റലിൽ നിൽക്കണം എന്നല്ലേ പറഞ്ഞത്.... ഇങ്ങള് എന്തിനാ അത് ഇങ്ങോട്ട് ആക്കിയത്.... ഇൻക്ക് അവിടെ ഫ്രണ്ട്‌സ് ഒക്കെ ഉണ്ടേയ്.... ഇങ്ങള് എന്നെ ഹോസ്റ്റലിലേക്ക് ആക്കാൻ പറ ഉപ്പ നാച്ചൂനോട്..... ആ.... നമുക്ക് ആലോചിക്കാം.... ഏതായാലും മോള് ഇപ്പൊ അവിടെ നിൽക്ക്.... ഹോസ്റ്റലിനൊക്കെ ഇനിയും time ഉണ്ടല്ലോ........ എന്ന ok..... ഫുടൊക്കെ കഴിച്ച് വേഗം ഉറങ്ങാൻ നോക്ക്..... നാളെ നേരത്തെ എണീറ്റ് കോളേജിൽ പോകേണ്ടതല്ലേ..... മ്മ് ok..... ************ ആ കാന്താരി വല്ലാത്തൊരു സാദനം തന്നെ.... എത്ര പെട്ടന്നാ അവൾ കുട്ടികളെയൊക്കെ കയ്യിൽ എടുത്തത്..... അതും ആ അജ്‌സലിന്റേം ഷാദിലിന്റേം ഇടയിലൊക്കെ അവളെങ്ങനെ കയറി പറ്റി..... അല്ലെങ്കിലും ചിലയിടത്ത് കയറി കൂടൽ അവളുടെ സ്ഥിരം പരിപാടി ആണല്ലോ..... എന്റെ മനസ്സിലേക്ക് തന്നെ എത്ര തവണ കയറിയതാ.... പക്ഷെ ഞാൻ പിടിച്ച് ഇറക്കി വിടുന്നത് കൊണ്ട് ഭാഗ്യം.... എന്നാലും അവൾ ഇന്നന്നെ എന്റെ സ്റ്റുഡന്റസിന്റെ മുന്നിലെല്ലാം വെച്ച് നാണം കെടുത്തി..... അതിന് ഞാൻ നിനക്ക് പണി തന്നിരിക്കും അമൽ.... നീ ഓർത്തോ.... :::::::::::::::::::::::::::::: രാവിലെ നേരത്തെ തന്നെ ഞാൻ കോളേജിലേക്ക് പോകാൻ റെഡിയായി താഴേക്ക് ഇറങ്ങി നിന്നു.... ഇനി ഇന്നലത്തെ മാതിരി വല്ലതും കിട്ടിയാലോ എന്ന് കരുതി.... അവിടെ ചെന്നപ്പോളുണ്ട് നാജി അതിയേനെ തേരാപാര നടക്കുന്നു..... ടീ... നീ എന്താ റെഡിയാകാത്തത്.... കോളേജിൽ പോകാൻ time ആയില്ലേ..... ഹിഹിഹി.... അവളെന്നെ നോക്കി ഒന്ന് വിളിച്ചതിനുശേഷം തന്ന മറുപടി കേട്ട് നമ്മളെ വാർദ്ധക്യം വരേ പകച്ചുപോയി..... .....തുടരും....