അമൽ: ഭാഗം 20

അമൽ: ഭാഗം 20

രചന: Anshi-Anzz

ഞാൻ ഒച്ചവെച്ചതും പെട്ടന്ന് എന്റെ എന്റെ ഷോൾഡറിൽ ആരോ കൈ വെച്ചു.... തിരിഞ്ഞു നോക്കിയപ്പോൾ ഒരു മൊഞ്ചൻ..... എന്താ..... എന്തിനാ താൻ ഒച്ചവെച്ചത്..... അവൻ നമ്മളോട് ചോദിച്ചതും ഞാൻ കർട്ടണിന്റെ അങ്ങോട്ട്‌ നോക്കി എന്ത് പറയണം എന്നറിയാതെ നിന്നു..... hello.... തന്നോടാ ചോദിച്ചത്.... എന്താ പറ്റിയെ.... അ... അ... അത് ഞാൻ ഇരുട്ടത്ത് തട്ടിതടഞ് വീഴാൻ പോയപ്പോൾ ഒച്ച.... വെച്ചതാ.... ഞാൻ ഒരുവിധം പറഞ്ഞൊപ്പിച്ചു...... ഓഹ്..... അതായിരുന്നോ.... ഞാൻ വിചാരിച്ചു വല്ലതും കണ്ട് പിടിച്ചെന്ന്..... അവൻ എന്നെ നോക്കി ഒന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു.... ഏയ് അതൊന്നുമല്ല.... ഏതായാലും ഒന്ന് പരിജയപെട്ടേക്കാം..... ഞാൻ * Zain Aalim *........മാജിന്റെ കസിൻ ആണ്.... hi.... i am Amal.... ഞാൻ അവനോട് സംസാരിച്ചു നിന്നതും ബാക്കി ഉള്ളവരൊക്കെ അങ്ങോട്ട്‌ എന്താ പറ്റിയെന്നും ചോദിച്ച് കയറി വന്നു..... പടച്ചോനേ പെട്ടോ..... നമ്മക്ക് ഇത്രേം സൗണ്ട് ഉണ്ടായിനോ.... താഴെ അമ്മാതിരി സൗണ്ടിലും എന്റെ സൗണ്ട് ഇവര് കേൾക്കണം എങ്കിൽ.... ഞാൻ ഒന്ന് അത് ചിന്തിച്ചു നിന്നു..... ടീ നിഞ്ഞോടാ ചോദിച്ചത്.... എന്താണെന്ന്.... ഛെ..... ഈ കലിപ്പൻ നമ്മളെ ഒന്നും ആലോചിക്കാനും സമ്മതിക്കൂലല്ലോ...... എന്താടി നിനക്ക് ചെവി കേൾക്കില്ലേ..... എന്താടാ കലിപ്പാ നിനക്ക് വേണ്ടത്..... 😠😠😠 നീ എന്തിനാ ഇവിടെ കിടന്ന് കാറിയിരുന്നത് എന്ന്..... യാ പടച്ചോനേ ഞാൻ പെട്ടോ.... ഇനി ഇവനോട് എന്ത് പറയും.... ഇവിടെ കണ്ടത് എങ്ങാനും ഇവരോട് പറഞ്ഞാൽ പിന്നെ എല്ലാവരും അതിന് പുറകെ ആയിരിക്കും.... മാത്രമല്ല എന്നേം അതിലേക്ക് വലിച്ചിടും..... അത് കൊണ്ട് അത് പറയണ്ട..... പിന്നെ എന്ത് പറയും ഞാൻ ഇവരോട്.... ഞാൻ നഖവും കടിച്ച് ഓരോന്ന് ആലോചിച്ച് നിന്നപ്പോളാണ് ഞാൻ അത് കണ്ടത്.... Led ബൾബിന്റെ വള്ളി നിലത്ത് നീണ്ടുകിടക്കുന്നു..... അത് കണ്ടപ്പോൾ എനിക്ക് ബൾബ് കത്തി..... മോളേ അമ്മൂ..... നീ എന്താ ഒന്നും പറയാത്തെ.... നീ വല്ലതും കണ്ട് പേടിച്ചോ..... അത്.... ഉമ്മാ.... ഞാൻ.... ഞാൻ ഇങ്ങോട്ട് വന്നപ്പോൾ ഇവിടെ വെളിച്ചമൊന്നും ഇല്ലായിരുന്നു.... അപ്പൊ ഞാൻ ഈ കിടക്കുന്ന വള്ളി കണ്ടപ്പോൾ പാമ്പാണെന്ന് വിചാരിച്ചു.... അതാ ഒച്ചയിട്ടത്.... എല്ലാവരേം ഒരു ദയനീയതയോടെ നോക്കി ഞാൻ പറഞ്ഞ് നിർത്തി..... അതാണോ.... അത് സാരമില്ല മോളേ.... മോള് പേടിക്കൊന്നും വേണ്ട.... അത് ആ വള്ളിയല്ലേ.... മ്മ്.... അതേ ഉമ്മാ..... ഞാൻ അപ്പൊഴേ പറഞ്ഞതാ അഫിയോട് മുകളിലേക്കുള്ള കണക്ഷൻ ഓഫ് ആക്കെണ്ടാന്ന്.... അത് കേട്ടതും അഫിക്ക ഉമ്മയെ നോക്കി ഒന്ന് ചിരിച്ചുകൊടുത്തു..... അല്ല നീ എന്തിനാ ഇങ്ങോട്ട് വന്നത്... അതും ഒറ്റക്ക്..... അത്.... ഞാൻ എന്റെ ഫോൺ എടുക്കാൻ വന്നതാ..... എന്നിട്ട് എടുത്തോ...... ഇല്ല.... ലൈറ്റ് ഇല്ലാത്തോണ്ട് കിട്ടിയില്ല...... അവരെല്ലാവരും താഴേക്ക് പോയിട്ടും ആ കലിപ്പൻ പോയില്ല..... അവൻ എന്നെ അടിമുടി നോക്കിക്കൊണ്ടിരിക്കാ.... നീ എന്താ എന്നെ ഇങ്ങനെ നോക്കുന്നെ.... നിനക്ക് ഒരു കള്ളലക്ഷണം ഉള്ളത് പോലെ.... നിന്റെ മുഖത്ത് എഴുതി വെച്ചിട്ടുണ്ട് നീ ഈ പറഞ്ഞത് കള്ളമാണെന്ന്..... ഞാൻ അത് പറഞ്ഞതും പെണ്ണ് അവളെ കവിളിൽ കൈ വെച്ച് നോക്കി... എന്റെ റബ്ബേ..... ഇങ്ങനെ ഒരു മൊയന്ത്..... അപ്പൊ നീ തന്നെയല്ലേ പറഞ്ഞത് കലിപ്പാ എന്റെ മുഖത്ത് എഴുതി വെച്ചിട്ടുണ്ടെന്ന്.... എടി പോത്തേ.... നിന്റെ മുഖത്ത് നോക്കിയാൽ മനസിലാകുന്നുണ്ട് എന്നാ പറഞ്ഞത്.... ഓഹ്.... അതായിരുന്നോ.... ഞാൻ അല്ലെടാ നിന്റെ മറ്റവളാ കള്ളം പറയുന്നത്.... അത് ഞാൻ കണ്ടുപിടിച്ചോളാം.... നീയാണോ.... എന്റെ മറ്റവളാണോ എന്നൊക്കെ.... ഇപ്പൊ മോള് ചെല്ല്..... ഞാൻ അത് പറഞ്ഞപ്പോൾ തന്നെ പെണ്ണ് റൂമിലേക്ക് ഓടി ഓളെ ഫോണും എടുത്തോണ്ട് പോയി.... അവള് പറഞ്ഞതൊക്കെ കള്ളമാണ്.... ഞങ്ങൾ ഇവിടെ വരുമ്പോൾ അവളും Zain ഉം മാത്രമായിരുന്നു ഇവിടെ.... ഇനി അവൻ വല്ലതും അവളെ ചെയ്ത് കാണുമോ.... എല്ലാവരോടും പറഞ്ഞ് ഒരു ഇഷ്യു ആക്കണ്ട എന്ന് കരുതിയിട്ടാവും അവള് പറയാത്തത്.... എന്തായാലും കണ്ട് പിടിക്കാം..... .................................................. ഞാൻ താഴെ ചെന്നതും നാജിയുടേം മുന്നന്റേം അടുത്ത് ചെന്നിരുന്നു..... ടീ.... നീയിത് വരെ എവിടെ ആയിരുന്നു..... ഉമ്മയൊക്കെ നീ എന്തോ കണ്ട് പേടിച്ചൂ എന്നൊക്കെ പറയുന്നത് കേട്ടല്ലോ..... ഞാൻ മുകളിലായിരുന്നു.... മുകളിലോ.... അവിടെ എന്തായിരുന്നു നിനക്ക് പണി..... അവളത് ചോദിച്ചതും ഞാൻ അവളെ ഒന്ന് അടിമുടി നോക്കി..... നിന്നെ തിരഞ്ഞല്ലേടി കോപ്പേ ഞാൻ അങ്ങോട്ട്‌ പോയത്.... എന്നിട്ട് നീയെങ്ങനെ ഇവിടെ എത്തി.... എന്നെ തിരഞ്ഞോ..... അതിന് ഞാൻ മുകളിലേക്ക് പോയിട്ടില്ലല്ലോ.... ഞാൻ ഉമ്മാമ്മാന്റെ റൂമിൽ ആയിരുന്നു.. ഇവിടെ പ്രോഗ്രാം തുടങ്ങിയപ്പോൾ ഇവിടെ വന്നിരുന്നു..... എന്നിട്ട് മാജി പറഞ്ഞല്ലോ നീ മുകളിലേക്ക് പോയത് പോലെ തോന്നീന്ന്.... തോന്നി എന്നല്ലേ പറഞ്ഞത്.... ഞാൻ പോയിട്ടില്ലല്ലോ... അവളോട് സംസാരിച്ചോണ്ടിരിക്കുമ്പോളാണ് സ്റ്റേജിൽ നിന്ന് ആ അനൗൺസ് കേട്ടത്.... സഹൃദയരെ ഇനി ഞങ്ങൾ ഫ്രീക്ക് ബോയ്സിന്റെ ഒരു കിടുക്കാച്ചി ഡാൻസാണ് ഇവിടെ അരങ്ങേറുന്നത്.... എല്ലാവരും കൺ തുറന്ന് കണ്ടോളീൻ.... മാജിയുടെ ഒരു ഫ്രണ്ട് അവിടെ നിന്ന് വിളിച്ചു പറഞ്ഞു.... അപ്പൊ തന്നെ ഉണ്ട് ഞങ്ങൾ ഇരിക്കുന്നതിന്റെ നടുവിലൂടെ നമ്മടെ പയ്യൻസ് പോകുന്നു..... അവർ പോയി സ്റ്റേജിൽ കയറി നിന്നതും നമ്മടെ കണ്ണ് തള്ളി..... അൽ കലിപ്പൻ, വിത്ത് കിടുക്കാച്ചി ലുക്ക്‌ .... യെല്ലോ കളർ കുർത്തിയും റെഡ് കളർ മുണ്ടും റെഡ് കളർ ഷൂവും മുഖത്തൊരു ഗ്ലാസ്സും.... ചെക്കന്റെ മോന്തമ്മേന്ന് കണ്ണെടുക്കാൻ തോന്നുന്നില്ല.... 🎶🎶കല്ലാ സലാ കല സലാ കല്ലാസാ കല സല 🎶🎶 ഈ സോങ് വെച്ച് ഒരു അടിപൊളി ഡാൻസ്..... കലിപ്പൻ കാണുന്നപോലെയൊന്നും അല്ല..... നല്ല ഡാൻസർ ആണ്.... അവരെ കളി തുടങ്ങിയപ്പോൾ തന്നെ ഞാൻ മുന്നനോട് വീഡിയോ എടുക്കാൻ പറഞ്ഞിരുന്നു..... നമ്മളെ പിള്ളേർക്ക് കാണിച്ച് കൊടുക്കാൻ വേണ്ടി.... ഇമ്മാതിരി പാട്ട് വെച്ച് അവരവിടെ കളിക്കുമ്പോൾ നമ്മള് ഇവിടെ അടങ്ങി ഇരിക്കണം എങ്കിൽ ഞാൻ അമൽ ഫിറോസ് അല്ലാതെ ഇരിക്കണം 😎 അതുകൊണ്ട് ഞാനും ഇവിടെ നിന്ന് കളിക്കാൻ തുടങ്ങി.... എന്റെ കളി കണ്ടതും അഫിക്കേം മാജിയും ഒക്കെ എന്നെ സ്റ്റേജിലേക്ക് വിളിച്ചു.... വിളിക്കാൻ കാത്ത് നിൽക്കായിരുന്നു ഞാൻ 😂😂😂.....അതുകൊണ്ട് അപ്പൊ തന്നെ സ്റ്റേജിലേക്ക് പോയി അവരോടൊപ്പം ഞാനും കളിച്ചു.... നമ്മളെ ഡാൻസൊക്കെ കഴിഞ്ഞതും എല്ലാവരും കൂടി ഭയങ്കര കയ്യടിയും വിസിലടിയും.... മുന്നേം നാജിയും വന്ന് പൊളിച്ചു അമ്മൂ എന്ന് പറഞ്ഞു.... ഇതൊക്കെ എന്ത്‌.... ഞാൻ അവരെ നോക്കി കണ്ണിറുക്കി പറഞ്ഞു..... അപ്പോഴാണ് നമ്മളെ കലിപ്പനെ അവരെല്ലാം കൂടി വീണ്ടും സ്റ്റേജിലേക്ക് തള്ളി വിടുന്നത് കണ്ടത്.... ഇതെന്താപ്പോ കഥ എന്നും കരുതി ഞാൻ നോക്കി നിന്നപ്പോൾ അവൻ മൈക്ക് കയ്യിലെടുത്ത് എന്നെ ഒന്ന് നോക്കി..... 🎶 ഹം തെര ബിന് അബ് രഹെനെഹി സക്ക്ത്തെ തേരെ ബിനാ ക്യാവ ജൂദ് മേരാ... തുജ്സെ ജൂദാക്കർ ഹോ ജായേങ്കെ തൊ ഹുദ്സെഹി ഹോജാ ഏങ്കെ ജുദാ.... ക്യൂക്കി തുംഹിഹോ.... അബ് തുംഹിഹോ... സിന്തകീ..... അബ് തും... ഹിഹോ..... ചേനുബീ.... മേരാ ദൾദ്ബീ.... മേരീ.... ആഷിക്കീ...... അബ് തുംഹിഹോ..... 🎶 അവൻ എന്നെ തന്നെ നോക്കി അത് പാടിയപ്പോൾ ഞാൻ വേറെ ഏതോ ലോകത്ത് ആയിരുന്നു.... അവന്റെ പാട്ടിലങ് ലയിച്ചു പോയി..... ''''''''''''''''''''''''''''''''''''''''''''''''''''''''''''''' അവരെല്ലാവരും എന്നെ പാട്ട് പാടാൻ നിർബന്ധിച്ചപ്പോൾ ഞാൻ ഒഴിഞ്ഞു മാറുകയായിരുന്നു...... അവരെല്ലാം എന്നെ സ്റ്റേജിലേക്ക് തള്ളി വിട്ടപ്പോൾ ഞാൻ ആദ്യം തന്നെ കണ്ടത് എന്നെ തന്നെ നോക്കുന്ന ആ പച്ചമിഴികളാണ് ഞാൻ കണ്ടത്.... അറിയാതെ തന്നെ എന്റെ കൈകൾ മൈക്ക് എടുത്തു..... എന്നും എന്റെ ഉറക്കത്തിൽ വന്ന് എന്നെ കൊതിപ്പിക്കുന്ന ആ മുഖത്തേക്ക് നോക്കി തന്നെ ഞാൻ ആ പാട്ട് പാടി..... പാടി കഴിഞ്ഞതും ആദ്യം കയ്യടിച്ചത് അവളാണ്..... ഞാൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചപ്പോൾ പെണ്ണ് കിളിപാറി നിൽക്കായിരുന്നു.... 😊 ............................................. സമയം ഒരുപാടായി....ഉറക്ക് വന്നിട്ടാണെൽ നിൽക്കാനും വയ്യ.... എല്ലാ തിരക്കും പരിപാടിയുമൊക്കെ കഴിഞ്ഞ് ഒന്ന് പോയി ഉറങ്ങാൻ വേണ്ടി നിന്നപ്പോളാണ് ആ Zama പുറകെ വരുന്നത് കണ്ടത്..... അവളെ മൈന്റ് ആക്കാതെ പോകാൻ നിന്നതും അവള് എന്റെ കയ്യിൽ പിടിച്ച് അവിടെ നിർത്തി.... ടീ.... നീ ആരാ.... നിഞ്ഞോടാ ചോദിച്ചത് നീ ആരാണെന്ന്...... നിനക്കെന്താ വായേല് നാവില്ലെ....... പറയടി നീ ആരാണെന്ന്..... ആ പൂതന അമലിന്റെ പുറകെ പോകുന്നത് കണ്ടതും ഇന്നിവിടെ എന്തെങ്കിലും ഒക്കെ നടക്കും എന്നുറപ്പായി..... കാരണം അമ്മാതിരി കാന്താരി മുളകിന്റെ അടുത്തേക്കാണ് അവള് വേലേം കൊണ്ട് ചെന്നിരിക്കുന്നത്..... അമലിന്റെ മുഖമാണെൽ ദേഷ്യം കൊണ്ട് ചുവന്നുതുടുത് തക്കാളി പോലെ ആയിട്ടുണ്ട്..... ഒട്ടും പ്രതീക്ഷിക്കാതെ ആ പൂതന അമലിന്റെ കവിളിൽ കൈവെച്ച് അത് തന്നെ ചോദിച്ചതും ഞാൻ അവിടെ ഒരു അടി പ്രതീക്ഷിച്ചിരുന്നു..... അമലിന്റെ ദേഹത്താ അവള് കൈ വെച്ചത്.....എന്നാൽ എന്റെ പ്രതീക്ഷകളൊക്കെ ആസ്ഥാനത്താക്കി കൊണ്ട് അവിടെ നടന്നത് കണ്ടതും എനിക്ക് ദേഷ്യവും ചിരിയും ഒപ്പം വന്നു..... ടീ.... നിന്നോടാ ചോദിച്ചത് നീ ആരാണെന്ന്..... നിന്റെ വാപ്പ..... എന്തേയ്.... ഇനി വല്ലതും അറിയണോ...... അവളെ മറുപടി കേട്ടതും zama അന്തം വിട്ട് അവളെ നോക്കി നിന്നു.... പെട്ടന്ന് പുറകിൽ നിന്നൊരു കൂട്ടച്ചിരി ഉയർന്നതും ഞാൻ തിരിഞ്ഞു നോക്കി.... നോക്കുമ്പോൾ നമ്മളെ ചെക്കൻമാരും ആ കലിപ്പനും zain ഉം ഒക്കെ കൂടി ഇരുന്ന് അവളെ കളിയാക്കി ഭയങ്കര ചിരിയാ.... അവള് അവരെയെല്ലാം ഒന്ന് തുറുക്കനെ നോക്കിയിട്ട് എന്നെ നോക്കി ദഹിപ്പിച് അവിടുന്ന് പോയി.... അല്ലെങ്കിലേ മനുഷ്യന് ഉറക്ക് വന്ന് പ്രാന്ത് പിടിച്ച് നിൽക്കാ.... അപ്പോളാ ഓളെ ഒരു ഓലക്കീമേലെ ചോദ്യം കൊണ്ട് വന്നിരിക്കുന്നത്..... ::::::::::::::::::::::::::::::::::::::::::::: രാവിലെ ഓഡിറ്റോറിയത്തിലേക്ക് പോകാൻ റെഡിയായി എല്ലാവരും ഹാളിൽ ഇരിക്കുമ്പോളാണ് അമൽ സ്റ്റെപ് ഇറങ്ങി വരുന്നത് കണ്ടത്..... യാ ഖുതാ...... അവളെ കണ്ടതും ഞാൻ അറിയാതെ തന്നെ എഴുന്നേറ്റു നിന്നു.... ബ്ലാക്ക് കളർ സാരിയും പിങ്ക് കളർ ബ്ലൗസും.....തട്ടം നല്ല മൊഞ്ചിൽ സ്കാർഫ് ചെയ്തിട്ടുണ്ട്.... ആ പച്ച മിഴികളിൽ എന്നും എഴുതുന്നതിനേക്കാൾ കട്ടിയിൽ കണ്മഷി വാലിട്ടെഴുതിയിട്ടുണ്ട്.... മൂക്കിൽ കറുപ്പ് നിറത്തിലുള്ള ഒരു ചെറിയ സ്റ്റാർ മൂക്കുത്തിയും,ഒരു കയ്യിൽ നിറയെ ബ്ലാക്ക് and പിങ്ക് കളർ വളകൾ...... കണ്ടാൽ ഒരു ഹൂറിയെ പോലെ തോന്നും..... മതി മോനേ നോക്കി വെള്ളമിറക്കിയത്..... അഫി കാതിൽ വന്ന് പതിയെ അത് പറഞ്ഞപ്പോളാണ് എനിക്ക് ബോധം വന്നത്.... ഞാൻ വേഗം അവളിൽ നിന്നും നോട്ടം തെറ്റിച്ച് ചുറ്റും നോക്കിയപ്പോൾ നമ്മടെ ഉമ്മച്ചിയും മൂത്തമ്മയുമൊക്കെ ആകെ വണ്ടറടിച്ചു നിൽക്കാണ്.... എന്തൊക്കെ ആയിരുന്നു..... അമലിന് ക്ലാസ്സ്‌ ഉണ്ട്.... ലീവാക്കാൻ പറ്റില്ല.... പ്രിൻസിപ്പാൾ നിർബന്ധമായും ചെല്ലാൻ പറഞ്ഞിട്ടുണ്ട്..... ഇതിന് വേണ്ടി ആയിരുന്നു അല്ലെടാ നീ ഇവളെ അന്ന് ഞങ്ങളെ കൂടെ ഡ്രെസ്സ് എടുക്കാൻ പറഞ്ഞായാകാതിരുന്നത്.......... രണ്ട് പേരും കപ്പിൾസിനെ പോലെ മാച്ചിംഗ് ഡ്രെസ്സൊക്കെ ഇട്ട് മൊഞ്ചായി നിൽക്കുന്നത് കണ്ടില്ലേ...... അവനത് പറഞ്ഞപ്പോളാണ് ഞാൻ അത് ശ്രദ്ധിച്ചത്..... ഞാനും അവളും ഒരേ കളർ.... ബ്ലാക്ക് പാന്റും പിങ്ക് കളർ ഷർട്ടുമാണ് എന്റെ വേഷം.... ഒട്ടും പ്രതീക്ഷിക്കാതെ സംഭവിച്ച ഒന്നാണ് ഇത്..... കുഞ്ഞാമ നമ്മളെയൊക്കെ കണ്ണിൽ പൊടിയിടാൻ വേണ്ടി പുറത്ത് ടോം & ജെറി അകത്തോ ജാക്ക് & റോസ്..... ❤❤❤ ഇവരാള് തെരക്കേടില്ലല്ലോ..... ടാ..... പന്നീ...... ഇത് ഒന്നും അറിഞോണ്ടല്ല..... നീ ഒന്ന് വിശ്വസിക്ക്.... പിന്നേ..... രണ്ട് പേരും ഒരുമിച്ച് ഒറ്റക്ക് പോയി എടുത്തുവന്ന ഡ്രെസ് രണ്ടും മാച്ചിങ്ങായപ്പോൾ അത് ഞങ്ങൾ എങ്ങനെ വിശ്വസിക്കും.... ഉമ്മച്ചീ..... സത്യായിട്ടും ഞാൻ..... നീ ഇനി ഒന്നും പറയണ്ട നാച്ചു....... ഹോ.... എന്റെ മരുമോൾ സുന്ദരി ആയിട്ടുണ്ട്.... കണ്ണ് തട്ടാതെ ഇരിക്കട്ടെ..... മരുമോളോ...... അതെപ്പോ..... നിങ്ങക്കൊക്കെ എന്താ ഭ്രാന്ത് പിടിച്ചോ..... ഞാൻ ഇതൊക്കെ കേട്ട് ആകെ ചടച്ചപ്പോൾ ആ കള്ളപന്നി അഫിന്റെ പിരടിയിൽ പിടിച്ച് പുറത്തേക്ക് പോയി..... അവരെല്ലാവരും പറയുന്നത് കേട്ട് ആകെ അന്തം വിട്ട് നിൽക്കാണ് ഞാൻ..... അപ്പോഴാണ് ആ രണ്ട് ഹംക്കുകൾ അവിടെ ഇരുന്ന് ഇളിക്കാൻ തുടങ്ങിയത്.... ഞാൻ രണ്ടിനേം നോക്കി കണ്ണുരുട്ടി കാണിച്ചു..... അമ്മൂ.... ഇങ്ങോട്ട് വാ.... എനിക്ക് നിഞ്ഞോടൊരു കാര്യം പറയാനുണ്ട്..... എന്താ.... മുന്നാ.... നീ വാ.... അതും പറഞ്ഞ് പെണ്ണെന്റെ കൈ പിടിച്ച് ഒരു മുറിയിലേക്ക് കൊണ്ടുപോയി.... എന്താ നിനക്ക് പറയാൻ.... വേഗം പറ.... നമ്മക്ക് പോകേണ്ടേ..... അവള് എന്തോ പറയാൻ വേണ്ടി ഒരുങ്ങിയപ്പോളാണ് അതിയേനെ zain പോയത്..... ടീ.... അത് നിന്റെ കസിനല്ലേ..... Zain...... ആ..... നീ പരിചയപ്പെട്ടിട്ടുണ്ടാകും അല്ലേ.... ആ.... ഇന്നലെ.... മ്മ്... അറിഞ്ഞു.... എങ്ങനെ.... അതൊക്കെ ഉണ്ട്..... അല്ല... നീയെന്താ പറയാൻ ഉണ്ടെന്ന് പറഞ്ഞിട്ട് ഒന്നും പറയാത്തെ..... അത്.... അവന്റെ കാര്യം തന്നെയാ.... ആരുടെ.....??? zain ന്റെ.... അവന് നിഞ്ഞോട് അടങ്ങാത്ത മുഹബ്ബത്ത് ആണെന്ന്..... എന്നോടോ.... 😲😲😁😁😁 അതേ... നിഞ്ഞോട് തന്നെ..... അതിന് നീ എന്താ ചിരിക്കൂന്നേ..... ഇന്നലെ ഒന്ന് കണ്ടിട്ടേ ഉള്ളൂ..... അപ്പോഴേക്കും പ്രേമം.... പിന്നെ ചിരിക്കില്ലേ...... എടി ഇത് മറ്റേത്.... നീ കേട്ടിട്ടില്ലേ.... Love @ first sight...... എന്നിട്ട് നീ എന്ത് പറഞ്ഞു..... ഞാൻ പറഞ്ഞു...... അതൊന്നും നടക്കില്ല... നാച്ചൂക്കാക്ക് നിന്നെ ഇഷ്ടമാണെന്ന്..... നീ എന്തിനാടി അത് പറയാൻ പോയത്.... അവനെന്നെ ഇഷ്ടമാണെന്ന് നിഞ്ഞോടവൻ പറഞ്ഞോ.... അതിന് അതിനി പറയണം എന്നില്ലല്ലോ.... നിങ്ങളെ രണ്ടാൾടേം കളി കണ്ടാൽ പോരെ.... ഇന്ന് തന്നെ ഒന്ന് നോക്കിയൊക്ക്.... അഫി പറഞ്ഞത് പോലെ...... പൊടി ഊച്ചാളി..... ............................... ഞാൻ പുറത്തേക്ക് പോകാൻ വേണ്ടി നിന്നതും നമ്മളെ ഫോൺ കിടന്ന് കാറാൻ തുടങ്ങി.... എടുത്ത് നോക്കുമ്പോൾ ഉപ്പച്ചി.... അതോടെ ഫോൺ എടുത്ത് ഉപ്പച്ചിയോട് കുറച്ച് നേരം സംസാരിച്ചു നിന്നു..... അവസാനം ഉപ്പച്ചി ഫോൺ വെച്ച് പോയതും ഞാൻ പുറത്തേക്ക് ഇറങ്ങി നോക്കിയപ്പോൾ ആകെ പകച്ച് പണ്ടാരമടങ്ങി പോയി......................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Tags

Share this story