അമൽ: ഭാഗം 17

അമൽ: ഭാഗം 17

രചന: Anshi-Anzz

വീടിന്റെ ഉമ്മറത്ത് ചാരുകസേരയിൽ ഇരിക്കുകയായിരുന്ന ഫാത്തിമ ഉമ്മ അകത്തേക്ക് വിളിച്ച് പറഞ്ഞു..... ദേ ഫൗസിയും മക്കളും എത്തീട്ടൊ...... അസ്സലാമുഅലൈക്കും അലൈകും ഉമ്മാ..... ഫൗസി ഉമ്മാനെ കെട്ടിപ്പിച്ചുകൊണ്ട് പറഞ്ഞു.... വഅലൈകുംസലാം..... കയറി വാ മക്കളെ.... മുറ്റത്ത് നിൽക്കുന്ന മറ്റുള്ളവരെ അവർ അകത്തേക്ക് ക്ഷണിച്ചു.... അവര് ഉമ്മാമ്മാന്റെ അടുത്തേക്ക് കയറിയതും അമ്മു അവരോട് സലാം പറഞ്ഞു..... തിരിച് സലാം മടക്കിയതിനു ശേഷം അവര് അവളെ ഒന്ന് നോക്കി.... ഫൗസീ ഇതല്ലേ നമ്മടെ സാബിന്റെ മോള്..... അമ്മു.... അതേ ഉമ്മാ..... ഇത് തന്നെ..... എന്തൊക്കെ ഉണ്ട് മോളേ വിശേഷം.... നീ കുറേ ദിവസമായി വന്നിട്ട് എന്നറിഞ്ഞു.... കാണാൻ കൂടിയില്ല.... എനിക്കങ്ങോട്ട് വരാൻ കഴിയില്ലല്ലോ..... അതിനെന്താ ഉമ്മാമ്മാ..... അതുകൊണ്ട് അല്ലേ ഞങ്ങളിപ്പോ ഇങ്ങളെ കാണാൻ വേണ്ടി ഇങ്ങോട്ട് വന്നത്....അവൾ അവരെ ചുളുങ്ങിയ കവിളിൽ പിടിച്ചുകൊണ്ട് പറഞ്ഞു.... നീ ആള് കൊള്ളാലോ ടീ..... ഇന്ന് ഇങ്ങോട്ട് പോരുന്നുണ്ട് എന്ന് പറഞ്ഞപ്പോൾ തൊട്ട് ഇവള് ഭയങ്കര സന്തോഷത്തിലായിരുന്നു ഉമ്മാ..... ഫൗസി അവരെ നോക്കി പറഞ്ഞു.... എന്താ ഉമ്മാമ്മാ..... അവളെ കണ്ടപ്പോൾ ഇങ്ങള് ഞങ്ങളെയൊക്കെ മറന്നോ..... നാജി ചോദിച്ചു..... ഏയ്.... ഇങ്ങളെ ഈ ഉമ്മാമ്മ മറക്കുഓ..... പിന്നെ ഇവള് നമ്മളെ കുടുംബത്തിലെ പുതിയ അതിഥി അല്ലേ..... നെജി നീ എപ്പോഴാ വന്നത്..... ഇന്നലെയാ വന്നത്..... ആ.... എന്നാ അകത്തേക്ക് പോയികോളിൻ..... അവര് അകത്തേക്ക് പോകാൻ നിന്നതും ഉമ്മാമ്മ നാച്ചുവിന്റെ ചെവിയിൽ പിടിച്ചു തിരിച്ചു.... അല്ല നീയിതെങ്ങോട്ടാ..... നിനക്ക് ഈ വീട്ടിലേക്കുള്ള വഴി ഒന്നും അറിയാത്തതാണല്ലോ.... ഹിഹിഹി.... അവൻ അവരെ നോക്കി ചിരിച്ചു.... ഇളിക്കല്ലേ..... സോറി ഉമ്മാമ്മ.... ആരാടാ നിന്റെ ഉമ്മാമ്മ.... കയ്യെടുക്കട ചെക്കാ എന്റെ തോളീന്ന്..... ഇങ്ങള് പിണങ്ങല്ലേ.... ഇതുവരെ വന്നില്ലെങ്കിൽ എന്താ.... നമ്മളിനി കുറച്ച് ദിവസം ഇവിടെയൊക്കെ തന്നെ ഉണ്ടല്ലോ.... മ്മ്.... മ്മ്.... മതി മതി നിന്റെ സോപ്പിങ് ഒക്കെ.... നീ അകത്തേക്ക് ചെല്ല്.... ''''''''""""""""""""""""""'"""""'"""""""" ഉമ്മാന്റെ വീട് ഒരു പഴയ വലിയ ഇരുനില വീടാണ്..... ഇവിടേക്ക് വന്നപ്പോൾ തന്നെ മനസ്സിന് എന്തൊക്കെയോ ഒരു സമാധാനം.... ഞാൻ അവിടെ ഉള്ളവരെയൊക്കെ പരിജയപ്പെട്ടു.... ഉമ്മാന്റെ വീട്ടിൽ അധികം മക്കൾസ് ഒന്നുമില്ല.... ഒരു ഇത്തയും ഒരു ആങ്ങളയും മാത്രമാണ് ഉള്ളത്.... മൂത്തമ്മാനേം ആന്റിനേം ഒക്കെ എനിക്ക് ഒത്തിരി ഇഷ്ട്ടായി.... ഉമ്മാന്റെ അതേ സ്വഭാവം.... പിന്നെ മുഹ്സിഇത്താനേം അവരെ അനിയത്തി മുന്നയെയും പരിചയപ്പെട്ടു.... മുന്ന നാജിയുടെ ഒപ്പം ഉള്ളതാണ്.... ഒരു വായാടിയാണ്.... മുഹ്സിഇത്തയും അതുപോലെ തന്നെ... നല്ലോണം സംസാരിക്കും.... ഏതായാലും പെട്ടന്ന് തന്നെ ഇവിടെ ഉള്ളവരുമായി ഞാൻ വേഗം കൂട്ടായി..... ================================ ഫൗസീ..... എന്തൊരു മൊഞ്ചാടി അമ്മുവിന്.... ഹോ..... അവളെ കണ്ടപ്പോ എനിക്ക് ബോധം പോയ പോലെയാ തോന്നിയത്.... സാബീടെ മോള് ഇത്ര മൊഞ്ചത്തി ആയിരുന്നോ.... മൂത്തമ്മ പറഞ്ഞത് കേട്ടതും അവരൊന്ന് ചിരിച്ചു..... ശെരിയാ.... മൊഞ്ചുമാത്രല്ല.... സ്വഭാവവും ഉഷാറാണ്.... എത്ര പെട്ടന്നാ അവൾ എല്ലാവരോടും കൂട്ടായത്.... ഫൗസിയയുടെ നാത്തൂൻ സലീന പറഞ്ഞു.... സത്യം പറയാലോ ഫൗസി അവളും നമ്മളെ നാച്ചുവും തമ്മിൽ നല്ല ചേർച്ചയുണ്ട്..... നിനക്കവളെ അവനെക്കൊണ്ട് കല്യാണം കഴിപ്പിച്ചൂടെ....... എനിക്കും അതിന് ആഗ്രഹമുണ്ട് . സത്യം പറഞ്ഞാൽ അവളിനി വീട്ടീന്ന് പോകുന്നത് തന്നെ എനിക്ക് ആലോചിക്കാൻ കൂടിവയ്യ......പക്ഷേ പറഞ്ഞിട്ടെന്താ കാര്യം..... ആ നാച്ചുവും അവളും തമ്മിൽ ചേരേണ്ടേ..... രണ്ടും തമ്മിൽ കണ്ടാൽ കീരിയും പാമ്പും പോലെയാണ്...... അമ്മു ആണേൽ ഒരു പൊടിക്കും കുറഞ്ഞുകൊടുക്കില്ല.... അവസാനം അവൻ മുട്ട്മടക്കി പോകും..... ആ... അവനെ മെരുക്കാൻ അമ്മുവിനെ പോലത്തെ കുട്ടിയെ തന്നെയാണ് വേണ്ടത്.... അമ്മുവിനെ പോലത്തെ അല്ല.... അവന് അമ്മു തന്നെയാ വേണ്ടത്..... അതും പറഞ്ഞുകൊണ്ട് അടുക്കളയിലേക്ക് ഒരു ചെറുപ്പക്കാരൻ കടന്നു വന്നു....... അഫീ.... നീയെപ്പോളാ വന്നത്..... ഫൗസി അവനെ നോക്കി ചോദിച്ചു.... എന്താ കുഞ്ഞാമ ഇങ്ങള് എന്നെ ഒന്ന് മൈന്റ് കൂടി ചെയ്തില്ലല്ലോ.... അതിന് ഞാൻ നിന്നെ കണ്ടില്ല മോനേ.... നീ എവിടെ ആയിരുന്നു.... ഞാൻ ഒന്ന് പുറത്ത് പോയതാ.... കുഞ്ഞാമ ഇങ്ങളെ വീട്ടിൽ പുതിയ ആളൊക്കെ വന്നൂന്ന് ഉമ്മ പറഞ്ഞു..... എങ്ങനെ ആള് ... കൊള്ളാവോ..... ഹോ എന്റെ അഫീ..... അവളെ കുറിച്ച് പറയാതിരിക്കുന്നതാ നല്ലത്..... അതെന്താ ഉമ്മാ.... കാണാൻ കൊല്ലൂലെ.... അതൊക്കെ നീ നേരിട്ട് കണ്ടോ.... എന്താ ആ കുട്ടീടെ കോലം.... കാണാൻ കൊള്ളൂലങ്കിൽ നമ്മക്ക് എന്തായാലും അവളെ നാച്ചൂനെ കൊണ്ട് തന്നെ കെട്ടിക്കാം..... എന്തായാലും അവനെ മെരുക്കാൻ കഴിവുള്ള കുട്ടിയാണല്ലോ.... മ്മ്...മ്മ്.... നിന്റെ ചങ്കല്ലേ അവൻ..... ഒന്ന് പറഞ്ഞു നേരെയാക്കാൻ നോക്ക്.... """"""""""""""""""""""""""""""""" ഞങ്ങൾ മൂന്ന് പേരും ബെഡിൽ കിടന്ന് കത്തി അടിചോണ്ടിരിക്കുമ്പോളാണ് ആരോ പെട്ടന്ന് മുറിയിലേക്ക് കയറി വന്നത്..... ഞങ്ങൾ മൂന്ന് പേരും വേഗം ചാടി പിണഞ്ഞ് എണീറ്റു.... നോക്കുമ്പോൾ ഒരു സുന്ദരൻ.... നമ്മളെ കലിപ്പന്റെയൊക്കെ പ്രായം കാണും.... അവൻ നമ്മളെ തന്നെ കണ്ണും മിഴിച്ച് നോക്കി നിൽക്കാ ... ഇതെന്താ ഇപ്പൊ സംഭവം..... ഞാൻ കൂടെയുള്ള രണ്ടെണ്ണത്തിനെ നോക്കിയപ്പോളുണ്ട് അവര് രണ്ട് പേരും അവനെ നോക്കി ചിരിക്കുന്നു..... പെട്ടന്ന് അവൻ കിളിപോയ പോലെ താഴേക്ക് പോയി.... അതാരാടി മുന്ന.....?? ഏത്.....?? ഇപ്പൊ ഇവിടെ വന്നുപോയ ആ ഇക്കാക്ക.... ഓഹ്.... അത്... നമ്മളെ അമ്മായിന്റെ മോനാ.... അഫീഫ്.... അമ്മായിന്റെ എന്ന് പറയുമ്പോൾ.... നാജീടെ മൂത്തമ്മാന്റെ...... ഹോ.... എന്നിട്ടെന്താ അവര് അങ്ങനെ താഴേക്ക് പോയത്... 🤔🤔 അത് ഞങ്ങൾക്ക് ഇന്ന് രാവിലെ പോയ പോലെ അവന്റെ കിളി പോയതായിരിക്കും.... നാജി പറഞ്ഞത് കേട്ട് ഞാൻ ചിരിച്ചു.... ----------------------------- നമ്മൾ താഴെ ഹാളിൽ ഫോണിലും കളിചോണ്ടിരിക്കുമ്പോളാണ് അഫി കഞ്ചാവടിച്ചവനെ പോലെ അങ്ങോട്ട്‌ വന്നത്.... ഇതെന്താ പറ്റിയത്.... നേരത്തെ എന്നെ ഒന്നും മൈൻഡ് ആക്കാതെ കയറി പോയ ആളാണല്ലോ..... അവൻ വന്ന് എന്റെ അടുത്ത് ഇരുന്നതും ഞാൻ അവനെ ഒറ്റ ചവിട്ട്.... ദേ കിടക്കുന്നു ചെക്കൻ നിലത്ത്.... പെട്ടന്ന് അവന് ബോധം വന്നതും അവൻ എന്നെ ഒരു നോട്ടം....... ആ നോട്ടം എന്തിനാണെന്ന് മനസ്സിലായതും ഞാൻ അവനെ നോക്കി ഒന്ന് ചിരിച്ചു.... എന്തിനാടാ തെണ്ടി നീ എന്നെ ചവിട്ടി താഴെ ഇട്ടത്.... പിന്നെ കിളിപോയ പോലെ ഇരിക്കുന്ന നിന്നെ ഞാൻ കെട്ടിപിടിക്കണോ..... നമ്മളത് പറഞ്ഞതും ചെക്കൻ ചാടി എഴുന്നേറ്റ് നമ്മളെ അടുത്ത് കയറി ഇരുന്നു.... എന്താടാ..... കാവടി തുള്ളി ആയിരുന്നല്ലോ മേലേക്ക് പോയിരുന്നത്.... ഇപ്പൊ ഇതെന്തുപറ്റി.....   അവൻ നമ്മളെ കണ്ണിലേക്കു തന്നെ നോക്കി നിൽക്കാ.... ടാ പന്നീ.... നിന്നോടാ ചോദിക്കുന്നത്.... എന്താണെന്ന്....... ടാ..... അവളാരാ.... ആര്..... അമ്മു..... അവള് ഫിറോസിക്കാന്റെ മോള്..... അതെനിക്ക് മനസ്സിലായി.... പിന്നെ എന്താ നിനക്ക് മനസ്സിലാകാത്തെ...... അവളാരാടാ അപ്സരസോ..... അല്ല..... ഭദ്രകാളി.... 😠😠........ഞാൻ സീരിയസ് ആയിട്ടാ പറയുന്നത്..... എന്തൊരു മൊഞ്ചാടാ അവളെ കാണാൻ..... ഹോ കണ്ണെടുക്കാൻ തോന്നുന്നില്ല മുഖത്തിന്ന്..... അവളെ കണ്ടപ്പോ തന്നെ ഞാൻ വേറെ ഏതോ ലോകത്ത് എത്തിയപോലെ തോന്നി എനിക്ക്.... അവൾക്ക് അത്രേം മൊഞ്ചുണ്ടായിട്ടും എന്താടാ നീ അവളെ ഇഷ്ട്ടപെടാത്തത്.... അവൻ പറയുന്നത് കേട്ടതും nazal എന്തോ ആലോചിച്ചുകൊണ്ട് എഴുന്നേറ്റ് നടന്നു.... അല്ല നീയിതെങ്ങോട്ടാ.... ഞാൻ പറയുന്നതൊന്നും നീ കേൾക്കുന്നില്ലേ..... എനിക്ക് ഇപ്പോ നീ ഈ പറയുന്നത് കേൾക്കാൻ താല്പര്യമില്ല.... അതുകൊണ്ട് നിനക്ക് വേറെ വല്ലതും പറയാനുണ്ടേൽ പറയ്.... എനിക്ക് വേറെ പലതും പറയാനുണ്ട്... നീ വാ.... നമുക്ക് പുറത്തേക്ക് ഇറങ്ങാം..... ------------------------------ രാത്രി ഫുഡ്‌ കഴിക്കാൻ വേണ്ടി എല്ലാവരും ടേബിളിനരികിൽ ഒത്തുകൂടി.... ഫുഡ്‌ കഴിച്ചോണ്ടിരിക്കുമ്പോൾ മൂത്തമ്മ പറഞ്ഞു... " കല്യാണത്തിന് ഇനി കുറച്ച് ദിവസം കൂടിയേ ഉള്ളു..... അതുകൊണ്ട് നാളെ ഡ്രെസ്സും മറ്റും എടുക്കാനായി പോകണം..... " നാളെയോ??നാളെ ഇവർക്കൊക്കെ ക്ലാസ്സ്‌ ഇല്ലേ.... നാച്ചു പറഞ്ഞു.... ഈ തെണ്ടിക്ക് ഏതുനേരവും ഈ ക്ലാസ്സ്‌ ക്ലാസ്സ്‌ എന്നൊരു ചിന്ത മാത്രേ ഉള്ളൂ..... ഹും 😤 എല്ലാവർക്കും എന്നൊന്നും പറയാനില്ലല്ലോ.... നിനക്കും അമ്മുവിനും മുന്നക്കും മാത്രേ ക്ലാസ്സ്‌ ഉള്ളൂ.... അത് ഒരു ദിവസം അങ്ങ് ലീവാക്കിയാൽ പോരെ.... അതൊന്നും പറ്റില്ല..... എനിക്ക് നാളെ പോയില്ലെന്ന് വെച്ച് ഒരു കുഴപ്പവുമില്ല അമ്മായി.... മുന്ന മൂത്തമ്മയെ നോക്കി പറഞ്ഞു.... നിനക്ക് കുഴപ്പമില്ലാത്ത പോലെയല്ല.... എനിക്ക് നാളെ എന്തായാലും കോളേജിൽ പോകണം.... ആ.... എന്നാ നീ പോയിക്കോ.... ഞങ്ങൾ പോയി എടുത്തോണ്ട്..... ഉമ്മ പറഞ്ഞു.... എനിക്ക് മാത്രമല്ല.... ദേ ഇവൾക്കും നാളെ ക്ലാസ്സിൽ പോകണം.... അവൻ പറയുന്നത് കേട്ടതും നമ്മക്ക് ഫുഡ്‌ തൊണ്ടേൽ കുടുങ്ങി..... ഇന്നാ വെള്ളം കുടിക്ക്.... നാജി നമ്മക്ക് നേരെ ഗ്ലാസ്സ് നീട്ടിയപ്പോൾ ഞാൻ അത് വാങ്ങി കുടിച്ചു തീർത്ത് അവനെ നോക്കി...... എനിക്കെന്തിനാ ക്ലാസ്സിൽ പോകുന്നേ.... ഒരു ദിവസം ലീവെടുത്തൂന്ന് വെച്ച് കുഴപ്പമൊന്നും ഇല്ലല്ലോ..... ആര് പറഞ്ഞു.... നിനക്ക് നാളെ assignment submit ചെയ്യാനില്ലേ..... അത് കേട്ടതും നമ്മക്ക് വീണ്ടും തരിപ്പിൽ കയറി.... നമ്മൾ അവനോട് ഉണ്ടെന്ന് മൂളി..... എന്നിട്ടാണോ നീ നാളെ കോളേജിലേക്ക് വരുന്നില്ലെന്ന് പറഞ്ഞ് ഇരിക്കുന്നത്..... അതിനെന്താ നാച്ചൂ.... അതൊക്കെ പിന്നേം സാറമ്മാരെ കാണിക്കാലോ.... ഉമ്മാമ്മ പറഞ്ഞു.... വേറെ സാർമ്മാരോന്നും അല്ല ഉമ്മാമ്മ.... ഇവൻ തന്നെയാണ് ആ assignment തന്നത്.... എന്നിട്ടാണോ.... നാച്ചൂ നീ ഇങ്ങനെ ഒക്കെ പറയുന്നത്... അത് നീ ഇവിടുന്ന് നോക്കിയാലും പോരെ അവളത്..... അതൊന്നും പറ്റില്ല ഉമ്മാ..... പിന്നെ അതുമാത്രമല്ല ഇവളോട് നാളെ നിർബന്ധമായും കോളേജിൽ വരാൻ പ്രിൻസിപ്പാൾ സാർ പറഞ്ഞിട്ടുണ്ട്.... അതെപ്പോ എന്നിട്ട് ഞാൻ അറിഞ്ഞില്ലല്ലോ...... അത് എന്നോടാ സാർ പറഞ്ഞത്... നിന്നോട് അത് പറയണം എന്ന്.... എന്തോ അത്യാവശ്യകാര്യത്തിനാണ്....... എന്താ നാച്ചൂ ഇത്.... അവള് നാളെ ഡ്രെസ്സെടുക്കാൻ പോയിക്കോട്ടെ.... നീ മിണ്ടാതെ തിന്നെണീറ്റു പോടാ അഫീ..... ഏതായാലും പ്രിൻസിപ്പാൾ ഒക്കെ പറഞ്ഞതല്ലേ... മോള് പൊക്കോ.... നിനക്ക് ഡ്രസ്സ്‌ പിന്നെ എടുക്കാം.... മ്മ്..... *********** റൂമിൽ എത്തിയ അമൽ അങ്ങോട്ടും ഇങ്ങോട്ടും നഖവും കടിച്ച് നടക്കാൻ തുടങ്ങി.... അപ്പോൾ എന്ത് പറ്റി അമ്മൂ നിനക്ക് എന്നും ചോദിച്ച് കൊണ്ട് മുന്ന അവിടേക്ക് വന്നു..... എന്താ എന്നറിയില്ല ആകെ ഒരു മ്ലാന വദന സ്ലങ്കിത ക്ലിപ്‌ളിതാ ചഞ്ചല സ്ലോച്ചിറ മനോഭാവം 😤😤.......😉😉😉😉😉 എന്ത് 😩😩😩😩???? ഒന്നുമില്ല മുന്നാ.... നാളെ ഞങ്ങളെ കൂടെ വരാൻ പറ്റാത്തത്കൊണ്ടുള്ള വിഷമം ആണോ.... അതൊന്നും സാരമില്ല.... നിനക്കിനി നാച്ചൂന്റെ കൂടെ പോയി വാങ്ങാലോ.... 😂😂 ഒന്ന് പോടീ.... അതൊന്നുമല്ല..... പിന്നെ.... ടീ..... ഞാൻ നേരത്തെ താഴക്ക് ചെന്നപ്പോൾ അവര് അവിടെ പറയുന്നത് ഞാൻ കേട്ടിരുന്നു..... നാളെ ഡ്രസ്സ്‌ എടുക്കാം പോകാം എന്ന്.... അതുകൊണ്ട് നാളെ ക്ലാസ്സിൽ പോകില്ലാന്ന് വിജാരിച്ച് ഞാൻ assignment എഴുതിയിട്ടില്ല.... വൈകീട്ട് എഴുതാം എന്നാ വിചാരിച്ചത്.... അപ്പോഴാണ് ഇങ്ങനെ ഒരു ന്യൂസ്‌ കേട്ടത്.... ഇനി ഇപ്പൊ ഞാൻ എന്ത് ചെയ്യും... നാളെ സെക്കന്റ്‌ ഹവർ അവനാണ് ക്ലാസ്സ്‌.... അതിനെന്താ ഇപ്പൊ ഇരുന്ന് എഴുതാലോ.... ഇപ്പൊ ഇരുന്ന് എഴുതിയാലോന്നും കഴിയൂല.... ഒരുപാട് ഉണ്ട്.... ഞങ്ങളും കൂടാം.... നീ വാ.... അങ്ങനെ അവര് രണ്ടുപേരും കൂടെ നമ്മളെ കൂടെ എഴുതാനിരുന്ന് അത് എഴുതി കഴിഞ്ഞപ്പോഴേക്കും സമയം 3 മണി ആയിരുന്നു.... പിന്നെ പോയി കിടന്നില്ല അപ്പോഴേക്കും നേരോം വെളുത്തു.... അങ്ങനെ നമ്മൾ കോളേജിലേക്ക് പോകാൻ റെഡിയായി താഴേക്ക് ഇറങ്ങി..... എല്ലാവരോടും യാത്ര പറഞ്ഞ് കോളേജിലേക്ക് പുറപ്പെട്ടു... അവൻ നമ്മളെ മുഖത്തേക്ക് ഒന്ന് നോക്കുന്നു പോലുമില്ല..... പിന്നെ ഞാനും അങ്ങോട്ട്‌ നോക്കാൻ പോയില്ല..... ടീ.... നീയെന്താ ആ ഗ്ലാസ്സ് വെക്കാത്തെ..... അതെടുത്ത് വെക്ക്..... എന്തിന്...... ഞാൻ ഇപ്പൊ അതൊന്നും വെക്കുന്നില്ല.... പ്ലീസ്.... നീയാ ഗ്ലാസ്സ് എടുത്ത് വെക്ക്..... അതെന്താണ് എന്നല്ലേ ഞാൻ ചോദിച്ചത്.... ആ ഗ്ലാസ്‌ ഞാൻ എന്റെ ഇഷ്ടത്തിന് വെച്ചതായിരുന്നു.... അല്ലാതെ ഞാൻ കണ്ണ് പൊട്ടിയൊന്നുമല്ല.... കേട്ടോടാ കലിപ്പാ..... നിന്റെ ആ യക്ഷിക്കണ്ണ് കണ്ടിട്ട് പേടിയാകുന്നുണ്ട്.... അതാ പറഞ്ഞെ..... അല്ല നീ എന്തിനാ എന്റെ കണ്ണിലേക്ക് നോക്കുന്നത്.... നിനക്ക് വേറെ എവിടെയെങ്കിലും നോക്കിക്കൂടെ.... നിന്നോടൊന്നും പറഞ്ഞിട്ട് കാര്യമില്ല.... ആ.... അതാ നല്ലത്..... അതും പറഞ്ഞ് കൊണ്ടവൾ ബാഗിൽ നിന്നും ഗ്ലാസ്‌ എടുത്ത് വെച്ചു.... ഇനി സാർ പറഞ്ഞിട്ട് കേട്ടില്ലെന്ന് വേണ്ട..... നമ്മള് പോകുന്ന വഴിയിലുണ്ട് ഏതൊ ഒരു സ്കൂൾ പയ്യൻ നിൽക്കുന്നു.... കണ്ടിട്ട് നല്ല പരിജയം ഉള്ളത് പോലെ..... അടുത്ത് എത്തിയപ്പോൾ അല്ലേ ആളെ മനസ്സിലായത്..... അത് നമ്മുടെ ചേട്ടായി ആയിരുന്നു എന്ന്.... മനസ്സിലായില്ലേ നമ്മുടെ വരുൺ.... ഇവനിതെന്താ ഇവിടെ നിൽക്കുന്നത്..... അവനെ കണ്ടതും nazal കാർ സൈഡാക്കി..... എന്താ വരുൺ ഇവിടെ നിൽക്കുന്നത്... ഞാൻ ചോദിക്കാൻ ഇരുന്ന ചോദ്യം അവൻ ചോദിച്ചു... അത്.... സാർ.... ബൈക്കിന് എന്താ പറ്റിയത് എന്നറിയില്ല..... ഇവിടെ വെച്ചങ് സ്റ്റോപ്പായി.... ഹോ.... എന്നാ നീ ഇതിൽ കയറിക്കോ.... നാച്ചു അവനോട് പറഞ്ഞു..... ശെരി സാർ.... അവൻ ബാക്കിലെ ഡോർ തുറന്നു കയറി..... അമലും അവനും കൂടി കൈപടം മടക്കി തമ്മിൽ മുട്ടിച്ച് ചിരിച്ചു..... കോളേജിൽ എത്തുന്നത് വരെയും അവര് രണ്ടുപേരും വാ തോരാതെ ഓരോന്ന് സംസാരിച്ചോണ്ടിരുന്നു.... ഇതൊന്നും nazalന് പറ്റുന്നില്ലെങ്കിലും അവൻ അതൊക്കെ സഹിച്ച് ഇരുന്നു..... കോളേജിൽ എത്തിയതും ഞാൻ വേഗം കാറിൽ നിന്നും ഇറങ്ങി വരുണിന്റെ കയ്യും പിടിച്ച് ക്ലാസ്സിലേക്ക് പോയി..... അവിടെ ചെന്നപ്പോളുണ്ട് അവരൊക്കെ ഞങ്ങളെ ഒരുമാതിരി ഒരു നോട്ടം നോക്കുന്നു.... അല്ല നിങ്ങൾ രണ്ടും ഇതെന്താ ഒരുമിച്ച്.... ദിയ ചോദിച്ചതും നമ്മൾ അവർക്ക് അവനെ വഴിയിൽ നിന്ന് കിട്ടിയതൊക്കെ പറഞ്ഞു കൊടുത്തു.... ടീ എങ്ങനെ ഉണ്ട് സാറിന്റെ ഉമ്മാന്റെ വീട്ടിൽ ഉള്ളവർ..... പൊളിയാണ് മക്കളേ..... ആ കലിപ്പന്റെ മാതിരി ഒന്നുമല്ല..... ഞാൻ അവർക്ക് ഇന്നലെ നടന്നതൊക്കെ പറഞ്ഞു കൊടുത്തു.... ഇന്ന് നമ്മളെ കോളേജിലേക്ക് കൊണ്ടുവന്നതും എല്ലാം പറഞ്ഞു കൊടുത്തു.... എന്നിട്ട് നീ assignment എഴുതിയോ.... മ്മ്..... പെട്ടന്ന് തന്നെ വിമൽ സാർ ക്ലാസ്സിലേക്ക് വന്നു.... അങ്ങേര് പിന്നെ നമ്മളെ മുത്തായത് കൊണ്ട് മൂപ്പരെ ക്ലാസ്സിൽ നമ്മൾ നല്ല കുട്ടിയായി ഇരുന്നു..... പിന്നെ ഞാൻ ആണ് ക്ലാസ്സ്‌ ലീഡർ..... അതുകൊണ്ട് അങ്ങേരെ ക്ലാസ്സിൽ എനിക്ക് അങ്ങനെ ഇരിക്കേണ്ടത് നിർബന്ധമാണ്..... ബെല്ല് അടിച്ചതും സാർ പോയി.... അപ്പൊ തന്നെ ദോണ്ടേ വരുന്നു നമ്മളെ ചെകുത്താൻ nazal..... അവൻ വന്ന് കയറിയതും ക്ലാസ്സ്‌ മൊത്തം സൈലന്റ് ആയി..... പിന്നെ assignment submit ചെയ്യലായിരുന്നു പണി..... അങ്ങനെ നമ്മളത് എത്തിയതും അവൻ എന്നെ ഒരു ഒന്നൊന്നര നോട്ടം അങ്ങ് നോക്കി.... അതിന്റെ ആദ്യ പേജുകളും അവസാനപേജുകളിലും ഞാൻ ആണ് എഴുതിയത്.... നടുക്ക് ഒക്കെ അവരും.... അതുകൊണ്ട് അവനത് ശെരിക്കൊന്ന് നോക്കിയാൽ മനസ്സിലാകും.... അവനാണേൽ Microscope വെച്ച് നോക്കുന്ന പോലെയാ നോക്കുന്നത്.... ഇവൻ ഇങ്ങനെ അത് നോക്കിയാൽ പണി കിട്ടും.... അതുകൊണ്ട് ഞാൻ അവനെ നോക്കി കണ്ണുരുട്ടാൻ തുടങ്ങി.... അപ്പൊ ചെക്കൻ എന്റെ മുഖത്തേക്ക് തന്നെ എന്നെ തുറിച്ചു നോക്കിക്കൊണ്ട് എല്ലാ പേജുകളിലും സൈൻ ചെയ്തു..... ഹാവു ആശ്വാസമായി പൊട്ടന് മനസ്സിലായില്ല.... ഞാൻ അവനെ നോക്കി ഒന്ന് പുച്ഛിച്ചിട്ട്‌ അതും എടുത്തോണ്ട് സീറ്റിൽ വന്നിരുന്നു.... അങ്ങനെ അവന്റെ വെറുപ്പിക്കലും കഴിഞ്ഞ് അവൻ ക്ലാസ്സിൽ നിന്നും പോയി.... പിന്നെ കുറേ ടീച്ചേർസ് വന്നപ്പോളും ഇതുതന്നെആയിരുന്നു അവസ്ഥ.... നമ്മൾ ഉറക്കം തൂങ്ങിയും സ്വപ്നം കണ്ടും ആ പിരിയടൊക്കെ അങ്ങ് തള്ളി നീക്കി..... ഒടുവിൽ സ്കൂൾ വിട്ട് ഞാൻ ചേട്ടായിനേം വലിച്ച് നാച്ചൂന്റെ അടുത്തേക്ക് പോയി.... ------------------------------- വീട്ടിൽ എത്തിയതും അവൻ നമ്മളെ അവുടെ തട്ടിയിട്ട് കാറും എടുത്തോണ്ട് എങ്ങോട്ടോ പോയി.... അവിടെ ആണേൽ അവരാരും എത്തിയിട്ടില്ല..... നമ്മക്ക് അവിടെ ഇരുന്ന് ബോറടിച്ചപ്പോൾ ഞാൻ പുറത്തേക്കൊക്കെ ഒന്ന് ഇറങ്ങി നോക്കി.... അപ്പോളാണ് ഉമ്മാമ്മ പോയിട്ടില്ല എന്നത് ഞാൻ അറിഞ്ഞത്.... മൂപ്പത്തി ആണേൽ നല്ല ഉറക്കമാണ്.... അങ്ങനെ ഞാൻ വീടിന്റെ മുറ്റത്തേക്ക് ഇറങ്ങി വീടിന്റെ ചുറ്റും നടന്നു.... നല്ല ഒരു ഏര്യ..... ചുറ്റും നിറയെ മരങ്ങൾ ആണ്..... മാവ്, തേക്ക്, പ്ലാവ് etc...... കുറച്ച് കഴിഞ്ഞപ്പോഴാണ് എനിക്ക് അടുക്കള കണ്ടില്ലല്ലോ എന്നോർമ്മ വന്നത്.... അതുകൊണ്ട് ഞാൻ അപ്പൊ തന്നെ അടുക്കളയിലേക്ക് പോയി.... അവിടെ മൊത്തത്തിൽ ഒന്ന് വീക്ഷിച്ചപ്പോളാണ് സ്റ്റോർറൂം കണ്ടത്.... ഹൈവ.... ഞാൻ വേഗം അതിന്ഉള്ളിലേക്ക് പോയി.... ഹോ എന്റെ റബ്ബീ..... ഇവരൊക്കെ എന്നെ ഒരു പെരുംകള്ളിയാക്കും.... എന്താണെന്ന് അറിയുമോ.... നിറയെ ഭരണികളിൽ പലതരം അച്ചാറുകൾ..... കണ്ടപ്പോ തന്നെ നമ്മളെ കൈ അതെടുക്കാനായി പൊരിയുന്നുണ്ട്.... അതുകൊണ്ട് ഞാൻ എന്റെ കയ്യിന്റെ ആഗ്രഹം സാധിച്ചുകൊണ്ട് അതിൽ നിന്നും ഉപ്പിലിട്ട ഒരു നെല്ലിക്ക എടുത്ത് കഴിച്ചു.... ഹരേവാ..... എന്നാ ഒരു ടേസ്റ്റാ.... 😋😋😋.... അത് കഴിച്ച് കഴിഞ്ഞതും ഞാൻ ഒരെണ്ണം കൂടി എടുത്ത് വായിലേക്ക് വെക്കാൻ നിന്നതും പുറത്ത് ഒരു കാർ വന്ന് നിർത്തിയ സൗണ്ട് കേട്ടു.... ആ നാച്ചു ആയിരിക്കും..... അവനെങാനും ഞാൻ ഈ നെല്ലിക്ക എടുത്ത് കഴിച്ചത് കണ്ടാൽ പിന്നെ അത് മതി എന്നെ കളിയാക്കാൻ.... അതുകൊണ്ട് ഞാനത് ബാക്കിലേക്ക് പിടിച്ച് ഡോർ തുറക്കാനായി ഹാളിലേക്ക് നടന്നു.... ഡോർ തുറന്നതും എന്റെ പ്രതീക്ഷിക്കക്ക് വിപരീതമായി വേറെ ആളുകൾ ആയിരുന്നു വന്നിരുന്നത്..... അയ്യോ ഇത് ലെവനല്ലേ??😲😲😲..........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Tags

Share this story