അമൽ: ഭാഗം 16
രചന: Anshi-Anzz
ഇന്നലെ ക്ലാസ്സ് കഴിഞ്ഞ് എങ്ങോട്ടായിരുന്നു നിങ്ങൾ പോയിരുന്നത്…. ഇതായിരുന്നു അവൻ ചോദിച്ചത്…..
എന്ത് പറയണം എന്നറിയാതെ അവരൊക്കെ താഴേക്ക് നോക്കി നിന്നപ്പോൾ ഷാദിൽ അജ്‌സലിന്റെ കാതിൽ പറഞ്ഞു ” ടാ സാർ എല്ലാം അറിഞ്ഞുവെച്ചോണ്ടായിരിക്കും ചോദിക്കാ….നിനക്കറിയാലോ സാറിനെ…. അതുകൊണ്ട് കള്ളം പറയാൻ നിൽക്കണ്ട വേഗം ഉള്ളത് ഉള്ള പോലെ പറയാം… ”
അതിന് ഞങ്ങൾ എങ്ങോട്ടും………. അമലിനെ മുഴുവൻ പറയാൻ സമ്മതിക്കാതെ അജ്‌സൽ അവളെ കാലിൽ ചവിട്ടിയപ്പോൾ അവൾ എന്താടാ തെണ്ടി എന്ന് പതിയെ ചോദിച്ച് അവനെ തിരിഞ്ഞു നോക്കി…. അപ്പൊ അവൻ മിണ്ടരുതെന്ന് കണ്ണിറുക്കി കാണിച്ചു….
അപ്പൊ അവൾ മിണ്ടാതെ ഇരുന്നു…
ആ… ബാക്കി പറ… ഞങ്ങളെങ്ങോട്ടും…. അവൻ അവളെ നോക്കി പറഞ്ഞു….
ഞങ്ങളെങ്ങോട്ടോ പോയിരുന്നു എന്നാണ് ഞാൻ പറയുന്നത്…പക്ഷേ അതെങ്ങോട്ടാണെന്ന് ഓർമ്മ കിട്ടുന്നില്ല…. 🤔🤔🤔
അവൾ ഒരു വിധം പറഞ്ഞൊപ്പിച്ചു….
ഒന്നോർത്തു നോക്കിയേ…. ചിലപ്പോ ഓർമ്മ കിട്ടിയാലോ…… അവൻ അവളെ ആക്കിക്കൊണ്ട് പറഞ്ഞു….
ആ.. അത് സാർ പറഞ്ഞത് ശെരിയാ… ഒന്ന് ഓർത്തു നോക്കട്ടെ ചിലപ്പോ കിട്ടിയാലോ ല്ലേ… വാചകത്തിൽ ഒട്ടും മോശമല്ലാത്ത അവളും വിട്ടുകൊടുത്തില്ല….
നീ പോടി പുല്ലേ…. അവൻ അവളെ കാതിൽ പതിയെ പറഞ്ഞു…..
അജ്‌സൽ നീ പറ…. എങ്ങട്ടായിരുന്നു ഇന്നലെ പോയിരുന്നത്….
അത് സാർ…. ഞങ്ങൾ ഇന്നലെ വരുണിന്റെ വീട്ടിൽ പോയിരുന്നു….
വരുണിന്റെ വീട്ടിൽ മാത്രമാണോ പോയത്….
അവൻ വീണ്ടും അർത്ഥം വെച്ച് ചോദിച്ചു….
അല്ല സാർ… പോരുന്ന വഴിയിൽ ചോലക്കാട്ടിൽ ഒന്നിറങ്ങി…
ഹോ…. അപ്പൊ അങ്ങനെയാണല്ലേ കാര്യങ്ങൾ…. ആരോട് ചോദിച്ചിട്ടാ നിങ്ങൾ ഇന്നലെ പോയത്…. ക്ലാസ്സ് കഴിഞ്ഞാൽ വീട്ടിൽ പോണം…. അല്ലാതെ ഊര് തെണ്ടി നടക്കല്ല വേണ്ടത്…. നിങ്ങൾ വീട്ടിൽ എത്തിയിട്ടുണ്ടാകും എന്ന് കരുതി ഞങ്ങൾ സമാധാനിക്കും…. വീട്ടുകാരാണെൽ മക്കൾ വരുന്ന സമയം അല്ലല്ലോ അതുകൊണ്ട് സ്കൂളിൽ ഉണ്ടാകും എന്ന് കരുതി ഇരിക്കും….. അവസാനം നിങ്ങൾക്കൊക്കെ എന്തെങ്കിലും സംഭവിച്ചാൽ നിങ്ങളുടെ പാരെന്സിന്റെ വായിലിരിക്കുന്നത് മുഴുവൻ ഞങ്ങൾ കേൾക്കണം……
അവൻ അവർക്ക് നേരെ പൊട്ടിത്തെറിച്ചു…. അമൽ ഒഴികെ ബാക്കി നാലുപേരും തല താഴ്ത്തി നിന്നു…. അവളാണേൽ ഒരു കൂസലും ഇല്ലാതെ അവനെ നോക്കി പേടിപ്പിച്ചോണ്ടിരിക്കാ….
എന്താടി ഉണ്ടക്കണ്ണി നീ നോക്കുന്നത്…. ഞാൻ പറയുന്നതൊന്നും നീ കേൾക്കുന്നില്ലേ…. എന്തൊക്ക ആയാലും ശെരി ഞാൻ നിങ്ങളെ പാരെൻസിനെ വിളിച്ച് കാര്യം പറയാൻ പോകാ…. നിങ്ങൾ 4 പേർക്കും ഇനി എന്ത് തന്നെ സംഭവിച്ചാലും അതിൽ ഈ കോളേജിന് ഒരു ബന്ധവും ഉണ്ടാകില്ലെന്ന് പറയാൻ പോകാ… ഇവളെ കാര്യം പിന്നെ ഞാൻ നോക്കികോളാം….
അവൻ പറയുന്നത് കേട്ടതും അവർ നാല് പേരും അവളെ നോക്കി ദഹിപ്പിക്കാ….. അവൾ അവരോട് നൈസായിട്ടൊന്ന് ചിരിച്ചു….
അവസാനമായി ഒരു ചോദ്യം കൂടി…. എന്തിന് വേണ്ടിആയിരുന്നു നിങ്ങൾ ഇന്നലെ അങ്ങോട്ട് പോയത്…. അതിന്റെ കാരണം എനിക്ക് ശെരിക്കും ബോധ്യപെട്ടാൽ ഒരു പക്ഷേ ഞാൻ എന്റെ ഈ നിലപാടിൽ നിന്ന് മാറിയേക്കാം….
അവൻ പറയുന്നത് കേട്ടതും അവരൊക്കെ ഒന്ന്കൂടി അവളെ നോക്കി…. അവൾ അവരെ നോക്കി കണ്ണിറുക്കി…
സാർ…. അന്ന് രാത്രി ഞാൻ അവിടെ വീണപ്പോൾ എനിക്ക് വളരെ വേണ്ടപ്പെട്ട എന്റെ മാല അവിടെ മിസ്സായി…. അത് തിരയാൻ വേണ്ടിയാണ് ഞാൻ ഇവരേം കൂട്ടി അങ്ങോട്ട് പോയത്…. അവളെ മറുപടി കേട്ടതും അവരൊക്കെ ഇതെപ്പോ എന്ന അർത്ഥത്തിൽ അവളെ നോക്കി….. Nazal ആണേൽ അവള് പറഞ്ഞതൊന്ന് ആലോചിച്ചതിനു ശേഷം ഒന്ന് മൂളി…..
എന്നിട്ട് കിട്ടിയോ…. തന്റെ മാല…..
ഇല്ല…. അവളത് പറയുമ്പോൾ അവളെ കണ്ണുകൾ ഈറനണിയുന്നുണ്ടായിരുന്നു….
ok…. ക്ലാസ്സിൽ പൊക്കൊളു….. ഇനി ഇങ്ങനെ ഉണ്ടാവരുത്…..
അവർ ശെരി സാർ എന്നും പറഞ്ഞ് ക്ലാസ്സിലേക്ക് നടന്നു….
ടീ എന്നാലും നീ എന്നാ ഒരു നുണയാ പറഞ്ഞത്…. സാറതിൽ ശെരിക്കും വീണു….
ഞാൻ നുണയൊന്നുമല്ല പറഞ്ഞത്….
പിന്നെ…. എന്താ അമ്മു നിന്റെ കണ്ണ് നിറഞ്ഞിരിക്കുന്നത്…. ദിയ അവളെ താടിയിൽ കൈ വെച്ച് മുഖം ഉയർത്തി നോക്കി ചോദിച്ചു….
ഏയ് ഒന്നുമില്ല …. അവള് വേഗം ഗ്ലാസ്സ് ഊരി കണ്ണ് തുടച്ചുകൊണ്ട് പറഞ്ഞു….
എന്താ അമ്മൂ…. പറ…..
അവരെല്ലാവരും അവളോട് ചോദിച്ചു….
ആ മാല….. അതെനിക്ക് ഏറ്റവും important ആയ ഒന്നാണ്… എന്റെ ജീവനാണ് ആ മാല….. അവള് പറഞ്ഞു നിർത്തി…..
അതെന്താ ആ മാലക്ക് ഇത്ര പ്രേത്യകത…. നിനക്ക് അങ്ങനെതെ എത്ര വേണേലും വാങ്ങാലോ…..
അമ്മൂ ആ മാല എന്ന് പറയുന്നത് അന്ന് നിന്റെ കഴുത്തിൽ ഞാൻ കണ്ട Devil എന്നെഴുതിയ മാലയാണോ….
മ്മ്…..
ഡെവിലോ….. അതെന്താടി നീ ചെകുത്താനെയൊക്കെ കഴുത്തിൽ കെട്ടി നടക്കുന്നെ…..
അവൾ അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു…. പറയാൻ സമയം ആയിട്ടില്ല…..
###################
രാത്രി ബെഡ്‌റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയായിരുന്നു Nazal…. അവൻ തന്റെ ഷെൽഫിന്റെ വലിപ്പിൽനിന്നും അവളെ മാലയെടുത്ത് കയ്യിൽ പിടിച്ച് തിരിച്ചും മറിച്ചും നോക്കി…. ആ മാല കാണുമ്പോഴൊക്കെ അവന്റെ മനസ്സിലേക്ക് പലതും ഓടി വന്നു…. Devil devil devil….. അവളെന്തിനാണ് ഇതും കഴുത്തിൽ കെട്ടിക്കൊണ്ട് നടക്കുന്നത്…. ഇത് കഴുത്തിൽ കെട്ടാൻ അവകാശമുള്ള ഒരാളെ ഒള്ളു….. അവൻ ആ മാല കയ്യിൽ വെച്ച് കൈ മടക്കി നെഞ്ചിൽ വെച്ചു……
പോ….. നീ എന്റെ ജീവിതത്തിലേക്ക് വേണ്ട…. ഞാൻ നിന്നെ സ്നേഹിക്കുന്നില്ല…… നിന്റെ ജീവൻ ഞാൻ ആയിട്ട് കളയാൻ ഞാൻ ഉദ്ദേശിക്കുന്നില്ല…… ആാാാ……
ടർർർർർർർ………
അലാറം അടിച്ചതും അവൻ അത് ഓഫ് ആക്കി മനസ്സിനെ ഒന്ന് ശാന്തമാക്കി…. ശേഷം അവൻ അവന്റെ ഷെൽഫിൽ നിന്ന് ഒരു ഡയറി എടുത്ത് അതിന് മുകളിൽ ആ മാല വെച്ചു…..
തണുത്ത കാറ്റ് ആ മുറി മുഴുവൻ പരന്നിട്ടും അവൻ അതിന്റെ സുഖം ആസ്വദിക്കാൻ കഴിഞ്ഞില്ല…. ഒടുവിൽ ഇന്നും അവൾ തന്നെ വേണ്ടി വന്നു അവനെ ഉറക്കാൻ…..
:::::::::::::::::::::::::::::::::::::::
എന്റെ റബ്ബേ….. എന്നാലും അത് എവിടെയാ പോയത്…. ഞാൻ എങ്ങനെ സൂക്ഷിച് കൊണ്ടുനടക്കുന്ന ഒന്നാണ് അത്…. അതെന്നിൽ നിന്ന് എന്തിനാണ് നീ വേർപ്പെടുത്തിയത്…..
മാല പോയ സങ്കടത്തിൽ അവൾക്ക് എവിടെയും ഇരുന്നിട്ട് ഇരിപ്പുറക്കുന്നില്ല…. നല്ല തണുത്ത കാറ്റിൽ ജനാലയുടെ കർട്ടണുകൾ ഒക്കെ പാറി പറന്നു…. അവളുടെ അഴിച്ചിട്ട മുടിയിഴകൾ മുഖത്തേക്ക് പാറി വന്നു….. അവൾ കണ്ണാടിയുടെ മുന്നിൽ പോയി രണ്ട് കയ്യും ഊരക്ക് പിടിച്ചുനിന്നു….. കണ്ണാടിയിലേക്ക് നോക്കിക്കൊണ്ട് അവൾ അവളെ മുഖത്തെ ഗ്ലാസ് അഴിച്ചു മാറ്റി….. അവൾ അവളെ കണ്ണിലേക്ക് നോക്കി നിന്നു…..
പറയാൻ വിട്ട് പോയി….. നമ്മുടെ അമലിന് ഒരു പ്രത്യേകത ഉണ്ട്….. എന്തെന്ന് വെച്ചാൽ അവളെ കണ്ണുകളായിരുന്നു അവളുടെ ഏറ്റവും വലിയ പ്രേത്യേകത…. ഒരുപാട് കണ്ണുകൾ കണ്ടിട്ടുണ്ട്….. എന്നാൽ ഇതുപോലെ ഒരെണ്ണം ആരും കണ്ടിട്ടുണ്ടാകില്ല…… അവളുടെ മിഴികൾക്ക് പച്ചനിറമായിരുന്നു ഉണ്ടായിരുന്നത്…. കാണുന്നവർക്കൊക്കെ ഒരു അത്ഭുതമായിരുന്നു അവളുടെ കണ്ണുകൾ….. ആർതിരമ്പുന്ന സമുദ്രം പോലെ തോന്നും അവളുടെ മിഴികളിലേക്ക് നോക്കിയാൽ…… അവളെ കണ്ണ് കണ്ട് പ്രേമിക്കുന്നവരായിരുന്നു ഒട്ടുമിക്കപേരും…… നോട്ടം സഹിക്കാൻ വയ്യാതെയാണ് അവൾ സ്‌പെക്സ് വെക്കാൻ തുടങ്ങിയത്….. ഇവിടെ വന്നതിനു ശേഷം ആരും തന്റെ കണ്ണുകൾ കണ്ടിട്ടില്ല….
തന്റെ കണ്ണിലേക്ക് നോക്കി നിക്കുമ്പോൾ തനിക്ക് തന്നെ എന്തൊക്കെയോ സംഭവിക്കുന്നത് പോലെ അവൾക്ക് തോന്നി…. അവളുടെ കണ്ണുകളിൽ അവൾ തന്നെ ലയിച്ചു നിന്നു……
സമയം ഒരുപാടായി…… എന്നിട്ടും ഉറക്കം വരുന്നില്ലല്ലോ റബ്ബീ….. അവൾ മുടി വാരി മുകളിലേക്ക് കെട്ടിവെച്ചു….. ഒരു ബുക്കും പേനയും എടുത്ത്കൊണ്ട് അവൾ ബാൽക്കണിയിലേക്ക് നടന്നു….. ചാരു കസേരയിൽ ഇരുന്ന് കൊണ്ട് അവൾ ഇരുട്ടിലേക്ക് നോക്കി….. പുറത്ത് നല്ല മഴക്കുള്ള കോളുണ്ട്….. അവൾ കണ്ണുകൾ അടച്ച് കിടന്നു….. പെട്ടന്ന് ഒരു മിന്നൽ വന്നതും അവൾ പേടിച് കണ്ണ് തുറന്നു ചുറ്റും നോക്കിയതും താഴെ ഗാർഡനിൽ ഉള്ള നസലിന്റെ ഇരിപ്പിടത്തിൽ ആരോ ഉള്ളത് പോലെ അവൾക്കു തോന്നി…..
അവൾ അതാരാണെന്ന് അറിയാൻ വേണ്ടി വീണ്ടും അങ്ങോട്ട് തന്നെ നോക്കി നിന്നെങ്കിലും ഇരുട്ടായതിനാൽ ഒന്നും തന്നെ കാണാൻ സാധിച്ചില്ല….. പെട്ടന്ന് വീണ്ടും മിന്നൽ വന്നതും അവൾ ഗാർഡനിലേക്ക് വീണ്ടും നോക്കി… ഇല്ല അവിടെ ആരുമില്ല…. എനിക്ക് തോന്നിയതാകുമോ…..
അവൾ ബെഡിൽ വന്ന് കിടന്നു…… ഒരുപാട് നേരം തിരിഞ്ഞും മറിഞ്ഞും കിടന്നെങ്കിലും അവൾക്ക് ഉറക്കം വന്നില്ല…. ഒടുവിൽ അവളെ ചെകുത്താനെയും സ്വപ്നം കണ്ടുകൊണ്ട് അവൾ ഉറക്കത്തിലേക്ക് വഴുതി വീണു……
;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;
രാവിലെ ബ്രെയ്‌ക്ക്ഫാസ്റ്റ് കഴിക്കാൻ ഇരിക്കുമ്പോൾ ഫൗസിഉമ്മ പറഞ്ഞു “ഒരാഴ്ച കൂടിയേ ഉള്ളു മുഹ്‌സിയുടെ കല്യാണത്തിന്….. അവിടെ നമ്മൾ അല്ലാത്ത എല്ലാവരും എത്തി…. നമുക്ക് ഇന്ന് വൈകീട്ട് പോകണം….. നീ കേൾക്കുന്നുണ്ടോ നാച്ചു…… ”
ആ കേൾക്കുന്നുണ്ട്…… അതിനെന്താ…..
അതിനൊന്നും ഇല്ല…. നമ്മൾ ഇന്നങ്ങോട്ട് പോയാൽ പിന്നെ കല്യാണം കഴിഞ്ഞേ തിരിച് വരുഒള്ളു….. നീയും….
ഞാനുഓ….. ഞാനൊന്നും നിൽക്കില്ല…. നിങ്ങൾ നിന്നോളിൻ….
അതൊന്നും പറഞ്ഞാൽ പറ്റില്ല….. നമ്മൾ എല്ലാവരും അവിടെ തന്നെ നിൽക്കും….ഇനി അതിൽ ഒരു മാറ്റവുമില്ല…. വൈകീട്ട് നേരത്തെ വരുഒണ്ടു….. നമുക്ക് ഇന്ന് പോകണം….
മ്മ്…. Ok….. അവൻ കൈ കഴുകി മുകളിലേക്ക് കയറി…..
നീ ഇതെങ്ങോട്ടാ…????
ഞാൻ ഒരു സാധനം എടുക്കാൻ മറന്നു…. അതെടുത്തിട്ട് വരാം…..
മുറിയിൽ നിന്ന് ബാഗും എടുത്തോണ്ട് പുറത്തേക്ക് ഇറങ്ങുകയായിരുന്ന അമൽ ആരുമായോ മായി കൂട്ടി മുട്ടി വീണു….. വീണില്ല….
നമ്മളെ ആരോ അന്തരീക്ഷത്തിൽ താങ്ങി നിർത്തിയിട്ടുണ്ട്…. ഞാൻ പതിയെ കണ്ണ് തുറന്നതും എന്നെ പിടിച്ചആളെകണ്ട് കണ്ണ് മിഴിച്ചു നോക്കി….. നാച്ചു….. അവന്റെ മുഖമാകെ വിളറി വെളുത്തിരിക്കുന്നു…. പെട്ടന്ന് അവൻ എന്നെ നേരെ നിർത്തി അവന്റെ മുറിയിൽ കയറി കതക് അടച്ചു…. ഇതെന്താ ഇപ്പൊ കഥ…. ആ…… അവൾ താഴേക്കിറങ്ങി ബ്രേക്ക്‌ഫാസ്റ്റ് കഴിച്ചു…. ആദ്യമായി കാണാത്തതെന്തോ കണ്ട അവസ്ഥ ആയിരുന്നു അവർക്കെല്ലാം…. എല്ലാവരും അവളെ അത്ഭുതത്തോടെ നോക്കി…. പെട്ടന്ന് അവൾ എന്തോ പറഞ്ഞതും അവരെല്ലാം സൊബോധത്തിലേക്ക് തിരിച് വന്ന് പൊട്ടിചിരിച്ചു…. അതിനിടക്ക് ഇന്ന് ഉമ്മാന്റെ വീട്ടിൽ പോകണ കാര്യം കൂടി പറഞ്ഞപ്പോൾ അവൾ ഭയങ്കര ഹാപ്പി….
“”””””””””””””””””””””””””””””
റൂമിൽ കയറിയ nazal ബെഡിലേക്ക് വീണു…. അവന്റെ ഹൃദയം സ്ഥമ്പിച്ചുപോയ പോലെ തോന്നി അവന്….. തനിക്ക് എന്താണ് സംഭവിക്കുന്നത് എന്ന് അറിയുന്നില്ല….. ഞാൻ ഇപ്പോൾ എന്റെ കൺമുന്നിൽ കണ്ട ആ കാഴ്ച അത് സത്യമാണോ….. അതോ എന്റെ തോന്നലോ….. അമൽ…… അവൾ….. നിനക്കെന്റെ ലൈഫിലെ പ്രാധാന്യം എന്താണ്…. അവൻ ഒരു ഭ്രാന്തനെ പോലെ ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു…… തന്റെ ഉറക്കത്തിൽ വന്ന് എന്നെ കൊതിപ്പിച് കടന്നു കളയുന്ന ആ സുന്ദരിക്ക് നിന്റെ മുഖമായിരുന്നു….. എന്നാൽ നിനക്കില്ലാത്ത ഒന്ന് ഞാൻ അവൾക്ക് കാണുന്നുണ്ടായിരുന്നു ആ കണ്ണുകൾ….. എന്നാൽ ഇന്ന് ഞാൻ അത് കണ്ടു…. നിന്നിൽ തന്നെ…. ഇത്രേം നാൾ നീ മറച്ചു കൊണ്ടു നടന്ന ആ കണ്ണുകൾ…….
എന്റെ സ്വപനത്തിലെ സുന്ദരി നീ ആണെങ്കിലും എന്റെ ഖൽബിൽ കയറികൂടിയ ആ മൊഞ്ചത്തി നീയല്ലല്ലോ അമൽ….. ഞാൻ നിന്നോട് അടുക്കും തോറും അവളോട് ഞാൻ ചെയ്യുന്ന ചതിയല്ലേ അത്…… ഒരിക്കലും അവളെ ഞാൻ സ്വന്തമാക്കില്ലെങ്കിലും ഈ നസലിന്റെ മനസ്സിൽ അവൾക്ക് മാത്രമേ ഇടമുള്ളൂ……
@@@@@@@@@@@@@@@@@
കോളേജിൽ എത്തിയപ്പോഴും ഇതുതന്നെ ആയിരുന്നു അവസ്ഥ….. അവളെ ഫ്രണ്ട്സ് പോലും അവളെ മുഖത്തിന്ന് കണ്ണ് എടുക്കുന്നില്ല….. ഗ്ലാസ് വെച്ചാൽ മതിയായിരുന്നു എന്ന് അവൾക്ക് ഒരു നിമിഷം തോന്നി പോയി…..
**********
കോളേജ് വിട്ട് വന്നതും ഞങ്ങൾ ഉമ്മാന്റെ വീട്ടിൽ പോകാൻ റെഡിയായി….. എല്ലാം എടുത്തോ…. ഇനി ഈ കുറച്ച് ദിവസം നീ അവിടുന്ന് ആകും കോളേജിൽ പോകാ…..
മ്മ്… Ok ഉമ്മച്ചി……
നമ്മൾ ഇന്ന് നല്ല ഹാപ്പിയാണ്….. ഉപ്പച്ചിക്ക് വിളിച്ച് നമ്മൾ പോകുന്ന കാര്യമൊക്കെ പറഞ്ഞപ്പോൾ അവരും നമ്മളെ പോലെ നല്ല ഹാപ്പി…… മുഹ്സി ഇത്തയെ ഇതുവരെ നേരിട്ട് കണ്ടിട്ടില്ലെങ്കിലും നാജി പറഞ്ഞ് നല്ല കേട്ടറിവുണ്ട്…… ഇത്തയെ നമ്മക്ക് ഇപ്പൊ തന്നെ ഭയങ്കര ഇഷ്ട്ടമാണ്….. അങ്ങനെ നമ്മൾ അങ്ങോട്ട് പോകാൻ ഇറങ്ങാണ്….. പടച്ചോനേ അവിടെ ഉള്ളവരൊക്കെ നമ്മളെ പോലുള്ളവരാകാണെ………….തുടരും….
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…