അമൽ: ഭാഗം 24

അമൽ: ഭാഗം 24

രചന: Anshi-Anzz

റംസി എനിക്ക് നിഞ്ഞോട് ഒരു കാര്യം പറയാനുണ്ട്...... Zama അവനോട് വന്ന് പറഞ്ഞതും അവൻ അവളെ പുച്ഛിച്ച് തള്ളി.... റംസി പ്ലീസ്..... എനിക്ക് പറയാനുള്ളത് കേൾക്കാനുള്ള മനസ്സെങ്കിലും നിനക്കൊന്ന് കാണിച്ചൂടെ..... അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു..... അത് കണ്ടിട്ടാണോ എന്തോ അവന്റെ മനസ്സ് ഒന്നലിഞ്ഞു.... ഒന്നുമില്ലെങ്കിലും 10-11 മാസം പ്രണയിച്ച് നടന്നതല്ലേ..... എന്താ നിനക്ക് പറയാനുള്ളത്...... വേഗം പറഞ്ഞിട്ട് പോടി..... അവൻ ഒരു ഒഴുക്കൻ മട്ടിൽ മറുപടി കൊടുത്തു..... റംസി...... ഈ ഞാൻ നിന്നെ സ്നേഹിച്ചത് ഒരു ചതി ആയിരുന്നില്ല...... ശെരിക്കും ആത്മാർത്ഥമായി തന്നെയായിരുന്നു..... അന്നും ഇന്നും എന്നും ഞാൻ നിന്നെ മാത്രേ സ്നേഹിച്ചിട്ടുള്ളു...... ഇപ്പോഴും സ്നേഹിക്കുന്നുണ്ട്....... അവൾ പറഞ്ഞ് നിർത്തിയതും അവൻ അവളുടെ കൊല്ലിയിൽ പിടിച്ചു...... എന്താടി നീ പറഞ്ഞെ...... എന്നെ നീ സ്നേഹിച്ചിരുന്നത് ആത്മാർത്ഥമായിട്ടായിരുന്നു എന്നോ....... ഇപ്പോഴും സ്നേഹിക്കുന്നുണ്ട് എന്നോ...... വെറുതെ എന്റെ കയ്യിന് പണി ഉണ്ടാക്കാതെ മുന്നീന്ന് പോടീ..... അവൻ അവളെ നേരെ ആക്രോശിച്ചു..... നീ എന്ത് വേണേലും പറഞ്ഞോ റംസി...... എന്റെ ഈ കണ്ണുനീർ നിനക്ക് സത്യമായി തോന്നുന്നില്ലെങ്കിൽ നീ എന്ത് വേണേലും പറഞ്ഞോ...... ഇല്ലെടി.... തോന്നുന്നില്ല..... എന്നിട്ടാണോ.... എന്നെ തേച്ചിട്ട് പോയതിന്റെ പിറ്റേ ദിവസം നീ നാച്ചൂന്റെ അടുത്തേക്ക് പ്രണയാഭ്യർത്ഥനയുമായി ചെന്നത്..... നാച്ചു......👹😏 മിണ്ടരുത് റംസി നീ അവനെ കുറിച്ച്.... അവനെ കുറിച്ച് എന്നോട് മിണ്ടരുതെന്ന് പറയാൻ നീ ആരാടി.... അവൻ അവൾക്ക് നേരെ പാഞ്ഞടുത്തു...... റംസി ഞാൻ പറയുന്നതൊന്ന് കേൾക്ക്.. . നിന്റെ കാര്യം ആലോചിക്കുമ്പോൾ എനിക്ക് സങ്കടം തോന്നുന്നുണ്ട്..... കൂട്ടുകാരനെ ഇത്രയും അധികം സ്നേഹിക്കുന്ന നീ വഞ്ചിക്കപെടുകയാണല്ലോ എന്നോർത്തിട്ട്..... എന്താ നീ പറഞ്ഞെ..... അതും എന്റെ നാച്ചുവിനെ കുറിച്ച്...... അതേ റംസി..... ഞാൻ ഈ ചെയ്തതെല്ലാം നിന്റെ നല്ലതിന് വേണ്ടിയാണ്.... നിന്നോട് ഇങ്ങനെയൊക്കെ പറഞ്ഞ് നിന്നെ ഒഴിവാക്കി അവന്റെ പുറകെ നടക്കണമെന്ന് അവനാണ് എന്നോട് പറഞ്ഞത്..... അത് ചെയ്തില്ലേൽ നിന്നെ എന്തെങ്കിലും പ്രശ്നത്തിൽ കുടുക്കി കുട്ടികളുടെ ഇടയിൽ നാണം കെടുത്തി ഈ സ്കൂളിന്ന് പുറത്താക്കിക്കും എന്ന് അവൻ എന്നോട് പറഞ്ഞു..... അവന്റെ ഭീഷണിയിൽ പേടിച്ചും എന്റെ റംസി ആരുടെ മുന്നിലും തല താഴ്ത്തി നിൽക്കുന്നത് ഇഷ്ടമില്ലാഞ്ഞിട്ടുമാണ് ഞാൻ ഇങ്ങനെ ഒക്കെ ചെയ്തത്.... i lvu റംസീ....... I lvu so much എന്നും പറഞ്ഞ് അവൾ കരഞ്ഞുകൊണ്ട് അവനെ കെട്ടിപിടിച്ചു..... അവളുടെ കണ്ണുനീരിൽ സത്യം ഉണ്ടെന്ന് തോന്നിയ റംസീൻ അവളെ പിടിച്ച് മാറ്റിക്കൊണ്ട് nazal നെ ലക്ഷ്യമാക്കി നടന്നു..... അവൻ ദേഷ്യം കൊണ്ട് വിറക്കുന്നുണ്ടായിരുന്നു.... +2 ലൈഫിലെ അവസാന ദിവസമായതുകൊണ്ട് ഉള്ളിൽ ഒരുപാട് സങ്കടമുണ്ടെങ്കിലും പുറത്ത് എല്ലാവരും നല്ല ഹാപ്പി ആയിരുന്നു..... കളർ പൊടികൾ വാരിതേച്ചും, സെൽഫി എടുത്തും, ബാന്റ് സെറ്റ്കാരുടെ കൊട്ടിനൊപ്പം താളം പിടിച്ചും ആർപ്പ് വിളിച്ചും രസിക്കുമ്പോൾ തനിക്ക് നേരെ പൊട്ടാൻ നിൽക്കുന്ന ഒരു ബോംബായി തന്റെ കൂട്ടുകാരൻ വരുന്നത് nazal അറിഞ്ഞിരുന്നില്ല..... റംസി അടുത്തെത്തിയതും അവന്റെ കയ്യിൽ പിടിച്ച് വലിച്ച് തന്റെ കയ്യിലുണ്ടായിരുന്ന ചുവന്ന കളർ പൊടി അവന്റെ മുഖത്ത് തേച്ചതും nazal ന്റെ കൈ അവൻ ശക്തിയായി തട്ടി...... വീണ്ടും nazal അത് തന്നെ ചെയ്തതും അവൻ നസലിനെ തുറുക്കനെ നോക്കി...... ആദ്യമായിട്ടാണ് റംസിയുടെ അടുത്ത്ന്ന് ഇങ്ങനെ ഒരു പ്രതികരണം.... അതെന്തോ എന്റെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു...... വീണ്ടും എന്താണ് അവന്റെ പ്രശ്നം എന്നറിയാൻ വേണ്ടി ഞാൻ അവന്റെ തോളിൽ കൈ വെച്ചതും അവൻ എന്റെ കോളറിൽ പിടിച്ചു...... പെട്ടന്നുള്ള അവന്റെ മാറ്റത്തിൽ അമ്പരന്നു നിന്ന ഞാൻ അവനെ ഒന്ന് നോക്കി..... എന്തോ എന്നോട് വല്ലാത്ത ഒരു പകയുള്ളത് പോലെ..... എന്താടാ..... റംസി...... ഞാൻ അവന്റെ കൈ വിടുവിക്കാൻ ശ്രമിച്ചുകൊണ്ട് ചോദിച്ചു....... അപ്പോഴേക്കും എന്റെ ബാക്കി ചങ്കുകളും മറ്റ് കുട്ടികളെല്ലാം ഞങ്ങൾക്ക് ചുറ്റും കൂടിയിരുന്നു..... ഇങ്ങനെ ഒരു ചതി എന്നോട് വേണ്ടായിരുന്നടാ nazal...... ചങ്കായിട്ടല്ല ചങ്കിലെ ചോര ആയിട്ടാണ് നിന്നെ ഞാൻ കണ്ടിരുന്നത്..... ആ നീ തന്നെ എന്നെ ഇത്രേം നാൾ പറ്റിച്ചും ചതിച്ചും നടക്കുവായിരുന്നല്ലേ...... ഒന്നും മനസ്സിലാകാതെ അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുന്ന എന്നോട് അവൻ വീണ്ടും പറഞ്ഞു....... എന്തിനായിരുന്നടാ.... നീ എന്ത് നേടാൻ വേണ്ടി ആയിരുന്നു ഇങ്ങനെ ചെയതത്..... ടാ..... നീ കാര്യം പറ...... എന്നിട്ട് ഡയലോഗ് അടിക്ക്..... ഇനിയും എന്ത് കാര്യമാടാ ഞാൻ നിന്നോട് പറയേണ്ടത്...... അവൻ വീണ്ടും എനിക്ക് മനസ്സിലാകാത്ത രീതിയിൽ ഓരോന്ന് പറഞ്ഞതും എനിക്ക് കലിപ്പ് കയറി..... അത് കയറി കഴിഞ്ഞാൽ പിന്നെ ഞാൻ അസ്സൽ ചെകുത്താൻ തന്നെയാണ്.... അവിടെ പിന്നെ ചങ്കാണോ... കരളാണോ എന്നൊന്നും നോക്കൂല..... തിരിച് അവന്റെ കോളറിൽ പിടിച്ച് വലിച്ച് ഞാൻ വീണ്ടും ചോദിച്ചു..... റംസീ......... നീ എന്താണ് പറയുന്നതെങ്കിൽ മനസ്സിലാകുന്ന രീതിയിൽ പറ..... അല്ലാതെ നിന്ന് എന്റെ മെക്കിട്ട് കയറണ്ട...... nazal ന്റെ കണ്ണുകൾ ചുവപ്പ് നിറം പ്രാപിക്കാൻ തുടങ്ങി..... അവിടെ കൂടി നിന്നവരെല്ലാം ഭയത്തോടെ അവനെ നോക്കി..... റംസിക്ക് അവന്റെ കണ്ണുകളിലേക്ക് നോക്കി ഒന്നും പറയാൻ കഴിയാതെ ആയി...... എന്നാലും അവൻ പറഞ്ഞൊപ്പിച്ചു..... നിന്നെ പോലൊരു ചങ്കിനെ എനിക്കിനി വേണ്ടടാ..... നിന്റെ ഫ്രണ്ട് ആണെന്ന് പറയാൻ പോലും എനിക്കിപ്പോ അപമാനമാണ്....... സ്വന്തം കൂട്ടുകാരന്റെ പ്രണയം ഇല്ലാതാക്കാൻ നോക്കിയവനല്ലേ നീ..... നിനക്ക് അസൂയ ആണ്..... നിനക്ക് ഇല്ലാത്തത് ആർക്കും ഉണ്ടാകരുതെന്ന വാശിയാണ്..... അവൻ പറയുന്ന ഓരോന്നും എന്റെ ചങ്കിലാണ് കൊണ്ടത്..... അവൻ പറയുന്നത് കേട്ടില്ലേ...... ഞാൻ അവന്റെ പ്രണയം തകർക്കാൻ നോക്കി എന്ന്...... എനിക്ക് വാശിയാണ്..... അസൂയ ആണെന്ന്...... അവരെ മറ്റ് ഫ്രണ്ട്സ്കൾ അവനെ അവിടുന്ന് പിടിച്ച് വലിച്ച് കൊണ്ട് പോകാൻ നോക്കുന്നുണ്ടെങ്കിലും അവൻ വീണ്ടും നസലിനെ കുറിച്ച് ഓരോന്ന് പറഞ്ഞോണ്ടിരുന്നു..... ഒടുവിൽ ക്ഷമ കെട്ട nazal അവനിക്കിട്ട് ഒന്ന് പൊട്ടിച്ചു...... അതേടാ ഈ നസലിന് വാശിയാ.... അത് നീ പറഞ്ഞ കാര്യങ്ങൾക്കല്ല...... എന്റെ ചങ്കുകളുടെ സന്തോഷം എന്നും നിലനിർത്തണം എന്ന വാശി..... അവരെന്നും എന്റെ കൂടെ തന്നെ ഉണ്ടാകണം എന്ന വാശി...... നിങ്ങളെയൊന്നും കണ്ണ് നിറയാൻ പാടില്ല എന്ന വാശി..... പക്ഷേ ഇനി അതൊന്നും ഈ ചെകുത്താനിന് ഇല്ല..... ചെകുത്താൻ എന്നും ഒറ്റപെട്ടതാണ്......അവനെ പിടിച്ച് മറ്റവർക്ക് മുന്നിലേക്ക് തള്ളിയിട്ട് കൊണ്ട് അവൻ അവിടുന്ന് ഇറങ്ങി....... ആരുടേയും മുന്നിലേക്ക് ഇനി ചെന്ന് പെടാതെ ഇരിക്കാനുള്ള ഒരു പോക്ക്..... രണ്ട് മൂന്ന് വർഷത്തിന്..... എന്തിനാടാ നീ അവനോട് അങ്ങനെ ഒക്കെ പറഞ്ഞത്..... തിരികെ വിളിയെടാ അവനെ..... ഷിബിലി റംസിയെ പിടിച്ചു പറഞ്ഞു...... ഇന്നലെ കയറി വന്ന ഒരു പെണ്ണിന്റെ വാക്ക് കേട്ട് നീ അവനെ ഒഴിവാക്കിയല്ലേ..... ഒരിക്കൽ നീയിത് ഓർത്ത് കരയും റംസി.... സുഹൈൽ പറഞ്ഞു...... ഇവനൊന്നും അവനെ ഇതുവരെ മനസ്സിലാക്കാൻ ആയിട്ടില്ല ടാ.....( ഷെബി ) വാടാ... എന്തിനാ ഇനി നമ്മളായിട്ട് ഇവിടെ നിൽക്കുന്നെ..... സിദ്ധാർഥ് അതും പറഞ്ഞ് സ്കൂൾ ഗേറ്റ് കടന്ന് പുറത്തിറങ്ങി..... കൂടെ ബാക്കി ഉള്ളവരും...... ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,, ഞാൻ ഒരു കാര്യം കൂടി ചോദിക്കട്ടെ...... അന്ന് നീ എങ്ങോട്ടാ പോയത്..... അവളെ ചോദ്യം കേട്ടതും അവൻ അവളെ ഒന്ന് നോക്കി.... ഈ കുരിപ്പിന് ഉറക്കോം ഇല്ലേ റബ്ബേ..... ഞാൻ മനസ്സിൽ ഓർത്തു.... ആഹ.....ഇനി നിനക്ക് അതും കൂടി അറിയണ്ടിവരും അല്ലേ..... നീ ആള് കൊള്ളാലോ..... ചുമ്മാ.... ഒന്ന് പറ മാഷേ...... ഒന്ന് എണീറ്റ് പോടീ..... നീയിപ്പോ അത് അങ്ങനെ അറിയണ്ട..... ആ.... Ok.....എന്നാ അതറിയണ്ട.... പകരം വേറെ ഒന്ന് പറഞ്ഞു തരുമോ..... ഇനി എന്താ നിനക്ക് അറിയണ്ടേ.... നിനക്ക് zain നോടും എന്തോ ദേഷ്യമുള്ളത് പോലെ..... അതിന്റെ കാരണം കൂടി എന്താണെന്ന് പറഞ്ഞു തന്നാൽ മതി...... ആ പൂതനേടെ ആങ്ങളയല്ലേ അവൻ..... അപ്പൊ പിന്നെ അവനെ എനിക്ക് ഇഷ്ട്ടമുണ്ടാകുമോ..... എന്ത്...... zama യുടെ ബ്രദർ ആണ് zain എന്നോ..... ആ.... അപ്പൊ മോൾക്ക് അതൊന്നും അറിയില്ലല്ലേ..... ഇല്ല.... അറിയില്ലായിരുന്നു....... മ്മ്.... അവനും അത്ര നല്ലതൊന്നും അല്ല..... ആഗ്രഹിച്ചത് എന്തും ഏത് മാർഗത്തിലൂടെ ആണേലും നേടണം എന്ന ഒരു ചിന്തയെ ഉള്ളൂ..... അതിനി എന്തായാലും..... അതവൻ എന്റെ മുഖത്തേക്ക് നോക്കിയാണ് പറഞ്ഞത്....... അല്ല എന്റെ അടുത്ത്ന്ന് ഇത്രേം അറിഞ്ഞതല്ലേ..... അപ്പൊ എനിക്ക് നിന്നിൽ നിന്നും ഒരു കാര്യം അറിയണം..... എന്ത് കാര്യം..... അന്ന് നീ എന്തിനാ ഒച്ചവെച്ചത്..... ഞങ്ങൾ വന്നപ്പോൾ നീയും zain ഉം മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്..... പറ..... അവൻ നിന്നെ വല്ലതും..... സ്റ്റോപ്പ്‌ ഇറ്റ്..... അവൻ എന്നെ ഒന്നും ചെയ്തിട്ടില്ല.... ഇനി നീയൊന്നും പറഞ്ഞ് ഉണ്ടാക്കണ്ട..... ഓഹ്.... പിന്നെ എന്തിനാ ആവോ മോള് അവിടെ കിടന്ന് കാറിയിരുന്നത്..... അത് ഞാൻ പറഞ്ഞില്ലേ പാമ്പാണെന്ന് കരുതി പേടിച്ചിട്ടാണെന്ന്..... അതല്ല എന്ന് എനിക്കറിയാലോടി കാന്താരി..... കാന്താരി നിന്റെ അവളാണെടാ ഊളെ.... ഒന്ന് പോയി കിടന്ന് ഉറങ് കൊച്ചേ..... 😠😠😠 നീ ശെരിക്കും ഒരു ചെകുത്താൻ തന്നെ.... എന്താ പറയാ ഒരു* DASH AND DARE * സ്വഭാവം.... അത് നിന്റെ മറ്റവനാടി ഊളെ.... ആ.... അത് തന്നെയാ ഞാനും പറഞ്ഞത്..... എന്ത്... 😲 ഒന്നുമില്ലേയ്..... അവളതും പറഞ്ഞ് എന്നോട് കൈ കൂപ്പി പോയി..... ======================= അവനോട് അതൊക്കെ പറഞ്ഞ് പോന്നതും ഞാൻ നേരെ ചെന്ന് വീണത് ആ മൂദേവിയുടെ മുന്നിലേക്ക്.... അവൾ എന്നെ വല്ലാണ്ട് നോക്കുന്നുണ്ട്..... ആഹാ.... എന്നോടാണോ.... എനിക്കും ഉണ്ടെടി കണ്ണ്.... ഞാൻ അവളെയും തിരിച് നന്നായിട്ടങ് നോക്കി.... അല്ല പിന്നെ..... എന്തായിരിന്നെടി രണ്ടാൾക്കും ഈ പാതിരാത്രി ആ ടെറസിന്റെ മുകളിൽ ഒറ്റക്ക് പരിപാടി.... ചേ എന്ത് മോശപ്പെട്ട ചോദ്യാ zama നീ ചോദിക്കുന്നത്..... പരസ്പരം സ്നേഹിക്കുന്നവരെ ഒറ്റക്ക് എവിടെയെങ്കിലും ഒരുമിച്ച് കണ്ടാൽ ഇങ്ങനെയൊക്കെ ചോദിക്കാൻ പാടുണ്ടോ..... മോശമാണുട്ടോ.... നിർത്തടി..... ഇല്ലെങ്കിലോ....... നിന്നെ ഞാൻ.... അതും പറഞ്ഞ് അവളെന്നെ തല്ലാനായി കൈ പൊക്കിയതും ഞാൻ അവളെ കയ്യിൽ പിടിച്ചു..... വേണ്ട zama.... ഇത് നിന്റെ തടിക്ക് നല്ലതിനാവൂല..... അവളെ മുഖത്തേക്ക് ഞാൻ രൂക്ഷമായി നോക്കികൊണ്ട് അത് പറഞ്ഞതും അവൾ കൈ താഴ്ത്തി..... അവൻ പറഞ്ഞതൊക്കെ നീ കേട്ടല്ലോ..... അവരെ ഉറ്റസുഹൃത്തുക്കളെ വരെ തമ്മിൽ പിരിച്ചവളാണ് ഞാൻ.... ആ എനിക്ക് നിന്നേം അവനേം അകറ്റാൻ ഒരു പണിയുമില്ല..... അത് നിനക്ക് തെറ്റിയല്ലോ ടീ പൂതനെ..... അവരെ തമ്മിൽ നീ അകറ്റിയത് നിന്റെ മിടുക്ക് കൊണ്ടൊന്നും അല്ല.... അവന്റെ കൂട്ടുകാരന്റെ വിവരമില്ലായ്മ കൊണ്ടാണ്.... പക്ഷേ അതുപോലെയല്ല ഈ അമൽ.... ഞങ്ങളെ തമ്മിൽ പിരിക്കാൻ നീ കുറച്ച് പാട് പെടും..... ടീ....... ഒന്ന് പോടീ..... വയസ്സ് പത്തറുവത് ആയില്ലേ തള്ളേ..... ഇനിയും വേറെ ഒരു കുട്ടിയെ കെട്ടാൻ നിൽക്കുന്ന പയ്യന്റെ പുറകെ നടക്കാതെ വല്ലവരേം കെട്ടി പൊയ്ക്കൂടേ..... തള്ള നിന്റെ..... *#&#😠😠 നീ പോടീ ഊളെ..... അതും പറഞ് ഞാൻ അവിടുന്ന് പോന്നു.... നിന്നെ ഞാൻ എടുത്തോളാമെടി..... അതിന് നീ കുറച്ച് ബുദ്ധിമുട്ടും.... --------------------------- ആ കാന്താരി അവളോട് പറയുന്നത് കേട്ട് ഞാൻ ഭയങ്കര ചിരി ആയിരുന്നു..... ആ പെണ്ണിന്റെ ഒരു കാര്യം..... ആ zama എങ്ങാനും അവളെ തല്ലിയിരുന്നേൽ ഇന്നിവിടെ ഒരു കൊലപാതകം നടക്കുമായിരുന്നു..... സാക്ഷിയായി ഞാനും.... ========================= രണ്ട് മൂന്ന് ദിവസത്തിനു ശേഷം നമ്മളിന്ന് കോളേജിൽ പോകാണ്... ക്ലാസ്സിൽ എത്തിയതും നമ്മളെ ചങ്കുകൾ ഒക്കെ വിശേഷോം ചോദിച്ച് അടുത്തേക്ക് വന്നു..... ഞാൻ അവരോട് എല്ലാം പറഞ്ഞു കൊടുത്തു..... നമ്മളെ കലിപ്പന്റെ കൂടെയുള്ള സെൽഫിയെ പറ്റിയും കലിപ്പന്റെ ഡാൻസിനെ പറ്റിയുമൊക്കെ ഭയങ്കര പുകഴ്ത്തലിൽ ആണ് അവര്..... അജുവിനെ നോക്കിയപ്പോളുണ്ട് അവൻ നമ്മളെ നോക്കി കണ്ണുരുട്ടുന്നു..... കാര്യം എന്താണെന്ന് നമ്മക്ക് അറിയാവുന്നത് കൊണ്ട് ഞാൻ അവനെ വല്ലാണ്ട് മൈന്റ് ആക്കാതെ ഇരുന്നു..... പക്ഷേ അവൻ നമ്മളെ നല്ലോണം മൈന്റ് ആക്കിയിരുന്നു.... ആ..... ഇനി നിങ്ങളൊക്കെ ഒന്നങ്ങോട്ട് മാറിയേ.... എനിക്ക് ഇവളോട് പേഴ്സണലായി ചില വിശേഷങ്ങൾ ചോദിക്കാനുണ്ട്.... അതും പറഞ്ഞ് ചെക്കൻ എന്റെ കൈ പിടിച്ച് വലിച്ച് മുന്നിലേക്ക് കൊണ്ടു പോയി...... ദിയയും ചേട്ടായിയും ഷാദിയുമൊക്കെ അവിടുന്ന് പോകാൻ നിന്നതും..... എന്നെ കൂടെ കൊണ്ട് പോ ചേട്ടായീ..... എന്നെ കൂടെ കൊണ്ടു പോ ചേട്ടായീന്നും വിളിച്ച് ഞാൻ കരഞ്ഞു..... നീ എന്തൊക്കെയാണ് ഈ പറയുന്നത്.... നിന്നെ ക്കൂടെ കൊണ്ടുപോകാനോ.... അതിനെന്താ ഇവൻ വീഗാലാന്റിൽ ട്ടൂർ പോകാണോ.... സിനിമ ഡയലോഗ് അടിക്കാതെ മാറി നിൽക്കെട തെണ്ടി ഷാദി എന്റെ മുന്നീന്ന്.... നിന്നെ കൊണ്ട് അതിന് മാത്രമേ പറ്റൂ..... അതാ ഞാൻ ചേട്ടായിനെ വിളിച്ചത്..... ഞാൻ പറഞ്ഞത് കേട്ടതും അവരെല്ലാം അവനെ കളിയാക്കി ഭയങ്കര ചിരി..... വരുൺ ആണേൽ എന്നെ കൊണ്ട് ഒന്നും ചെയ്യാൻ കഴിയില്ല പെങ്ങളെ എന്ന മട്ടിൽ കയ്യും കെട്ടി നോക്കി നിൽക്കാണ്.... അജുവാണേൽ എന്റെ കൈ പിടിച്ച് വലിച്ച് ഒരു വകയാക്കുന്നുണ്ട്.... ഇവൻ നമ്മളെ കലിപ്പന്റെ പോലെയാണ്.... അവന്റെ അത്ര ഇല്ലെങ്കിലും ഏതാണ്ട് ഒരു കലിപ്പൻ തന്നെയാണ്.... അവൻ എന്നെ പിടിച്ച് വലിച്ച് മുന്നിലെ സാറിന്റെ ഡസ്ക്കിൽ കൊടുന്ന് നിർത്തിയതും തുടങ്ങീലെ പൂരം..... പിന്നെ അവിടെ നടന്നത് രണ്ടാം ലോക മഹായുദ്ധമായിരുന്നു..... എന്റെ തട്ടമൊക്കെ ആകെ വലിച്ച് കേടുവരുത്തി എന്നെ ആകെ ചോക്ക് പൊടിയിൽ കുളിപ്പിച്ചു..... ഞങ്ങളെ തല്ല് കണ്ട് ആർത്തു ചിരിച്ചിരുന്നവരൊക്കെ പെട്ടന്ന് സ്റ്റോപ്പായി..... നമ്മള് എന്താ കാര്യം എന്നൊന്നും നോക്കാതെ വീണിടത്ത് നിന്ന് ടോപ്പിന്റെ കൈ ഒക്കെ ഒന്ന് മടക്കി കോളർ ഒക്കെ ഒന്ന് പുറകിലേക്ക് വലിച്ച്..... ബലി ബലി ബലി ബാഹുബലി......... ഞാൻ തന്നെ സ്വയം ബാഗ്രൗണ്ട് മ്യൂസിക് ഒക്കെ പാടി അവനെ അടിക്കാനായി ചെന്നതും നമ്മളെ സൈഡിലെ ഡോറിന്റെ അവിടെ നിൽക്കുന്ന ആളുകളെ കണ്ട് പകച്ചുപോയി.... വിമൽ സാർ and സ്നേഹ മിസ്സ്‌.... വിത്ത് അൽ _കലിപ്പൻ...... 😲😲😢😲😢ഞാൻ ഇപ്പൊ കരയും..... പടച്ചോനേ ഇവിടെ നിന്ന് എന്തൊക്കെയാ ഞാൻ കാട്ടി കൂട്ടിയത്...... ബാഹുബലിയെ ഒക്കെ വിളിച്ച് കട്ടപ്പൻ പോലും വരുന്നത് കാണുന്നില്ലല്ലോ..... ഞാൻ അവരെ നോക്കി നൈസായിട്ടൊന്ന് ചിരിച്ചുകൊടുത്തു... വിമൽ സാറും സ്നേഹ മിസ്സും ചിരി അടക്കാൻ പാട്പെട്ട് ചിരിക്കുന്നുണ്ട്...... കലിപ്പന്റെ കാര്യം പിന്നെ പറയേണ്ട... ആ മരമോന്ത എടുത്തിപ്പോ വല്ല ആക്രിക്കാർക്കും കൊടുത്താൽ ചുരുങ്ങിയത് ഒരു 1000 രൂപയെങ്കിലും കിട്ടും..... അത്രക്കും കനമുണ്ട് അതിന്..... എന്താ അജ്‌സൽ ഇത്...... എന്തായിരുന്നു ഇവിടെ നടന്നിരുന്നത്..... കലിപ്പൻ ചോദിക്കേണ്ട ചോദ്യം ആണ്..... പിന്നെ ക്ലാസ്സ്‌ സാർ ഉള്ളപ്പോ എങ്ങനെ ഞാൻ തുടങ്ങും എന്ന് കരുതി നിൽക്കുന്നതാവും..... ഹും 😤 അത്.... സാർ..... ഈ അജ്‌സലെന്നെ ഒരുപാട് ഉപദ്രവിച്ചു.... കണ്ടില്ലേ സാർ അവൻ എന്നെ വെളുപ്പിച് ഇരുത്തിയിക്കണത്.... ചോദിക്ക് സാർ അവനോട്..... എന്താടാ..... ഈ കുട്ടിയെ കാട്ടിവെച്ചിരിക്കുന്നത്.... അവളെ കോലം കണ്ടിട്ട് എനിക്ക് കൂടി ചിരി വരുന്നുണ്ട്.... ബ്ലഡി സാർ പറയുന്നത് കേട്ടില്ലേ... ഹും 😤😤 എന്തിനാ നീ ഇവളെ ഇങ്ങനെ ഉപദ്രവിക്കുന്നത്.... അത് ഞാൻ പറയാ സാറെ..... ഇവന്റെ ഉപ്പാനെ വിളിച്ച് സുഖവിവരം അന്വേഷിച്ചതിനാണ് ഇവൻ എന്നെ ഇങ്ങനെ ഇട്ട് കാട്ടുന്നത്.... എന്റെ രോദനം ഞാൻ ആരോട് പറയാൻ.... ആര് കേൾക്കാൻ..... ഞാൻ അവനെ നോക്കി മൂക്ക് ചീറ്റിയപ്പോ അവൻ എന്നെ നോക്കി പല്ലിറുമ്പി.... 😬😬 ഉപ്പാനെ വിളിച്ച് സുഖമാണോ എന്ന് ചോദിച്ചതിനാണോ അജ്‌സൽ നീ ഇവളെ ഇങ്ങനെ കാട്ടിയത്.... സാർ..... സാർ ഇവള് പറയുന്നത് കേട്ട് എന്നോട് ചൂടാകരുത്..... നിങ്ങൾ തന്നെ പറയിൻ എന്റെ ഉപ്പാനെ വിളിച്ച് എന്നെ പറ്റി വേണ്ടാത്തത് പറഞ്ഞു കൊടുത്ത ഇവളെ ഞാൻ പിന്നെ പിടിച്ച് ഉമ്മ വെക്കണോ..... അവനത് പറഞ്ഞതും അവരൊക്കെ എന്നെ ഒരു കുറ്റവാളിയെ പോലെ നോക്കാൻ തുടങ്ങി.... ഞാനൊന്നും ചെയ്തില്ലേ എന്ന മട്ടിൽ ഞാൻ മേലോട്ട് നോക്കി നിന്നു.... നിന്റെ ഉപ്പാനോട് ഞാൻ നിന്നെ പറ്റി മോശമായി ഒന്നും പറഞ്ഞില്ലല്ലോ.... എല്ലാം സത്യമല്ലേ പറഞ്ഞത്...... എന്തൊക്കെയാ നീ പറഞ്ഞത്...???? അതുണ്ടല്ലോ സാറേ.... ഇവന്റെ ഉപ്പ എന്നോട് ചോദിച്ചു.... അജു എങ്ങനെയാ ആള്.... കോളേജിൽ അലമ്പാണോ എന്ന്..... അപ്പൊ ഞാൻ പറഞ്ഞു.... ഏയ്.... അല്ലേ അല്ല..... അവനെ പറ്റി ടീച്ചേഴ്സിനൊക്കെ നല്ല മതിപ്പാണ്...... പെൺ കുട്ടിയോൾടെ മുഖത്തേക്ക് നോക്കൽ പോലുമില്ല.... പ്രിൻസിക്ക് അവനെ കുറിച്ച് ദിവസം ഒരു പരാതി എങ്കിലും കിട്ടാറില്ല.... ഇങ്ങനെയൊക്കെയാ ഞാൻ അവന്റെ ഉപ്പാനോട് പറഞ്ഞത്.... അതിനാ ഇവൻ എന്നെ ഇങ്ങനെ കാട്ടുന്നെ..... എന്നിട്ടാണോടി എന്റെ ഉപ്പ എന്നെ വീടിനു ചുറ്റും തല്ലാനായിട്ട് ഓടിച്ചിരുന്നത്.... പാവം ഉപ്പാക്ക് എന്റെ അത്ര സ്റ്റാമിന ഇല്ലാത്തോണ്ട് ഞാൻ കൈച്ചിലായി.... ഇല്ലേൽ ഇന്റെ അവസ്ഥ എന്താകുമായിരുന്നു....... അത് പറഞ്ഞതും അവൾ അവനെ നോക്കി ഒന്ന് ഇളിച് കാണിച്ചു.... അവള് പറഞ്ഞതൊക്കെ കേട്ട് എനിക്കും ചിരി വരുന്നുണ്ട്...... പക്ഷേ കണ്ട്രോൾ ചെയ്ത് നിന്നു.... ഇല്ലേൽ അവള് അതിന്മേൽ തൂങ്ങും.... ========================= കോളേജ് വിട്ട് വീട്ടിൽ ചെന്നപ്പോൾ ഉമ്മാനേം മൂത്തമ്മാനേം ആന്റിനേം ഒന്നും അവിടെ കാണാനില്ല..... പിന്നെ ഞാൻ വേഗം പോയി ഫ്രഷായി പുറത്തേക്ക് ഇറങ്ങിയപ്പോളുണ്ട് മുന്ന അവിടെ ഇരുന്ന് ഫോണിലൂടെ കുറുകുന്നു..... നമ്മക്ക് അത് ആരാണെന്ന് മനസ്സിലായതും ഞാൻ അവളെ അടുത്ത് പോയി മ്മ് മ്മ്... നടക്കട്ടെ നടക്കട്ടെ എന്ന് പറഞ്ഞതോർമ്മയുണ്ട് പെണ്ണൊറ്റ ചവിട്ട്...... ഭാഗ്യം നമ്മള് വീണില്ല.... ആരോ പിടിച്ചിട്ടുണ്ട്.... നോക്കുമ്പോൾ നാച്ചു.... 🎶അവളെന്തിനാണാവോ എന്നെ ഇങ്ങനെ നോക്കണത്...... ആ കൺകളിലെന്തോ ഒരുസൂത്ര മൊളിപ്പിച്ചത്.... 🎶 അവളെന്റെ കയ്യിൽ കിടന്ന് എന്നെ തന്നെ നോക്കികൊണ്ടിരിക്കുമ്പോളാണ് ഈ പാട്ട് കേട്ടത്..... അത് എവിടുന്നാണ് എന്ന് നോക്കിയപ്പോൾ എന്റെ പോക്കറ്റിൽ കിടന്ന് ഫോൺ വൈബ്രെറ്റ് ചെയ്യുന്നുണ്ട്..... അതെടുത്തു നോക്കിയതും സ്‌ക്രീനിൽ അഫിയുടെ മരമോന്ത തെളിഞ്ഞു...... മച്ചൂ..... ടൈമിംഗ് എങ്ങനെ ഉണ്ടെടാ.... പൊളിച്ചില്ലേ..... നിന്റെ റിങ് ടൂൺ ഞാനാ ചെയ്ഞ്ച് ആക്കിയത്..... പാട്ട് സൂപ്പർ ആയില്ലേ.... പിന്നേ.... പൊളിച്ചു മുത്തേ.... എനിക്ക് നിന്നെ ശെരിക്കൊന്ന് കാണണം.... നീ എനിക്ക് വേണ്ടി ഇത്രയൊക്കെ ചെയ്യുമ്പോൾ ഞാൻ നിനക്ക് എന്തെങ്കിലും തിരിച് തരാതെ ഇരിക്കുന്നത് മോശമല്ലേ.... ഓഹ്.... അതൊന്നും വേണംന്നില്ലടാ.... എനിക്ക് നിന്റെ ഈ സ്നേഹം മതി.... അയ്യോ അങ്ങനെ പറയല്ലേ.... പന്നീ.... നിന്നെ എന്റെ കയ്യിൽ കിട്ടട്ടെ കാണിച്ചു തരാടാ..... അവനോട് കലിപ്പായി ഫോൺ വെച്ചതും നമ്മളെ ഫോൺ വീണ്ടും കിടന്ന് കാറാൻ തുടങ്ങി..... അത് ഉമ്മ ആയിരുന്നു.... ഞാൻ ഇതാ വരുന്നു..... ഇങ്ങള് ഒന്ന് ഫോൺ വെക്കിന്..... ഉമ്മാനെ ഒന്നും പറയാൻ സമ്മതിക്കാതെ ഞാൻ ഫോൺ വെച്ച് കയ്യിലുണ്ടായിരുന്ന സാധനത്തിനെ അവിടെ ഇട്ട് പുറത്തേക്ക് പോയി.... -------------------------- ഹവൂ..... എന്റെ നടു പോയേ.... ആ കാലന് വീണപ്പോ തന്നെ അങ്ങ് പിടിക്കാതെ ഇരുന്നൂടായിനോ... ഇതിപ്പോ വല്ലാത്ത വേദന ആയി...... അല്ലേലും അവൻ പിടിച്ച് നിർത്തിയപ്പോ തന്നെ എനിക്കങ് നേരെ നിന്നാൽ മതി ആയിരുന്നല്ലോ..... അപ്പൊ ഞാൻ അവന്റെ മുഖത്തിന്റെ മൊഞ്ചും കണ്ട് നിന്നു..... നമ്മളോരോന്ന് സ്വയം പറഞ്ഞു നിന്നപ്പോൾ പുറകീന്നൊരു പൊട്ടിചിരി കേട്ടു.... തിരിഞ്ഞു നോക്കിയപ്പോൾ ആ രണ്ട് ഹംക്കുകൾ..... നല്ലോണം ചിരിക്ക് കഴുതകളെ.... ഒന്നെണീപ്പിചൂടെ.... നിങ്ങക്ക് എന്നെ..............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Tags

Share this story