അമൽ: ഭാഗം 18

അമൽ: ഭാഗം 18

രചന: Anshi-Anzz

അയ്യോ ഇത് ലെവനല്ലേ..... ഇവനെന്താ ഇവിടെ... കൂടെ വേറേം 3 പേർ ഉണ്ടല്ലോ.... അല്ല നിങ്ങൾക്ക് ആളെ മനസ്സിലായോ..... എങ്ങനെ മനസ്സിലാവാനാ അല്ലേ.... ഞാൻ പറഞ്ഞാലല്ലേ ഉള്ളു ഇങ്ങള് അറിയാ....ഇപ്പൊ വന്ന കൂട്ടത്തിലെ ഒരുത്തനെ നമ്മക്ക് ദുബായിൽ വെച്ച് പരിജയം ഉണ്ട്..... എന്റെ ബെസ്റ്റ് ഫ്രണ്ടിന്റെ പുറകെ നടന്ന് ശല്ല്യം ചെയ്തിരുന്നവനാ.... അന്നിവനെ ഞാനാ ഓളെ ആങ്ങളയോട് പറഞ്ഞു കൊടുത്തത്.... നമ്മളെക്കൊണ്ട് അത്രയൊക്കെ അല്ലേ പറ്റൂ...... ഇനി ഇവനെങ്ങാനും എന്നെ മനസ്സിലാകുഓ ആവോ..... എന്നാലും ഇവനെന്താ ഇവിടെ.... കയ്യിലാണേൽ കുറേ ലഗേജുമൊക്കെ ഉണ്ടല്ലോ.... ഇനി വല്ല ഊളംപാറെന്നും ചാടി വരുവാണോ...... ടാ.... നിന്റെ വീട്ടിലേതാടാ ഒരു ചെല്ലക്കിളി..... മിണ്ടാതെ ഇരിയടാ..... ചിലപ്പോ അതവന്റെ പെങ്ങൾ ആയിരിക്കും..... ആരാ....????? അതിലെ ഒരുത്തൻ എന്നോട് വന്ന് ചോദിച്ചു..... ഞങ്ങടെ വീട്ടിൽ വന്ന് ഞാൻ ആരാന്ന് ചോദിക്കാൻ നീയാരാടാ..... ഹിഹി.... ഫണ്ണി ഗേൾ.... 😊😊😊 അല്ല സത്യായിട്ടും താനാരാ...താനാരാ... താനാരാ... നീ താനാരാ താനാരാ പാട്ട് പാടാൻ ഇത് കുബേരനിലെ സംയുക്തേടെ വീടല്ല.... കേട്ടോടാ.... ഇതെന്റെ വീടാ.... അപ്പൊ എന്റെ വീടല്ല.... 😩😩 അല്ല.... തനിക്ക് വീട് മാറിയതായിരിക്കും..... ഓഹ്.... എന്നാ സോറി.... ഇതെന്റെ വീടല്ല.... ഇത് നിന്റെ വീടാണ്..... അപ്പൊ ok.... ടാ പോരിൻ.... ഇതല്ല എന്റെ വീട് വീട് മാറിപോയി.... മണ്ടൻ.... സ്വന്തം വീട്പോലും ഏതാണെന്നറിയൂല.... അപ്പൊ ഞാൻ നേരത്തെ കരുതിയത് ശെരിയാ.... ഇവര് ഊളപാറേന്ന് ചാടിയത് തന്നെ.... എന്നാലും അതിനിടക്കൊക്കെ മറ്റവൻ നമ്മളെ ഒരുമാതിരി നോട്ടം നോക്കുന്നുണ്ട്.... അവന് മനസ്സിലായോ ആവോ.... അവര് പോയതും ഞാൻ വേഗം ഡോറടച്ച് അകത്തേക്ക് കയറി..... കുറച്ച് കഴിഞ്ഞതും നാച്ചു വന്നു.... ഞാൻ അവനെ മൈൻഡ് ആക്കാതെ മുകളിലേക്ക് കയറി പോയി.... റൂമിൽ കയറി ഫോണെടുത്ത്‌ ലോലനെ വിളിച്ച്‌ കുറേ നേരം അവനെ വട്ടാക്കിയും അവനോട് വഴക്കിട്ടും ഇരുന്നു.... അവൻ ഫോൺ വെച് പോയപ്പോൾ ഞാൻ വീണ്ടും പോസ്റ്റായി.... നാജിക്ക് വിളിച്ച് അവർക്ക് വരാനായില്ലേ എന്ന് ചോദിച്ചപ്പോൾ കുറച്ച്കൂടി വൈകും എന്ന് പറഞ്ഞു.... ഒടുവിൽ നമ്മൾ ആകെ പ്രാന്ത് പിടിച്ച് റൂമീന്ന് വെളിയിലേക്ക് ഇറങ്ങി താഴെ ഹാളിൽ ചെന്ന് താടിക്കും കൈ കൊടുത്തിരുന്നു......പെട്ടന്ന് ഞാൻ തലയൊന്ന് സൈഡിലേക്ക് ചെരിച്ച് നോക്കിയപ്പോളുണ്ട് എന്റെ അപ്പുറത്ത് തന്നെ നമ്മളെ കലിപ്പൻ എന്നേം നോക്കി പേടിപ്പിച്ചോണ്ട് അവിടെ ഇരിക്കുന്നു.... എന്താടാ കലിപ്പാ നീ നോക്കുന്നെ.... കണ്ണുണ്ടായിട്ട്.... എന്തേ നോക്കാൻ പാടില്ലേ..... ഇല്ല.... നീ എന്നെ നോക്കണ്ട.... വേറെ എങ്ങോട്ടെങ്കിലും നോക്കിക്കോ.... അല്ലേലും നോക്കാൻ പറ്റിയ ഒരു മോന്ത.... കണ്ടാലും മതി... നീ പോട.....വെറുതെ എന്നോട് ഉടക്കിന് വരാൻ നിക്കണ്ട..... എന്റെ മൂഡ് ഇപ്പൊ തീരെ ശെരിയല്ല..... ഓഹ്.... നീ എന്താ ഇങ്ങനെ നട്സ്പോയ അണ്ണാനെ പോലെ ഇരിക്കുന്നത് എന്ന് എനിക്കറിയാം.... എന്താടാ ചൂടാ നിനക്കറിയാ.... full time റേഡിയോ ഓണാക്കിയ പോലെ ചെലച്ചോണ്ട് നിക്കണതല്ലേ..... ഇപ്പൊ അതിന് പറ്റുന്നില്ല.... അത് തന്നെ നിന്റെ ഇപ്പോഴത്തെ പ്രശ്നം..... ആ.... അത് തന്നെ പ്രശ്നം.... അത് മാറ്റിതരാൻ നിനക്ക് വല്ല ഉദ്ദേശോം ഉണ്ടോ.... പിന്നേ........ എനിക്കിപ്പോ നിന്റെ മൂഡ് മാറ്റി തരലല്ലേ പണി..... ഒന്ന് പോടി.... ആ..... എന്നാ പിന്നെ മിണ്ടാതെ ഇരിക്കട കലിപ്പാ... ഒന്നെഎണീറ്റ് പൊയ്ക്കൂടേ..... നീ എന്തിനാ എന്നെ പറഞ്ഞയക്കുന്നത്.... നിനക്കങ് എണീറ്റു പൊയ്ക്കൂടേ.... ആ.... ഞാൻ പോകഞ്ഞെണ്.... അല്ലേലും നിന്നോടൊക്കെ പറഞ്ഞ എന്നെ വേണം തല്ലാൻ.... ഞാൻ അവിടുന്ന് എണീറ്റു പോകാൻ നിന്നതും ആ കാലമാടൻ കാലങ്ങു നീട്ടി.... അതിൽ തടഞ്ഞ് നമ്മൾ ദേ പോണൂ ഓന്റെ നെഞ്ചത്തേക്ക്...... ********* ആ കാന്താരിയെ അവിടെ വീഴ്ത്തണം എന്നേ ഞാൻ കരുതിയിരുന്നുള്ളൂ..... എന്നാൽ അവൾ നേരെ എന്റെ നെഞ്ചത്തോട്ട് വരും എന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.... അവള് വന്ന് വീണതും എന്റെ നെഞ്ചോന്ന് പിടഞ്ഞു.... അത് വേദന കൊണ്ടാണോ അതോ ഇനി അവള് വന്ന് വീണപ്പോഴുള്ള ഷോക്ക് കൊണ്ടാണോ എന്നറിയില്ല.... അവളെ ആ കണ്ണിലേക്ക് നോക്കുമ്പോൾ എന്റെ സാറേ..... പിന്നെ ചുറ്റുള്ളതൊന്നും കാണാൻ പറ്റൂല.... അതിലങ് ലയിച്ചു പോകും..... ഞാൻ അവളെ കണ്ണിലേക്കു തന്നെ നോക്കി കിടക്കുമ്പോൾ പെണ്ണ് തിരിച്ചും എന്റെ കണ്ണിലേക്കു നോക്കി കിടക്കയിരുന്നു..... പെട്ടെന്ന് എന്തോ ബോധം വന്നതും അവള് എന്നെ ഒന്ന് തുറുക്കനെ നോക്കി.... എന്തിനാടാ കലിപ്പാ.... നീ എന്നെ തള്ളിയിട്ടത്...... അതും പോരാഞ്ഞ് കിടക്കുന്നത് കണ്ടില്ലേ..... നിന്റെ സൂക്കേട് എനിക്ക് മനസ്സിലാകുന്നുണ്ട്..... നിന്ന് ചെലക്കാതെ എന്റെ മേത്ത്ന്ന് എണീക്കടി കോപ്പേ.... നമ്മളത് പറഞ്ഞതും കാന്താരി ആകെ ചമ്മി അവിടുന്ന് എണീറ്റു.... എന്താടി നീ പറഞ്ഞത്.... എനിക്ക് സൂക്കേട് ഉണ്ടെന്നോ.... നിന്റെ മറ്റവനാടി സൂക്കേട്.... വല്ല ഡോക്ടറേയും പോയി കാണിക്ക്.... അതിനെനിക്ക് മറ്റവനില്ലടാ തെണ്ടി.... നീ എന്തിനാ എന്നെ തള്ളിയിട്ടത്.... എനിക്കിപ്പോ അറിയണം...... അറിയണം എന്ന് നിനക്ക് നിർബന്ധമാണോ..... ആ.... നിർബന്ധമാണ്.... എന്നാ വാ ഞാൻ അറിയിച്ചു തരാം.... ......................................... അതും പറഞ്ഞ് ചെക്കൻ എന്റെ കയ്യിൽ പിടിച്ച് വലിച്ച് അവന്റെ അടുത്തേക്ക് നിർത്തി.....അവന്റെ ആ സുറുമയിട്ട കണ്ണിലേക്ക് നോക്കുമ്പോൾ തന്നെ ഞാൻ പതറി പോകുന്നുണ്ട്.... അവനാണേൽ എന്നെ നോക്കി പേടിപ്പിച്ചോണ്ടിരിക്കാ..... കയ്യീന്ന് വിടടാ തെണ്ടി..... അപ്പൊ നിനക്ക് ഞാൻ എന്തിനാ നിന്നെ തള്ളിയിട്ടത് എന്നറിയണ്ടേ..... അത് നീ എന്റെ കയ്യീന്ന് വിട്ടിട്ട് പറഞ്ഞാൽ മതി.... അയ്യോ അങ്ങനെ പറയല്ലേ..... എനിക്ക് നിന്നെ എന്റെ അടുത്ത് നിർത്തി തന്നെ അത് പറയണം.... ചെക്കൻ നമ്മളെ മുഖത്തിന്‌ നേരെ അവന്റെ മുഖം കൊണ്ടുവരാൻ തുടങ്ങിയതും ഞാൻ എനിക്കത് അറിയണ്ട കലിപ്പാ എന്റെ കയ്യീന്ന് വിട് എന്നും പറഞ്ഞ് കണ്ണടച്ചു.... കുറച്ച് കഴിഞ്ഞ് സൗണ്ടൊന്നും കേൾക്കാത്തത് കണ്ട് ഞാൻ നോക്കിയപ്പോൾ ചെക്കൻ നമ്മളെ നോക്കി അടക്കിപിടിച്ച് ചിരിക്കാ.... നമ്മളവനെ നോക്കി കണ്ണുരുട്ടിയിട്ട് നിനക്ക് ഞാൻ കാണിച്ച് താരാടാ എന്നും പറഞ്ഞ് വേഗം റൂമിലേക്ക് പോയി..... കുറച്ച് കഴിഞ്ഞപ്പോൾ അവരൊക്കെ വന്നു.... അങ്ങനെ നമ്മൾ വീണ്ടും ഹാളിൽ അവരോടൊപ്പം കൂടി ഇരുന്ന് മണവാട്ടിന്റെ ഡ്രെസ്സൊക്കെ നോക്കി ഇരുന്നു.... പെട്ടന്ന് പുറത്ത് ആരോ ബെല്ലടിച്ചതും അഫിക്ക ചെന്ന് വാതിൽ തുറന്നു...... ഹേ Man........ അതും പറഞ്ഞ് അഫിക്ക വന്നയാളെ കെട്ടിപിടിച്ചു.... മുഖം കാണാത്തത് കൊണ്ട് അതാരാണെന്ന് മനസ്സിലാകുന്നില്ല..... അകത്തേക്ക് വാരൂ ..... അഫിക്ക അവരെ അകത്തേക്ക് ക്ഷണിച്ചു.... ഉള്ളിലേക്ക് കയറി വന്ന ആളെ കണ്ടതും നമ്മൾ ഞെട്ടി പോയി..... മാജീ...... എല്ലാവരും ഒരുമിച്ച് അത് പറഞ്ഞപ്പോൾ നമ്മൾ തൊള്ളേമ് തുറന്ന് അവരെ നോക്കി നിന്നു.... എന്താടാ വരാൻ വൈകിയത്.... മാമൻ അത് ചോദിച്ചതും അവൻ നമ്മളെ ഒരു നോട്ടം..... അയ്യോ നമ്മൾ പേടിച്ച്....... ഇവളാരാ...... എനിക്കിപ്പോ അറിയണം..... ഇവളാരാന്ന്..... അവൻ നമ്മളെ നോക്കി അലറിയതും അഫിക്ക പറയുന്നത് കേട്ട് നമ്മൾ അവരെ തുറിച്ചു നോക്കി..... ഇവളോ....ഇവള് നമ്മളെ നാച്ചൂന്റെ പെണ്ണാടാ..... നാച്ചൂന്റെ പെണ്ണോ.... അതെപ്പോ.... എന്നിട്ട് ഞാൻ അറിഞ്ഞില്ലല്ലോ.... അത് ചെറിയ ഒരു രജിസ്റ്റർ മാര്യേജ് ആയിരുന്നു.... കാരണം ഇവൻ ഇവളെ ചാടിച്ചു കൂടുന്നതാണെയ്.... അതുകൊണ്ട് നിന്നെ ഒന്നും അറിയിക്കാൻ പറ്റിയില്ല..... ആ പരട്ട അഫി പറയുന്നത് കേട്ടതും നമ്മൾ അവനെ നോക്കി പല്ലിറുമ്പി.... അപ്പോഴേക്കും നാച്ചു എണീറ്റ് അവന്റെ കൊല്ലിക്ക് പിടിച്ചു.... ബാക്കി ഉള്ളവരൊക്കെ ഇതൊക്കെ കേട്ട് ഭയങ്കര ചിരി..... എപ്പോളാടാ പന്നീ..... ഞാൻ ഇവളെ കെട്ടിയത്.... അതും ചാടിച്ച് കൊടുന്ന്.... കെട്ടാൻ പറ്റിയ ഒരു സാധനം..... നീ... കൊ... ല്ലീ.... ന്ന്.... വിട്..... അഫിക്ക വിക്കി വിക്കി പറഞ്ഞു..... സോറിയടാ... ഇത് ഇവന്റെ പെണ്ണൊന്നും അല്ല..... അതൊക്ക വിട്.... എന്നിട്ട് നീ എന്താ വരാൻ വൈകിയത് എന്നുപറ..... 😠😠😠😠😠അവൻ നമ്മളെ നോക്കിക്കൊണ്ട് പല്ലിറുമ്പി...... ഞാൻ ആണേൽ മുന്നക്ക് പിറകിൽ ഇരിക്കാ..... ഞാൻ എപ്പോ വന്നിട്ടുണ്ട് എന്നറിയോ..... ഇവിടെ വന്നപ്പോൾ ഇവളാ വാതിൽ തുറന്നത്.... ഇവിടെ ഇതുവരെ കാണാത്ത ആളെ കണ്ടപ്പോൾ ഞാൻ ആരാണെന്ന് ചോദിച്ചു.... അപ്പൊ അവളെന്നോട് പറയാ....അവളെ വീട്ടിൽ ചെന്നിട്ട് അവളോട് ആരാണെന്ന് ചോദിക്കാൻ ഞാൻ ആരാന്ന്.... ഇങ്ങനെ ഒക്കെ പറഞ്ഞതും പോര ഇതെന്റെ വീടല്ല എന്ന് എന്നെ തെറ്റിദ്ധരിപ്പിച്ച് അവള് ഇവിടുന്ന് പറഞ്ഞയച്ചു..... ആ നേരം തൊട്ട് ഇതുവരെയും ഞാൻ ഞങ്ങൾ നമ്മളെ വീടും തപ്പി നടക്കായിരുന്നു.... അവസാനം ആ ചായപീടിയേലേ കാക്ക പറഞ്ഞു തന്നു ഇതാണ് വീടെന്ന്.... അങ്ങനെ ഒരു വിധം ഇവിടെ എത്തി..... മുന്ന ഇതാരാടി... അതാണ് മോളേ എന്റെ ഒരേ ഒരു ബ്രദർ മാജിദ് എന്ന മാജി.... എന്നിട്ട് നീയെന്താടി ഇത് നേരത്തെ പറയാന്നെ.... അതിന് നീ എന്നോട് ചോദിച്ചോ.... ഇതൊക്കെ ചോദിച്ചിട്ട് വേണോ പറയാൻ... ഇവനിന്ന് വരും എന്ന് നിനക്ക് അറിയാമായിരുന്നില്ലേ... ഇല്ലെടി... ഞാൻ അവിടുന്നാ അറിഞ്ഞത്... പിന്നെ ഞാൻ എങ്ങനെ നിന്നെ അറിയിക്കാനാ..... മ്മ്.... എന്തായാലും ഇപ്പൊ എല്ലാവരും അറിഞ്ഞില്ലേ..... അവരൊക്കെ എന്നെ നോക്കി കളിയാക്കി ചിരിച്ചപ്പോൾ ഞാൻ അവർക്കൊക്കെ ഒരു വളിഞ്ഞ ഇളി പാസാക്കി.... കലിപ്പനാണേൽ എന്നെ നോക്കി കളിയാക്കികൊണ്ടിരിക്കാ..... നീ വല്ലാതെ കളിയാക്കണ്ട.... എനിക്കെങ്ങനെ അറിയാം ഇവര് ഇവിടുത്തെ ആളാണെന്ന്..... എനിക്ക് മുൻപരിജയമൊന്നും ഇല്ലല്ലോ.... അല്ല..... അവള് ഇത് നിന്റെ വീടല്ല എന്ന് പറഞ്ഞപ്പോഴേക്കും നീ അത് വിശ്വസിച്ചു പോയല്ലോടാ മണ്ട.... എന്താ നീ വല്ല കഞ്ചാവും അടിച്ചിട്ടായിരുന്നോ വന്നിരുന്നത്..... സ്വന്തം വീട് പോലും അറിയാതെ ഇരിക്കാൻ.... മാമൻ അവനോട് ചോദിച്ചതും അവൻ ഇല്ല ഉപ്പാന്ന് പറഞ്ഞ് തലയാട്ടി..... ആ മാജിദും അവന്റെ ഫ്രണ്ട്സുമൊക്കെ എന്നെ നോക്കി ചിരിച്ചപ്പോൾ ഞാൻ അവർക്കും തിരിച്ച് ചിരിച്ച് കൊടുത്തു..... ഉമ്മാ ഇവർക്ക് കിടക്കാനുള്ള മുറി കാട്ടികൊടുക്കിൻ.... അവരൊക്കെ ആകെ ടയേടായിട്ടുണ്ട്.... :::::::::::::::::::::::::::::::::::::::::::::::::::: രാവിലെ എണീറ്റ് ടെറസിന്റെ മേലേക്ക് ചെന്നപ്പോളുണ്ട്.... മാജിയും ഫ്രണ്ട്സുമൊക്കെ അവിടെ നിന്ന് വെയിറ്റ് എടുക്കേം മറ്റും ചെയ്യുന്നു.... അവരെ കണ്ടതും ഞാൻ തിരിച്ച് പോകാൻ നിന്നതും മാജി എന്റെ അടുത്തേക്ക് വന്നു.... hii.... i am Majid.... മുന്നെയെ അറിയുമല്ലോ.... അവളെ ബ്രദർ ആണ്.... അറിയാം..... i am Amal...... ഇന്നലെ എന്തൊക്ക ആയിരുന്നു എന്നോട് പറഞ്ഞിരുന്നത് .. . സോറി.... Actually എനിക്ക് തന്നെ അറിയില്ലായിരുന്നു.... അതാ ഞാൻ അങ്ങനെ ഒക്കെ പറഞ്ഞത്.... പിന്നെ ഇവിടെ വേറെ ആരും ഇല്ലാത്തതുകൊണ്ട് ഞാൻ അങ്ങനെ ഒക്കെ പറഞ്ഞു...... ഏയ് it's ok.... പിന്നെ ഇതൊക്കെ ഒരു തമാശ ആയിട്ടേ ഞാൻ എടുത്തിട്ടുള്ളൂ..... ഇതെന്റെ ഫ്രണ്ട്സ്.... ഓഹ്.... അവൻ ഓരോരുത്തരെയും പരിജയപ്പെടുത്തി തന്നു.... മറ്റവൻ ആണേൽ എന്നെ വല്ലാണ്ട് നോക്കുന്നുണ്ട്.... ന്ന ok.... ഞാൻ പോകാണ്.... അതും പറഞ്ഞ് ഞാൻ താഴേക്ക് പോകാൻ ഒരുങ്ങിയതും ആ ഷിഹാൻ എന്റെ അടുത്തേക്ക് വന്നു.... തന്നെ എവിടെയോ കണ്ട് നല്ല പരിജയമുള്ളത് പോലെ.... പക്ഷേ എവിടെയാണെന്ന് ഓർമ്മയില്ല... താൻ എന്നെ എവിടേലും വെച്ച് കണ്ടിട്ടുണ്ടോ.... ഇല്ല.... എനിക്ക് തന്നെ അറിയില്ല.... Bye.... അവനോട് അങ്ങനെ ഒക്കെ പറഞ്ഞ് പോന്നെങ്കിലും ഞാൻ ഭയങ്കര ചിരിയിലായിരുന്നു.... മണ്ടൻ.... എവിടെ കണ്ടത് എന്ന് പോലും ഓർമ്മയില്ല.... ഞാൻ താഴേക്ക് എത്തിയതും ഉമ്മ നമ്മളെ അടുത്തേക്ക് വന്നു.... അമ്മൂ.... നാച്ചു ടൗണിലേക്ക് പോകുന്നുണ്ട്.... നീയും പൊക്കോ അവന്റെ കൂടെ.... നിനക്ക് ഡ്രസ്സ്‌ എടുക്കാലോ..... മ്മ്.... നമ്മൾ ഒരു താല്പര്യം ഇല്ലാത്ത മട്ടിൽ മൂളി..... ന്ന വേഗം പോയി റെഡിയായിക്കോ.... അവനിപ്പോ പോകും.... ശെരി ഉമ്മാ..... ഞാൻ വേഗം പോയി റെഡിയായി ഇറങ്ങി.... അമ്മൂ സാരി എടുക്കണേ.... ഞങ്ങളെല്ലാം അതാ.... മ്മ്.... നോക്കട്ടെ.... നമ്മൾ നാജിയോട് ഒന്ന് ചിരിച്ചിട്ട് അവന്റെ കൂടെ പോയി...... -------------------------------- ഞാൻ നിന്നെ അവിടെ ഇറക്കിതരും... നീ എന്താണെന്ന് വെച്ചാൽ എടുത്തിട്ട് എന്നെ വിളിച്ചാൽ മതി... അപ്പോഴേക്കും ഞാൻ എനിക്കും എടുത്തിട്ട് വരാം.... പിന്നെ വീട്ടിലേക്ക് പോകേണ്ട ഒരാവശ്യം ഉണ്ട്.... വേഗം നോക്കിക്കോണം.... മ്മ്... Ok..... അവിടെ എത്തിയതും അവനെന്നെ ഷോപ്പിൽ ഇറക്കിയിട്ട് പോയി.... അങ്ങനെ ഷോപ്പിംങ്ങും കഴിഞ്ഞ് നമ്മൾ അവനെ വിളിച്ചപ്പോൾ അവൻ ഇപ്പൊ വരാമെന്നും പറഞ്ഞ് കാൾ കട്ടാക്കി... കുറച്ച് നേരം വെയിറ്റ് ചെയ്തതും കലിപ്പൻ വന്നു..... അങ്ങനെ അവന്റെ കൂടെ വീട്ടിലേക്ക് പോയി.... പോകുന്ന വഴിയിലാണ് ഞാൻ വീണ്ടും ആ കാഴ്ച കണ്ടത്............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Tags

Share this story