അമൽ: ഭാഗം 15

അമൽ: ഭാഗം 15

രചന: Anshi-Anzz

കോളേജിൽ എത്തിയതും അവൻ ഇന്നലത്തെ പോലെ വല്ലതും പറയുമെന്ന് കരുതി ഞാൻ വേഗം ക്ലാസ്സിലേക്ക് പോയി.... അവിടെ ചെന്നപ്പോൾ നമ്മളെ മുത്തുമണീസൊക്കെ നേരത്തെ എത്തിയിട്ടുണ്ട്.... ഞാൻ വേഗം അവരെ അടുത്ത് പോയി ഇരുന്നു..... ടീ.... അമ്മു എന്താ നിന്റെ നെറ്റിയിൽ... ഒരു പ്ലാസ്റ്റർ ഒക്കെ.... എന്ത് പറ്റിയതാ.... ഓഹ്... അത് ചെറുതായി ഒന്ന് വീണതാ.... ഞാൻ അവർക്ക് ഇന്നലെ നടന്നൊതൊക്കെ പറഞ്ഞു കൊടുത്തു.... നമ്മൾ നല്ല ത്രില്ലിൽ ഇതൊക്കെ പറഞ്ഞ് അവറ്റങ്ങളെ നോക്കിയപ്പോളുണ്ട് നാലും കൂടി നമ്മളെ തുറിച്ചു നോക്കുന്നു.... ഇതെന്താപ്പോ കഥ.... ഞാൻ വല്ല തെറ്റും പറഞ്ഞോ.... നിങ്ങളൊക്കെ എന്താ എന്നെ ഇങ്ങനെ നോക്കുന്നേ.... പിന്നെ നിന്നെ നോക്കണ്ടേ.... നിനക്കെന്താടി വട്ടുണ്ടോ.... നട്ടപാതിരാക്ക് ആ ചോലക്കാട്ടിൽ നിൽക്കാൻ.... നിനക്കോ ബുദ്ധിയില്ല.... എന്ന് കരുതി സാറും അങ്ങനെ ആവാവോ...... ഷാദി എനിക്ക് നേരെ ഇരുന്ന് പറഞ്ഞു.... അതും ചോലക്കാട്ടിൽ..... എന്റെ അമ്മയൊക്കെ പറയാറുണ്ട് അതിയേനെ പോകുമ്പോൾ ശ്രദ്ധിക്കണം എന്നൊക്കെ..... എന്റെ വീട്ടീക്‌ പോകുന്ന വഴിയാണല്ലോ ഈ കാട്..... എന്നാലും നിന്നെ ഞങ്ങൾ സമ്മതിച്ചിരിക്കുന്നു..... ഹോ..... എന്നെ ഇങ്ങനെ പൊക്കല്ലേ.... ഒരൊറ്റ വീക്കങ് വെച്ച് തന്നാൽ കാണാ.... ഇനി നീയെങ്ങാനും ഇമ്മാതിരി പരിപാടിയും കൊണ്ട് ഇറങ്ങിയാൽ.... അതിനെന്താ.... അവിടെ വല്ല പ്രേതോം ഉണ്ടോ.... അവിടെ ഉണ്ട..... അല്ല പിന്നെ..... എടീ നിനക്ക് ആ കാടിനെ കുറിച്ച് അറിയാഞ്ഞിട്ടാണ്.... അവിടെ നിന്ന് ഒന്ന് ഒച്ചയിട്ടാൽ പോലും ആരും കേൾക്കില്ല.....പകൽ സമയത്ത് പോലും ആരും അങ്ങോട്ട് പോകാറില്ല.... പ്രതേകിച് പെണ്ണുങ്ങൾ.... എന്നിട്ടാണ് നീ പോയത്... അതും ഒറ്റക്ക്..... രാത്രി.... നിന്നെ ജീവനോടെ തിരിച്ച് കിട്ടിയത് തന്നെ ഭാഗ്യം... അമ്മാതിരി ഏര്യയാണ് അത്.... വരുൺ പറഞ്ഞു.... എന്തൊക്കെ ആയാലും ശെരി.... എനിക്ക് ഒരു തവണ കൂടി അങ്ങോട്ട് പോകണം.... നിങ്ങളേം കൂട്ടി..... 😠😠.....നിനക്കെന്താടി പറഞ്ഞാൽ മനസ്സിലാവില്ലേ.... ഞങ്ങൾ ഇല്ല.... മോള് തനിയെ അങ്ങ് പോയാൽ മതി..... ഞങ്ങൾക്ക് ജീവനിൽ പേടി ഉണ്ട്....   ഹോ..... ഇമ്മാതിരി ഒരു പേടി തൊണ്ടൻമാരെയാണല്ലോ റബ്ബീ എനിക്ക് ഫ്രണ്ട്സായി കിട്ടിയത്..... നിങ്ങൾ വരുന്നില്ലേൽ വേണ്ട.... ഈ കോളേജിൽ നിങ്ങൾ മാത്രമല്ലോല്ലോ ആണുങ്ങൾ...... 🤔ആ.... ജംഷിക്കാനേം ഫ്രണ്ട്സിനേം കൂട്ടി പോകാ... അവർക്ക് നിങ്ങളെ പോലെ പേടി ഒന്നും ഉണ്ടാകില്ല..... നീ ഏത് കൊംശിക്കാനേ വേണേലും കൂട്ടി പൊയ്ക്കോ... No problem.... ടീ... ദിയ... ഇനി നീ കേട്ടോ.... ഇവളാണ് ആള്.... ഞങ്ങൾ ഇല്ലാത്തപ്പോൾ ചിലപ്പോ ഇവള് നിന്നെ വിളിക്കും.... നീയെങ്ങാനും പോയാൽ നിന്റെ മുട്ട്കാൽ ഞങ്ങൾ തല്ലി ഒടിക്കും....ഇവൾക്ക് പേടി എന്നത് അടുത്ത്ക്കൂടെ പോയിട്ടില്ല... പക്ഷെ അതുപോലെയല്ല നീ.... കേട്ടോടി... അജു ദിയക്ക് നേരെ ചാടിയതും പെണ്ണ് കേട്ടെന്ന് പറഞ്ഞ് തലയാട്ടി....   ഹോ.... എന്റെ ചെങ്ങായീസ്.... നമ്മളൊരു തമാശ പറഞ്ഞതല്ലേ.... എനിക്ക് നിങ്ങളെയൊക്കെ കഴിഞ്ഞിട്ടേ ഉള്ളു ഈ കോളേജിൽ വേറെ ആരും..... പ്ലീസ് നിങ്ങൾക്ക് ഒന്ന് പോന്നൂടെ എന്റെ കൂടെ അങ്ങോട്ട്..... അവിടേക്ക് പോകേണ്ടഒരു അത്യാവശ്യ കാര്യം ഉള്ളതുകൊണ്ടാ ഞാൻ പറയുന്നത്..... എന്തത്യാവശ്യം...... അ... അത്.... ആ കാട് നല്ല ഭംഗിയാണെന്ന് തോന്നി... രാത്രി ആയതുകൊണ്ട് ശെരിക്ക് കാണാൻ പറ്റിയില്ല..... അതുകൊണ്ട്.... പകൽ പോകാം എന്ന് വെച്ചു....... 😠😠😠ഒന്ന് നിർത്തുന്നുണ്ടോ നിന്റെ ഒരു കാട്.... ഇനി നീ അതിനെ പറ്റി മിണ്ടിയാൽ നിന്നെ പിടിച്ച് ഞാൻ അതിൽ കൊണ്ട് ഇടും..... അജു നമ്മളെ നേർക്ക് ചാടി.... അല്ലെങ്കിലും ഞാൻ ഒരു കാര്യം പറഞ്ഞാൽ ഇങ്ങക്കാർക്കും അത് കേൾക്കാൻ പറ്റൂലല്ലോ.... ഞാൻ ഇവിടെ വന്നിട്ട് ഇതുവരെയും എങ്ങോട്ടും പോയിട്ടില്ല.... അവനാണേൽ എന്നെ എങ്ങോട്ടും കൊണ്ടുപോകേം ഇല്ല.... എനിക്ക് പറയാൻ നിങ്ങളൊക്കെ അല്ലേ ഉള്ളു..... 🙁🙁😢😢😢 നമ്മളവിടെ ഇരുന്ന് കുറച്ച് സെന്റി അടിച്ചപ്പോൾ അവരൊക്കെ അതിൽ വീണു.... എന്റെ കൂടെ അങ്ങോട്ട് പോരാം എന്ന് സമ്മതിച്ചു..... ഹൂയ്.... ഹൂയ്... നമ്മൾ ജയിച്ചു.... പറയൂ ബാഗ് മാപ്.... നമ്മൾ ജയിച്ചു.... ✌✌ നാളെ ഏതായാലും ലീവല്ലേ നാളെ പോകാം.... അയ്യോ വേണ്ട.... ഇന്ന് പോകാം.... ഇന്ന് ക്ലാസ്സ്‌ അല്ലേടി ഊളെ.... ഇന്ന് നമ്മക്ക് ഉച്ചവരെയേ ഉള്ളു ക്ലാസ്സ്‌.... Nazal ആരോടോ ഫോണിൽ പറയുന്നത് ഞാൻ കേട്ടു.... നിനക്ക് ഒളിഞ്ഞുകേൾക്കണ സ്വഭാവം ഉണ്ടോടി.... പോട പട്ടി.... അവൻ എന്റെ മുന്നീന്ന സംസാരിച്ചത്.... പിന്നെ ഞാൻ കേൾക്കാതെ ഇരിക്കുമോ.... ***********   ടാ.... നോക്കീം കണ്ടുമൊക്കെ നടന്നോ... വല്ല പാമ്പോ ചേരെയോ ഒക്കെ ഉണ്ടാകും.... അജു നിർദേശം കൊടുത്തതും അവരൊക്കെ പരസ്പരം നോക്കി.... നീ കുറേ നേരമായല്ലോ താഴോട്ട് നോക്കി നടക്കാൻ തുടങ്ങീട്ട്.... എന്താടി നിന്റെ വല്ലതും കളഞ്ഞ് പോയോ...... പിന്നെ എന്താടാ ഹംക്കേ.... ആകാശത്തേക്ക് നോക്കി നടക്കണോ.... ഇന്നലെ വീണതിന്റെ വേദന തന്നെ ഇനിയും മാറിയിട്ടില്ല.... smile പ്ലീസ്.... 😊😊😊 ചേ....ഞാൻ ശെരിയായില്ല.... ഒന്ന് പോയേ ദിയ.... നീയൊക്കെ അടിപൊളി ആയിട്ടുണ്ട്..... അതികം ഉള്ളിലേക്ക് പോകേണ്ട.... വാ നിന്റെ കാട് കാണേണ്ട പൂതി തീർന്നില്ലേ.... ഇനി പോകാം....   മ്മ് ok.... നടക്ക്.... അല്ല ഇപ്പൊ ഇവിടെ വന്നിട്ട് ഇങ്ങക്ക് വല്ലതും പറ്റിയോ.... ഇല്ലല്ലോ.... എന്തൊക്കെ ആയിരുന്നു ഇങ്ങളെ ഡയലോഗ്... 🙄 നമ്മൾ മുന്നോട്ട് കയറുന്നതിനടയിൽ അവരോട് പറഞ്ഞു..... പെട്ടന്ന് നമ്മൾ എന്തിലോ തട്ടിയതും തല ഉയർത്തി നോക്കുമ്പോൾ ഉണ്ട് 4 ജവാ മനുഷ്യൻമാര് ഞങ്ങളെ മുന്നിൽ നിൽക്കുന്നു.... നമ്മൾ അവരെ മൈൻഡ് ആക്കാതെ അവിടുന്ന് പോകാൻ നിന്നതും അവര് കൈകൊട്ടി വിളിച്ചു.... തിരിഞ്ഞു നോക്കുമ്പോൾ ഉണ്ട് അവര് ദിയന്റെ കയ്യിൽ പിടിച്ച് നിൽക്കുന്നു..... അവളാണെങ്കിൽ പേടിച് ഒരു വകയായിട്ടുണ്ട്....   അവരുടെ മുഖമെല്ലാം ദേഷ്യത്താൽ ചുവന്നു.... 😠😠......അജ്‌സൽ പല്ലുകൾ കടിച്ചു പിടിച്ച് അവരെ നോക്കി.....   കയ്യീന്ന് വിടടാ അവള്ടെ.... ഇതേതാ ഇപ്പൊ ഇങ്ങനെ ഒരു ഡയലോഗ് എന്ന് കരുതി അവർ നോക്കിയപ്പോളുണ്ട് അമൽ ഭദ്രകാളി ലുക്കിൽ അവരെ നോക്കുന്നു.... അവളെ മുഖത്തോടൊപ്പം കണ്ണുകളും ചുവന്നു.... അവളെ കണ്ണിലേക്കു നോക്കിയ ആള് ഒന്ന് പതറിയ പോലെ അവർക്കെല്ലാം തോന്നി.... ദിയയുടെ മുകത്ത് ഇത്തിരി ധൈര്യം ഒക്കെ തെളിഞ്ഞു.... അയാൾ പെട്ടന്ന് ദിയയുടെ കൈ വിട്ടതും അവരെല്ലാം ആശ്വാസത്തോടെ അമലിനെ നോക്കി..... എന്നാൽ ഒട്ടും പ്രതീക്ഷിക്കാതെ അയാൾ അമലിന്റെ കയ്യിൽ കയറി പിടിച്ചു.... ഇപ്പൊ പെണ്ണിന്റെ കണ്ണ് നേരത്തെനേക്കാൾ കൂടുതൽ ചുവന്നിട്ടുണ്ട്.... അവള് കണ്ണുകൾ ഒന്നടച്ചുതുറന്നു.... ശേഷം കയ്യീന്ന് വിട്..... ഇല്ലമോളെ.... കയ്യീന്ന് വിട്.... അതായിരിക്കും നിങ്ങൾക്ക് നല്ലത്..... എന്താ കൊച്ചേ... ഞാൻ നിന്റെ കയ്യിലല്ലേ പിടിച്ചുള്ളു.... അപ്പോഴേക്കും നീ ഇങ്ങനെ ഒക്കെ പറഞ്ഞാലോ.... കയ്യീന്ന് വിടാനല്ലേടോ നിന്നോട് പറഞ്ഞത് എന്നും ചോദിച്ച് അമൽ അവളെ മറ്റേ കൈ വെച്ച് അയാളുടെ മുഖത്ത് ആഞ്ഞടിച്ചു.... അടി കിട്ടിയതും അയാൾ ഒന്ന് ആടിക്കൊണ്ട് അവളെ നോക്കി.... ടീ....എന്നാലറി വിളിച്ചുകൊണ്ട് അയാളുടെ കൂടെ ഉള്ളവർ അവൾക്കുനേരെ പാഞ്ഞടുത്തപ്പോൾ അജുവും ഷാദിയും വരുണുമൊക്കെ അവർക്ക് അടുത്തേക്ക് ചെന്നു.... അവരെ കൂടെ അമലും കൂടെ ചേർന്ന് അവരെ അടിച്ച് ഒരു പരുവമാക്കി.... ടീ.... നീ പെണ്ണ് തന്നെയാണോ.... എന്നാ ഫൈറ്റായിരുന്നു.... ഇതൊക്കെ എന്ത്.... എന്നാൽ ഇതിനെല്ലാം സാക്ഷിയായി അവിടെ ഒരാൾ കൂടി ഉണ്ടായിരുന്നത് അവർ അറിഞ്ഞില്ല.............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Tags

Share this story