അമൽ: ഭാഗം 13
Sep 5, 2024, 15:47 IST

രചന: Anshi-Anzz
നമ്മള് ഓടുന്ന അതേ വേഗത്തിൽ പുറകെ അയാളും ഓടി..... പെട്ടന്ന് നമ്മളെ അരയിലൂടെ പിടിച്ച് നമ്മളെ അയാൾക്ക് നേരെ തിരിച്ചു നിർത്തി...ആ...... ഞാൻ കണ്ണുകൾ ഇറുക്കി അടച്ചുകൊണ്ട് ആർത്തു.... പെട്ടന്ന് ഞാൻ അയാളുടെ കയ്യിൽ നല്ല ഒരു കടി വെച്ച് കൊടുത്തു.... ആാാാ..... ഇപ്പൊ ആർത്തത് അയാളാണ്.... എന്നിൽ നിന്നുള്ള പിടി വിട്ട് അയാൾ കൈകുടഞ്ഞ് എന്തൊക്കെയോ പുലമ്പി..... ടീ...മരപ്പട്ടി.... നീ ശെരിക്കും പട്ടിയാണോ.... എന്റെ കയ്യ് മുറിഞ്ഞു.... ഏഹ്.... നല്ല കേട്ട് പരിജയമുള്ള ശബ്ദം.... ഞാൻ കണ്ണ് തുറന്ന് തിരിഞ്ഞ് നോക്കിയപ്പോളുണ്ട് ആ തെണ്ടി നിന്ന് കൈ ഉഴിയുന്നു..... ടീ.... നീ എന്താടി കാണിച്ചത്... എന്റെ കൈ ഒരു പരുവമാക്കിയല്ലോ.... എന്താടി ഉണ്ടക്കണ്ണി നീ നോക്കുന്നെ നിനക്ക് ഒന്നും പറയാനില്ലേ.... ഇല്ലെട തെണ്ടി..... എന്നെ ഈ നട്ടപാതിരാക്ക് ഇവിടെ ഇറക്കി വിട്ടതും പോര എന്നെ പീഡിപ്പിക്കാൻ ശ്രമിക്കുന്നോ.... 😠😠 ആരാടി നിന്നെ പീഡിപ്പിക്കാൻ ശ്രമിച്ചത്.... അങ്ങനെ വല്ലതും ആണെങ്കിൽ നല്ല ഒന്നിനെ തിരഞ്ഞെടുക്കില്ലേ ഞാൻ.... നീ വല്ല്യേ വാജകം ഒന്നും അടിക്കണ്ട... നീ അതിന് തന്നെയാ ശ്രമിച്ചേ..... എനിക്ക് നല്ല ഉറപ്പുണ്ട്..... അല്ല.... നീ എന്തിനാ ഞാൻ വന്നപ്പോൾ ഓടിയത്.... പേടിച്ചിട്ടല്ലെടി..... ഞ..... ഞ... ഞാൻ പേടിച്ചിട്ടൊന്നുമല്ല..... പിന്നെ ഈ ഇരുട്ടത് ഒറ്റക്ക് ഇരിക്കുന്ന എന്റെ അടുത്ത് വന്ന് ഷോൾഡറിൽ കൈ വെച്ചപ്പോൾ എനിക്ക് പേടിയില്ലാ എന്ന് നീയറിയാൻ വേണ്ടിയാ ഞാൻ ഓടിയത്.... മ്മ് മ്മ്..... അല്ല നീ എങ്ങനെ ഇവിടെ എത്തി.... അതും ഒരു വെളിച്ചം പോലും കയ്യിലില്ലാതെ..... അതൊക്കെ നീ എന്തിനാ അറിയുന്നേ.... എല്ലാം വരുത്തി വെച്ചതും പോരാ..... എന്നിട്ട് ഇപ്പൊ കാര്യം തിരക്കാൻ വന്നിരിക്കാ.... കോന്തൻ....ഹും.... അവൾ അവന് നേരെ പറഞ്ഞ്കൊണ്ട് മുഖം കോട്ടി...... ഓഹ്.... എന്നാൽ പറയണ്ട..... എനിക്ക് അതൊന്നും അറിയണമെന്ന് യാതൊരു നിർബന്ധവും ഇല്ല..... ഞാൻ പോകാ.... നീ വരുന്നുണ്ടേൽ വാ..... അല്ല ഇവിടെ ഇരിക്കാനാണ് ഉദ്ദേശം എങ്കിൽ അങ്ങനെ ആയിക്കോട്ടെ...... കൂട്ടിന് പലരും ഇപ്പൊ ഇങ്ങോട്ട് വരും.... എന്നാ ഞാൻ പോട്ടെ.... അതും പറഞ്ഞ് അവൻ എണീറ്റ് ഫോണിന്റെ ഫ്ലാഷ് ലൈറ്റും ഓണാക്കി ആ കാട്ടിലൂടെ മുന്നോട്ട് നടന്നു.... എട കലിപ്പാ.... ഞാനും ഉണ്ടെടാ.... അവിടെ നിൽക്ക്..... നിനക്കല്ലേ പേടിയില്ലാന്ന് പറഞ്ഞത്.... പിന്നെ എന്തിനാ എന്നെ വിളിക്കുന്നത്..... ഞാൻ അങ്ങനെ പറഞ്ഞെന്ന് കരുതി എന്നെ ഇനിയും ഇവിടെ ഇട്ട് പോകാനാണോ നിന്റെ ഉദ്ദേശം..... വേണേൽ കയറി പോര് പെണ്ണേ..... ഒരു ചെറിയ കുന്നിലൂടെ നസൽ നിഷ്പ്രയാസം ചാടി കയറി.... എന്നാൽ അമലിന് അങ്ങനെ ഒന്നും കയറാൻ കഴിഞ്ഞില്ല.... അവൾ കയറാൻ നോക്കിയതും ഒരു കുറ്റിയിൽ തടഞ്ഞ് താഴേക്ക് വീഴാൻ പോയി.... അപ്പോഴേക്കും നാച്ചു അവളെ കയ്യിൽ പിടിച്ചിരുന്നു.... അവന്റെ കയ്യിൽ പിടിച്ച് അവൾ കയറാൻ നോക്കിയെങ്കിലും അവൾ ചവിട്ടിയ മൺതിണ്ണയുടെ തെല്ല് ഇടിഞ്ഞ് അവൾ താഴേക്ക് വീണു.... പക്ഷേ അവൾ വീണപ്പം നാച്ചൂനേം ഒപ്പം കൂട്ടി..... രണ്ട്പേരും ഉരുണ്ട് ഉരുണ്ട് താഴെ ഒരു മരത്തിൽ തട്ടി നിന്നു.... ഹവൂ..... എന്റെ തല..... അവൾ തല ഉഴിഞ്ഞു കൊണ്ട് അവനെ നോക്കി.... അവനാണേൽ കലിപ്പിൽ അവളെ തന്നെ നോക്കി ഇരിക്കാ.... അവന്റെ നോട്ടം സഹിക്കവയ്യാതെ അവൾ തല താഴ്ത്തി.... നീ എന്തിനാടി വീണപ്പോൾ എന്നേം പിടിച്ച് വലിച്ചത്.... സഹായിച്ചതിനുള്ള നന്ദി ആണോ.... എന്തെങ്കിലും പറ്റിയോ.....??? 🙁🙁 ഒരൊറ്റ വീക്കങ് വെച്ച് തന്നാൽ കാണാ.... അമ്മാതിരി ഉയരത്തിന്ന് വീണിട്ട് വല്ലതും പറ്റിയോ എന്ന്... നീ കണ്ടില്ലെടി എന്റെ കൈ മുറിഞ്ഞത്.... അവൻ അത് പറഞ്ഞപ്പോളാണ് ഞാൻ അവന്റെ കൈ ശ്രദ്ധിച്ചത്.... കൈ മുട്ടിലും മറ്റും തൊലി ഉരഞ്ഞ് മുറി ആയിട്ടുണ്ട്..... പക്ഷേ അവനായത് കൊണ്ട് അത് വല്ല്യേ കുഴപ്പൊന്നും ഇല്ല.... എന്റെത് വെച്ച് നോക്കുമ്പോൾ ഇവന്റെത് എത്ര നിസാരം..... ആാാ.... മേലാകെ നീറുന്നു.... എവിടെയൊക്കെ മുറി എന്നത് ഇനി വീട്ടിൽ ചെന്നാൽ അറിയാം.... നെറ്റി വല്ലാതെ നീറുന്നു.... ഞാൻ നെറ്റിയിൽ കൈ വെച്ച് നോക്കുമ്പോൾ ഉണ്ട് കയ്യിൽ ബ്ലഡ്.... അത് കണ്ടതും നമ്മക്ക് തല കറങ്ങാൻ തുടങ്ങി..... നാ.... ച്ചു.... ധും...... &&&&&&&&&&&&&&&&&&&&&&&&&&& അവളെ പ്രാകിക്കൊണ്ട് നിൽക്കുമ്പോളാണ് പുറകിൽ നിന്ന് വ്യക്തമാകാത്ത ഒരു വിളിയും എന്തോ വീഴുന്ന പോലെയും കേട്ടത്.... ഞാൻ പെട്ടന്ന് തിരിഞ്ഞ് നോക്കിയപ്പോൾ ഉണ്ട് അമൽ നിലത്ത് വീണ് കിടക്കുന്നു..... അമൽ...... ഞാൻ അവളെ അടുത്തേക്ക് ചെന്ന് അവളെ എടുത്ത് മടിയിൽ കിടത്തിക്കൊണ്ട് ഒരുപാട് വിളിച്ചു.... പെണ്ണ് കണ്ണ് തുറക്കുന്നില്ല..... നെറ്റി പൊട്ടി ചോര ഒലിക്കുന്നുണ്ട്....... ഞാൻ വേഗം പോയി എന്റെ ഫോൺ തിരഞ്ഞു.... വീണപ്പോൾ അത് എവിടെയോ തെറിച്ച് വീണിരുന്നു.... ഫോൺ വായയിൽ കടിച് പിടിച്ച് അതിന്റെ വെളിച്ചം കൊണ്ട് ഞാൻ അവളേം എടുത്ത് കൊണ്ട് കാട് കയറി.... അവളെ കാറിൽ കൊണ്ടുപോയി കിടത്തി..... അവൾ കണ്ണ് തുറന്നിട്ടില്ല.... ഉമ്മാക്ക് വിളിച്ച് അവരോട് വീട്ടിലേക്ക് എങ്ങനെ എങ്കിലും വരാൻ പറഞ്ഞു.... കാര്യം എന്താണെന്ന് ചോദിച്ചപ്പോൾ വീട്ടിൽ എത്തിയിട്ട് പറയാം എന്ന് പറഞ്ഞു.... ഹോസ്പിറ്റലിൽ എത്തിയതും അവളെയും എടുത്തോണ്ട് അവൻ ഡോക്ടറെ അടുത്തേക്ക് പോയി..... Don't worry മിസ്റ്റർ Nazal..... നിങ്ങടെ വൈഫിന് ഒന്നുമില്ല..... നെറ്റിയിലെ ആ മുറിവിലെ ബ്ലഡ് കണ്ടപ്പോൾ തല കറങ്ങിയതാണ്.... ഡോക്ടർ പറഞ്ഞത് കേട്ട് അവന് ആശ്വാസം ആയെങ്കിലും അയാൾ പറഞ്ഞ ഒരു വാക്ക് അവന് തീരെ പിടിച്ചില്ല...... പിന്നെ അമലിന് ഇപ്പൊ ഒരു ടാബ്‌ലറ്റ് കൊടുത്തിട്ടുണ്ട്..... അതിനാൽ അവളിപ്പോ നല്ല മയക്കത്തിലാണ്.... ഒരു രണ്ട് മണിക്കൂർ കഴിഞ്ഞ് പോകാം.... ok ഡോക്ടർ.... ########################## nazal മുറിയിലേക്ക് ചെന്ന് അവളുടെ അടുത്ത് ഇരുന്നു.... ഹോ..... എന്തൊരു മൊഞ്ചാണ് പെണ്ണിനെ കാണാൻ..... നമ്മൾ നേരത്തെ തന്നെ വേറെ ഒരു മൊഞ്ചത്തിയെ മനസ്സിൽ ധ്യാനിച്ച് പോയി.... ഇല്ലേൽ നിന്നെ നോക്കാമായിരുന്നു അമൽ.... പക്ഷേ നിനക്കതിനുള്ള യോഗമില്ല.... ഉറങ്ങുന്നത് കാണാൻ എന്തൊരു പാവം.... വായിൽ വിരലിട്ടാൽ കടിക്കില്ല..... എണീറ്റാലോ. .. അസ്സൽ നാഗവല്ലിയല്ലേ ഇവള്.... നമ്മള് ഓളെ മുഖത്തേക്കും നോക്കി അങ്ങനെ നിൽക്കുമ്പോളാണ് എന്റെ ഫോൺ റിങ് ചെയ്തത്... എടുത്ത് നോക്കുമ്പോൾ അത് ഉമ്മച്ചി ആയിരുന്നു.... ഞാൻ കാൾ അറ്റൻഡ് ചെയ്തു.... hello.... ഉമ്മച്ചി.... ഇങ്ങള് എന്താ വിളിച്ചേ.... എന്തിനാ വിളിച്ചേന്നോ.... നീയിത് എവിടെയാടാ അമ്മൂനേം കൂട്ടി പോയത്... ഞാങ്ങൾ വീട്ടിലെത്തി.... ഇവിടെ വന്നപ്പോൾ രണ്ടാളെയും കാണാനില്ല.... നീ ഞാൻ നേരത്തെ വിളിച്ചപ്പോൾ ഇറങ്ങി എന്ന് പറഞ്ഞതല്ലേ.... പിന്നെ പെട്ടന്ന് വിളിച്ച് പറയാ ഞങ്ങളോട് എങ്ങെനെ എങ്കിലും വന്നോളാൻ..... സത്യം പറയടാ.... എന്താ പ്രശ്നം...??? നീ എവിടെയാ.... ഉമ്മച്ചി... ഞാൻ ഇപ്പൊ ഹോസ്പിറ്റലിൽ ആണ്.... ഹോസ്പിറ്റലിലോ.... എന്ത് പറ്റിയടാ നിനക്ക്... എനിക്കൊന്നും പറ്റിയില്ല ഉമ്മച്ചി.... വരുന്ന വഴിക്ക് അമൽ ഒന്ന് വീണു.... നെറ്റിയിൽ ഒരു ചെറിയ മുറിവ് ഉണ്ട്.... അതിലെ ബ്ലഡ് കണ്ട് അവൾ തലകറങ്ങി വീണു.... ഇപ്പൊ ഹോസ്പിറ്റലിലാ.... allaah.... എന്നിട്ടെന്റെ മോൾക്ക് വല്ലതും പറ്റിയോ.... നിങ്ങൾ വണ്ടിയിലല്ലേ പോന്നത്.... പിന്നെ എങ്ങനെയാ അവൾ വീണത്... യാ റബ്ബീ... പെട്ട്... അ... അത്..... ഞാൻ ഒരു സാധനം വാങ്ങാൻ വേണ്ടി വണ്ടി നിർത്തിയിരുന്നു.... അപ്പൊ എന്റെ കൂടെ അവളും ഇറങ്ങിയതാ... ഞാൻ ഒരുപാട് തവണ പറഞ്ഞു അവളോട് ഇറങ്ങണ്ടാന്ന്.... പറഞ്ഞാൽ കേൾക്കണ ശീലം പിന്നെ ഓൾക്ക് അടുത്തുക്കൂടെ പോയിട്ടില്ലല്ലോ.... എന്നിട്ട് ഇപ്പൊ എങ്ങനെ ഉണ്ട് നാച്ചു.... ഞാൻ വരണോ.... ഏയ് വേണ്ട ഉമ്മ.... അവളിപ്പോ നല്ല മയക്കത്തിലാ... ഒരു 2 മണിക്കൂർ കഴിഞ്ഞാൽ ഉണരും..... എന്റെ മക്കൾ കോളേജ് വിട്ട് വന്നിട്ട് ഒന്നും കഴിച്ചിട്ടില്ലല്ലോ... ഞാൻ നിങ്ങൾക്ക് കഴിക്കാൻ വല്ലതും ഉണ്ടാക്കാം.... വേണ്ട... ഉമ്മച്ചി.. ഉമ്മച്ചി എടങ്ങേറാകേണ്ട... ഞങ്ങൾ വരുന്ന വഴിക്ക് വല്ല തട്ടുകടേന്നും എന്നതെങ്കിലും കഴിച്ചോളാം.... മ്മ്... എന്നാ ശെരി മോനെ..... ഞാൻ അവളെ തന്നി നോക്കി അങ്ങനെ ഇരിക്കുമ്പോൾ ആണ്.... പെണ്ണ് പെട്ടന്ന് കണ്ണ് തുറന്നത്..........തുടരും....