അമൽ: ഭാഗം 11
Sep 3, 2024, 00:09 IST

രചന: Anshi-Anzz
ടീ നീ എന്താ റെഡിയാകാത്തത്.... കോളേജിൽ പോകാൻ time ആയില്ലേ..... ഹിഹിഹി..... അവളെന്നെ നോക്കി ഒന്ന് വിളിച്ചതിനു ശേഷം തന്ന മറുപടി കേട്ട് നമ്മളെ വാർദ്ധക്യം വരെ പകച്ചുപോയി..... അത് അമ്മു ഞാൻ ഇന്ന് ഇല്ല..... നീ ഇന്ന് ഇല്ലെന്നോ..... അതെന്താ..... അത് ഞങ്ങൾക്കിനി ഒരാഴ്ച കോളേജ് ലീവാണ്... 😊😊അതുകൊണ്ട് ഞാൻ ഇനി ഒരാഴ്ച ഉണ്ടാകില്ല.... നീ വേഗം നാച്ചൂന്റെ കൂടെ പൊക്കോ.... അതെന്താ നിങ്ങൾക്കിപ്പോ ഒരു ലീവ്.... കോളേജ് ഇന്നലെ തുടങ്ങിയതല്ലേ ഉള്ളൂ.... അപ്പോഴേക്കും ലീവോ..... അതൊന്നും എനിക്കറിയില്ല.... നീ അതികം സംസാരിച്ചുനിൽക്കാതെ വേഗം പോകാൻ നോക്ക്.... ഇല്ലേൽ നാച്ചു പോകുവേ... അവൻ പോയിക്കോട്ടെ..... ഞാൻ പോകുന്നില്ല അവന്റെ കൂടെ..... അല്ലേൽ തന്നെ ഇന്നലത്തെന്റെ ബാക്കി തരാനുണ്ട്.... ഇനി ഇന്ന് നീയും കൂടെ ഇല്ലേൽ പിന്നെ പറയൂം വേണ്ട..... എന്നെ കൊന്നില്ലങ്കിലെ അത്ഭുതമുള്ളു.......അവനെന്നെ വല്ലതും ചെയ്യും ഇൻക്ക് പേടിയാ..... ടീ നീയെന്തിനാ പേടിക്കുന്നെ.... നാച്ചു നിന്നെ ഒന്നും ചെയ്യില്ല.... നീ അവനെ വല്ലതും ചെയ്യുമോ എന്നാണ് എന്റെ പേടി..... 😉😉 പോടി....... ഒരു കണക്കിന് അമ്മു.... നിങ്ങൾക്ക് രണ്ടുപേർക്കും ഇങ്ങനെ ഒരു പോക്ക് ആവശ്യമാണ്..... എന്റെ അഭിപ്രായത്തിൽ ഇതിൽ നിനക്ക് അവനോട് കൂടുതൽ അടുക്കാൻ സാദിക്കും..... 😠😠😠.....ആരടുക്കുന്നു.... അതും ആ ചെകുത്താനോട്.... ഹും..... നീ മിണ്ടാതെ പൊക്കോ എന്റെ മുൻപീന്ന്.... ടീ.... നീ എന്തിനാ എന്നോട് ചൂടാക്കുന്നെ.... ഇല്ല പിന്നെ.... നിന്നോട് ഞാൻ എങ്ങനെയാ ചൂടാകാതെ ഇരിക്ക..... അമ്മാതിരി വർത്താനം അല്ലേ നീ പറയുന്നത്..... അമ്മൂ.... അതിന് ഞാൻ ഉദ്ദേശിച്ചത് നീയും അവനും അടുത്ത് പ്രേമത്തിൽ ആകാ എന്നല്ല.... അവനുമായിട്ട് കൂട്ടാകാ എന്നാണ്... അല്ലാതെ എനിക്കെന്ത് ഭ്രാന്താണെന്നറിയുഓ നിങ്ങളെ രണ്ടാളേം പ്രേമിപ്പിക്കാൻ..... എന്നാ പിന്നെ എന്റെ അവസ്ഥ പറയേണ്ടി വരില്ല.... രണ്ടും കൂടി എന്നെ പെട്ടന്ന് മേലോട്ട് എടുപ്പിക്കും.... 😩😩ഹോ... ചിന്തിക്കാൻ കൂടി വയ്യ..... സോറി ടീ ഞാൻ അത് ചിന്തിച്ചില്ല.... പക്ഷേ ഇതൊക്കെ നടക്കുഓ.... അവനുമായിട്ട് കൂട്ടാകാ എന്നൊക്കെ പറയുന്നത് കുറച്ച് റിസ്‌ക്കാ.... അസ്സൽ ചെകുത്താനല്ലേ അവൻ.... ചെകുത്താനെ മെരുക്കിയെടുക്കാൻ നല്ലത് മാലാഖയാ.... നീ കേട്ടിട്ടില്ലേ ചെകുത്താനെ പ്രണയിച്ച മാലാഖ എന്നൊക്കെ....അതുപോലെ അവന്റെ മാലാഖ നീ ആയി മാറണം..... കേൾക്കാനൊക്കെ നല്ല സുഖമുണ്ട്.... പക്ഷേ ഇതിനൊക്കെ ചാൻസ് വളരെ കുറവാണ്.... എങ്കിലും നമുക്ക് നോക്കാം... ഇതുവരെ ഉമ്മച്ചിന്റേം ഉപ്പച്ചിന്റേം ഇക്കാക്കമാരുടെയും മാത്രം Angel ആയിരുന്ന ഞാൻ ഇന്ന് മുതൽ Nazal Ahmmed എന്ന Devil ന്റെ കൂടെ Angel ആകുന്നു..... 👏👏അതേ..... അതാണ് നല്ലത്.... ഏതായാലും നീ ചെല്ല്..... ദേ നാച്ചുക്ക വരുന്നുണ്ട്.... പൊക്കോ പൊക്കോ.... എന്താ നാജി നിനക്ക് വേറെ പണിയൊന്നും ഇല്ലേ..... ഇവളോട് സൊറച്ചുനിൽക്കാതെ പോയി പഠിക്കാൻ നോക്ക്.... കോളേജ് ലീവാണെന്ന് വെച്ച് ബുക്ക് എടുക്കണ്ട എന്നൊന്നും ഇല്ലല്ലോ..... ആ.... ഞാൻ പഠിച്ചോളാം..... ഇൻക്ക് ഇപ്പൊ വേറെ ചെറിയ ഒരു ജോലി ഉണ്ട്..... എന്ത് ജോലി..... വേറെ പണി ഒന്നും ഇല്ലെങ്കിലും കള്ളം പറയും.... ഇവളെ കൂടെ കൂടി നീയും പടിച്ചോടി അത്..... അവൻ പറയുന്നത് കേട്ട് അമലിന്റെ മുഖം ദേഷ്യത്താൽ ചുവന്നു.... കൈകൾ പിടിച്ച് ഞെരിച്ച് അവള് അവനെ നോക്കി.... ഡോ.... ഞാൻ എന്ത് കള്ളമാണെടോ നിന്നോട് പറഞ്ഞത്.... വെറുതെ ഓരോന്നും പറഞ്ഞ് രാവിലെ തന്നെ ചൊറിയാൻ ഇറങ്ങിയേക്കുവാ.... ചെകുത്താൻ...... നീയല്ലേടാ ഇപ്പൊ കള്ളം പറയുന്നത്..... എന്നിട്ട് ഞാനാണ് പോലും..... അവൾ പറയുന്നത് കേട്ട് അവൻ പല്ലുകൾ കടിച്ച് അവളെ നോക്കി.... അവന്റെ കാതിലേക്ക് വീണ്ടും വീണ്ടും അവളുടെ ആ വിളി വന്ന് പതിഞ്ഞു....* ചെകുത്താൻ *......ഒരു നിമിഷം അവന്റെ മനസ്സിലൂടെ പലതും മിന്നിമറഞ്ഞു..... അവൻ അവളെ രൂക്ഷമായി നോക്കികൊണ്ടിരുന്നു..... അമ്മൂ Angel.... Angel.... നാജി അവന്റെ പുറകിൽ നിന്ന് അവളെ നോക്കി മെല്ലെ വിളിച്ചു പറഞ്ഞു.... ഇത് കേട്ട Nazal അവളെ തിരിഞ്ഞു നോക്കി..... ഈ മൂദേവിയെ ആണോ നീ Angel എന്ന് വിളിക്കുന്നത്.... നിനക്ക് കണ്ണും കാണാതെ ആയോ നാജി..... അമ്മുവിനെ നോക്കി പുച്ഛിച്ചുകൊണ്ട് അവൻ പറഞ്ഞു. അവളും തിരിച്ചവനെ നോക്കി പുച്ഛിച്ച് മുഖം തിരിച്ചു..... അവൻ അവളെ രൂക്ഷമായി നോക്കി കൊണ്ട് പുറത്തേക്ക് ഇറങ്ങി... പുറത്തിറങ്ങിയ അവൻ അകത്തേക്ക് വിളിച്ച് ഉമ്മാനോട് സലാം പറഞ്ഞു..... അപ്പോഴേക്കും അവന്റെ ഉമ്മ അവന്റെ അടുത്തേക്ക് എത്തിയിരുന്നു..... നാജിയിൽ നിന്ന് വീണ്ടും എന്തൊക്കെയോ കേട്ടുകൊണ്ട് അമലും പുറത്തേക്ക് ഇറങ്ങി..... നാച്ചു.... ഞാനും നാജിയും ഇന്ന് എന്റെ വീട്ടിലേക്ക് പോകും.... ഇന്ന് മുഹ്‌സിയെ ഒരു കൂട്ടർ കാണാൻ വരുന്നുണ്ടെന്ന് പറഞ്ഞു.... നിങ്ങൾ വരുമ്പോൾ ഞങ്ങൾ ഇവിടെ ഉണ്ടാകില്ല..... അപ്പൊ നിങ്ങൾ രാത്രി ആകുമ്പോഴേക്കും വരില്ലേ..... ഇല്ല.... നീ വന്നിട്ട് രാത്രി ഇവളേം കൂട്ടി അങ്ങോട്ട് വാ.... ഞാനൊന്നും വരില്ല.... ഇങ്ങള് ഒരു ഓട്ടോ വിളിച്ച് ഇങ് പോന്നോളോണ്ടൂ.... ഓട്ടോ വിളിക്കാനാണെങ്കിൽ അതിപ്പോ നീ പറഞ്ഞു തരേണ്ട ആവശ്യം ഉണ്ടോ..... ടാ ഉമ്മമ്മാക്ക് നിന്നെ കാണണം എന്ന്... ഒരുപാട് നാളായില്ലേ നീ അങ്ങോട്ടേക്ക് ഒക്കെ ഒന്ന് പോയിട്ട്..... പിന്നെ ഇവളേം അവരാരും കണ്ടിട്ടില്ല.... അതുകൊണ്ട് രാത്രി നിന്നോട് ഇവളേം കൂട്ടി അങ്ങോട്ട് വരാൻ പറഞ്ഞു.... നീ ഇന്ന് വന്നില്ലെങ്കിൽ പിന്നെ ഉമ്മാന്നും വിളിച്ച് എന്റെ പിന്നാലെ വന്നേക്കരുത്..... പറഞ്ഞില്ലെന്നു വേണ്ട.... ഓഹ്... ഇങ്ങള് അയിന് നിക്കല്ലേ.... ഞാൻ വരാം.... ഇവളേം കൂട്ടാം... പോരെ.... മ്മ്... അത് മതി.... എന്നാൽ വൈകിക്കണ്ട.... Time ആയില്ലേ ഇങ്ങള് പോയിക്കോളി..... ആഹ്.... ശെരി ഉമ്മ..... അവൻ പോയതിന് പിന്നാലെ അവളും ഉമ്മാനോട് യാത്ര പറഞ്ഞ് അവന്റെ പുറകെ പോയി..... ഇവനിതെങ്ങോട്ടാ.... കാർ ഇവിടെയല്ലേ കിടക്കുന്നത്..... ദേ.... നാച്ചൂ.... വണ്ടി ഇവിടെയാ നീ ഇതെങ്ങോട്ടാ അങ്ങോട്ട്..... നീ അവിടെ കാറും നോക്കി നിന്നോ.... ഞാൻ ഇന്ന് ബുള്ളെറ്റിലാ പോകുന്നത്.... ബുള്ളറ്റിലോ.... അപ്പൊ ഞാനോ.... ഞാൻ എങ്ങനെയാ പോരാ.... എന്തേയ് നിനക്ക് ഇതിൽ ഇരിക്കാൻ കഴിയില്ലേ.... ഇരിക്കാൻ വയ്യാത്ത വല്ല അസുഖവും ഉണ്ടോ.... 😠..... ഞാൻ നിന്റെ കൂടെ ഇതിൽ കോളേജിലേക്ക് വന്നാൽ കുട്ടികൾ ഒക്കെ എന്ത് വിചാരിക്കും.... അതുകൊണ്ട് നീ കാറെടുക്ക്.... no never.... ഞാൻ ഇന്ന് കാർ എടുക്കില്ല.... ഞാൻ ഇന്ന് ഇതിൽ തന്നെ പോകും... നീ വേണേൽ കയറിയാൽ മതി.... എനിക്ക് നീ പോന്നോളണം എന്ന് ഒരു നിർബന്ധവുമില്ല..... വേണേൽ ദേ ആ റോഡിലേക്ക് ഇറങ്ങിക്കോ ഒരു അര മണിക്കൂർ കൂടി കാത്ത്നിന്നാൽ ബസ്സ് കിട്ടും...... അരമണിക്കൂറോളം..... അത് റിസ്‌ക്കാ.... ഇന്ന് ഫസ്റ്റ് ഹവർ തന്നെ ഈ ഹാംക്കാണ് ക്ലാസ്സിൽ.... ഞാൻ വരാൻ എന്താ ലേറ്റായത് എന്നറിയാമെങ്കിലും കുട്ടികളെ ഇടയിൽ ഇട്ട് അവനെന്നെ നാണം കെടുത്തും.... വെറുതെ എന്തിനാ ഞാനായിട്ട് അവന് അവസരം ഉണ്ടാക്കി കൊടുക്കുന്നത്.... ബുള്ളറ്റ് എടുത്ത് പോകാൻ നിൽക്കുന്ന നാച്ചുവിന്റെ മുന്നിലേക്ക് നിന്ന് കൊണ്ട് അവൾ പറഞ്ഞു..... ഏതായാലും അര മണിക്കൂറൊന്നും ഇവിടെ വെയിറ്റ് ചെയ്യാൻ പറ്റില്ല..... എന്റെ ക്ലാസ്സ് മിസ്സാകും.... അതുകൊണ്ട് ഞാനും നിന്റെ കൂടെ വരാം..... അവന്റെ മറുപടി ഒന്നും കേൾക്കുന്നതിന് മുൻപേ അവൾ അവന്റെ പുറകിൽ കയറി ഇരുന്നു..... അതേയ്..... കുറച്ച് Distance Keep ചെയ്യ്.... അത് നീ പറയൊന്നും വേണ്ട കലിപ്പാ.... ഞാൻ അങ്ങനെ തന്നെയാ ഇരിക്കുന്നെ..... പിന്നെ ഇടക്കിടക്കുള്ള ബ്രെയ്ക്ക് പിടുത്തം ഒന്നും ഇല്ലാതിരുന്നാൽ മതി..... ഓഹ്.... പിന്നെ ബ്രെയ്‌ക്ക് പിടിച്ച് ഒട്ടിക്കാൻ പറ്റിയ ഒരു സാദനം...... എന്താടാ ഊളെ എനിക്കൊരു കുഴപ്പം.... നിനക്കെന്താ കുഴപ്പം ഇല്ലാത്തെ.... പിന്നെ നിന്റെ എടാ പോടാ നുള്ള വിളിയൊക്കെ നീ നിന്റെ മറ്റവനെ വിളിച്ചാൽ മതി.... ഞാൻ നിന്റെ ടീച്ചർ ആണ്.... ആ ഒരു റെസ്‌പെക്ട് എനിക്ക് കിട്ടിയിട്ടില്ലെങ്കിലുണ്ടല്ലോ അടിച്ച് നിന്റെ പല്ല് ഞാൻ താഴെയിടും കേട്ടോടി പുല്ലേ.... ഓഹ്.... പിന്നെ അതിന് നീയിങ് വന്നാലും മതി..... ഞാൻ നിന്ന് തരാൻ പോകല്ലേ....... പിന്നെ ടീച്ചർ എന്നതിനുള്ള റെസ്‌പെക്ട് ഒക്കെ ഞാൻ കോളേജിൽ വെച്ച് തരുന്നുണ്ട്.... അതിലേറെ ഒന്നും നീ എന്നിൽനിന്നും പ്രതീക്ഷിക്കണ്ട..... അല്ലെങ്കിലും ഞാൻ നിന്നിൽ നിന്ന് ഒന്നും പ്രതീക്ഷിക്കുന്നില്ല..... കേട്ടോടി ഊളെ.... ഊള നിന്റെ മറ്റോളണടാ കോപ്പേ..... 😡😡 ടീ പരട്ടതെണ്ടി വല്ലാതെ ചിലച്ചാൽ എടുത്ത് പുറത്ത് ഇടും ഞാൻ.... മിണ്ടാതെ അവിടെ ഇരുന്നോ...... എന്നെ മിണ്ടാതെ ഇരുത്താൻ നീയാരാടാ..... നിന്റെ വാപ്പ ഫിറോസ്... എന്തേയ് ഇനി വല്ലതും അറിയാനുണ്ടോ നിനക്ക്..... ആ ഉണ്ട്..... എന്റെ വാപ്പാനെ പറയാൻ നീയാരാടാ..... ടീ.......... പുന്നാര മോളേ....... അതും പറഞ്ഞ് കൊണ്ട് അവൻ ആക്സിലേറ്റർ പിടിച്ച് തിരിച്ചു. അവന്റെ ബുള്ളറ്റ് പൊടി പറത്തിക്കൊണ്ട് കോളേജ് ഗേറ്റ് കടന്നു..... എല്ലാവരും അവരെതന്നെ നോക്കി...... കോളേജിലെ പെണ്പിള്ളേരുടെയെല്ലാം കണ്ണ് Nazalനു പിറകിൽ ഇരിക്കുന്ന അമ്മുവിലായിരുന്നു..... അവൻ വണ്ടി പാർക്കിംഗ്ൽ നിർത്തി ഇറങ്ങി.... ടീ ഇനി അവിടേം ഇവിടേം നിന്ന് തിരിയാൻ നിക്കണ്ട..... വേഗം ക്ലാസ്സിലേക്ക് വിട്ടോ..... മ്മ്..... അവൾ ഒന്ന് മൂളിക്കൊണ്ട് അവളെ ക്ലാസ്സ് ലക്ഷ്യം വെച്ച് നടന്നു..... ഇതെല്ലാം മുകളിൽ നിന്ന് ചിലർ നോക്കി കാണുന്നുണ്ടായിരുന്നു.........തുടരും....