അമൽ: ഭാഗം 2

അമൽ: ഭാഗം 2

രചന: Anshi-Anzz

എയർപ്പോർട്ടിൽ ചെന്ന് ഇറങ്ങിയതും ഓരോരുത്തരും അവരവരുടെ ആളുകളുടെ കൂടെ പോയിക്കൊണ്ടിരുന്നു.... നമ്മളവിടെ കട്ട പോസ്റ്റായി നിൽക്കുന്നു... നമ്മളെ ആര് കൂട്ടികൊണ്ടുപോകാനാ.... പിന്നെയാണ് എനിക്ക് അഹമ്മദ്ക്കാന്റെ മോൻ വരും എന്ന് പറഞ്ഞത് ഓർമ്മ വന്നത്.... അതുകൊണ്ട് ഞാൻ എന്റെ ലെഗേജും താങ്ങി ഒരു മൂലയിൽ പോയി നിന്നു..... കുറേ നേരം വെയിറ്റ് ചെയ്തിട്ടും ആരെയും കണ്ടില്ല.... ഇനി അയാൾക്ക് എന്നെ അറിയായിട്ടായിരിക്കുഓ.... എനിക്കും അയാളെ അറിയില്ലല്ലോ.... ഒരു ടാക്സി വിളിച്ച് പോകാം എന്ന് വെച്ചാൽ അഡ്രെസ്സ് പോലും എനിക്കറിയില്ല.... ഇവിടെ നിന്നിട്ടാണെൽ ഓരോരുത്തൻ മാരുടെ നോട്ടം സഹിക്കാൻ വയ്യ..... ഇപ്പൊ നമ്മളെ ഇക്കാക്കമാർ ആരെങ്കിലും ഇവിടെ ഉണ്ടായിരുന്നെങ്കിൽ അവൻമാരുടെ കരണം പുകഞ്ഞേനേ.... നമ്മൾ ഓരോന്ന് സ്വയം ചിന്തിച്ച് കൊണ്ട് നിൽക്കുമ്പോൾ പുറകീന്നൊരു hello വിളി... ഞാൻ ആരാണെന്ന് നോക്കിയപ്പോൾ ഒരു ചെക്കൻ.... ഒറ്റ നോട്ടത്തിൽ തന്നെ എന്റെ മിച്ചുന്റെ ഗണത്തിൽപെട്ടതാണെന്ന് മനസ്സിലായി... "മ്മ് എന്താ....? കുട്ടി എന്താ ഇവിടെ തനിച്ച് നിൽക്കുന്നെ... ആരും പിക്ക് ചെയ്യാൻ വന്നില്ലേ....??? അവന്റെ ചോദ്യത്തിന് ഞാൻ ഒരു മറുപടിയും കൊടുത്തില്ല... വേണേൽ എവിടയാണെന്ന് വെച്ചാൽ ഞാൻ ഡ്രോപ്പ് ചെയ്യാം.... no thanks.... അത്രക്കങ് ബുദ്ധിമുട്ടണം എന്നില്ല... Brother ചെന്നാട്ടെ... വേറെ വല്ലവർക്കും എന്തെങ്കിലും ഹെൽപ് വേണോ എന്ന് ചോദിച്ച് നോക്ക്... അവൻ എന്നെ നോക്കി ഒരു വളിഞ്ഞ ഇളിയും പാസാക്കി അവിടെന്ന് പോയി... കുറച്ച് കഴിഞ്ഞപ്പോ ദേ വീണ്ടും ഒരു എക്സ്ക്യുസ്മീ... നമ്മൾ ആരാണെന്ന് തിരിഞ്ഞ് നോക്കിയപ്പോൾ ഒരു അടിപൊളി മൊഞ്ചൻ.... നല്ല ട്രിം ചെയ്ത താടിയും ഒരു ഗ്ലാസ്‌ ഒക്കെ വെച്ച്, കണ്ടാൽ തന്നെ ഒരു ജെന്റിൽമാൻ ലുക്ക്‌. "yes.... ആരാണ്?? " അമൽ അല്ലേ?? ആ അതെ... hii ഞാൻ Nazal, Nazal Ahmmedh ഓഹ്... അഹമ്മദ്‌ക്കേടെ... അതെ.... അവനതും പറഞ്ഞ് ഫോണെടുത് ആർക്കോ വിളിച്ചു... ഞാൻ അവനെതന്നെ ഇങ്ങനെ നോക്കി നിന്നപ്പോൾ അവൻ എനിക്ക് നേരെ അവന്റെ ഫോൺ നീട്ടി... ഞാൻ അത് മേടിച് അതിലേക്ക് നോക്കിയപ്പോൾ ഉപ്പ എന്ന് സേവ് ചയ്തുവെച്ചത് കണ്ടു. അപ്പൊ തന്നെ എനിക്കത് ആരാണെന്ന് മനസ്സിലായി.... ഞാൻ ഫോൺ കാതോട് അടുപ്പിച്ചു... hello... അസ്സലാമുഅലൈക്കും അഹമ്മദ്ക്ക... വഅലൈകുംസലാം.... എങ്ങനെ ഉണ്ട് മോളെ... യാത്രയൊക്കെ സുഗായിരുന്നില്ലേ.... ആ സുഗായിരുന്നു ഇക്ക.... നമ്മളെ ഉപ്പച്ചിനോടും ഉമ്മച്ചിനോടും ഞാൻ ഇവിടെ എത്തീന്ന് പറഞ്ഞോണ്ടീ... ആ അതൊക്ക ഞാൻ പറഞ്ഞോണ്ട്.... നീ അവന്റെ കൂടെ വീട്ടിലേക്ക് പോയിക്കോ.... അവിടെ എല്ലാവരും നിന്നെ കാത്ത് നിൽക്കാ.... ആ പോയിക്കോളാ ഇക്ക.... എന്നാ ശെരി... ഞാൻ കാൾ കട്ടാക്കി അവന്റെ നേരെ നീട്ടി. അവൻ എന്നോട് അവന്റെ പുറകെ ചെല്ലാൻ പറഞ്ഞു.... എന്നിട്ടവൻ മുന്നിൽ നടന്നു.. എന്റെ ലഗേജ് പോലും ഒന്നെടുക്കാൻ സഹായിച്ചില്ല.... പിന്നെ ഞാൻ ഒറ്റക്ക് അതും ഉന്തികൊണ്ട് അവന്റെ വണ്ടിടെ അടുത്തേക്ക് എത്തി.. എന്നാ അതൊന്ന് ഡിക്കിയിൽ വെക്കാൻ എങ്കിലും അവന് സഹായിച്ചൂടെ.... എവിടെ വണ്ടിയിൽ കയറി ഞെളിഞ് ഇരിക്കാണ്.... ഞാൻ ഇവിടെ ഒറ്റക്ക് അതൊക്കെ വണ്ടിയിൽ വെച്ചു. ജാഡ.... ഞാൻ നേരത്തെ പറഞ്ഞതൊക്കെ തിരിച്ചെടുത്തു.... ജെന്റിൽമാൻ അല്ല.... മുരടൻ ആണ് ഇവൻ.... അതൊക്കെ ഒരു വിധം വണ്ടിയിൽ വെച്ച ശേഷം ഞാൻ വണ്ടിയിൽ കയറാൻ വേണ്ടി ഫ്രണ്ട് ഡോർ തുറന്നു.... "Hello.... ബാക്കിൽ ഇരുന്നാൽ മതി.... ഫ്രണ്ടിൽ ഇരിക്കാൻ നീയെന്റെ വൈഫ് ഒന്നും അല്ലല്ലോ..." അവൻ പറയുന്നത് കേട്ട് എനിക്ക് ദേഷ്യം എവിടുന്നൊക്കെ വരാൻ തുടങ്ങി.... ഞാൻ അവനെ ഒന്ന് രൂക്ഷമായി നോക്കിയിട്ട് ഡോർ വലിച്ചടച്ചു... പിറകിൽ കയറി.... ജാഡ തെണ്ടി.... ഇവൻ ആരാണെന്ന ഇവന്റെ വിജാരം... ഓന്റെ ഒരു കാറും.... ഒരു ഫ്രണ്ട് സീറ്റും... ഹ്മ്മ്... ഇവന്റെ ഒപ്പം ആണല്ലോ ഞാൻ ഒരു വർഷം ആ വീട്ടിൽ കഴിച്ച് കൂട്ടേണ്ടത്.... പണ്ടാരം അടങ്ങാൻ.... ഇരിക്കണ പാട്ടിൽ ഇരുന്നാൽ മതിയായിരുന്നു... ഞാൻ സ്വയം ഓരോന്ന് പിറുപിറുത്തു കൊണ്ടിരുന്നു... ******** hello.... ഇറങ്ങുന്നില്ലേ.... അതോ ഇതിൽ തന്നെ ഇരിക്കാനാണോ പ്ലാൻ... നമ്മളെ ഉറക്കം കളഞ്ഞു കൊണ്ട് അവൻ പറയുന്നത് കേട്ട് ഞാൻ പതിയെ കണ്ണ് തുറന്ന് ചുറ്റുമൊന്ന് നോക്കി... ഒരു വലിയ വീടിന്റെ മുന്നിലാണ് കാർ നിർത്തിയിട്ടുള്ളത്... ഞാൻ അവനെ ഒന്ന് നോക്കിയിട്ട് പുറത്തേക്ക് ഇറങ്ങി.... അവിടെ എന്നെയും കാത്ത് 3 ഇത്തമാരെ ഞാൻ കണ്ടു... അവരോടൊക്കെ ഒന്ന് ചിരിച്ച് അവരുടെ അടുത്തേക്ക് പോയി.... അടുത്ത് ചെന്നതും അതിൽ ഒരിത്ത എന്നെ കെട്ടിപിടിച്ചു... അവരെ കണ്ടപ്പോഴേ ഞാൻ അത് ഇക്കാന്റെ ഭാര്യയാകും എന്ന് ഊഹിച്ചിരുന്നു.... അത് ശെരിയായിരുന്നു.... അത് ഇക്കാന്റെ ഭാര്യ ഫൗസിയ.... മറ്റേത് രണ്ടും ഇക്കാന്റെ രണ്ട് പെൺതരികൾ.... മൂത്തത് നജ്മത്ത അവരെ കയ്യിൽ ഇരിക്കുന്നത് അവരെ സുന്ദരി ഇഷ കുട്ടി... ചെറുത് നാജിയ എന്ന നാജി... അവൾ ഇപ്പൊ ഡിഗ്രി സെക്കന്റ്‌ ഇയർ ആണ്.... ഞാൻ അവരെയൊക്കെ പരിജയപ്പെട്ടു... അവരോടൊക്കെ സംസാരിച്ച് നിൽക്കുന്നതിനിടയിൽ ആ ജാഡ എന്റെ പെട്ടീം സാദനങ്ങളുമൊക്കെ എടുത്ത് വെളിയിൽ വെച്ചു. ടാ നാച്ചു... നീയത് മുകളിൽ കൊണ്ടുപോയി വെക്ക്..... ഫൗസിയുമ്മ അവനോട് പറഞ്ഞു... ഇൻക്ക് വയ്യ.... ആരാന്നുവെച്ചാൽ കൊണ്ട് വെച്ചോളീ.... അതും പറഞ്ഞ് അവൻ കാറും എടുത്ത് പോയി.... അവൻ അങ്ങനെയാണ് മോളെ... നീയതൊന്നും കാര്യമാക്കണ്ട.... മോളകത്തേക്ക് വാ... നാജി നെജി നിങ്ങൾ അവളെ ലഗേജൊക്കെ മുകളിൽ കൊണ്ടുപോയി വെക്ക്.... അതും പറഞ്ഞ് ഫൗസിയുമ്മ അകത്തേക്ക് പോയപ്പോൾ ഞാനും അവരെ കൂടെ അതൊക്കെ കൊണ്ടുവെക്കാൻ സഹായിച്ചു.... നാജി നീ ഇവളോട് സംസാരിച്ചു നിൽക്ക്.... ഞാൻ പോയി ഫുഡ്‌ എടുത്ത് വെക്കട്ടെ... അതും പറഞ്ഞ് നെജിത്ത പോയി.... അമ്മൂ ഇതാണ് നിന്റെ റൂം..... അകത്തേക്ക് കയറിക്കോ.... നാജി എനിക്കൊരു റൂം കാണിച്ച് തന്നുകൊണ്ട് പറഞ്ഞു. ആ സൈഡിൽ ആകെ 3 റൂമുകൾ ആണുള്ളത്.... അതിൽ നടുക്കിലേതാണ് എന്റത്.... അപ്പൊ ഇത് രണ്ടും ആരതാ നാജി.... ഇത് എന്റെ.... അത് നാച്ചുക്കാന്റെ.... ഓഹ്.... ആ സാധനത്തിന്റെ റൂമാണോ ഇത്.... ഞാൻ മനസ്സിൽ പറഞ്ഞു.... അമ്മു നിനക്കെന്ത് ആവശ്യം ഉണ്ടെങ്കിലും എന്നെ വിളിച്ചാൽ മതി.... നീയൊന്ന് പോയി ഫ്രഷാക്.... ഞാൻ ഡ്രെസ്സെടുത് ബാത്‌റൂമിലേക്ക് പോയപ്പോൾ നാജി എന്റെ ലാപ്പിൽ ഫോട്ടോസ് കണ്ട് ഇരിക്കയായിരുന്നു.... അമ്മൂ.... അമ്മൂ... നിനക്ക് ദാ കാൾ... നിന്റെ ബ്രദർ ആണ്.... ഏത് ബ്രദർ.... മഷൂർക്ക.... നാജി എന്റെ കുളി കഴിഞ്ഞില്ല.... നീ കാൾ അറ്റന്റ് ചെയ്യ്... ഏയ്... ഇല്ല... നീ വേഗം ഇറങ്... ഇത് വീഡിയോ കാൾ ആണ്.... അത് സാരല്ല നാജി... നീയത് അറ്റന്റ് ചെയ്യ് പ്ലീസ്... മ്മ് ok... ഹലോ..... hii നാജി.... അമ്മു എവിടെ.... (മഷൂർക്ക ) അമ്മു കുളിക്കാ.... ഓഹ്.... നാജിക്ക് എന്നെ മനസ്സിലായോ.... ആ.... മഷൂർക്ക അല്ലേ.... അതേല്ലോ..... എങ്ങനെ മനസ്സിലായി.... അത് അമ്മു ഇതിൽ പേര് സേവ് ചെയ്ത് വെച്ചിട്ടുണ്ട്... ഓഹ്... എന്റെ കുളിയൊക്കെ കഴിഞ്ഞിട്ടും നാജി മഷൂർക്കയോട് സംസാരിക്കുന്നത് കേട്ട് നിൽക്കായിരുന്നു ഞാൻ.... പക്ഷെ അതിനിടക്കാണ് നമ്മളെ ഫാമിലി മൊത്തം ലാപ്പിൽ തെളിഞ്ഞത്.... അതോടെ എനിക്ക് ഇറങ്ങേണ്ടി വന്നു... നമ്മളെ ഉപ്പച്ചിയും ഉമ്മച്ചിയും ഒക്കെ നജിയോട് അന്വേഷണം ചോദിചോണ്ടിരിക്കാണ്.... അതൊക്കെ കഴിഞ്ഞിട്ടാണ് അവർക്ക് നമ്മളെ കാര്യം ഓർമ്മ വന്നത്..... അങ്ങനെ ഒരുപാട് നേരം അവരോട് സംസാരിച്ചിരുന്നു.... മിച്ചുവിനെ മാത്രം കാണാൻ കിട്ടിയില്ല..... കാൾ ഡിസ്കണക്ട് ചെയ്ത് താഴേക്ക് പോകുമ്പോളാണ് ആ ജാട വരുന്നത് കണ്ടത്.... അവന്റെ മുൻപിലേക്ക് ചെല്ലാൻ ഇഷ്ടമില്ലാത്തത് കൊണ്ട് അവൻ റൂമിൽ കയറിയിട്ട് ഞാൻ ഇറങ്ങാം എന്നും കരുതി അവിടെ തന്നെ നിന്നു. പക്ഷേ അവൻ റൂമിൽ കയറാതെ അവിടെയുള്ള സോഫയിൽ ഇരുന്ന് എന്തോ ഗാഢമായ ചിന്തയിലാണ്... ഞാൻ അവനെ മൈന്റ് ചെയ്യാതെ പോയെങ്കിലും എന്തോ തെന്നി ഒറ്റ വീഴലായിരുന്നു പിന്നിലേക്ക്.... നേരെ ചെന്ന് വീണത് അവന്റെ മടിയിലേക്കും........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Tags

Share this story