അമൽ: ഭാഗം 22

അമൽ: ഭാഗം 22

രചന: Anshi-Anzz

അങ്ങനെ നമ്മള് സെൽഫി എടുക്കലും കഴിഞ്ഞ് പോയി ഫുഡും തട്ടി ഓഡിറ്റോറിയത്തിന്റെ അകത്ത് ചെന്നിരുന്നു..... അപ്പൊ മുഹ്‌സിയും അവളെ ചെക്കനും കൂടി ആകെ എടങ്ങേറായി ഫോട്ടോക്ക് പോസ് ചെയ്യുന്നതാണ് കണ്ടത്.... അങ്ങനെ നമ്മള് ഫാമിലി ആയിട്ടും കസിൻസായിട്ടുമൊക്കെ അവരെ കൂടെ നിന്ന് ഫോട്ടോ എടുത്തു..... അവസാനം മുഹ്സി ഇറങ്ങാൻ ആയതും നമ്മളെ മുന്ന അവളെ കെട്ടിപിടിച്ച് കരഞ്ഞ് സീൻ ആകെ ഡാർക്ക്‌ ആക്കി..... മാജി അവളെ പിടിച്ച് മാറ്റുന്നുണ്ടെങ്കിലും അവള് വീണ്ടും അതുപോലെ ചെയ്യാണ്..... പാവം അവൾക്ക് നല്ല സങ്കടമുണ്ട്.... ഇത്രേം നാളും ഒരുമിച്ച് കഴിഞ്ഞിട്ട് ഇന്ന് മുഹ്‌സിയെ വിട്ട് പിരിയുമ്പോൾ..... മുഹ്‌സിയും അതുപോലെ തന്നെ കരയുന്നുണ്ട്..... പെൺകുട്ടികളെ സംബന്ധിച്ച് ഇതൊരു വലിയ കാര്യം തന്നെ ആണല്ലോ..... ജനിച്ചു വളർന്ന വീടും വീട്ടുകാരെയും വിട്ട് പുതിയ ഒരു കുടുംബത്തിലെ അംഗമാകുക..... ഇതൊക്കെ കണ്ട് എന്റെ കണ്ണും നിറഞ്ഞു..... അത് തുടച്ചു കൊണ്ട് ഞാൻ തിരിഞ്ഞപ്പോൾ എന്റെ പുറകിൽ എന്നെ നോക്കി നിൽക്കുന്ന zain നെ ഞാൻ കണ്ടു...... അവന്റെ നോട്ടം എനിക്ക് സഹിക്കാവുന്നതിലും അപ്പുറമാണ്..... എന്നാലും ഞാൻ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു..... ========================= ഉമ്മാ..... കല്യാണം കഴിഞ്ഞില്ലേ..... ഇനി നമ്മക്ക് ഇവിടുന്ന് പോകാലോ..... നമുക്ക് നാളെ തന്നെ പോകണം..... നിക്ക് നാച്ചൂ...... രണ്ട് ദിവസം കൂടി കഴിഞ്ഞ് പോകാം..... ഇനി ഈ അടുത്കാലത്തൊന്നും ഇങ്ങോട്ട് വരലുണ്ടാകില്ല.... ഇവരൊന്നും നാളെ പോകുന്നില്ലല്ലോ .... ഈ അഫീഫിന് പ്രത്യേകിച്ച് പണിയൊന്നും ഇല്ല.... അതുപോലെയാണോ ഞാൻ.... എനിക്ക് കോളേജിൽ പോകേണ്ടേ...... അതിനെന്താ.... നിനക്ക് ഇവിടുന്നും പോകാലോ..... എന്താ ഉമ്മ നിങ്ങൾ ഇങ്ങനെ ഒക്കെ പറയണത്...... ഞങ്ങൾ എന്തായാലും രണ്ട് ദിവസം കൂടി കഴിഞ്ഞേ വരുന്നുള്ളൂ..... നീ വേണേൽ പൊക്കോ..... ഓഹ്.... ഇപ്പൊ അങ്ങനെ ആയോ..... എനിക്കങ്ങോട്ട് പോകാൻ പേടി ഉണ്ടായിട്ടൊന്നുമല്ല ഞാൻ പോകാത്തത്.... നിങ്ങളൊക്കെ ഇല്ലാതെ അവിടെ നിൽക്കാൻ കഴിയാത്തത് കൊണ്ടാണോ..... എന്നിട്ടാണോ രണ്ട് മൂന്ന് വർഷം നീ ഞങ്ങളെയൊക്കെ വിട്ട് എങ്ങോട്ടാ പോയത്.... അന്ന് നിനക്ക് അതിനൊക്കെ കഴിഞ്ഞിരുന്നല്ലോ...... ഉമ്മച്ചീ...... ഇങ്ങള് പഴയതൊന്നും വലിച്ചിടല്ലേ..... നിങ്ങൾ രണ്ടല്ല ഒരാഴ്ച വേണെങ്കിലും ഇവിടെ തന്നെ നിന്നോ..... ഞാനും നിക്കാം.... പോരെ..... ........................................... കല്ല്യാണം കഴിഞ്ഞെങ്കിലും വീട്ടിൽ നിറയെ ആളുകളാണ്..... ഇവിടുത്തെ ആന്റിന്റെ വീട്ടുകാർ ഒക്കെ ഉണ്ട്.... ആരും പോയിട്ടില്ല..... റൂമിലേക്ക് ചെന്നപ്പോൾ അവിടെ ആ zama യും വേറെ കുറേ അവര്ടെ കസിൻസൊക്കെ ഇരിക്കുന്നുണ്ടായിരുന്നു.... മുന്ന ഇപ്പോഴും നല്ല വിഷമത്തിലാണ്....... നാജി ആണേൽ ഉറങ്ങിയിട്ടുണ്ട്..... ഞാൻ ഇവിടെ പോസ്റ്റായി നിന്നപ്പോളാണ് ടെറസിലേക്ക് പോകാൻ തോന്നിയത്.....   അവിടെ ചെന്നപ്പോളുണ്ട് നാച്ചു അവിടെ കയ്യും കെട്ടി എങ്ങോട്ടാ നോക്കി നിൽക്കുന്നു.... ഞാൻ അവന്റെ അടുത്ത് ചെന്ന് നിന്നതൊന്നും അവൻ അറിഞ്ഞിട്ടില്ല..... പിന്നെ ഞാനോട്ട് അറിയിക്കാനും പോയില്ല.....   പെട്ടന്ന് അവൻ എന്റെ മുഖത്തേക്ക് തിരിഞ്ഞ് നോക്കിയതും ഞാൻ അവനെ നോക്കി ഒന്ന് ചിരിച്ചു..... തിരിച് നല്ല നോട്ടം പ്രതീക്ഷിച്ച എനിക്ക് അവന്റെ അടുത്ത്ന്ന് നല്ല അടിപൊളി ഒരു ചിരിയാണ് കിട്ടിയത് ......   ഞാൻ ഒരു ചോദ്യം ചോദിച്ചാൽ നീ എന്നോട് ചൂടാവോ.....   നീ ചോദിക്ക്.... എന്നിട്ട് തീരുമാനിക്കാം ചൂടാവണോ വേണ്ടയോ എന്ന്....   അത് പിന്നെ..... zama നിന്നെ സ്നേഹിക്കുന്നുണ്ട്..... അവളെ പോലെ കോളേജിൽ പല പെൺ കുട്ടിയോളും നിന്നെ സ്നേഹിക്കുന്നുണ്ട്.... പക്ഷേ അവരോടൊന്നും ഇല്ലാത്ത ദേഷ്യം എന്താ നിനക്ക് ഇവളോട്..... ഞാൻ അത് ചോദിച്ചതും അവൻ എന്നെ ഒന്ന് നോക്കി.... അത് അറിയണമെങ്കിൽ ആദ്യം നീ എന്റെ +2 ലൈഫ് അറിയണം.................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Tags

Share this story