അമൽ: ഭാഗം 12

അമൽ: ഭാഗം 12

രചന: Anshi-Anzz

ടാ.... ജംഷി.... അതവളല്ലേ.... ഇന്നലെ നിന്നെ കയ്യിലെടുത്തുപോയ ആ കാ‍ന്താരി..... മ്മ്..... അവൾ തന്നെ..... അവളെന്താ Nazal സാറിന്റെ കൂടെ അതും ബുള്ളറ്റിൽ..... പൊതുവെ സാർ കാറിൽ പോലും ആർക്കും ലിഫ്റ്റ് കൊടുക്കാറില്ല..... ഇനി ഇവൾ സാറിന്റെ lover വല്ലതുമാണോ.... പുറത്ത് മാന്യൻമാരായി നടക്കുന്നവരൊക്കെ ഉള്ളിലൂടെ കളിക്കുന്നവരായിരിക്കും.... ദേ നമ്മളെ ജംഷിയെ പോലെ.... പന്ന..... മിണ്ടാതെ ഇരിക്കട...... ടാ..... നീ ഇന്നലെ അവളെ പെങ്ങളെ എന്നൊക്കെ വിളിച്ചത് വെറും നമ്പറാണെന്ന് ഞങ്ങൾക്കറിഞ്ഞൂടെ..... പെണ്ണുങ്ങളെ കയ്യിലെടുക്കാൻ അല്ലെങ്കിലും നീ മിടുക്കനല്ലേ..... ഹോ..... എന്തായിരുന്നു ഇന്നലത്തെ അവന്റെ പ്രകടനം..... ശെരിക്കും അവൾ ഇവന്റെ ആക്റ്റിംഗിൽ വീണ് കാണും.... അവന്റെ ഫ്രണ്ട് പറഞ്ഞു..... ഏയ് എനിക്ക് തോന്നുന്നില്ല..... അവൾ പെട്ടന്ന് വീഴുന്ന ടൈപ്പ് അല്ല.... അവൾ ഇന്നലെ ഇവനെയിട്ട് വാരിയതാണെന്നാ എനിക്ക് തോന്നുന്നത്..... മറ്റൊരുത്തൻ പറഞ്ഞു.... അവരോട് മറുപടി പറയാനായി നിന്നപ്പോഴേക്കും അമ്മു അവരെ അടുത്തേക്ക് എത്തി...... ഏയ്..... ഇക്കാക്കാസ്..... എന്താ ഇവിടെ നിൽക്കണെ..... വായിനോട്ടം വല്ലതുമാണോ..... ഏയ്...... അതൊന്നും അല്ല പെങ്ങളെ... ചുമ്മാ ഇവിടെ വന്ന് നിന്നതാ..... അല്ല നീ എന്താ സാറിന്റെ കൂടെ..... സാർ നിന്റെ ആരാ..... ഹോ..... സാർ എന്റെ കസിൻ ബ്രദർ ആണ്...... അല്ല ജംഷിക്ക ഏതാ ബാച്ച്..... MBA ഫൈനലിയർ.... ഹോ..... ക്ലാസ്സിൽ നല്ല മൊഞ്ചത്തിമാരൊക്കെ ഉണ്ടാകുമല്ലേ..... അല്ല നിങ്ങൾക്ക് ലൈനൊന്നും ഇല്ലേ..... ഞാൻ ചോദിച്ചെന്നെ ഉള്ളു.... നീ ഒന്ന് നിർത്തി നിർത്തി ചോദിക്ക്.... എന്നാലല്ലേ ഞങ്ങൾക്ക് പറയാൻ പറ്റൂ...... ആ.... എന്നാ പറഞ്ഞോ..... എനിക്കങ്ങനെ ലൈനൊന്നും ഇല്ല.... അതെന്താ.... എനിക്ക് ലൈനാക്കാൻ പറ്റിയ ഒരു പെണ്ണിനേം ഞാൻ ഇതുവരെ കണ്ട് മുട്ടിയിട്ടില്ല..... അപ്പൊ എന്നെ ഒന്നും ലൈനാക്കാൻ പറ്റൂല 😉ഞാൻ ചുമ്മാ പറഞ്ഞതാണ് ട്ടാ.... അപ്പൊ ആയിക്കോട്ടെ എന്നെങ്കിലും ഒരിക്കൽ ജംഷിക്ക് ലൈനാക്കാൻ പറ്റിയ ഒരു പെണ്ണിനെ കണ്ട്മുട്ടട്ടെ..... ഞാൻ പ്രാർത്ഥിക്കാം..... ബുള്ളറ്റ് നിർത്തി സ്റ്റാഫ് റൂമിലേക്ക് കയറി പോകുന്ന nazal വരാന്തയിൽ സീനിയേഴ്സിനോട് സംസാരിച്ചു നിൽക്കുന്ന അമലിനെയാണ് കണ്ടത്..... അത് കണ്ടതും അവന്റെ മുഖത്ത് ദേഷ്യം ഇരച്ചുവന്നു.... അവൻ അതൊക്കെ ഉള്ളിലൊതുക്കിക്കൊണ്ട് മുന്നോട്ട് നടന്നു. അവരെ അടുത്തെത്തിയതും അവരൊക്കെ അവനെ റെസ്‌പെക്ട് ചെയ്ത് കൊണ്ട് സംസാരം ഒക്കെ ഒന്ന് നിർത്തി, നിർത്തം ഒക്കെ ഒന്ന് ശെരിയാക്കി അവനോട് ഗുഡ്മോർണിംഗ് പറഞ്ഞു..... തിരിച് കലിപ്പിൽ ഒരു gd Morning അവർക്കും കൊടുത്തിട്ട് അവൻ അവളെ നോക്കി..... നിനക്ക് ക്ലാസ്സിൽ പോകാനായില്ലേ.....?? ഹാ.... പോകാണ്.... പിന്നെ എന്താ ഇവിടെ സംസാരിച്ചുകൊണ്ട് നിൽക്കുന്നെ വേഗം ക്ലാസ്സിൽ പോകാൻ നോക്ക്..... മ്മ്.... അവളൊന്ന് മൂളിക്കൊണ്ട് അവിടെന്ന് അവരോട് പോക്കാണെന്ന് പറഞ്ഞ് നടന്നു..... സാർ..... സാറിന്റെ സിസ്റ്റർ ആണല്ലേ അവൾ...... മ്മ്........ അവൻ ഒന്ന് ചിന്തിച്ചതിനു ശേഷം ഒന്ന് ഇരുത്തി മൂളി..... സ്റ്റാഫ് റൂം ലക്ഷ്യമാക്കി നടന്നു.... ടാ..... ഈ സാറെന്തൊരു കലിപ്പനാണെടാ.....എന്നാൽ നമ്മളോടൊക്കെ നല്ല ഫ്രണ്ട്‌ലി ആണ് താനും... ഈ കോളേജിൽ എനിക്ക് ഇത്തിരി എങ്കിലും പേടിയുള്ളത് ഇവനെയാ...... കണ്ടാൽ പറയുമോ ഇവൻ ഇവിടുത്തെ സാറാണെന്നൊക്കെ.... നമ്മളെക്കാൾ ചുള്ളനല്ലേ...... മ്മ്..... ജംഷി അവൻ പറയുന്നത് കേട്ട് ഒന്ന് മൂളി..... എന്നിട്ട് പറഞ്ഞു തുടങ്ങി "ടാ..... നിങ്ങളൊക്കെ നേരത്തെ പറഞ്ഞല്ലോ.... അമലിന്റെ അടുത്ത് ഞാൻ ഇറക്കിയ ആക്റ്റിംഗിൽ അവൾ വീണെന്ന്.... പക്ഷേ അവളുടെ അടുത്ത് ഞാൻ ഇറക്കിയത് ഒരു ആക്ടിങ് അല്ലടാ.... " പിന്നെ??? അറിയില്ല..... ഏല്ലാ പെണ്കുട്ടികളേം മറ്റൊരു കണ്ണിലൂടെ കാണുന്ന ഞാൻ ആദ്യമായിട്ടാ ഇങ്ങനെ.... അല്ലെങ്കിൽ ആദ്യമായിട്ടാ എനിക്ക് ഇങ്ങനെ ഒരു അനുഭവം.... ഞാൻ കണ്ട പെണ്ണുങ്ങളിൽ വെച്ച് ഏറ്റവും സുന്ദരി അവളാണ്... അമൽ.....പക്ഷേ എന്റെ വൃത്തികെട്ട മനസ്സിലേക്ക് അവളെ ഞാൻ കൊണ്ടുവന്നിട്ടില്ല...... നിങ്ങളും കേട്ടതല്ലേ അവളെന്നെ വിളിച്ചത്.... ഇക്കാക്ക എന്ന്...... ഞാൻ പറ്റിച്ച ഒരു പെണ്ണും എന്നെ അങ്ങനെ ഒന്നും വിളിച്ചിട്ടില്ല..... ആ തരത്തിൽ എന്നോട് പെരുമാറിയിട്ടുമില്ല.... എന്നാൽ ഇവൾ.... അവളെ സംസാരവും പെരുമാറ്റവും ഒക്കെ എനിക്ക് ഇഷ്ട്ടപെട്ടു.... ഒരു പെങ്ങൾ ഇല്ലാത്ത എനിക്ക് ഇവളെ അങ്ങനെ കാണാനേ കഴിയുന്നുള്ളു..... അതുകൊണ്ട് നിങ്ങളും ഇനി അവളെ അങ്ങനെതന്നെ കണ്ടാൽ മതി.... വാ ക്ലാസ്സിൽ പോകാം.... $$$$$$$$$$$$$$$$$$$$$$$$$ ഹോ.... ഇന്നലെ എന്തൊക്കെ പറഞ്ഞ് പോയ ആളാ ഈ വരുന്നേ.... അതും ബൈക്കിൽ ഒക്കെ ഇരുന്ന്...... നമ്മൾ ക്ലാസ്സിലേക്ക് കയറി ചെല്ലുമ്പോൾ തന്നെ ദിയന്റെ എവിടേം തൊടാതെയുള്ള സംസാരമാണ് കേട്ടത്.... ഞാൻ അവളെ നോക്കി നൈസായി ഒന്ന് ചിരിച്ച് കൊടുത്തിട്ട് അവരെ അടുത്ത് പോയി ഇരുന്നു..... എന്താ ദിയ ഇന്ന് വീട്ടീന്ന് ഒന്നും കഴിക്കാതെയാണോ പോന്നത്..... രാവിലെ തന്നെ എന്നെ തിന്നുന്നു....... ഞാൻ നിന്നെ തിന്നിട്ടൊന്നും ഇല്ലേ..... ഒരു സത്യം പറഞ്ഞതല്ലേ..... അല്ലേ അജൂ.... ആ.... അവൾ സത്യമല്ലേ പറഞ്ഞത്.... ഇന്നലെ എങ്ങനെ പേടിച്ച് പോയിരുന്ന ആളാ.... ഇന്നിപ്പോ സാറിന്റെ കൂടെ ബുള്ളറ്റിൽ ഒക്കെ വരുന്നത്.... സത്യം പറയാലോ അമ്മൂ നിങ്ങൾ വരുന്നത് കാണാൻ നല്ല രസമായിരുന്നു.... രസമല്ലെടാ തെണ്ടി സാമ്പാറാണ്..... അവന്റെ കൂടെ അവിടെന്ന് ഇതുവരെ എത്തിയപ്പോഴേക്കും എന്റെ ചെവിയും വായയും ഒക്കെ ഒരു വകയായി.... അതൊക്കെ ഇപ്പൊ നിങ്ങൾക്ക് പറഞ്ഞാൽ മനസ്സിലാകുമോ.... നീ പറ.... എന്തൊക്കെയാ ഇന്നലെ ഉണ്ടായത്..... എന്ത് ഉണ്ടാകാൻ.... ഞാൻ ഇന്നലെ അവൻക്ക് മുഖം കൊടുക്കാതെ വേഗം പോയി..... പിന്നെ ഇന്നാ കാണുന്നത്.... ഇന്നാണെൽ പിന്നെ പറയൂം വേണ്ട.... രാവിലെ തന്നെ ഒരു ഇന്ത്യ _ പാക്ക് യുദ്ധം കഴിഞ്ഞാ ഞങ്ങൾ പോരുന്നത്.... പോരുന്ന വഴിയിൽ പിന്നെ അതിലും വലുത്..... എന്നെ അതീന്ന് തള്ളിയിടാന്നത് ഭാഗ്യം.... മ്മ്..... എന്തായാലും നിങ്ങൾ രണ്ടാളും ഒരു നടക്ക് പോകില്ല ലെ...... ഇല്ലട ഷാദീ..... ആ പിന്നെ ഇന്ന് ഇനി കോളേജ് വിട്ടാൽ രാത്രി അവന്റെ കൂടെ അവരെ ഉമ്മാന്റെ വീട്ടിലേക്ക് പോകണം.... അതെന്തിനാ..... നാജിയും ഉമ്മയും ഉമ്മാന്റെ വീട്ടിലേക്ക് പോയിരിക്കാ..... ഇനി അവരെ കൊണ്ടുവരാൻ നാച്ചു പോകാണം.... കൂടെ ഞാനും..... എന്നെ അവരാരും കണ്ടിട്ടില്ലെന്ന്..... അപ്പൊ എന്നോട് ഇന്നങ് ചെല്ലാൻ പറഞ്ഞു.... മ്മ്..... ദേ... ടീ... സാർ വരുന്നുണ്ട്..... നമ്മളെ ബെഞ്ചിലേക്ക് ഇരിക്ക്.... ദിയ പറഞ്ഞതും ഞാൻ എണീറ്റ് ഞങ്ങളെ ബെഞ്ചിലേക്ക് ഇരുന്നു.... അവൻ വരുന്നത് തന്നെ എന്നെ നോക്കിക്കൊണ്ടാണ്...... ഞാൻ വേഗം തല താഴ്ത്തി ഇരുന്നു.... അമ്മു.... സാർ നിന്നെ വല്ലാതെ നോക്കുന്നുണ്ടല്ലോ.... എന്താ മോളേ ഇനി ഞങ്ങളോട് പറയാത്ത വല്ല കുരുത്തക്കേടും നീ സാറിനോട് കാണിച്ചോ.... ഏയ്.... ഞാൻ ഒന്നും ചെയ്തില്ല.... അവൻ അതല്ലാതെ വേറെ എന്താ പണി..... മ്മ്.... ********** അറ്റന്റൻസ് ഒക്കെ എടുത്ത് കഴിഞ്ഞ് അവൻ ക്ലാസ്സ്‌ എടുക്കാൻ തുടങ്ങി..... ഇനി എന്തൊക്കെ ആയാലും അവന്റെ ടീച്ചിങ് അടിപൊളിയാണ്.... ഓരോന്നും അത്രക്കും പെർഫെക്ട് ആയിട്ടാണ് പറയുന്നത്.... പക്ഷേ പറഞ്ഞിട്ട് എന്ത് കാര്യം..... ഇവനല്ലേ എടുക്കുന്നത്.... അത് കൊണ്ട് കൂടുതൽ നേരമൊന്നും നമ്മക്ക് ഓന്റെ മുഖത്തേക്ക് നോക്കി ഇരിക്കാൻ കഴിഞ്ഞില്ല.... അതുകൊണ്ട് ഞാൻ ബുക്കിൽ ചിത്രം വരച്ചുകളിക്കാൻ തുടങ്ങി.... ഒരു കഴുതയുടെ ചിത്രം വരച്ച്‌ ഞാൻ അതിന്റെ താഴെ Nazal Ahmmed എന്നെഴുതി വെച്ചു.... എന്നിട്ടത് ദിയക്ക് കാണിച്ചുകൊടുത്ത് ചിരിച്ചപ്പോൾ നമ്മളെ മുഖത്തേക്ക് എന്തോവന്ന് പതിഞ്ഞത് പോലെ തോന്നി.... നോക്കുമ്പോൾ ഉണ്ട് എന്റെ മടിയിൽ ഒരു ചോക്ക് കിടക്കുന്നു.... ഇതിപ്പോ എവിടുന്നാ എന്ന് ചിന്തിച് നമ്മൾ മുന്നോട്ട് നോക്കിയപ്പോൾ ഉണ്ട് കലിതുള്ളി അസ്സൽ ഒരു ചെകുത്താനായി നമ്മളെ സാക്ഷാൽ നസൽ അഹമ്മദ് മുന്നിൽ നിൽക്കുന്നു....   അവന്റെ നോട്ടം കണ്ടപ്പോൾ തന്നെ നമ്മക്ക് ശെരിക്കും പേടിയായി.... അങ്ങനെ ഉണ്ട്.... എന്നെ ഇങ്ങനെ നോക്കല്ലേ ഞാൻ പേടിക്കും.... എന്താടി..... ഞാൻ ഇവിടെ ക്ലാസ്സ്‌ എടുക്കുന്നത് നീ കാണുന്നില്ലേ.... മ്മ്..... ഞാൻ നല്ല നിഷ്ക്കു ഭാവത്തിൽ നിന്ന് മൂളി..... പിന്നെന്താ നിനക്ക് ഇവിടെ പണി..... അത്... ഞാൻ.... നമ്മൾ വിക്കി വിക്കി മെല്ലെ ബുക്ക്‌ അടച്ചുവെക്കാൻ നോക്കിയതും അവനത് കയ്യോടെ പിടിച്ചു.... ജാങ്കോ..... നീയറിഞ്ഞാ.... ഞാൻ പെട്ടു.... അവൻ അതിലേക്കും എന്നെയും മാറി മാറി നോക്കി.... പിന്നെ ഞാൻ നോക്കുമ്പോൾ ഞാൻ പുറത്തായിരുന്നു...... എന്താപ്പോ ഇവിടെ ഉണ്ടായേ.... ആ.... എന്ത് കോപ്പെങ്കിലും ആകട്ടെ.... അല്ലെങ്കിലും ആ തെണ്ടിന്റെ ക്ലാസ്സിൽ ഇരിക്കുന്നതിനേക്കാൾ നല്ലത് പുറത്ത് നിൽക്കുന്നത് തന്നെയാ..... നല്ല ശുദ്ധ വായുവെങ്കിലും ശ്വസിക്കാലോ..... 😂😂 ഹോ.... എന്റെ റബ്ബേ.... ഇന്ന് രണ്ട് ഹവർ ഈ ഹംക്കാണല്ലോ ക്ലാസ്സിൽ.... നിന്നിട്ടാണെൽ കാൽ കഴക്കുന്നു...... മിണ്ടാനും പറയാനും പോലും ആരുമില്ല..... ഏയ്..... അമൽ.... എന്താടി നീ പുറത്ത്.... ഹോ.... എന്റെ റബ്ബീ.... പറഞ്ഞ് നാവെടുത്തില്ല.... അപ്പോഴേക്കും നീ മിണ്ടാനായി ഒരാളെ കൊണ്ടുവന്നല്ലോ...... അതൊന്നും പറയണ്ട ജംഷിക്കാ..... എന്നെ പോലെ ഒരു നല്ല കലാകാരിയെയാ അവൻ ഇൻസൾട്ട് ചെയ്തത്.... എത്ര മര്യാദയോടെ ഇരുന്ന് ചിത്രം വരക്കായിരുന്നു ഞാൻ.... ആ എന്നെ പിടിച്ച് അവൻ പുറത്താക്കി.... ആരാ.... ക്ലാസ്സിൽ... ഇന്റെ കസിൻ അല്ലേ.... എന്നിട്ടാണോ നിന്നെ പുറത്താക്കിയത്... ത്ഫൂ.... ഒരു കസിൻ.... അവൻ ആരാന്നാ ഓന്റെ വിജാരം.... ജാഡ തെണ്ടി..... അല്ല.... എന്നിട്ട് നീ എന്ത് ചിത്രമാ വരച്ചത്... എനിക്ക് ഈ മൃഗങ്ങളെയൊക്കെ ഭയങ്കര ഇഷ്ട്ടാ..... അതുകൊണ്ട് ഞാൻ ഒരു കഴുതയുടെ ചിത്രം അങ്ങ് വരച്ചു..... പിന്നെ ഒരാളെ ഫോട്ടോ കാണുമ്പോൾ നമുക്ക് അത് ആരാണെന്ന് മനസ്സിലാകണം എങ്കിൽ അതിന്റെ താഴെ പേരും എഴുതണോലോ.... അതുകൊണ്ട് ഞാൻ പേരും അങ്ങ് എഴുതി.... ആര പേരാ നീ എഴുതിയത്....??? Nazal സാറിന്റെ.... അതിനാ അവൻ എന്നെ പിടിച്ച് പുറത്താക്കിയത്..... ടീ.... ഊളെ.... ക്ലാസ്സ്‌ ടൈമിൽ ചിത്രം വരച്ചതും പോരാ കഴുതയുടെ ചിത്രം വരച്ച് അതിന് താഴെ ക്ലാസ്സിലുള്ള ടീച്ചറെ പേരും എഴുതിയ നിന്നെ പിന്നെ സാർ പിടിച്ച് ഉമ്മ വെക്കുമോ.... പുറത്താക്കിയത് നിന്റെ ഭാഗ്യം എന്ന് കൂട്ടിക്കോ.... ഞാൻ വല്ലതും ആയിരുന്നെങ്കിൽ നിന്റെ പല്ലടിച്ച് താഴെയിട്ടേനെ... ഹേ...... നീ പോടാ തൊരപ്പ.... അല്ല നീ എങ്ങോട്ടാ.... ഞാൻ ക്യാന്റീനിലേക്ക്..... ക്യാന്റീനിലേക്കോ.... എന്നാ ഞാനും വരാം.... വാ.... അവൾ അവന്റെ കയ്യും വലിച്ച് നടന്നതും.... അമൽ........ ക്ലാസ്സിൽ കയറി ഇരിക്കടി.... നിന്നെ ഞാൻ പുറത്ത് നിർത്തിയത് കണ്ട പയ്യൻമാരോട് സംസാരിക്കാൻ അല്ല..... നീ എങ്ങോട്ടാ ഈ പോകുന്നത്..... ഇവിടെ കയറിഇരിക്ക്..... അവൻ അവളെ രൂക്ഷമായി നോക്കികൊണ്ട് ക്ലാസ്സിലേക്ക് കയറി.... അവളും സീറ്റിലേക്ക് പോയി ഇരുന്നു.... അല്ല നിന്നോടാരാ ഇരിക്കാൻ പറഞ്ഞത്.... ഇവിടെ വന്ന് നിൽക്കടി എന്നവൻ അലറിയതും നമ്മളെപ്പോഴെ മുന്നിൽ പോയി നിന്നിരുന്നു...... മറ്റേ നാല് തെണ്ടികളും നമ്മളെ നോക്കി നല്ലോണം ചിരിക്കുന്നുണ്ട്..... എനിക്കാണേൽ ഈ തെണ്ടിയെ കൊല്ലാനുള്ള ദേഷ്യം ഉണ്ട്.... ഞാൻ എന്റെ ഗ്ലാസിന്റെ ഇടയിലൂടെ കണ്ണിട്ട് അവരെ ഒക്കെ ഒന്ന് നോക്കിയപ്പോൾ ക്ലാസ്സിലാകെ കൂട്ടച്ചിരി മുഴങ്ങി..... നമ്മളെ കോമാളിത്തരം കണ്ടിട്ടാണ് അത് എന്ന് എനിക്ക് അപ്പൊ തന്നെ മനസ്സിലായി....അതുകൊണ്ട് അവൻ നോക്കിയപ്പോഴേക്കും ഞാൻ നല്ല കുട്ടിയായി കയ്യും കെട്ടി മെപ്പോട്ട് നോക്കി നിന്നു...   പിന്നെ നോക്കുമ്പോൾ ഉണ്ട് എന്റെ അപ്പുറത് നമ്മളെ വരുൺ നിൽക്കുന്നു.... കാര്യം നോക്കിയപ്പോൾ ആ ചിരിക്ക് തുടക്കം കുറിച്ചത് ഇവനാണെന്ന് പറഞ്ഞ് അവനേം ഇവിടെ കൊടുന്ന് നിർത്തിയതാണ്..... അവിടെ ഇരുന്ന് എന്നെ കുറേ കളിയാക്കിയതല്ലേ.... അതുകൊണ്ട് ഞാനും അവനെ നോക്കി നല്ലോണം ചിരിച്ചു.... തിരിച്ചവനും എന്നോടൊപ്പം കൂടി ചിരിച്ചു..... =========================== ആ..... അങ്ങനെ ഇന്നത്തെ ക്ലാസും കഴിഞ്ഞു... നാച്ചൂന്റെ കൂടെ വീട്ടിലേക്ക് തിരിച്ചു.... രാവിലെത്തെ കലിപ്പിൽ തന്നെയാണ് ചെക്കൻ.... ഒന്നും മിണ്ടുന്നില്ല.... അതുകൊണ്ട് ഞാനും ഒന്നും മിണ്ടാൻ പോയില്ല..... വീടെത്തിയതും ഞാൻ വേഗം ഇറങ്ങി..... ബെല്ല് അടിച്ചപ്പോഴാണ് ഇവിടെ ആരും ഇല്ലാത്തത് ഓർമ്മ വന്നത്..... അപ്പൊ തന്നെ ഞാൻ പുറകോട്ട് തിരിഞ്ഞ് അവനെ നോക്കിയപ്പോൾ ഉണ്ട് അവനെന്നെ നോക്കി പുച്ഛിക്കുന്നു....   ഞാൻ അത് കാര്യമാക്കാതെ അവൻ തുറക്കുമ്പോൾ അകത്തേക്ക് കയറാം എന്നും കരുതി സിറ്റൗട്ടിൽ കയറി ഇരുന്നു.... അവൻ വീടിന്റെ സൈഡിലേക്ക് പോയി വന്ന് വാതിൽ തുറന്നു.... ഞാൻ വേഗം അകത്ത് കയറി ഒന്ന് ഫ്രഷായി അടുക്കളയിലേക്ക് പോയി.... കോളേജ് വിട്ട് വന്നാൽ ഒരു ഗ്ലാസ് ചായ കുടിക്കൽ അവന്റെ ശീലവും നിർബന്ധവുമാണ്....അത്കൊണ്ട് ഞാൻ പോയി ചായയിട്ട് അവനൊരു ഗ്ലാസ്‌ കൊണ്ടുപോയി കൊടുത്തു..... അതും വാങ്ങി കുടിച്ച് അവൻ മൊബൈലും എടുത്ത് മുകളിലേക്ക് പോയി... ഗ്ലാസ്സും പാത്രവും കഴുകി വെച്ച് ഞാനും പോയി മുകളിലേക്ക്..... എനിക്ക് ഈ എഴുതുന്ന ശീലം ഉള്ളതുകൊണ്ട് നമ്മളൊരു ബുക്കും പേനയും എടുത്ത് ബാൽക്കണിയിലേക്ക് പോയി..... മനസ്സിലേക്ക് പഴയ പലതും ഓടി വന്നുകൊണ്ടിരിന്നു.... " അമ്മൂ...... ടീ.... നിനക്ക് എന്താടി അതിനുള്ളിൽ പണി..... ഒന്നുല്ലന്റെ മഷൂർക്ക..... ഞാൻ എന്റെ ഒരു ഫ്രണ്ടിനോട് ചാറ്റാക്കായിരുന്നു.... മ്മ്..... വല്ല ബോയ് ഫ്രണ്ടും ആണോ.... ആ.... ഒരു ബോയ് തന്നെയാ..... ടീ.... പെങ്ങളെ കൈ വിട്ടുപോകുമോ നീ.... ഏയ്... ആ കാര്യത്തിൽ നിങ്ങൾ പേടിക്കണ്ട... ഞാൻ ഏതായാലും ആരുടേം കൂടെ അങ്ങനെ അങ്ങ് ഇറങ്ങി പോകൊന്നും ഇല്ല.... നിങ്ങളെയൊക്കെ പരമാവധി വെറുപ്പിച്ചിട്ട് എനിക്ക് കിട്ടേണ്ടതൊക്കെ കിട്ടിയിട്ടേ ഞാൻ പോകൂ.... അതും നല്ല അന്തസ്സായിട്ട്..... മ്മ്..... അങ്ങനെഎങ്കിൽ നടക്കട്ടെ നിന്റെ ചാറ്റ്.... ആരായിരുന്നു അത്.... അത് മഷൂർക്ക..... അല്ല നിങ്ങടെ നാട് എവിടെയാ.... " ടെക്ക്.... ടെക്ക്..... ചെ...... ആരാ അത്.... ആ നാച്ചു ആയിരിക്കും.... ടീ.... നീയിതുവരെ റെഡിയായില്ലേ... ഇല്ല.... എന്ന അവിടെ ഇരുന്നോ.... ഞാൻ പോകാ.... നിന്നോട് പറഞ്ഞതല്ലായിരുന്നോ വൈകീട്ട് ഉമ്മാടെ വീട്ടിൽ പോകണം എന്ന്.... അത് രാത്രി എന്നല്ലേ പറഞ്ഞത്.... ഇതിപ്പോ.... നീ ഇങ്ങോട്ട് വാജകം അടിച്ചു നിൽക്കാതെ വേഗം റെഡിയാകാൻ നോക്ക്.... ഞാൻ ഒരു 5 മിനിറ്റ് വെയിറ്റ്‌ ചെയ്യും.... അത് കഴിഞ്ഞാൽ ഞാൻ പോകും... പിന്നെ നീ ഇവിടെ തനിച്ച് നിൽക്കേണ്ടി വരും...... ദേ... ഞാൻ ഇപ്പൊ വരാം.... അതും പറഞ്ഞ് ഞാൻ വാതിലടച്ചു..... മുറ്റത്ത്‌ കാറും സ്റ്റാർട്ട് ചെയ്ത് നിന്ന് നിർത്താതെ ഹോണടിച്ച് കൊണ്ടിരിക്കായിരുന്നു നാച്ചു.... ദേ.... വരുന്നു..... ഈ ഡോർ പൂട്ടണ്ടേ..... കീയെവിടെ..... നാച്ചൂ..... ഓഹ് തെണ്ടി.... നിന്റെ വായിലെന്താ കൊഴുക്കട്ടയാണോടാ..... ടാ മരപ്പട്ടി ആ ഹോണടി ഒന്ന് നിർത്തി ആ കീയെവിടെയാണെന്ന് ഒന്ന് പറഞ്ഞു താ..... അവൾ പറഞ്ഞത് ഒന്നും കേൾക്കാതെയും കേട്ടിട്ട് മിണ്ടാതെയും അവൻ ഹോൺ അമർത്തികൊണ്ടേ ഇരുന്നു..... ഒടുവിൽ അവൾ തന്നെ കീതപ്പി തിരഞ്ഞെടുത്ത് ഡോർ പൂട്ടി ഇറങ്ങി..... അവനെ രൂക്ഷമായി നോക്കിക്കൊണ്ടവൾ വണ്ടിയിൽ കയറി..... %%%%%%$$$$$%%%%%%% യാഖുദാ..... ഇവള് ശെരിക്കും മാലാഖ തന്നെയാണോ എന്തൊരു മൊഞ്ചത്തിയാണ് ഇവള്..... സ്‌കൈ ബ്ലു ജീനും ബ്ലാക്ക് ടോപ്പും ആണ് അവളെ വേഷം.... നല്ല സ്റ്റൈലിൽ സ്കാർഫ് ചെയ്തിരിക്കുന്നു..... ഒരു മോഡേൺ മൊഞ്ചത്തി..... പക്ഷെ മുഖതാണേൽ എന്നും ഒരു ഓഞ്ഞ സ്‌പെക്സ് ഉണ്ടാകാറുണ്ട്.... ഇന്നതില്ല.... എന്റെ കണ്ണുകൾ അവളെ കണ്ണിലേക്ക് പോകാൻ നിന്നതും പെണ്ണ് പുറത്തേക്ക് തിരിഞ്ഞിരുന്നു..... ജാഡ തെണ്ടി.... അല്ലെങ്കിലും ഞാൻ എന്തിനാ ഇവളെ നോക്കുന്നെ..... ചാളമേരി...... എന്തൊക്കെ പറഞ്ഞ് ഇരുന്നാലും എനിക്കവളോട് ഇന്ന് ക്ലാസ്സിൽ വെച്ച് കാണിച്ചത് ചോദിക്കാതെ ഇരിക്കാൻ കഴിയുന്നില്ല.... ടീ... കോപ്പേ.... നീ എന്താടി ഇന്ന് ക്ലാസ്സിൽ വെച്ച് കാണിച്ചത്..... നിന്റെ ചിത്രം വരച്ച് എന്റെ പേരെഴുതി വെച്ചിരിക്കെ.... അത് നീയും കണ്ടതാണല്ലോ പിന്നെ എന്തിനാ എന്നോട് ചോദിക്കുന്നത്..... നീയെന്താടി മുഖത്തേക്ക് നോക്കാത്തെ.... മുഖത്തേക്ക് നോക്കടി.... ഞാൻ എന്തിനാടാ ഊളെ ആ മരമോന്തമ്മക്ക് നോക്കുന്നത്..... ആ.... എന്നാ നീ നോക്കണ്ട.... പറയടി പുല്ലേ നീ എന്തിനാ അങ്ങനെ ചെയതത്.... ആ.... എനിക്കപ്പോ അങ്ങനെ ചെയ്യണം എന്ന് തോന്നി ചെയ്തു... അതിൽ ഒരു തെറ്റും ഇല്ലല്ലോ.... എത്ര നന്നായിട്ടാ ഞാൻ നിന്നെ വരച്ചത്... എന്നിട്ടോ Appreciate ചെയ്യേണ്ടതിനു പകരം എന്നെ പിടിച്ച് പുറത്താക്കിയിരിക്കുന്നു.... 😠😠😠😠ടീ..... നിനക്ക് ശെരിക്കും വട്ടാണോ.... അതോ നീ അതുപോലെ ആക്ട് ചെയ്യാണോ..... വട്ട് നിന്റെ മറ്റവൾക്കാണെടാ കോപ്പേ..... ഈൗ..... ദേ വല്ലാണ്ട് ചിലച്ചാല് രാത്രി ആണെന്നൊന്നും ഞാൻ നോക്കൂല.... ഇവിടെ ഇറക്കി അങ്ങ് വിടും.... ആഹാ.... നിനക്ക് അത്രക്ക് ധൈര്യം ഉണ്ടേൽ നീ എന്നെ ഒന്ന് ഇറക്കി വിട്.... ഞാൻ ഇറങ്ങി അങ്ങ് പോകും.... പിന്നെ നീ പട്ടിയെ പോലെ എന്റെ പിറകെ വരേണ്ടിവരും.... പിന്നെ എന്റെ പട്ടി വരും..... ആ അത് തന്നെയാ ഞാൻ പറഞ്ഞത് നീ വരും എന്ന് എന്റെ പട്ടി നീയാ... ടീ പുല്ലേ.... നിനക്ക് കാണണോ.... ഞാൻ നിന്നെ ഇവിടെ ഇറക്കുന്നത്... ആ കാണണം..... അവൾ പറഞ്ഞ് തീർന്നില്ല.... അവൻ വണ്ടി സൈഡാക്കി.... അതിൽ നിന്നും ഇറങ്ങി..... ഇറങ്ങടി.... ഓഹ്... പിന്നെ നീ പറയുമ്പോഴേക്ക് ഞാൻ അങ്ങ് ഇറങ്ങല്ലേ.... ഇങ്ങോട്ട് ഇറങ്ങടി... അവൻ ഡോർ തുറന്ന് അവളെ അതീന്ന് വലിച്ചിറക്കി.... aahaa...എന്നാ ഞാൻ ഇതിൽ കയറുന്നില്ല കലിപ്പാ.... നീ ഞാൻ ഇല്ലാതെ ഏതുവരെ പോകും എന്നൊന്ന് നോക്കാം.... അവൻ വണ്ടിയും എടുത്ത് അവളെ നോക്കി പുച്ഛിച്ച് അവിടുന്ന് പോയി.... യാ.... റബ്ബീ.... നല്ല ഇരുട്ടുണ്ടല്ലോ.... ആ തെണ്ടിക്ക് എന്നെ വല്ല വെട്ടോവെളിചോം ഉള്ളിടത്ത് ഇറക്കിവിട്ട് കൂടായിനോ.... ഇതിപ്പോ ഹലാക്കിന്റെ അവിലുംക്കഞ്ഞിആയല്ലോ.... ടാ തൊരപ്പാ..... നോക്കിക്കോ നീ ഞാൻ പറഞ്ഞത് പോലെ ഇപ്പൊ എന്നെ തിരഞ്ഞ് ഇങ്ങോട്ടേക്കു വരും..... ചെ എന്റെ ഫോൺ പോലും ആ വണ്ടിയിലായല്ലോ..... ഞാൻ അങ്ങനെ അവിടെ തന്നെ അവനേം പ്രാകിക്കൊണ്ട് നിന്നപ്പോളാണ് എന്റെ പുറകിൽ ആരോ വന്ന് നിന്നത് ഞാൻ അറിഞ്ഞത്..... തിരിഞ്ഞു നോക്കിയ ഞാൻ പേടിച്ചിട്ട് കരയണോ ഓടണോ എന്നറിയാത്ത അവസ്ഥയിലാണുള്ളത്..... അയാൾ എന്റെ അടുത്തേക്ക് വരും തോറും എന്റെ പേടി കൂടി വന്നു.... മുഖം ഒരു ടവ്വൽ കൊണ്ട് മറച്ചിട്ടുണ്ട്.... അന്ന് ഞാൻ ടൗണിൽ പോയപ്പോൾ കണ്ട അതേ രൂപം..... അതേ... ഇത് അയാൾ തന്നെ.... ആ കണ്ണുകളിൽ നോക്കുമ്പോൾ തന്നെ വല്ലാത്ത തീക്ഷ്ണത.... ആ രൂപം എന്റെ അടുത്തേക്ക് നടന്ന് അടുക്കാൻ ആയതും ഞാൻ വേഗം ഒച്ചയിട്ട് കൊണ്ട് അവിടുന്ന് പുറകോട്ട് ഓടി.... പുറകെ തന്നെ ആ രൂപവും വരുന്നത് ഞാൻ അറിഞ്ഞു... ഒരു മനുഷ്യ കുഞ്ഞിനെ പോലും ഈ വഴിയിലൊന്നും കാണുന്നില്ലല്ലോ..... നമ്മൾ പിന്നെ ഓട്ടത്തിൽ pT ഉഷ ആയതുകൊണ്ട് ഹുസൈൻ ബോൾട്ടിന്റെ വേഗതയിൽ ആ രൂപവും വരുന്നുണ്ട്.... പക്ഷേ ഹുസൈൻ ബോൾട്ടിനേം പിന്തള്ളിക്കൊണ്ട് ഞാൻ ജീവനും കൊണ്ട് ഓടി.... ആ രൂപത്തിന്റെ കണ്ണിൽ നിന്ന് ഒന്ന് മറഞ്ഞതും ഞാൻ വേഗം സൈഡിലുള്ള ഒരു വഴിയിലൂടെ ഇറങ്ങി ഓടി.... ആ തെണ്ടി എന്നെ ഏത് കാട്ടിലാണാവോ റബ്ബീ ഇട്ടേച് പോയത്.... നമ്മൾ ആ ചെകുത്താനെ ഒരുപാട് പ്രാകി കൊണ്ട് ഓട്ടം തുടർന്നു.... അവസാനം തളർന്ന് നമ്മൾ ഒരു മരത്തിന്റെ മറവിൽ ഇരുന്നു.... @#@#@#@#@#@#@#@#@#@#@# ആ കാ‍ന്താരിയെ അവിടെ ഇറക്കി വിടണം എന്നൊന്നും നമ്മക്ക് യാതൊരു ഉദ്ദേശവും ഉണ്ടായിരുന്നില്ല.... പക്ഷേ അവളെ നാക്കിനു ലൈസൻസ് ഇല്ലെന്ന് കരുതി എന്നോട് സംസാരിച്ചത് കൊണ്ട് അവൾ അവിടെ നിക്കട്ടെ എന്ന് കരുതി ഞാൻ അവളെ ഇറക്കി വിട്ടു..... പെണ്ണ് കരഞ്ഞു സീനാക്കി എന്റെ കാലുപിടിക്കും എന്നൊക്കെ കരുതിയ എനിക്ക് തെറ്റി.... അവൾ ഒരു കൂസലും ഇല്ലാതെ അവിടെ നിന്നു.... കുറച്ച് നേരം അവിടെ നിൽക്കട്ടെ കാ‍ന്താരി..... കുറച്ച് മുന്നോട്ട് പോയതും ഈ രാത്രിയിൽ അവളെ അവിടെ ഇറക്കി വിട്ടത് തെറ്റായിരുന്നു എന്നെനിക്ക് തോന്നി.... ഞാൻ അപ്പൊ തന്നെ വണ്ടി തിരിച്ചു....... അവളെ ഇറക്കി വിട്ട സ്ഥലത്ത് നോക്കുമ്പോൾ അവളെ പോടി പോലും അവിടെ കാണാൻ ഇല്ലായിരുന്നു.... ഞാൻ വേഗം കാറിൽ നിന്നിറങ്ങി കുറച്ച് മുന്നോട്ട് പോയെങ്കിലും അവളെ അവിടെ എവിടെയും കണ്ടില്ല....... എന്തോ ഞാൻ ആകെ ടെൻഷൻ അടിച്ചു...... മനസ്സ് വല്ലാതെ വേദനിക്കുന്നു..... വിവരമില്ലാത്ത അവളെ വാക്ക് കേട്ട് വിവരമുള്ള ഞാൻ ചെയ്ത മണ്ടത്തരം ആലോചിച്ച് എനിക്ക് ആകെ സങ്കടം ആയി..... തിരിച് കാറിലേക്ക് വന്ന് കയറാൻ നിന്നപ്പോൾ കുറച്ച് മുൻപിലായി എന്തോ കിടക്കുന്നത് കണ്ടു.... അതെന്താണെന്ന് ചെന്ന് നോക്കിയപ്പോൾ അതൊരു സ്വർണ്ണത്തിന്റെ മാല ആയിരുന്നു..... അത് കയ്യിലെടുത്ത് തിരിച്ചും മറിച്ചും നോക്കിയപ്പോൾ എനിക്കത് ഇതിന് മുൻപ് എവിടെയോ കണ്ട പോലെ തോന്നി... ഒരു ചെറിയ ലൗചിഹ്നത്തിന്റെ ഉള്ളിൽ Devil എന്ന് ചെറുതായി അതിൽ എഴുതിയിട്ടുണ്ടായിരുന്നു.... Yes.... ഇത്... ഇത് അമലിന്റെ മാല തന്നെ..... അതെടുത് പാന്റിന്റെ പോക്കറ്റിൽ ഇട്ട് കൊണ്ട് ഞാൻ മുന്നോട്ട് നടന്നു.....   allaah..... കുറച്ച് വെള്ളം കിട്ടിയിരുന്നെങ്കിൽ..... ദാഹിച്ചിട്ട് വയ്യ..... ഞാൻ കിതപ്പോടെ അവിടെ ഇരുന്ന് ആ കലിപ്പനെ പ്രാകി കൊണ്ടിരുന്നു..... പെട്ടന്ന് എന്റെ ഷോൾഡറിൽ ആരോ കൈ വെച്ചു.... ആാാാ......... ഞാൻ പേടിച്ച് നിലവിളിച്ച് തിരിഞ്ഞു നോക്കാതെ മുന്നോട്ട് ഓടി............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Tags

Share this story