അമൽ: ഭാഗം 25
Sep 18, 2024, 13:34 IST

രചന: Anshi-Anzz
അങ്ങനെ നമ്മള് വീണിടത്ത് നിന്ന് അവരേം പിടിച്ച് എഴുന്നേറ്റപ്പോളാണ് മാജിയും അവന്റെ ഫ്രണ്ട്സും ഞങ്ങളെ അടുത്തേക്ക് വന്നത്..... അവരിന്ന് തിരിച് ബാംഗ്ലൂരിലേക്ക് പോകാണ്.... “” അപ്പൊ പെങ്ങൾസ് ഇന്ഷാ അല്ലാഹ് ഇനി നമ്മക്ക് മുന്നേടെ കല്യാണത്തിന് കാണാം..... ഞങ്ങൾ പോകാണ്..... ഉമ്മാനോട് ഒക്കെ പറയണം.... അവര് വരുന്നത് വരെ വെയിറ്റ് ചെയ്‌താൽ ട്രെയിൻ മിസ്സാകും..... അപ്പൊ ok പിന്നെ കാണാം..... “” “” ok brothers...... “” നമ്മളവർക്കൊക്കെ കൈ കൊടുത്ത് പോയിട്ട് വരിൻ എന്ന് പറഞ്ഞു.... ഷിഹാന് കൈ കൊടുത്തപ്പോൾ അവൻ ഒന്നൂടെ എന്റെ മുഖത്തേക്ക് നോക്കി.... പാവം ഞാൻ ആരാണെന്ന് അറിയാനുള്ള നല്ല തൊരയുണ്ട് ചെക്കന്.... "സിയക്ക് സുഖല്ലേ...... " നമ്മളവനെ നോക്കി കണ്ണിറുക്കികൊണ്ട് അത് ചോദിച്ചതും ചെക്കൻ ഞെട്ടിക്കൊണ്ട് നമ്മളെ മുഖത്തേക്ക് നോക്കി.... അപ്പൊ തന്നെ ഞാൻ അവന് എന്റെ 28 പല്ലും കാണിച്ച് ചിരിച്ചു കൊടുത്തു.... “” നീ..... *അമൽ * “” “” യാ.... ഞാൻ തന്നെ..... “” “” ടീ കുരിപ്പേ..... നീയല്ലേ എന്നെ അവളെ ഇക്കാനോട് പറഞ്ഞു കൊടുത്തത്..... “” “” അതേ.... അതും ഞാൻ തന്നെ 😎 “” “” നീ ആള് ഇണ്ട്ട്ടൊ..... എനിക്ക് നിന്റെ ഈ കണ്ണ് അന്ന് കണ്ടപ്പോ തന്നെ എവിടെയോ കണ്ട് പരിജയം തോന്നിയിരുന്നു...... പക്ഷേ അന്നൊന്നും നിന്റെ മുഖം കാണാത്തതുകൊണ്ട് നീയാണെന്ന് എനിക്ക് ഉറപ്പിക്കാൻ കഴിഞ്ഞില്ല.... “” അവന് നമ്മളെ മനസ്സിലാകാത്തതിന്റെ പിന്നിൽ ഒരു കാര്യം കൂടെ ഉണ്ട്..... അവിടെ നമ്മള് നിക്കാബ് ഇട്ടുകൊണ്ടായിരുന്നു നടന്നിരുന്നത്..... ഞാനും അവനും തമ്മിൽ സംസാരിക്കുന്നത് എന്താണെന്ന് മനസ്സിലാകാതെ നിൽക്കാ അവന്റെ മറ്റ് ഫ്രണ്ട്സ്.... അപ്പൊ തന്നെ ചെക്കൻ അവരോട് എല്ലാം പറഞ്ഞു കൊടുത്തു..... അത് കേട്ട് കഴിഞ്ഞതും അവരൊക്കെ ക്കൂടി എന്നെ വല്ലാത്തൊരു നോട്ടം..... “” എടി കാന്താരീ.... നീ ആള് തെരക്കേടില്ലല്ലോ... “” “” അത് നിങ്ങക്ക് ഇപ്പൊ മനസ്സിലാകുന്നുള്ളു..... ചേ മോശം....... “” അങ്ങനെ അവരോട് കുറച്ച് നേരം സംസാരിച്ച് അവര് പോകാനായി ഇറങ്ങി.... ✨✨✨✨✨ ഉമ്മാന്റെ ഏതോ ഒരു കുടുബക്കാരുടെ വീട്ടിലേക്കാണ് അവര് വന്നിട്ടുള്ളത്..... ഞാൻ അവിടെ എത്തി കാർ നിർത്തി ഇറങ്ങിയപ്പോളുണ്ട് ഉമ്മേം മൂത്തമ്മയും ആന്റിയുമൊക്കെ പുറത്ത് തന്നെ ഇരിക്കുന്നു.... കൂടെ ആ വീട്ടിലുള്ളവരും..... “” നാച്ചു.... നീ എന്തിനാടാ ഇപ്പൊ തന്നെ വന്നത്..... “” “” ആഹാ അപ്പൊ നിങ്ങളല്ലേ ഉമ്മാ എനിക്ക് വിളിച്ചത്..... “” “” ഞാൻ വിളിച്ചത് നിന്നോട് വരണ്ട എന്ന് പറയാനാ.... രാത്രി മാമൻ വരാം എന്ന് പറഞ്ഞിട്ടുണ്ട്...... “” “” ഉമ്മാ........ നിങ്ങൾക്ക് ഇതെന്താ നേരത്തെ പറഞ്ഞൂടായിനോ..... “” “” അതിന് എന്നെ എന്തെങ്കിലും പറയാൻ നീ സമ്മതിച്ചോ..... അപ്പോഴേക്ക് അവിടുന്ന് കലിയിളകി ഫോൺ വെച്ചില്ലേ..... “” ഉമ്മ പറയുന്നത് കേട്ട് എനിക്ക് ദേഷ്യം വരുന്നുണ്ട്.... പക്ഷേ ഞാൻ അതൊക്കെ കണ്ട്രോൾ ചെയ്ത് അവിടുന്ന് ഇറങ്ങി..... അപ്പോഴാണ് എനിക്കൊരു കാര്യം ഓർമ്മ വന്നത്.... “” മൂത്തമ്മ.... അഫി എവിടെ...??? “” “” അവൻ അവന്റെ ഫ്രണ്ടിനാ കാണാനാണെന്നും പറഞ്ഞ് ടൗണിലേക്ക് പോയിട്ടുണ്ട്.... “” “” ഏത് ഫ്രണ്ട്.??? “” “” കിച്ചു ആണെന്നാ തോന്നുന്നത്..... അവനാ ഇന്നവന് വിളിച്ചിരുന്നത്.....എന്താ നാച്ചു.... “” “” ഏയ്.... ഒന്നുല്ല മൂത്തമ്മ.... എന്നാ ശെരി.... ഞാൻ പോയിട്ട് വരാം..... “” “” ഫൗസി..... നിന്റെ മോന് ഭയങ്കര ചൂടാണല്ലേ...... “” “” കോളേജ് വിട്ട് ഇപ്പൊ വന്നതല്ലേ ഉള്ളൂ അമ്മായി..... അതിനടക്ക് ഇങ്ങനെ ഒക്കെ ആയത് കൊണ്ടാ..... “” “” അല്ലെങ്കിലും നിന്റെ മോന് ഇത്തിരി കലിപ്പ് കൂടുതലാ..... “” അവര് പറയുന്നത് കേട്ട് ഫൗസി ഒന്ന് ചിരിച്ചു..... “” അല്ല...... നീ അവനെക്കൊണ്ട് പെണ്ണ് കെട്ടിക്കുന്നൊന്നും ഇല്ലേ..... “” “” ആ.... ഇന്ഷാഅല്ലാഹ്.... കെട്ടിക്കണം..... “” “” വല്ല കുട്ടിയോളേം കണ്ട്വെച്ചിട്ടുണ്ടോ..... “” “” ആ..... ഒരാളെ കണ്ട്വെച്ചിട്ടുണ്ട്....... “” ✨✨✨✨✨ “” എന്നിട്ട് എന്തൊക്കെ ഉണ്ടെടാ കിരണേ വർത്താനം...... എത്ര നാളായി നമ്മള് കണ്ടിട്ട്.... “” “” അതിന് നീ എപ്പോഴും ബിസിയല്ലേ..... ഞാൻ നിന്റെ ആന്റിയോട് എപ്പോഴും ചോദിക്കലുണ്ട് നീ വരാറുണ്ടോ എന്ന്..... അപ്പൊഴൊക്കെ അവര് പറയും നീയൊക്കെ വന്നിട്ട് ഒരുപാട് നാളായിന്ന്..... “” “” എന്ത് ചെയ്യാനാ..... ഓരോരോ തിരക്കല്ലേ...... അല്ല നീ കല്യാണം ഒന്നും കഴിക്കുന്നില്ലേ..... “” “” ആ.... അതുംകൂടെ പറയാനാ ഞാൻ നിന്നെ വിളിപ്പിച്ചത്..... നെക്സ്റ്റ് സൺഡേ എന്റെ എങ്കേജ്‌മെന്റ്ആണ്..... നീ വരണം..... “” “” ഓഹ്.... Sure..... “” “” നാച്ചൂമ് കൂടെ ഉണ്ടായിനെങ്കിൽ പൊളിച്ചേനെ ലെ അഫി..... “” “” പിന്നെ അവനും കൂടെ ഉണ്ടായിനെങ്കിൽ ഇപ്പൊ എന്റെ പുറം പൊളിഞ്ഞേനെ.... “” പറഞ്ഞു തീർന്നില്ല..... അപ്പോഴേക്കും ആരാ എന്റെ പിരടിയിൽ പിടിച്ചത്...... ഞാൻ അതാരാണെന്ന് തിരിഞ്ഞു നോക്കിയപ്പോൾ നമ്മളെ കലിപ്പൻ നാച്ചു..... “” നാച്ചു......... നീ....... എന്താ.......ഇ... ഇവിടെ..... “” “” ഞാൻ നിനക്കൊരു അന്ത്യകുറുബാന തരാൻ വേണ്ടി വന്നതാ... “” “” എ..... എ എന്തിന്???? “” “” അത് നിനക്കറിയില്ലല്ലേടാ പന്നീ..... “” “” നാച്ചു നീ പിരടീന്ന് വിട്..... ദേ ആൾക്കാർ ഒക്കെ നോക്കുന്നു...... “” അവനത് പറഞ്ഞപ്പോളാണ് ഞാൻ ചുറ്റും നോക്കിയത്.... ആ കോഫീ ഷോപ്പിലെ മൊത്തം ആൾക്കാരും എന്നേം അവനേം വീക്ഷിക്കാണ്..... അത് കണ്ടതും ഞാൻ വേഗം കയ്യെടുത്ത് അവിടെ ഒരു ചെയറിൽ ഇരുന്നു..... “” അല്ല .... നീയിതെങ്ങനെ ഇത്ര കൃത്യമായിട്ട് ഇവിടെ എത്തി..... ആരോ പറഞ്ഞു തന്നത് പോലെ..... “” അവനത് പറഞ്ഞതും ഞാനും കിച്ചുവും മുഖത്തോട് മുഖം നോക്കി പൊട്ടിച്ചിരിച്ചു..... ആ പൊട്ടനാണേൽ ഒന്നും മനസ്സിലാകാതെ ഞങ്ങളെ നോക്കിനിൽക്കാ..... അങ്ങനെ ഞാൻ അവൻക്ക് എല്ലാം പറഞ്ഞു കൊടുത്തു...... മൂത്തമ്മ പറഞുതന്നത് അനുസരിച്ച് ഞാൻ കിച്ചിവിന് വിളിച്ചു.... കിച്ചു ഞങ്ങളെ ഫ്രണ്ട് ആണ്...... ഇവിടെ വരുമ്പോൾ ഞങ്ങളെ രണ്ടാൾടേം ഏക കൂട്ട്..... അങ്ങനെ അവൻ കൃത്യമായിട്ട് പറഞ്ഞു തന്നു അവര് എവിടെയാണെന്ന്...... നിഞ്ഞോട് പറയരുത്ന്ന് ഞാനാ ഇവനോട് പറഞ്ഞത്.... ഞാൻ അഫിയെ നോക്കി അത് പറഞ്ഞപ്പോൾ ചെക്കൻ കിച്ചൂനെ നോക്കി പേടിപ്പിക്കായിരുന്നു...... അങ്ങനെ അവരോട് കുറേ നേരം അവിടെ ഇരുന്ന് സംസാരിച്ചിട്ട് പോകാൻ ഇറങ്ങാൻ നേരം ഞാൻ അഫിയോട് ഒരു കാര്യം പറഞ്ഞു..... അത് കേട്ടതും ചെക്കന് അപ്പൊ തന്നെ വീട്ടിൽ എത്തണം...... ✨✨✨✨✨ “” ടാ അഫി..... ഞാൻ നിന്നോട് പറയുന്ന കാര്യം കേട്ട് നീ പരിസരം മറന്ന് പെരുമാറരുത്...... “” “” നീ കാര്യം പറയടാ നാച്ചു..... “” “” അത് പിന്നെ നിനക്കൊരു കല്യാണാലോചന......“” “” എന്ത്..... കല്യാണമോ.... അതും എനിക്ക്..... എനിക്കിത് വിശ്വസിക്കാൻ പറ്റുന്നില്ല.ഹേയ്....... നമ്മളെ ഉമ്മച്ചി മുത്താണ്....... “” അവൻ നിന്ന് അവന്റെ ഉമ്മാനെ പുകഴ്‌ത്താൻ തുടങ്ങി.... “” അല്ലടാ പന്നീ..... ഇനി നീയി പറയുന്നതെങ്ങാനും കള്ളമാണോ..... “” “” ഏയ്.... അല്ലടാ..... സത്യായിട്ടും...... മുഹ്‌സിന്റെ കല്യാണത്തിൽ വെച്ച് കണ്ടതാ..... നമ്മളെ ഏതോ ഒരു കുടുംബത്തിൽ ഉള്ളതു മാണത്രെ...... “” “” അല്ലെങ്കിലും എന്റെ ഉമ്മ എന്തൊരു കാര്യം എന്നോട് ചെയ്യില്ലെന്ന് പറഞ്ഞാലും പിന്നെ അത് ചെയ്യും...... നീ വേഗം വീട്ടിലേക്ക് വാ..... എനിക്ക് ഇപ്പൊ തന്നെ അവിടെ എത്തണം..... “” “” എന്നാ വാ...... അല്ല നീ എങ്ങോട്ടാ എന്റെ കൂടെ..... നിന്റെ വണ്ടി എവിടെ..... “” “” ഹിഹി..... ഞാൻ വണ്ടി എടുത്തിട്ടില്ല.....വെറുതെ എന്തിനാ അതിലെ എണ്ണ കഴിക്കുന്നത്..... അതുകൊണ്ട് ഞാൻ റോട്ടിൽ ഇറങ്ങി നിന്നപ്പോൾ എനിക്കൊരു വണ്ടി കിട്ടി.... അതിലിങ് കയറി പോന്നു..... “” “” ഈ നിന്നെ ആണോടാ പെണ്ണ് കെട്ടിക്കുന്നേ.... അറു പിശുക്കൻ ആണല്ലോ ഇയ്യ്..... “” “” ജീവിച്ച് പോണ്ടേ നാച്ചൂ...... “” “” അയ്യോ പാവം..... ജീവിക്കാൻ വഴി ഇല്ലാത്ത പോലെ ഉണ്ടല്ലോ നിന്റെ വർത്താനം കേട്ടാൽ..... ആ മൂത്താപ്പ അവിടെ കിടന്ന് ഉണ്ടാക്കുന്നതൊക്കെ ഇവിടെ ഒരു പണിയും ഇല്ലാതെ തിന്ന് തീർക്കല്ലെടാ ഇയ്യ്..... “” “” 😊......എന്നെ കൊണ്ട് അതൊക്കെയല്ലേ ഉള്ളൂ പറ്റാ.... “” “” മ്മ്..... നടക്ക്..... “” ✨✨✨✨✨ വീട്ടിൽ ചെന്നതും.... അഫി ഉമ്മാന്നും വിളിച്ചോണ്ട് അകത്തേക്ക് ഓടി...... മുന്നിൽ നിന്ന നാജിയെ മാറടിന്നും പറഞ്ഞ് തള്ളിയിട്ട് അവൻ അകത്തേക്ക് ഓടി..... അടുക്കളയിൽ ഇരുന്ന് ഫുഡ് കഴിച്ചോണ്ടിരിക്കുകയായിരുന്ന റംലയെ വന്ന് കെട്ടിപിടിച്ചുകൊണ്ട് അഫി തുള്ളിചാടി...... “” ഉമ്മച്ചി..... ഇങ്ങള് നമ്മളെ മുത്താണ്..... എന്തൊക്കെ പറഞ്ഞാലും ഇങ്ങള് എന്റെ ആഗ്രഹം നടത്തി തരും എന്നെനിക്ക് നല്ല ഉറപ്പുണ്ടായിരുന്നു...... “” “” അവരെല്ലാവരും അഫിയെ കളിയാക്കി പൊട്ടിച്ചിരിച്ചു..... അവനെ ഏറെ കളിയാക്കിയത് നാജി ആയിരുന്നു.... “” ഹോ എന്തായിരുന്നു ആ പോക്ക്..... ഞാൻ കരുതി ഞാൻ വീണെന്ന്..... അമ്മാതിരി തള്ള് അല്ലായിരുന്നോ.... “” ആകെ ചമ്മി നാറിയ അഫി എല്ലാവരേം ഒന്ന് നോക്കിയിട്ട് ടാ കള്ളപന്നീന്നും വിളിച്ച് എന്നെ തല്ലാനായി പുറകെ ഓടി..... ഇതൊക്കെ പ്രതീക്ഷിച്ചിരുന്ന ഞാൻ എപ്പൊഴോ അവിടുന്ന് എസ്‌കേപ്പ് ആയിരുന്നു..... ✨✨✨✨✨ ഞാൻ റൂമിൽ നിന്നും ഇറങ്ങിയപ്പോളാണ് അഫിക്ക കലി തുള്ളി അവര്ടെ റൂമിന് മുന്നിൽ നിന്ന് ഓരോന്ന് വിളിച്ച് പറയുന്നത് കണ്ടത്.... പറയുന്നതൊക്കെ ആ കലിപ്പാനെയാണെന്ന് മനസ്സിലായി...... “” എന്താ അഫിക്ക പ്രശ്നം..... “” “” ആ പുന്നാര മോനേ ഇന്നെന്റെ കയ്യിൽ കിട്ടിയാലുണ്ടല്ലോ അവന്റെ അവസാന മായിരിക്കും.... “” “” നിങ്ങൾ കാര്യം എന്താണെന്ന് പറയിൻ...... “” അങ്ങനെ അഫിക്ക പറഞ്ഞ കാര്യം കേട്ടതും തുടങ്ങീലെ നമ്മളും ചിരി...... അവസാനം അവൻ നമ്മളെ തുറക്കനേ നോക്കാൻ തുടങ്ങിയപ്പോ ഞാൻ ചിരി നിർത്തി.... എന്നിട്ടവനോട് ആ കലിപ്പനിട്ട് രണ്ടെണ്ണം പൊട്ടിക്കാൻ പറഞ്ഞു...... ഒടുവിൽ കലിപ്പൻ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങാൻ നിന്നതും അഫിക്ക അവനെ ഒറ്റ ചവിട്ട്..... ചെക്കൻ അപ്പൊ തന്നെ ബെഡിലേക്ക് മലർന്നടിച്ചു വീണു..... പിന്നെ തുടങ്ങീലെ പൂരം....... പില്ലോ എടുത്ത് എറിയലും തല്ലലും ചവിട്ടും കുത്തും മുടി പിടിച്ച് വലിക്കലും ആകപ്പാടെ ജകപൊക...... അതിനടക്ക് മാജിയും കൂടെ അതിലേക്ക് വന്നപ്പോൾ പിന്നെ പറയേം വേണ്ട..... അവനും കിട്ടി നല്ലോണം..... പാവം എന്തിനാണെന്ന് പോലും അറിയില്ല അവന്..... ഇതൊക്കെ കണ്ട് ഞങ്ങൾ മൂന്നാളും ഭയങ്കര ചിരി...... എന്റെ ചിരി കണ്ടിട്ട് കലിപ്പന് ദേഷ്യം സഹിക്കാൻ വയ്യാനിട്ട് അവന് എന്റെ നേരെ ഒരു പില്ലോ എടുത്ത് എറിഞ്ഞു.....അത് വരുന്നത് കണ്ടപ്പോ തന്നെ ഞാൻ അത് ക്യാച് ചെയ്തു..... അപ്പൊ ചെക്കൻ വീണ്ടും അതുതന്നെ ചെയ്തു.... അപ്പൊ ഞാനും നേരത്തെ ചെയ്ത പോലെ ചെയ്യും.... ഒടുവിൽ പില്ലോസ് ഒക്കെ തീർന്നപ്പോൾ നമ്മള് തുടങ്ങീലെ കളി...... എന്നെ എറിഞ്ഞപ്പോൾ പിടിച്ചുവെച്ച പില്ലോസ് ഒക്കെ എടുത്ത് തിരിച്ചവനേം എറിഞ്ഞു...... ക്യാച് ചെയ്യാനും ഒഴിഞ്ഞു മാറാനുമുള്ള സമയം പോലും കൊടുക്കാതെ എല്ലാം ഞാൻ അവന്റെ ദേഹത്തു തന്നെ കൊള്ളിച്ചു..... അവന് എന്നെ നോക്കി പല്ല് ഞെരിച്ചപ്പോൾ ഞാൻ പോടാനും പറഞ്ഞ് നല്ല സ്ലോമോഷനിൽ തിരിച് റൂമിലേക്ക് നടന്നു..... ✨✨✨✨✨ അങ്ങനെ നമ്മളെ ഇവിടുത്തെ പൊറുതിയൊക്കെ കഴിഞ്ഞ് ഞങ്ങൾ ഇന്ന് വീട്ടിലേക്ക് തിരിക്കാണ്...... മുന്നക്ക് ഞങ്ങൾ പോകുന്നതിൽ നല്ല വിഷമം ഉണ്ട്...... പിന്നെ അവളോട് അങ്ങോട്ട് വിരുന്ന് വരുഓണ്ടു എന്നൊക്കെ പറഞ്ഞ് ഞങ്ങൾ എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങി..... ഉമ്മാനേം നെജിത്താനേം വീട്ടിൽ ഇറക്കി ഞങ്ങൾ നേരെ കോളേജിലേക്ക് പോയി..... ക്ലാസ്സിൽ എത്തിയതും ഞാൻ നേരെ നമ്മളെ ചങ്കാളെ അടുത്തേക്ക് പോയി..... ദിയ ഇന്ന് ലീവാണ്..... പാവം അവൾക്ക് പനിയാണ് പോലും..... അതുകൊണ്ട് നമ്മളിന്ന് ബെഞ്ചിൽ ആകെ ചടച്ചിരുന്ന് നേരം കൈപ്പിച്ചു..... അവൻ മാരാണെൽ ബുക്കിൽ bingo കളിക്കാണ്...... അത് കണ്ടപ്പോ നമ്മക്ക് അവരോട് അസൂയ തോന്നി..... ഞാൻ അവരെ നോക്കി പുച്ഛിച്ചിട്ട് നമ്മളെ സ്ഥിരം പരിപാടി തുടങ്ങി..... ഡ്രോയിങ്.... വിമൽ സാറിന്റേം സ്നേഹ മിസ്സിന്റെം ക്ലാസ്സ് മാത്രം ബോറിങ് ഇല്ലാതെ കഴിഞ്ഞു.... ഉച്ചക്ക് ഫുഡ് കഴിക്കാൻ വേണ്ടി ഞാൻ അവന്മാരേം വലിച്ച് ക്യാന്റീനിലേക്ക് പോയി...... നല്ല ചൂടുള്ള ചിക്കൻ ബിരിയാണി മുന്നിൽ കൊണ്ടുവന്ന് വെച്ചപ്പോൾ തന്നെ ചേട്ടായീം ഷാദിയും കഴിക്കാൻ തുടങ്ങി...... അജുവിനെ നോക്കിയപ്പോൾ ചെക്കൻ എങ്ങോട്ടാ നോക്കി ഇരിക്കാണ്.... അപ്പൊ തന്നെ ഞാൻ അവന്റെ കാതോരം ചെന്ന് പറഞ്ഞു...... "മുന്നിൽ ഇരിക്കുന്ന ആ കുട്ടിയോട് എങ്ങനെ ഇഷ്ട്ടം പറയണം എന്ന് ചിന്തിച്ച് നീ തല പുണ്ണാക്കണ്ടടാ ഉവ്വേ..... അത് ഞാൻ ശെരിയാക്കികോളാം....... " “” നിനക്കെന്താടി വല്ല മൈൻഡ് റീഡിങ്ങും അറിയാമോ..... ഇത്ര കറക്റ്റായി അത് പറയാൻ..... “” “” ആ..... അറിയാം..... നിങ്ങടെയൊക്കെ മനസ്സിൽ എന്താണെന്ന് എനിക്ക് ശെരിക്കും അറിയാം..... പറ...... എന്താണ് മോനേ..... ഒരു ചിരിയും നോട്ടവുമൊക്കെ....... “” “” ടീ..... അത്...... അവളെ ഞാൻ +1 മുതൽ കാണാൻ തുടങ്ങിയതാ...... പക്ഷേ എനിക്കിപ്പോ അവളോട് എന്തൊക്കെയോ ഒരു ഫീലിംഗ്സ്..... അത് പ്രണയം ആണോ എന്നൊന്നും എനിക്കറിയൂല...... “” “” മ്മ്...... മ്മ്..... ഇത് അതുതന്നെ മോനേ...... നിങ്ങൾ ഇവിടെ ഇരിക്ക്...... ഞാൻ ഇപ്പൊ വരാവേ...... “” ഞാൻ അവരോട് അതും പറഞ്ഞ് ആ കുട്ടിയുടെ അടുത്തേക്ക് ചെന്നു..... “” hii...... “” “” hii...... അമൽ..... “” “” ഏ..... എന്റെ പേരെങ്ങനെ അറിയാം...... “” “” അതിപ്പോ ആർക്കാ അറിയാത്തത്..... നീയൊക്കെ ഈ കോളേജിൽ ഫെയ്മസ് അല്ലേ...... ഈ വർഷം വന്നതേ ഉള്ളൂ എങ്കിലും ടീം ബെടക്കാളുടെ കൂടെ കയറിയിലെ..... “” “” നിനക്ക് എല്ലാം അറിയാലോ..... “” ഞാൻ അവളെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു..... “” അല്ല നിന്റെ പേരെന്താ..... “” “” എന്റെ പേര് *സന *“” “” സന......... പരിചയപ്പെട്ടതിൽ സന്തോഷം..... അപ്പൊ പിന്നെ കാണാവേ...... “” “” കാണാം കാന്താരി...... പിന്നെ നിങ്ങളെ ടീമിലെ അജുവിനോട് ഞാൻ ചോദിച്ചൂന്ന് പാറയോണ്ടീ...... “” “” അതെന്താ ഒരു അജുവിനോട് മാത്രം..... വേറേം മൂന്നെണ്ണം കൂടി ഉണ്ടല്ലോ അതിൽ..... “” “” അവർക്കൊക്കെ എന്നോട് ചെറിയ ഒരു കമ്പനി എങ്കിലും ഉണ്ട്..... തീരെ ഇല്ലാത്ത ആളാണ് അജ്‌സൽ..... അതാ ഞാൻ അവനോട് പറയാൻ പറഞ്ഞത്...... “” “” മ്മ്....മ്മ്..... പറയാവെ........ “” “” ടാ..... അവള് വരുന്നുണ്ട്..... പറഞ് കൊളമാക്കിയോ ആവോ..... “”ശാദി “” ടീ.... നീ എന്തൊക്കെയാ അവളോട് പറഞ്ഞത്..... “”വരുൺ “” ഞാൻ ജസ്റ്റ് അവളെ ഒന്ന് പരിജയപ്പെട്ടതാ..... “” ചിരിച് സംസാരിക്കുന്നതൊക്കെ കണ്ടിരുന്നല്ലോ...... അതെന്തായിരുന്നു..... (ഷാദി ) “” അതൊക്കെ ഉണ്ട്...... പിന്നെ അജൂ...... നിനക്ക് അവളെ ഞാൻ സെറ്റാക്കി തരാം... പക്ഷേ ചെലവ് വേണം മോനേ.....“ “” അതൊക്കെ ഞാൻ തരാം..... നീയിപ്പോ ഈ ബിരിയാണി വേഗം കഴിച്ച് പോരാൻ നോക്ക്..... ഇനി nazal സാറാണ്.... അങ്ങേരെ നിനക്ക് അറിയാലോ...... “” “” പിന്നെ ഒരു nazal സാർ..... പോകാൻ പറ ഓനോട്...... ഓനെയൊക്കെ എനിക്ക് വെറും ദേ ഇതാണ് ഇത്..... “” എന്നും പറഞ്ഞ് ഞാൻ നമ്മളെ സ്കാർഫിന്റെ മുന്നിലേക്ക് തൂങ്ങി നിന്ന മുടിയിഴകളിൽ നിന്ന് ഒന്നെടുത് മുന്നിലിട്ട് ഊതി തിരിഞ്ഞതും പുറകിൽ നമ്മളെ കൊല്ലാനുള്ള ദേഷ്യത്തിൽ നോക്കി നിൽക്കുന്ന ആളെ കണ്ടതും ഞാൻ ഇഞ്ചി മിട്ടായി....... ഇഞ്ചി മിട്ടായിന്ന്....... അവരെ നോക്കി പറഞ്ഞു പോയി.............തുടരും....